സ്നേഹം നന്മയാണ് -
- Get link
- X
- Other Apps
മാരകമായ രോഗം ബാധിച്ച രണ്ടു പേര്‍ ആശുപത്രിയിലെ ഒരേ മുറിയില്‍ അടുത്തടുത്ത കിടക്കയില്‍ കിടക്കുന്നു. മുറിയ്ക്ക് ഒരു ജനാല മാത്രമേ ഉള്ളൂ. രോഗികളില്‍ ഒരാള്‍ ജനാലക്കടുത്തു കിടന്നു. അയാള്‍ക്ക് കഷ്ടിച്ച് കൈയില്‍ കുത്തി ഉയര്‍ന്നു പുറത്തെ കാഴ്ചകള്‍ കാണാം, മറ്റെയാള്‍ക്ക് തല ഉയര്‍ത്താന്‍ പോലും,തീരെ വയ്യ,
നീണ്ട കാലത്തെ സുഹൃത്തുക്കളെ പോലെ അവര്‍ എന്നും അവരവരുടെ കുടുംബ കാര്യങ്ങളും ജോലിയില്‍ ഇരുന്ന കാലത്തെ കഥകളും മറ്റും പരസ്പരം പറഞ്ഞു സമയം പോക്കി. പുറത്തുള്ള കാഴ്ചകള്‍ ജനാലക്കടുത്ത് കിടന്ന രോഗി വിശദമായ തന്നെ മറ്റെയാള്‍ക്ക് വര്‍ണിച്ചു കൊടുക്കുമായിരുന്നു,. അയാളുടെ വിശദീകരണത്തില്‍നിന്നും:ജനാലക്കു തൊട്ടുപുറത്തു ഒരു വലിയ തടാകവും തടാകത്തില്‍ അരയന്നവും കൊക്കുകളും നീന്തി നടക്കുന്നു തൊട്ടടുത്ത് ഒരു പാര്‍ക്കും കുട്ടികളുടെ കളിസ്ഥലവും,കമിതാക്കള്‍ പാര്‍ക്കിലെ പൂന്തോട്ടത്തില്‍ കൈ കോര്‍ത്ത് പിടിച്ചു നടന്നുല്ലസിക്കുന്നു എന്നിങ്ങനെ എല്ലാ ദിവസവും അയാളുടെ ഈ ചിത്രീകരണം കേള്‍ക്കുവാന്‍ മറ്റെയാള്‍ കാത്തിരിക്കുമായിരുന്നു. അയാളുടെ വിശദീകരണത്തില്‍ നിന്ന് ആ പരിസരത്തിന്റെ ഭംഗിയും ചുറ്റുമുള്ള ജീവിതവും അയാള്‍ കണ്ണടച്ചു മനസ്സില്‍ കാണുമായിരുന്നു. ഒരു ദിവസം ഒരു വിവാഹ ഘോഷയാത്രയുടെ ബാണ്ട് മേളം പോലും അയാള്‍ക്ക് കേള്‍ക്കാന്‍ കഴിയുമായിരുന്നു, ശബ്ദം ഒഴിച്ച്. അത്ര നന്നായിരുന്നു ഈ അനുഭവം അയാളെ മെല്ലെ മെല്ലെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു, ,മാസങ്ങള്‍ അങ്ങനെ കടന്നു പോയി.
ഒരു ദിവസം രാവിലെ നഴ്സ് വന്നു നോക്കിയപ്പോള്‍ ജനാലക്കടുത്തു കിടന്ന രോഗി ഉറക്കത്തില്‍ ശാന്തമായി മരിച്ചു എന്ന് കണ്ടു. ദു:ഖത്തോടെ അയാളുടെ ശവശരീരം അവര്‍ മുറിയില്‍ നിന്ന് മാറ്റി.
അല്‍പനേരം കഴിഞ്ഞു മറ്റെ രോഗി അയാളെ ജനാലയുടെ അടുത്തേക്ക് നീക്കാമോ എന്ന് ചോദിച്ചു. നഴ്സ് സന്തോഷപൂര്‍വ്വം അത് ചെയ്തു. മരിച്ച രോഗിയില്‍ കൂടി താന്‍ പറഞ്ഞു കേട്ട തടാകവും പാര്‍ക്കും കാണാന്‍ അയാള്‍ക്ക് കൊതിയായി. വയ്യെങ്കിലും അയാള്‍ വിഷമിച് കൈ കുത്തി ഉയര്‍ന്നു നോക്കി. ജനാലക്കു മുന്നില്‍ ഒരു കനത്ത ഭിത്തി മാത്രമേ അയാള്‍ക്ക് കാണാന്‍ കഴിഞ്ഞുള്ളൂ.
അയാള്‍ നഴ്സിനോടു ചോദിച്ചു :സിസ്റ്റര്‍, ഇല്ലാത്ത പാര്‍ക്കും തടാകവും എല്ലാം വര്‍ണിച്ചു കേള്‍പ്പിക്കാന്‍ തന്റെ സുഹൃത്തിനെ പ്രേരിപ്പിച്ചതെന്തായിരിക്കും?
നഴ്സ് പറഞ്ഞു : അയാള്‍ അന്ധനായിരുന്നു, അവിടെ മതില്‍ ഉണ്ടെന്നുള്ള കാര്യം പോലും അയാള്‍ക്ക് അറിയാന്‍ കഴിയുമായിരുന്നില്ല. പക്ഷെ നിങ്ങളെ ആശസിപ്പിക്കാന്‍ വേണ്ടി മാത്രം അയാള്‍ എല്ലാം ഉണ്ടാക്കി പറഞ്ഞതാവാം ;
രത്നച്ചുരുക്കം
മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതില്‍, ആശ്വസിപ്പിക്കുന്നതില്‍ കൂടി നമുക്ക് വളരെയധികം സന്തോഷിക്കാന്‍ കഴിയും നമ്മുടെ നില എത്ര മോശമാണെങ്കില്‍ പോലും. നമ്മുടെ സങ്കടം മറ്റുള്ളവരുമായി പങ്കിടുമ്പോള്‍ പകുതിയാകുന്നു എങ്കില്‍ സന്തോഷം പങ്കിടുമ്പോള്‍ ഇരട്ടിയാകുന്നു. നിങ്ങള്ക്ക് സമ്പന്നനാണെനൂ തോന്നണമെങ്കില്‍ നിങ്ങള്‍ പണം കൊണ്ടു വാങ്ങാന്‍ കഴിയാത്തതെന്തെന്നു നോക്കുക. “ഇന്ന് (Today) ഒരു സമ്മാനമാണ് അതുകൊണ്ടാണ് ഇന്നിനെ present എന്ന് പറയുന്നത്.”
(Free translation of the contents of an email from a friend. Source unknown)
Comments