സാന്ത്വനം അന്തര്‍ദേശീതലത്തില്‍ !!!!!!

നഗര മദ്ധ്യത്തില് തന്നെയാണു ഞങ്ങളുടെ ഹൌസിങ് കോളനി. മാവൂറ് റോഡില് നിന്നു കഷ്ടിച്ചു ഒരു കിലോമീറ്ററ് ദൂരം മാത്രം. പണ്ടുണ്ടായിരുന്ന ചെളി വയല് നികത്തി ഉണ്ടാക്കിയതാണു രാജീവ് നഗര് കോളനി. ഇന്നും ഇരുപതു വീടുകളെ ഉള്ളൂ. ലയണ്സ് ക്ലബ്ബിന്റെ ഒരു ഹാളും ഒരു ദിവസം ഒരു വീട്ടില് പെട്ടെന്നു ഒരു ആറടി നീളവും നാലടിയിലധികം വീതിയുമുള്ള വിവിധ വറ്ണത്തില് ഉള്ള ഒരു ബോറ്ഡു പ്രത്യക്ഷപ്പെട്ടു. പേരു “സാന്ത്വനം ഇന്റെര്നാഷണല് ചാരിടെബിള് ട്രസ്റ്റ് (അന്തറ്ദ്ദേശീയ സാന്ത്വന അനുകമ്പ സംഘടന). ഒന്നു രണ്ടു ദിവസം കഴിഞ്ഞു . അവിടെ ആട്ടോയിലും കാറിലും ധാരാളം ആള്ക്കാര് വന്നും പോയും ഇരിക്കുന്നതായി തൊട്ടടുത്തു താമസിക്കുന്നവരുടെ ശ്രദ്ധയില് പെട്ടു. ഓരോ ദിവസവും കഴിയുമ്പോള് ആള്ക്കാര് കൂടി കൂടി വരുന്നു. അയല്പക്കത്തുള്ള ഞങ്ങളുടേയും സമാധാനം തകരുന്നുവോ എന്നു തോന്നിതുടങ്ങി. ഞങ്ങള് അന്വേഷണം തുടങ്ങി. കിട്ടിയ വിവരം ഇതാണു . സാന്ത്വനം വെറുതെ അല്ല കൊടുക്കുന്നതു. അവിടെ സാന്ത്വനം തേടി എത്തുന്നവര് രെജിസ്റ്റ്രേഷന് ഫീസ് ആയി കുറഞ്ഞതു അഞ്ഞൂറു രൂപാ കെട്ടണം. എന്നാല് മാത്രമേ സാന്ത്വനം കൊടുക്കുന്ന ‘ഗുരുക്കന്മാരെ’ കാണാന് കഴിയൂ. അകത്തു കയറിയാല് അവരവരുടേ ആവശ്യങ്ങള് (രോഗങ്ങള് – അവശതകള്) അനുസരിച്ചു കൂടുതല് തുക അടക്കേണ്ടി വരുമത്രേ. പല ആള്ക്കാരും ഉറുക്കു കെട്ടിയാണു പോകുന്നതു. ഞാന് അന്വേഷിച്ചു. എന്താണാവൊ ഈ ഉറുക്കു.? ചെറിയ രീതിയില് മന്ത്രവാദം തന്നെ. മന്ത്രം ജപിച്ച ചരടു കയ്യിലോ അരയിലോ കെട്ടുക, അല്ലെങ്കിക് ചെമ്പോ വെള്ളിയോ കൊണ്ടുണ്ടാക്കിയ തകിടില് മന്ത്രം(?) എഴുതി സ്വറ്ണത്തിന്റെയോ വെള്ളിയുടെയോ കുഴലില് ഇട്ടു അരയില് കെട്ടുക ഇവയാണത്രേ ഇവിടെ ചെയ്യുന്നതു. അപ്പോള് ഇപ്പോഴത്തെ വിലയ്ക്കു ന്യായമായ ഒരു തുക വേറെയും കൊടുക്കേണ്ടി വരുമെന്നുറപ്പു. ഒരു ദിവസം നൂറു പേര് വന്നാലും പ്രവേശനഫീസ് ഇനത്തില് തന്നെ 50,000 രൂപാ നടത്തിപ്പുകാര്ക്കു സാന്ത്വനം. ഏതായാലും സാന്ത്വനം, തേടി എത്തുന്നവറ്ക്കു കിട്ടിയാലും ഇല്ലെങ്കിലും നടത്തുന്നവറ്ക്കു തീര്ചയായും നല്ല സാന്ത്വനം തന്നെ. കഴിഞ്ഞ മാസം വരെ 5000 രൂപാ വാടക കൊടുത്തിരുന്ന കെട്ടിടത്തിനു 20,000 രൂപാ മാസ വാടക കൊടുത്താല് എന്താ. സാന്ത്വനം അന്തറ്ദ്ദേശീയമായി തന്നെ ചെയ്യാമല്ലോ? ദൈവമേ , തട്ടിപ്പിന്റെ മറ്റൊരു മുഖം. പാവം നാട്ടിന്പുറങ്ങളിലെ ആള്ക്കാര് ആണു കൂടുതലും വന്നു പോകുന്നതു. അവിടെ ഇവരുടെ ഏജെന്റുമാരും ഉണ്ടാവുമെന്നു തീറ്ച. എങ്ങനെയുണ്ടു ഇന്റെറ്ണഷണല് സാന്ത്വനം? നമുക്കും പോയാലോ , അല്പം സാന്ത്വനം തേടി?

Comments

വീകെ said…
ഇതെല്ലാം എത്രയോ നാളുകളായി പരസ്യമായിത്തന്നെ നാട്ടിന്റെ നാനാ ഭാഗങ്ങളിലും നടക്കുന്നു.

അവസാനം ഏതെങ്കിലും ഒരു പെണ്ണ് എന്റെ മാനം പോയേന്ന് പരാതിപ്പെടുമ്പൊൾ പോലീസെത്തും മാദ്ധ്യമങ്ങളെത്തും.. പിന്നെ കുറെ കാലത്തേക്ക് ഒച്ചപ്പാടും ബഹളവും..

അപ്പോഴേക്കും അവർ പുതിയ ഒരു സ്ഥലം കണ്ടെത്തി പൂർവ്വാധികം ഭംഗിയായിത്തന്നെ ഇതെല്ലാം തുടരും...

നമ്മുടെ പോലീസിന്റേയും രാഷ്ട്രീയക്കാരുടേയും നല്ല സഹായമില്ലാതെ ഇതൊന്നും നേരേ ചൊവ്വെ നടത്തിക്കൊണ്ടു പോകാൻ കഴിയില്ല....!!

ഇതിൽ ആരെയാണു കുറ്റം പറയുക..
നട്ടിപ്പു നടത്തുന്നവരേയൊ..? കേൾക്കുമ്പോഴേക്കും കാശുമായി തടിച്ചു കൂടുന്ന ജനങ്ങളേയോ..? അതോ,രാഷ്ട്രീയക്കാരേയോ...?
പോലീസിനേയോ...?

തങ്ങളെ സഹായിക്കാൻ ആരുമില്ലെന്നുള്ള ചിന്ത ജനങ്ങളിൽ പടർന്നുകയറുമ്പോൾ, ഇത്തരം ‘സാന്ത്വനസേവകർ’ ഉണ്ടായിക്കൊണ്ടേയിരിക്കും..!

ആശംസകൾ..
ഏതായാലും നിങ്ങള്‍ അത് പൂട്ടിച്ചല്ലോ, വളരെ നന്നായി. നമ്മുടെ പ്രതികരണ ശേഷി എത്ര കണ്ടു സജീവമായി നില്‍ക്കുന്നുവോ അത്രയും തട്ടിപ്പുകള്‍ കുറയും. 'വിട്ടു കള, ജീവിച്ചു പൊയ്ക്കോട്ടേ' എന്ന ഒരു തരം നിസ്സംഗഭാവമാണ് ഇത്തരം മനുഷ്യ പിശാചുക്കള്‍ക്ക് വളമാകുന്നത്.

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി