നാരാണത്ത് ഭ്രാന്തന്മാര്‍ .... സുസ്ഥിര നഗര (നരക) വികസനം .. കേന്ദ്രീകൃത മലിനീകരണം

കോഴിക്കൊടു നഗരവാസികള്‍ അടുത്ത കാലത്ത് ചില നല്ല കാര്യങ്ങള്‍ കണ്ടു. ഒന്നാമതായി വര്ഷകങ്ങളായി കണ്ടല്‍ കാടുകളുടെ സംരക്ഷണത്തിന് വേണ്ടി മുറവിളി കൂട്ടിക്കൊന്ടിരുന്നവരെ സന്തോഷിപിച്ചു കൊണ്ടും മിനിബൈപസിനടുത്ത് താമസിക്കുന്നവര്ക്കുട ശുദ്ധ വായു ശ്വസിക്കുന്നതിനു സഹായിക്കുകയും ചെയ്യുന്ന ഒരു ബയോപാര്ക്ക് സരോവരം എന്ന പേരില്‍ സ്ഥാപിച്ചു , പഴയകാലത്ത് അഴുക്ക് വെള്ളം മാത്രം നിറഞ്ഞിരുന്ന കളിപ്പോയ്ക ആഴം കൂട്ടി നാലുവശവും കല്ല്‌ കെട്ടി ബോട്ടിങ്ങിന് സൌകര്യം ഉണ്ടാക്കി, വൈകി ആണെങ്കിലും അരയിടത്ത് പാലം ഓവര്ബ്രി ഡ്ജ് തുറന്നു കൊടുത്തു അങ്ങനെ അങ്ങനെ. പലതും. പക്ഷെ ഇതാ അടുത്ത പരിഷ്കരണം ഇടിത്തീ പോലെ നഗര നിവാസികള്ക്ക് വരുന്നു.

സരോവരം ബയോപാര്ക്കിപനു തൊട്ടു കിഴക്ക് ഒരു മലിനജല ശുദ്ധീകരണ പ്ലാന്റു സ്ഥാപിക്കാന്‍ തുടങ്ങുന്നു. നഗരത്തിലെ അഴുക്കുവെള്ളം ( സ്യൂവേജ്‌) മൂന്നൂ നാലോ കേന്ദ്രങ്ങളില്‍ ശേഖരിച്ചു പമ്പ് ചെയ്തു സരോവരത്തിന് കിഴക്ക് ഭാഗത്ത് ശേഖരിച്ചു ശുദ്ധീകരിച്ചു വെള്ളം മാത്രം ഒരു ദിവസം സുമാര്‍ രണ്ടു കോടി ലീടര്‍ വെള്ളം കനോലിക്കനാലിലേക്ക് ഒഴുക്കാന്‍ പദ്ധതി തയ്യാറാക്കി ടെന്ദര്‍ ക്ഷണിച്ചിരിക്കുന്നു. വെള്ളം മാറ്റിക്കഴിഞ്ഞു ബാക്കി വരുന്ന അപകടകരമായ ലോഹങ്ങളും (ആഴ്സനിക്‌, ഈയം മുതലായവയും ) രോഗാണുവാഹകരായ ബാക്ടീരിയകളും അടങ്ങിയ ഖര മാലിന്യം (സ്ലട്ജ്) എന്താണ് ചെയ്യുന്നത്? കോഴിക്കോട് പട്ടണത്തില്‍ കടല്‍ തീരത്തിനു ഏതാനും മീട്ടരുകല്ക്കനകം ആണ് മൂന്നു ശേഖരണ കേന്ദ്രങ്ങള്‍. പിന്നൊന്നു മെഡിക്കല്‍ കോളേജില്‍ നിന്നും. എഴുപതു കിലോ മീറ്റര്ല്ം‍ നീളം കുഴല്‍ ഇട്ടാണ് പമ്പ് ചെയതാണ് മലിന ജലം ഇങ്ങോട്ട് എത്തിക്കുന്നത്. ഈ പദ്ധതിയുടെ അടങ്കല്‍ തുക കോര്പോ്രേഷന്‍ ഉപസമിതി കണക്കാക്കിയത് വെറും ഇരുപത്തി മൂന്നു കോടി. കിട്ടിയ ടെണ്ടര്‍ ഒന്ന് എഴുപതുകൊടി, മറ്റൊന്ന് നാല്പത്തി രണ്ടു കോടി. ഇനി ഈ കമ്പനിയുമായി ചര്ച്ചിയ്ക്ക് ശേഷം നാലപ്ത് കോടി എങ്കിലും ആക്കി കുറക്കാന്‍ ശ്രമം നടത്തുന്നു. ഇതാണ് നാരാണത്ത് ഭ്രാന്തന്മാര്‍ ചെയ്യുന്നത്. ഒരു വശത്ത് നഗരം സൌന്ദര്യ വല്ക്കരിക്കുക, മറുവശത്ത് ശുദ്ധ വായു പോലും ശ്വസിക്കാന്‍ അനുവദിക്കാതിരിക്കുക. ഇതുവരെ ചെയ്ത നല്ല കാര്യങ്ങള്‍ എല്ലാം ഒറ്റയടിക്ക് നശിപ്പിക്കുക. നാറാണത്ത് ഭ്രാന്തന് അല്പം തത്വ ചിന്തയെന്കിലും ജനങ്ങളെ പഠിപ്പിക്കാന്‍ കഴിഞ്ഞു. ഇവര്ക്കോക?

ചിന്ത ഒന്നേ ഉള്ളൂ. എ ഡി ബി യില്‍ നിന്ന് കിട്ടുന്ന നൂറ്റരുപതു കോടിരൂപാ എങ്ങനെ ചിലവാക്കണം എന്ന് ഇവര്ക്ക് അറിഞ്ഞു കൂടാ. കുരങ്ങന്മാരുടെ കയ്യില്‍ കിടിയ പൂമാല പോലെ ഇവര്‍ കളിക്കുന്നു ജനങ്ങളുടെ ജീവിതം കൊണ്ടു. നാട്ടിലെ വിവിധ വകുപ്പുകളുടെ തലപ്പത്തിരിക്കുന്ന എഞ്ചിനീയര്‍ മാരുടെയോ മറ്റോ അറിവുകൂടാതെ നടത്തുന്ന ഒരു പദ്ധതി. തീരുമാനങ്ങള്‍ എല്ലാം അങ്ങ് തിരുവനതപുരത്ത്തുള്ള ഒരു ഉന്നതാധികാര സമിതി. മൂന്നില്‍ ഒന്ന് ഭാഗം കമ്മീഷന്‍ കൊടുത്തു ബോംബെയില്‍ ഉള്ള ഒരു കണ്സല്ടിംഗ് കമ്പനി പദ്ധതി പ്രദേശം കാണുക പോലും ചെയ്യാതെ ഉണ്ടാക്കിയ ഒരു പദ്ധതി. ലോകത്തില്‍ ഒരു നഗരത്തില്‍ പോലും വിജയമാകാത്ത്ത കേന്ദ്രീകൃത മലിനജല ശുദ്ധീകരണ പദ്ധതി. എന്തിനു വേണ്ടി ? ആര്ക്കുേ വേണ്ടി എന്നറിയാന്‍ ഈ നഗര വാസികള്ക്ക് അവകാശം ഇല്ലേ? പണം ഇപ്പോള്‍ തരുന്നത് എ ഡി ബി ആണെങ്കിലും വാങ്ങിയ പണവും പലിശയും തിരിച്ച്ചടക്കേണ്ടത് ഇവിടത്തെ ജനങ്ങള്‍ തന്നെ അല്ലെ? ഈ കോടികള്‍ മുടക്കി ഉണ്ടാക്കുന്ന പദ്ധതി എത്ര നാള്‍ തുടര്ച്ച യായി പ്രവര്ത്തിതക്കും എന്ന് ആരുറപ്പു തരും. ഈ വെള്ളം മുഴുവന്‍ കനോലി കനാലില്‍ കൂടി ഒഴുകിപ്പോകാന്‍ കഴിയുമോ? അതിനുള്ള ശേഷിയോ വലുപ്പമോ കനാലിന്‍ ഉണ്ടോി? ആരെങ്കിലും ഇതിനെപ്പറ്റി വേണ്ട രീതിയില്‍ പടിചിട്ടുന്ടോ ? ഇതിനൊക്കെ ആരെന്കിലുംക് ഉത്തരം പറയുമോ?ഇവിടെ ഒരു സുസ്ഥിര നഗര വികസനം എന്ന പേരില്‍ നടക്കുന്നത് നരക വികസനം ആയി തീരുന്നത് കാണാന്‍ ഇവിടത്തെ ജന പ്രതിനിധികള്‍ ഇല്ലേ? എ ഡി ബി യില്‍ നിന്ന് കിട്ടുന്ന നൂട്ടരുപതു കോടി രൂപാ എങ്ങനെയെങ്കിലും ചിലവാക്കി കിട്ടുന്ന കമ്മീഷന്‍ സ്വയം അടിക്കുകയും മറ്റുള്ളവര്ക്ക് വീതിച്ചു കൊടുക്കുകയും മാത്രമല്ലേ ഇതിന്റെ ലക്‌ഷ്യം? നാട്ടുകാരേ നിങ്ങള്‍ തന്നെ പറയുക.

Comments

വീകെ said…
മലിനജലം ശുദ്ധീകരിക്കുന്നതു കൊണ്ടുണ്ടാകാവുന്ന പദാർത്ഥങ്ങൾ വീണ്ടും ശുദ്ധീകരിക്കാനും ദുർഗ്ഗന്ധം ഇല്ലാതാക്കാനുമുള്ള ആധുനിക സംവിധാനങ്ങൾ ഇല്ലാതിരിക്കുമോ...?

ഒരാശുപത്രിയിലെ മലിനജലശുദ്ധീകരണ പ്ലാന്റിൽ ഞാൻ കുറച്ചുകാലം ജോലി ചെയ്തിരുന്നു.ശുദ്ധീകരിച്ചു വരുന്ന വെള്ളം മുഴുവൻ ചെടികൾക്ക് നനക്കാനായി ഉപയോഗിച്ചിരുന്നു.ദുഷിച്ച മണമൊന്നും ഇല്ലായിരുന്നു. പലരും കാലും മുഖവും കഴുകുന്നത് കണ്ടിട്ടുണ്ട്.

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി