കുട്ടനാട്ടിലെ നായന്മാരുടെ കഥ - 4
ചില കളികള്‍, പുരുഷന്മാരുടെ വേല, സ്ത്രീകള്ക്ക് തിരുവാതിര
നായര്‍ കുടുംബങ്ങളില്‍ നിലവില്‍ നിന്നിരുന്ന അഥവാ നായന്മാര്‍ കൂടുതല്‍ പങ്കെടുത്തിരുന്ന ചില കളികളെപ്പറ്റി പറയുന്നു. ഇന്ന് ഈ കളികള്‍ നായന്മാരുടെ മാത്രം കുത്തകയല്ല. പലതും മറ്റു സമുദായക്കാരും കളിക്കുന്നുണ്ട്, പോരാഞ്ഞു ഇതില്‍ ചിലത് ഓണം പോലുള്ള ദേശീയ ഉത്സവ ങ്ങളുടെ ഭാഗം ആയി മാറിയിട്ടും ഉണ്ട്.
1.പുരുഷന്മാരുടെ വേലകളി
പഴയ നായര്‍ പടയാളികളുടെ ഓര്മ്മ പുതുക്കുന്ന ഒരു ക്ഷേത്രകലയാണ് വേലകളി. പടയാളികളുടെ വേഷവിധാനങ്ങളോടെ ഇന്നും കുട്ടനാട്ടിലെയും തിരുവിതാംകൂറിലെ ചില ക്ഷേത്രങ്ങളിലെയും ഉത്സവങ്ങള്ക്ക് വേലകളി എന്നൊരു പരിപാടി യുണ്ട്. ചുവന്ന കച്ചയും തലപ്പാവും വാളും പരിച യുമായി ഭഗവാന്റെയോ ഭഗവതിയുടെയോ എഴുന്നള്ളിച്ച വിഗ്രഹത്തിനു മുമ്പില്‍ താള നിബദ്ധ മായി വേലകളി അവതരിപ്പിക്കുന്നു. “താത്തീത്ത ക തിത്തെയ്തോം” എന്ന വായ്‌ത്താരിയും താളവുമാണ് ഇതിനുപയോഗിക്കുന്നതു. അമ്പലക്കുളത്തിനു ചുറ്റും വേഷം ധരിച്ച പടയാളികള്‍ അണിനിരന്നവതരിപ്പിക്കുന്ന വേലയ്ക്കു ‘കുളത്തില്‍ വേല’ എന്നു പറയുന്നു. തിരുവിതാംകൂര്‍ ഭാഗത്തെ എല്ലാ ക്ഷേത്രങ്ങ ള്ക്കും വലിയ ഒരു അമ്പലക്കുളം ഉണ്ടാവും. ഉത്സവത്തോടനുനുബന്ധിച്ചു രാത്രിയില്‍ വിഗ്രഹം ആനപ്പുറത്ത് വച്ച് പുറത്തെക്ക് എഴുന്നള്ളിക്കുമ്പോള്‍ വിഗ്രഹത്തിനു മുമ്പില്‍ തുറന്ന സ്ഥലത്തെ പന്തലില്‍ അവതരി പ്പിക്കുന്ന വേലയ്ക്കു ‘തിരുമുമ്പില്‍ വേല’ എന്നും പറയുന്നു. പൊതുവേ കളരിപ്പയറ്റോ അതുപോലെയുള്ള മറ്റു ആയോധന രീതിയോ അഭ്യസിച്ചവരാണ് വേലകളി യില്‍ പങ്കെടുക്കുന്നത്. ആദ്യമാദ്യം എല്ലാവരും കൂടി പല വരികളിലായി ഒന്നിന് പുറകില്‍ നിന്ന് വേലകളിക്കുന്നു. പിന്നീട് അതില്‍ ഗുരു സ്ഥാന ത്തോ കൂടുതല്‍ ആഭ്യാസികളോ ആയ ഒന്നോ രണ്ടോ പേര്‍ തനിയെ ആയോധന അഭ്യാസം ചുറ്റികയും പരിചയും ഏന്തി അവതരിപ്പിക്കുന്നു.. ക്രമേണ അന്യം നിന്ന് വന്നു കൊണ്ടിരിക്കുന്ന അനുഷ്ടാനകലകളില്‍ ഇതും പെടുന്നു. ഇന്നു അപൂര്‍വ്വം അവസരങ്ങളില്‍ പ്രദര്ശനങ്ങളില്‍ മാത്രം ഈ കലാരൂപം ഒതുങ്ങിപ്പോകുന്നോ എന്ന് സംശയിക്കുന്നു.
2.തിരുവാതിരകളി (കൈകൊട്ടിക്കളി)
ഇത് സ്ത്രീകള്ക്ക്യ മാത്രം ഉള്ള കളിയാണ്. മലയാള മാസം ധനുവിലെ ( നവംബര്‍ ഡിസംബര്‍) തിരുവാതിരനാള്‍ ദിവസമാണ് ഇത് കളിക്കുന്നത്, പ്രധാനമായും. ഓണത്തിനും സ്ത്രീകള്‍ തിരുവാതിര കളിക്കുന്നു. നമ്പൂതിരി സമുദായത്തിലും അന്തര്ജനങ്ങള്‍ തിരുവാതിര കളിച്ചിരുന്നു.
ധനുമാസത്തിലെ തിരുവാതിര ഭഗവാന്‍ ശ്രീ പരമേശ്വരന്റെ ജന്മദിനമായാണ് കരുതുന്നത്. അന്നേ ദിവസം പാര്വതീ ദേവി ഭഗവാനെ പ്രീതി പ്പെടുത്താന്‍ പ്രത്യേക നോയമ്പ്കള്‍ നോക്കുന്നു. ഇതിന്റെ ഓര്മ്മയ്ക്കാണ് ഭര്തൃ്മതികളായ സ്ത്രീകള്‍ ഭര്ത്താവിന്റെ ആയുരാരോഗ്യ സൌഖ്യത്തിനും വിവാഹിതരല്ലാത്ത കന്യകമാര്‍ നല്ല ഭര്ത്താവിനെ കിട്ടാനും തിരുവാതിര നോയ മ്പ് നോക്കുന്നതു.
ദാമ്പത്യ ബന്ധത്തിന്റെ പാവനമായ ആഘോഷ മായി കണക്കാക്കുന്ന തിരുവാതിരകളിയ്ക്കു മറ്റൊരു കഥയും പറയുന്നുണ്ട്. സതീ ദേവി ശിവനെ ഭര്ത്താവായി കിട്ടാന്‍ തപസ്സു ചെയ്തു. നീണ്ട വര്ഷങ്ങള്‍ വൈരാഗിയായി തുടര്ച്ചയായി തപസ്സു ചെയ്തു കൊണ്ടിരുന്ന പരമശ്ശിവന്‍ സതിയെ പൂര്ണ്ണമായും അവഗണിക്കുന്നു. ശിവന്റെ മനസ്സില്‍ സതിയോടു ആഗ്രഹം ഉളവാക്കുവാന്‍ കാമദേവനെ ദേവേന്ദ്രന്‍ നിയോഗിക്കുന്നു. ശിവന്റെ കാല്ക്കല്‍ പൂജ ചെയ്തു കൊണ്ടിരുന്ന സതീദേവിയെ ഒരു നിമിഷം ആഗ്രഹപൂര്വ്വം നോക്കാന്‍ കാമദേവന്‍ ശിവന്റെ മേല്‍ മോഹാസ്ത്രം അയക്കുന്നു. ഒരു നിമിഷം ഭഗവാന്‍ സതീദേവിയെ സ്നേഹപൂര്വം നോക്കുന്നു. അടുത്ത നിമിഷത്തില്‍ തന്റെ തപസ്സിനു ഭംഗം വരുത്താന്‍ കാരണം എന്തെന്ന് നോക്കിയപ്പോള്‍ കാമദേവനെ കാണുകയും അയാളെ ശപിച്ചു മൂന്നാം കണ്ണില്‍ നിന്നുള്ള അഗ്നിയില്‍ ഭസ്മമാക്കുകയും ചെയ്യുന്നു. എന്നാല്‍ തന്നെ സഹായിക്കാന്‍ വന്ന കാമദേവ നെ പുനര്ജീവിപ്പിക്കുവാന്‍ സതീദേവി ഭഗവാനോട് പ്രാര്ഥിക്കുകയും ഭഗവാന്‍ കാമ ദേവന് ജീവന്‍ നല്കുകയും ചെയ്യുന്നു. ശരീരം ഇല്ലാത്ത ( അനംഗന്‍) ആയി കാമദേവന്‍ ജീവി ക്കുന്നു. ഈ സംഭവത്തിന്റെ ആഘോഷമായാണ് തിരുവാതിര കളിക്കുന്നത് എന്ന് മറ്റൊരു കഥയും ഉണ്ട്.
ഏതായാലും ചിട്ടയോടെ ഒന്നരയും മുണ്ടും നേര്യതും ധരിച്ച യൌവ്വനയുക്തകളായ സ്ത്രീകള്‍ നടുക്ക് ഒരു നിലവിളക്ക് കൊളുത്തി വച്ച് ചുറ്റും വൃത്താകൃതിയില്‍ നിരന്നു പുരാണ കഥകള്‍ താള നിബദ്ധമായി പാടി തിരുവാതിര ദിവസം രാത്രി മുഴുവന്‍ ഉറക്കമിളച്ചു തിരുവാതിര കളിക്കുന്നു. ലാസ്യഭാവം ആണ് പ്രധാനം കാമോദ്ദീപകമായ ചലനങ്ങള്‍ കൈകൊട്ടിക്കളിയുടെ ഭാഗമായുണ്ട്.
പത്തോ പന്ത്രണ്ടോ പേരാണ് സാധാരണ കളി യില്‍ പങ്കെടുക്കുന്നതു. ഇവരുടെ ചലനങ്ങളില്‍ നല്ല മെയ് വഴക്കവും നൃത്തരീതിയും ഇഴുകിച്ചേ രുന്നു. ചലനങ്ങള്‍ പല രീതിയിലും ഉണ്ട്. ആദ്യം ഘടികാരദിശയിലും പിന്നീട് വിപരീതദിശയിലും ഒന്നിടവിട്ട് സ്റെപ്പുകള്‍ മാറ്റിയും പരസ്പരം കൈകള്‍ കൂട്ടി മുട്ടിച്ചു (കുമ്മിയടി ) ഇരുന്നും ചാടിയും മാറി ഇരുന്നും ഒരാള്‍ മറ്റുള്ളവരുമായി കൈകള്‍ തമ്മില്‍ കൊട്ടി മുന്നോട്ടു നീങ്ങിയും കളിക്കുന്നു. തിരുവാതിര കളിക്കുന്നതില്‍ കൂടു തല്‍ പരിചയമുള്ള സ്ത്രീകള്‍ ആശാട്ടിമാരായി തിരുവാതിര കളി പഠിപ്പിക്കുന്നു. ഓണത്തിന് തിരുവാതിരകളി പകല്‍ സമയത്തും (ഉച്ചക്ക് ശേഷം) ഉണ്ട്. ഓണത്തിനുണ്ടാക്കിയ പൂക്കള ത്തിനു ചുറ്റും ആയിരിക്കും തിരുവാതിര കളിക്കുക.
ചിലയിടങ്ങളില്‍ തിരുവാതിരയ്ക്ക് ഒരാഴ്ച്ച മുമ്പേ സ്തീകള്‍ നോയമ്പ് തുടങ്ങുന്നു. നോയമ്പ് കാലത്ത് സ്തീകള്‍ കൂട്ടമായി പുഴയില്‍ കുളിച്ചു പരസ്പരം വെള്ളം കൈകൊണ്ടു തെറിപ്പിച്ചു കുളിക്കുന്നു. തുടിച്ചു കുളിക്കുക എന്നാണിതിനു പറയുന്നത്. ഈ ദിവസങ്ങളില്‍ അവര്‍ കഴിക്കുന്ന ഭക്ഷണങ്ങളിലും ചില പ്രത്യേകതകള്‍ ഉണ്ട്. അരിയാഹാരം ഒരിക്കല്‍ മാത്രം കഴിക്കുക, തിരുവാതിര ദിവസം കിഴങ്ങ് വര്ഗങ്ങളും വമ്പയറും ചേര്ത്തുണ്ടാക്കിയ കൂട്ട് പുഴുക്ക് (എട്ടങ്ങാടി) കഴിക്കുന്നു, എട്ടങ്ങാടിയില്‍ പെടുന്നത്, ചേന, വലിയ ചേമ്പു ,കാച്ചില്‍ ,കൂര്ക്ക, നന കിഴങ്ങ് ,മധുരകിഴങ്ങ്, മരച്ചീനി (കപ്പ),നേന്ത്രക്കായ എന്നിവയാണ്. ഇവയോടൊപ്പം വമ്പയര്, കടല , എള്ള് എന്നിവ വരൂത്ത് ചേര്ക്കു ന്നു. ശര്ക്കരയും കരിമ്പിന്ടെ കഷണങ്ങളും എല്ലാം ചേര്ത്ത് നിവേദിച്ചിട്ടാണ് കഴിക്കുന്നത്. കുടിക്കുന്നത് സംഭാരവും. തലയില്‍ ദശപുഷ്പങ്ങള്‍ ചൂടുന്നു. ദശപുഷ്പങ്ങള്‍ കറുക, വിഷ്ണുക്രാന്തി, തിരുതാളി, കയ്യോന്നി, മുക്കുറ്റി, നിലപ്പന്ന, വള്ളി ഉഴിഞ്ഞി , ചെറൂള , പൂവന്കുരുന്നില മുയല്ച്ചെവി എന്നിവയാണ്.
;
തിരുവാതിരപ്പാട്ടുകളില്‍ കഥകളിയില്‍ നിന്നു കടമെടുത്തവയും കൃഷ്ണലീല, കുചേല വൃത്തം, ധ്രുവചരിതം ശാകുന്തളം ഇവ കൂടുതല്‍ പ്രചാരത്തില്‍ ഉണ്ട്. കഥകളിയിലെ പോലെ മുദ്രകള്‍ ഉപയോഗിക്കുന്നുണ്ട് എങ്കിലും താളാത്മ കമായ ചലനങ്ങള്‍ക്കാകുന്നു കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. ഗണപതി സരസ്വതി,കൃഷ്ണന്‍ ശിവ പാര്‍വതി ഇവരെ സ്തുതിച്ചു കൊണ്ടുള്ള കീര്‍ത്തനങ്ങളും പാടുന്നു. ഓണത്തിന് മഹാബലിയുടെ കഥയും അവതരിപ്പി ക്കുന്നതു പതിവാണ്.
ചിത്രങ്ങള്‍ Google Images നിന്നും വിഡിയോ യുട്യുബില്‍ നിന്നും
വിഡിയോ: തിരുവാതിരകളി
1) കൈതപ്പൂ മണമെറും: https://youtu.be/bqvym7RGqiY
2) പാര്വാനേന്ദു മുഖി :https://youtu.be/-eU9kVC_Iok
അവലംബം
Comments