6.ആശ്രമത്തിലെ മറ്റു ചില വിവരങ്ങള്‍, മടക്ക യാത്രയും
ചുരുക്കത്തില്‍ ഞങ്ങളുടെ തികച്ചും ഹ്രസ്വ മായ ആശ്രമ സന്ദര്‍ശനം അവസാന ഘട്ട ത്തിലേക്ക് എത്തുകയായി. അവിടത്തെ പതിവ് യോഗാ പരി ശീലന പരിപാടികളില്‍ ഒന്നും പങ്കെടുക്കാനുള്ള യാത്ര ആയിരുന്നി ല്ല. മുമ്പ് പറഞ്ഞ നാല് തരം സന്ദര്‍ശകരില്‍ മൂന്നാം തരം മാത്രം . അടുത്തു എപ്പോഴെ ങ്കിലും അവിടെ ഏതെങ്കിലും നീണ്ട പരിശീ ലന പരിപാടിക്ക് പോകുന്നതിനു മുമ്പ് ഒരു തയാറെടുപ്പ് എന്ന് മാത്രമേ എനിക്ക് ഉദ്ദേശം ഉണ്ടായിരുന്നുള്ളൂ. അതിനു മുമ്പ് പലപ്രാവ ശ്യം, ആശ്രമം തുടങ്ങിയ കാലം മുതല്‍ അവിടെ ഇടക്കിടക്ക് പോയിരുന്ന സുഹൃത്തി ന്റെ സന്ദര്‍ശനം ഒരു നിമിത്തമായി എന്ന് മാത്രം, ശരിക്കും ഒരു തരം സ്പോണ്‍സര്‍ഡ് പ്രോഗ്രാം പോലെ.
ഞങ്ങള്‍ അവിടെ എത്തിയത് ഏകദേശം പതി നൊന്നു മണിക്കായിരുന്നു. കോയമ്പ ത്തൂരില്‍ വച്ച് തമിഴ്നാട്ടിലെ ഇഡ്ഡലിയും വടയും മൂന്നു വിവിധതരം ചട്നികളും സാമ്പാ റുമായി പ്രാതല്‍ കഴിച്ചത് കൊണ്ടു ഒരു മണി വരെ വിശപ്പ് തോന്നിയി രുന്നില്ല.പ്രത്യേകിച്ചും ദേവീ ക്ഷേത്രത്തിലും ധ്യാനലിംഗഹാളിലെ ധ്യാനവും കഴിഞ്ഞപ്പോള്‍ മനസ്സിനും ശരീര ത്തിനും ഒരു ഉണര്‍വ് ഉണ്ടായത് പോലെ തോന്നി. വിശപ്പ് തോന്നിയതേയില്ല. സുഹൃ ത്ത് പറഞ്ഞു ഭക്ഷണം ആശ്രമത്തില്‍ അന്തേവാസികള്‍ക്ക് രാവിലെ 10 മണിക്കും വൈകുന്നേരം ഏഴു മണിക്കും മാത്രമാണ്, ഭിക്ഷ എന്നു വിളിക്കുന്ന ഭക്ഷണം വലിയ ഒരു ഹാളില്‍ ആണ് വിളമ്പുന്നത്. താല്‍ക്കാ ലിക സന്ദര്‍ശകര്‍ക്കും അതില്‍ പങ്കു കൊ ള്ളാം . അല്ലാത്ത സമയത്ത് ഭക്ഷണം വേണ്ട വര്‍ക്ക്, പ്രത്യേകിച്ചും ഞങ്ങളെ പ്പോലെ വരുന്നവര്‍ക്ക് ഒരു കാന്റീന്‍ ഉണ്ട് ഉള്ളില്‍ തന്നെ. അവിടെ സസ്യാഹാരം ചിലതൊ ക്കെ കിട്ടും .
പതിവ് പോലെ ലഞ്ച് സമയം ആയപ്പോള്‍ ഞങ്ങള്‍ കാന്റീനില്‍ കയറി. അരിയാഹാരം പതിവായതു കൊണ്ടു കിട്ടുന്ന ഉച്ച ഭക്ഷണം നോക്കിയപോള്‍ കൂണ്‍ ബിരിയാണിയും തൈര്‍ ശാദവും ഉണ്ടെന്നു കണ്ടു. പൂരിയും മറ്റും വേറെയും ഉണ്ട്. ഞങ്ങള്‍ ഒരു കൂണ്‍ ബിരിയാണിയും ഫ്രൂട്ട് സാലഡും വാങ്ങി കഴിച്ചു വിശപ്പ് ശമിപ്പിച്ചു. നല്ല ഭക്ഷണം തന്നെ, . തൃപ്തിയായി. അത് കഴിഞ്ഞാണ് ആദി യോഗി സവിധത്തിലേക്കു പോയത്.
ആശ്രമത്തിലെ യോഗ പരിശീലന പരിപാടി കള്‍ പല രീതിയില്‍ ഉണ്ട്. വെറും അഞ്ചു മിനിട്ടു പരി പാടികള്‍ മുതല്‍ ആഴ്ചകള്‍ നീണ്ടു നില്ക്കുന്നവ വരെ . നീണ്ട പരിപാടി കള്‍ മുന്‍കൂട്ടി നിശ്ചയിച്ച ദിവസങ്ങളില്‍ മാത്രമേ ഉണ്ടാവൂ. അതിനു യോഗ കേന്ദ്ര ത്തിന്റെ വെബ്സൈറ്റില്‍ നോക്കി മുന്‍കൂ ട്ടി ബുക്ക് ചെയ്യണം . ചില സമയത്ത് തമിഴി ലും ചിലപ്പോള്‍ ഇന്ഗ്ലീഷിലും ആണ് ക്ലാസ്സെടുക്കുക. കേരളത്തിലുള്ള ഇഷാ കേന്ദ്രങ്ങള്‍ ഇടയ്ക്കിടയ്ക്ക് യോഗ കോര്സുകള്‍ നടത്തുന്നുന്ടു. തിരുവനന്തപുരം, തൃശൂര്‍ കോഴിക്കോട്ടു എന്നി വിടങ്ങളിലെ കേന്ദ്രങ്ങള്‍ സജീവ മാണ്. ഞാന്‍ അങ്ങനെ കോഴിക്കോട്ട് വച്ചാണ് Inner Engineering എന്ന സാംഭവി മഹാമുദ്ര എന്ന ക്രിയ പഠിച്ചത്. ഒരു നിശ്ചിത തുക സംഭാവനയായി നല്‍കണം . ഒരു കോര്സ് ചെയ്‌താല്‍ മാസാമാസം നടക്കുന്ന സത്സംഗത്തില്‍ പോയി നാം ചെയ്യുന്നരീതി യില്‍ തെറ്റുകള്‍ ഉണ്ട് എങ്കില്‍ തിരുത്തു കയും ആവാം. ഒരു കൂട്ടമായി സദ്ഗുരു നയിക്കുന്ന പ്രത്യേക കൂട്ട ധ്യാനവും ( Guided meditation) ഉം ഉണ്ടാവും . ഈ ക്ലാസുകള്‍ ക്കുള്ള പ്രത്യേകത സദ്‌ഗുരുവിന്റെ തന്നെ വിഡിയോ വഴിയാണ് കൂടുതലും പഠനം അദ്ധ്യാപകന്‍ ഉണ്ടെങ്കിലും, നടക്കുന്നത് എന്നതാണ്. അത് കൊണ്ടു സദ്ഗുരു തന്നെ നമ്മെ നയിക്കുന്നത് പോലെ തോന്നും . അദ്ദേഹത്തിന്റെ സ്വത സിദ്ധമായ വാഗ് ചാ തുരിയും നര്‍മ്മ രസം നിറഞ്ഞ സംഭാഷണ വും പഠിത്തം എളുപ്പമാകുന്നു.
വെബ്സൈറ്റില്‍ കാണുന്ന ചില പരിശീലന കോര്സുകളെപ്പറ്റി ചുരുക്കത്ത്തില്‍ താഴെ കൊടുക്കുന്നു.
I. തുടക്കക്കാര്‍ക്ക് വേണ്ടിയുള്ളവ
1. അഞ്ചുമിനുട്ട് പരിപാടികള്‍ :
ലളിതമായ ഈ പരിപാടികള്‍ അഞ്ചു മിനുട്ട് മാത്രം കൊണ്ടു ചെയ്യാം . ആരോഗ്യത്തിനും മന:ശാന്തിക്കും , നമ്മുടെ ആന്തരിക മനസ്സിലേക്ക് നോക്കാനും ജീവിത വിജയത്തിനും മറ്റും പ്രയോജനപ്പെടുമെന്ന് പറയുന്നു ഇവ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ നോക്കുക : http://isha.sadhguru.org/5-min-practices/
2. നമസ്കാര്‍ : ലളിതമായി മറ്റുള്ളവരുമായി പരിചയപ്പെടാന്‍ ഉള്ള രീതികള്‍, 3 – 5 മിന്ടൂ മാത്രം എടുക്കുന്നു. കൂടുതല്‍ അറിയാന്‍ നോക്കുക: http://isha.sadhguru.org/namaskar/
3. Inner എഞ്ചിനീയറിംഗ് : നമ്മുടെ ആന്തരിക മന:ശകത്തിയെ ഉണര്‍ത്താന്‍ ഉതകുന്ന ഒരു ക്രിയ ആണിത്. ഇഷാ കേന്ദ്രങ്ങളില്‍ ഒരാഴ്ച്ചകൊന്ടു ദിവസം... 2 – 3 മണിക്കൂര്‍ കൊണ്ടു പരിശീലിപ്പി ക്കുന്ന സാംഭവി mahaamudra എന്നാ ക്രിയ. ഈ ലിങ്കില്‍ നോക്കുക. ഈ പരിശീലനം ചില സമയം തമിഴിലും ചിലപ്പോള്‍ ഇന്ഗ്ലെഷിലും ആയിരിക്കും നടത്തുന്നത് .
4. ഹഥയോഗ പരിശീലനം : വിവിധ യോഗ ക്രിയകലില്‍ കൂടി നമ്മുടെ ശരീരം ജീവിത ത്തിലെ പ്രശ്നങ്ങളെ നേരിടാന്‍ തയാറാ ക്കുന്ന ക്രിയകള്‍ അടങ്ങുന്ന പരിശീലനം . ഉപയോഗ, അംഗ മര്‍ദ്ദന, സൂര്യ ക്രിയ, യോഗാസനങ്ങള്‍, ഭൂത ശുദ്ധി എന്നീ ക്രിയകള്‍ ഇതില്‍ പെടുന്നു ; വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക: http://isha.sadhguru.org/isha-yoga-p…/basic-yoga/hatha-yoga/ ഘട്ടം ഘട്ടമായി ഇത് ചെയ്യാവുന്നതാണ് , തുടര്‍ച്ചയായോ , പലപ്പോഴായോ.
II. യോഗ ചര്യ കുറെയൊക്കെ പഠിച്ചവര്‍ക്ക്
1.ഭാവ സ്പന്ദന: 4 – 5 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനം , തമിഴിലും ഇന്ഗ്ലീഷിലും ഇടയ്ക്കിടയ്ക്ക്, ഇവിടെ നോക്കുക.http://isha.sadhguru.org/bhava-spandana/
2. ശൂന്യ ധ്യാനം :മനസ്സിനെ നിയന്ത്രിക്കാന്‍ ധ്യാനതിലൂടെ പരിശീളിപ്പ്ക്കുന്നു. മനസ്സിനെ നിശ്ചലമാക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ ആന്തരിക ശക്തി വര്‍ദ്ധിക്കുന്നു, ബുദ്ധി വരെ വികസിക്കുന്നു ;കൂടിതല്‍ വിവാങ്ങല്ല്ക് നോക്കുക :
3. സംയമ പരിശീലനം : നാഞാന്‍ മുമ്പ് സൂചിപ്പിച്ച നാലാമത്തെ കൂട്ടത്തില്‍ ഉള്ളവര്‍ ഇഷ യോഗ പഠിപ്പിക്കുക ഒരു ശീലമാക്കാന്‍ തയാരുള്ളവര്‍ക്ക് വേണ്ടി അദ്ധ്യാപക പരിശീലന കോര്സുകള്‍ ഇവിടെ നടത്തുന്നു.
ഹഥയോഗ , ഇഷ ഇന്നര്‍ ഇഞ്ചിനീയറിംഗ് കോര്സുകള്‍ പഠിപ്പിക്കാന്‍ താല്പര്യം ഉള്ള വരെ ഇവിടെ പരിശീലിപ്പിക്കുന്നു. എന്നി ങ്ങനെ പലതും . കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ ഇവിടെ വിസ്തര ഭയത്താല്‍ കൊടുക്കുന്നില്ല.
രാവിലെ പതിനൊന്നു മണിക്ക് ആശ്രമ ത്തില്‍ എത്തിയ ഞങ്ങള്‍ക്ക് വൈകുന്നേരം ഏഴു മണി ആയതു പെട്ടെന്നു ആയതായി തോണി. അത്രമാത്രം ഞങ്ങള്ക് കാണാനും അനുഭവിക്കാനും ഉണ്ടായിരുന്നു അവിടെ. വൈകുന്നെരത്തെ ഭക്ഷണം ആശ്രമത്തി ലെ ഭിക്ഷ തന്നെയാവട്ടെ എന്ന് കരുതി ഭക്ഷണപ്പുരയിലേക്ക് നീങ്ങി. കൃത്യം ഏഴു മണി ആയപോള്‍ ആശ്രമത്തിലെ ഒട്ടു മിക്കവാറും അന്തേവാസികള്‍ അവിടെ എത്തിയിരുന്നു. എല്ലാവരും അകത്തു കയറി നിലത്തു വിരിച്ച പുല്പായമേല്‍ ഇരുന്നു. ഒരു സ്റ്റീല്‍ തട്ടവും ഗ്ലാസും എല്ലാവരുടെയും മുമ്പില്‍ ഉണ്ടായിരുന്നു. നീണ്ട വരി 6 – 8 ഉണ്ടായിരുന്നു. വലിയ ഹാളാണ്, ഓരോ വരിയിലും 80 ഓളം ആള്‍ക്കാര്‍ക്കിരി ക്കാവു ന്നത്ര വലുത്. ഒരു വരിയില്‍ മാത്രം ഒരു നോട്ടീസ് “എരിവു കുറഞ്ഞ ഭക്ഷണം വേണ്ടവര്‍ “ എന്ന വിവരം. അല്‍പ്പം സഥൂല ശരീരികള്‍ ആയ സായിപ്പന്മാരും മദാമ്മ മാരും നിലതിരിക്കാന്‍ വിഷമിക്കുന്നത് കണ്ടു. വലിയ ഹാള്‍. ഭക്ഷണം വളരെ ലളിതം . കുറച്ചു പച്ചക്കറികള്‍ നുറുക്കിയ മിശ്രിത സാലഡ് ആണ് ആദ്യം പിന്നീട്ടു തട്ട് ദോശ മൂന്നോ നാലോ ആവശ്യത്തിനു , സാമ്പാറും , കുറച്ചു ചോറും , അവസാനം കുറച്ചു പായസവും എല്ലാ വിഭവങ്ങളും .. വിളമ്പിക്കഴിഞ്ഞു എല്ലാവരും കൂടി രണ്ടു മിനുട്ട് പ്രാര്‍ഥിച്ചു . തൃപ്തിയോടെ രുചികര മായ ഭക്ഷണം കഴിച്ചു. ഭക്ഷണ ശേഷം എല്ലാവരും ബാക്കി വന ഭക്ഷണം ഒരു ബക്ക റ്റില്‍ ന്കിക്ഷേപിച്ചു പാത്രം കഴുകി മേശപ്പുറ ത്തു വച്ചു .
.
എന്റെ സുഹ്രത്തിന്റെ ആശ്രമത്തിലെ ഒരു ആദ്യകാല സുഹൃത്തിനെ അവിടെ വച്ച് കണ്ടു പരിചയപ്പെട്ടു. കുറച്ചു സമയം വഴിയില്‍ നിന്ന് വര്‍ത്തമാനം പറഞ്ഞു. സുഹൃത്തിനു ഞങ്ങള്‍ എഴുതിയ രണ്ടു മലയാളം ബുക്കും സ്നെഹപൂര്‍വ്വം സമ്മാ നിച്ചു മുറിയിലേക്ക് പോന്നു. രാവിലെ കൃത്യം ആര് മണിക്ക് മുന്‍കൂട്ടി പറഞ്ഞിരുന്ന ടാക്സി വന്നു , ഞങ്ങള്‍ കയ്യിലെ ബാണ്ട് അഴിച്ചു സെക്യുരിട്ടിയില്‍ ഏല്പ്പിച്ചു തിരിച്ചു പുറ പ്പെട്ടു. പൂര്‍ണ സംത്രുപ്തിയോടെ, സന്തോഷ ത്തോടെ.
എന്റെ കൂടെ ഇഷ ആശ്രമം എന്ത് ആണെന്ന് കഴിഞ്ഞ ആര് ലക്കങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ച സഹക രിച്ച എല്ലാവര്ക്കും നന്ദി , നമസ്കാരം . അവിടത്തെ ഒരു നീണ്ട മറ്റൊരു കോര്സിനു വേണ്ടിയുള്ള അവസരം കാത്തു കൊണ്ടു തല്‍ക്കാലം വിട.
(ചിത്രങ്ങള്‍ ചിലത് ഇഷാ കേന്ദ്രത്തിന്റെ വെന്സൈറ്റില്‍ നിന്ന് )
Comments