ടെലിഫോണ് മര്യാദകള്

ടെലഫോണ് ഇന്നത്തെ മനുഷ്യനു അനുപേക്ഷണീയമായ ഒരു ഉപകരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. “കൈമുഷ്ടിയില് ലോകം“ എന്നതു അക്ഷരാറ്ത്ഥത്തില് ശരി ആണു.പക്ഷേ പലപ്പോഴും നാം ടെലഫോണ് ഉപയോഗിക്കുമ്പോള് ചില പ്രാഥമിക മര്യാദകള് മറന്നു പോകുന്നുണ്ടോ എന്നു സംശയം. ഒരു ടെലഫോണ് ഉപയോഗിക്കുന്ന ആള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും പാലിക്കേണ്ട ചില സാമാന്യ മര്യാദകളും എന്താണെന്നു നോക്കാം.
1.ഫോണ് വിളികുന്നതിനു മുന്പു എന്താണു പറയാനുള്ളതു എന്നു മുന് കൂട്ടി ആലോചിച്ചു വക്കുക. സമയം ലാഭിക്കാനും ധനനഷ്ടം ഒഴിവാക്കാനും ഇതു കൊണ്ടു കഴിയും.
2.ആരെയാണു വിളിക്കുന്നതു എന്നു ആദ്യം ഉറപ്പാക്കുക, പ്രത്യേകിച്ചും ഒഊദ്യോഗികമായ കാര്യമാണെങ്കില് ആരാണെന്നും അയാളുടെ സ്ഥാപനത്തിലെ സ്ഥാനവും പ്രാധാന്യവും അറിഞ്ഞിരിക്കുന്നതു സൌകര്യമായിരിക്കും.
3.സാമാന്യ മര്യാദകള് പാലിക്കുക. വ്യക്തമായി ത്തന്നെ മര്യാദ പാലിക്കുന്നു എന്നതു കേള്കുന്ന ആളിനു തോന്നണം. സംഭാഷണത്തില് ബഹുമാനവും സ്നേഹവും ഉണ്ടായിരിക്കുന്നതു ആശയവിനിമയത്തിനു വളരെ സഹായിക്കും. സംസാരിക്കുമ്പോള് അക്ഷമ കാണിക്കുക, ശബ്ദം അനിയന്ത്രിതമായി കൂടുക എന്നിവ ഒഴിവാക്കണം. മറ്റെയാള്കു കേള്കത്തക്ക വിധം കഴിയുമെങ്കില് ശബ്ദം ക്രമീകരിചു (ശബ്ദ മോഡുലനം ചെയ്തു) സംസാരിക്കുക.
4.ആദ്യം സ്വയം പരിചയപ്പെടുത്തുക, കഴിയുമെങ്കില് ഒരു ചെറിയ ഗ്രീറ്റിങ്സോടു കൂടി. നമസ്കാരം, ഗുഡ് മോര്ണിങ് എന്നിവ ടെലെഫോണില് കൂടി ഉപയോഗിക്കുന്നതില് തെറ്റില്ല. വ്യക്തമായും ആവശ്യത്തിനു മാത്രം ശബ്ദം ഉയര്ത്തിയും സംസാരിക്കുക.
5.എന്താണു പറയേണ്ടതു എന്നു എത്രയും വേഗം വ്യക്തമാക്കുക, പ്രത്യേകിച്ചും ഔദ്യോഗികമായ വിവരം ആണെങ്കില്. ഇതു നമ്മള് സംസാരിക്കുന്നതു ശരിയായ ആളാണെന്നു ഉറപ്പായതിനു ശേഷമേ ആകാവൂ. ആവശ്യമെങ്കില് നേരത്തെ കുറിച്ചു വച്ച നോട്ടുപയോഗിക്കാം.
6.മറ്റേയാള് പറയുന്നതു കേള്കുക,ശ്രദ്ധിക്കുക,. ഒരാള് പറയുന്നതു എന്താണെന്നു ശ്രദ്ധിക്കാതെ അയാളൊടു തുടറ്ചയായി സംസാരിക്കുന്നതു സാധാരണ സംഭാഷണത്തില് പോലും മര്യാദയല്ലാത്തപ്പോള് ടെലഫോണില് അതു തീരെ ശരിയല്ല. മറ്റെയാള് പറയുന്നതു നിങ്ങള്കു സ്വീകാര്യം അല്ല എങ്കില് പോലും മറുപടി പറയുന്നതിനു മുമ്പു ശ്രദ്ധിക്കുക, ഇടക്കു “ശരി’“, “ ഒകെ” , “ഞാന് മനസ്സിലാക്കുന്നു” എന്നിവ പറയാം . അല്ലെങ്കില് കഥ കേള്കുന്നതുപോലെ ഒരു വ്യക്തമായ മൂളല് എങ്കിലും കേള്പിക്കുക.
7.ആവശ്യമെങ്കില് ചോദ്യങ്ങള് ചോദിക്കുക, പറയുന്ന കാര്യം നിങ്ങള്കു വ്യക്തമാകുന്നില്ലെങ്കില് തീര്ചയായും ചോദ്യങ്ങള് ചോദിക്കണം, പക്ഷെ ചോദ്യം ചോദിക്കുമ്പോള് മറ്റെയാളെ മുഷിപ്പിക്കാത്ത രീതിയില് ചോദിക്കണം. മര്യാദ വിടുകയുമരുതു.
8.ക്ഷമയോടെ സംസാരിക്കുക, നിങ്ങള്കു തിരക്കാണെങ്കില് ആ വിവരം മര്യാദ വിടാതെ മറ്റേ തലക്കല് ഉള്ള ആളിനെ അറിയിക്കുക. പറയുന്ന ആള്കു അയാള് പറയുന്നതു പൂറ്തിആക്കാന് അവസരം കൊടുക്കുക.
9.ഒരു സംഭാഷണം എപ്പോള് തീറ്കണമെന്നു തീരുമാനിക്കുക. ആശയ വിനിമയം പൂറ്ണമാകുമ്പോള് സ്വഭാവികമായും അവസാനിക്കേണ്ടതാണു, സ്വാഭാവികമായ അവസാനം കഴിഞ്ഞിട്ടും സംഭാഷണം തുടരുന്നതു ശരി അല്ല, കഴിവതും വ്യക്തിപരമായ പരാമറ്ശങ്ങള് ഔദ്യോഗിക ഫോണ് കാളില് ഒഴിവാകുക, അതുപോലെ വ്യക്തിപരമായ കാളില് ഔദ്യോഗിക പരാമറ്ശങ്ങളും. അഭിപ്പ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും പെട്ടെന്നു ഫോണ് താഴെവക്കരുതു, അതു ക്രൂരമാണു. കഴിവതും പര്സ്പര സമ്മതത്തോടുകൂടി ഫോണ് ബന്ധം വേറ്പെടുത്തുക.
10.കഴിവതും സംസാരിക്കുന്നതിനിടയില് മറ്റു കാര്യങ്ങള് ചെയ്യാതിരിക്കുക. ഉദാഹരണം എന്തെങ്കിലും വായിലിട്ടുകൊണ്ടോ ടീ വി, റേഡിയോ ഇവ ഓണ് ചെയ്തു അതില് ശ്രദ്ധിച്ചു കൊണ്ടോ സംസാരിക്കാതിരിക്കുക.
11.സംസാരിക്കുന്നതിനിടയില് ചുമയോ തുമ്മലൊ വന്നാല് റിസീവറ് മാറ്റിപ്പിടിക്കുക. കഴിയുമെങ്കില് റിസീവറിന്റെ മുഖം മൂടിപ്പിടിക്കുക.
12.സംസാരിക്കുന്ന ആളിന്റെ മനസികാവസ്ഥ കുറെയൊക്കെ കേള്ക്കുന്നവറ്കും മനസ്സിലാകും. അതിനാല് കഴിയുമെങ്കില് ചിരിച്ചുകൊണ്ടു സംസാരിക്കുക.
13.ഒരാള് നമ്മളെ വിളിച്ചാല് അയാള് സ്വയം പരിചയപ്പെടുത്തിയില്ലെങ്കില് അയാളുടെ പേരു ചോദിക്കുന്നതില് തെറ്റില്ല. അപരിചിതരാണെങ്കില് ആരാണെന്നു അറിയാതെ സംഭാഷണം തുടങ്ങരുതു.
14.അറിയാതെ റോങ് നമ്പര് വിളിച്ചാല് വീണ്ടും ശരിയായ നമ്പര് കണ്ടെത്തിയേ വിളിക്കാവൂ.
15.എല്ലാത്തിലുമുപരി തന്നെ പോലെ തന്റെ അയല്കാരനെയും സ്നേഹിക്കുക എന്നു പറഞ്ഞതുപോലെ, മറ്റുള്ളവര് നിങ്ങളോടു ഫോണില് സംസാരിക്കുമ്പോള് എങ്ങനെ പെരുമാറണമെന്നു പ്റതീക്ഷിക്കുന്നുവോ അതുപോലേ നിങ്ങളും പെരുമാറുക.
(മൊബൈല്‍ ഫോണ്‍ ഉപയോങത്തെക്കുരിച്ച്ച്ചു അടുത്ത ലക്കത്തില്‍ )

Comments

ഇതിലെ എത്ര മര്യാദ ഞാൻ പാലിക്കുന്നുണ്ടെന്നാലോചിച്ച് വെറുതേ സ്വയം നാണം കെടുന്നില്ല:)
എന്തായാലും,സംഭവം നന്നായിട്ടുണ്ട്.
ഇതൊക്കെ പാലികാന്‍ ആകുമോ എന്ന് സംശയം ഉണ്ട്...
ഇതെഴുതിയ ഈ എളിയവനും ഇതെല്ലാം പാലിക്കുന്നുണ്ടാവില്ല. പക്ഷെ ഇങ്ങനെ ചില കാര്യങ്ങള്‍ ചുമ്മാ "ഹലോ" വിളിക്കുമ്പോള്‍ ഉണ്ടെന്ന ബോധം നല്ലതല്ലേ? മര്യാദകള്‍ ആരും പഠിപ്പിച്ചു തരേണ്ടതല്ലെന്കിലുമ് ഇന്നത്തെക്കാലത്ത് പലപ്പോഴും മര്യാദയെപറ്റി ആരെങ്കിലും പറഞ്ഞുകൊടുത്തിരുന്നു എങ്കില്‍ എന്ന് തോന്നുന്ന അവസരങ്ങള്‍ ധാരാളം.
ഇനീപ്പോ ശ്വാസം വിടാന്‍ പാടില്ല എന്നുകൂടി പറഞ്ഞാല്‍ പൂര്‍ത്തിയായി :)

വെറുതെ തമാശിച്ചതാണ് കേട്ടോ. താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ മിക്കതും നെരിട്ടുള്ള ആശയവിനിമയത്തിന്‍റെ കാര്യത്തിലും പ്രസക്തമാണ്. ആശംസകള്‍

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി