കുട്ടനാട്ടിലെ നായന്മാരുടെ കഥ - 2


നായര്‍ പെണ്കുട്ടികളുടെ കല്യാണങ്ങള്‍

അന്നത്തെ നായര്‍ കുടുംബങ്ങളില്‍ പെണ്കു്ട്ടികള്ക്ക് വളരെയധികം മുന്ഗണന കിട്ടിയിരുന്നു എന്ന് മുമ്പ് പറഞ്ഞുവല്ലോ. പെണ്കുട്ടികള്‍ പിറക്കുന്നത്‌ വളരെ സന്തോഷകരമായി ആള്ക്കാര്‍ കരുതിയിരുന്നു. കുടും ബത്തിന്റെ നിലനില്പ്പിനും ഐശര്യത്തിനും പെണ്കു ട്ടികള്‍ അത്യാവശ്യം വേണം എന്ന അറിവ് അവര്ക്ക് ഉണ്ടായിരുന്നു. ഇന്നത്തെപ്പോലെ പിറക്കുന്നതിനു മുമ്പ് ഭ്രൂണ നിര്ണയത്തിനും ഭ്രൂണഹത്യയ്ക്കും അവസര ങ്ങളും ഇല്ലായിരുന്നു. ഒരു പെണ്കുട്ടി പിറന്നാല്‍ പല പ്രായത്തില്‍ പല ആഘോഷങ്ങളാണ് അവളുടെ തറവാട്ടില്‍ നടന്നിരുന്നത്.ഇവയെ എല്ലാം പൊതുവേ കല്യാണങ്ങള്‍ എന്നാണു പറയുക. 

1. കാത്തു കുത്ത് കല്യാണം.

പെണ്കുട്ടികളുടെ കാതു (ചെവി) കുത്തുക എന്നത് ആദ്യത്തെ ആഘോഷമാണ്, കര്‍ണാഭരണങ്ങള്‍ അണിയാന്‍ കുട്ടികളുടെ രണ്ടു ചെവിയിലും ഓരോ ദ്വാരം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. വിദഗ്ദ്ധനായ ഒരാള്‍ ചെറിയ മുള്ള് കൊണ്ടു പ്രത്യേക സ്ഥാനം നോക്കി കുത്തിയാല്‍ രക്തം കിനിയുക പോലും ഇല്ല. മുറിവ് പഴുക്കുകയും ഇല്ല. അക്യുപന്ക്ചര് അന്ന് ഇവിടെ കേട്ടുകേള്വി പോലും ഇല്ലാത്ത കാലമായിരുന്നു എന്നോര്ക്കുക. ദ്വാരം ഇട്ടതിനു ശേഷം ചെറിയ ഈര്ക്കില്‍ പോലെ യുള്ള ഏതെങ്കിലും തല്ക്കാല മായി ദ്വാരത്തില്‍ വയ്ക്കുന്നു. മുറിവ് ഉണങ്ങിക്കഴി ഞ്ഞാല്‍ സ്വര്ണത്തിലോ വെള്ളിയിലോ തീര്ത്ത കമ്മല്‍ അണിയാം. പണ്ടു കാലത്ത് പുരുഷന്മാരുടെ ചെവിയും തുളച്ചു കര്ണാഭരണം അണി ഞ്ഞിരുന്നു. പുരുഷന്മാര്‍ ചെവിയില്‍ അണിയുന്ന ആഭരണത്തിന് 'കടുക്കന്‍' എന്നും സ്ത്രീകള്‍ അണിയുന്നതിനു 'കമ്മല്‍' എന്നും പറയുന്നു. ഞങ്ങളുടെയൊക്കെ ചെവിയില്‍ ഇപ്പോഴും കടുക്കന്‍ ഇട്ടിരുന്ന പഴയ ദ്വാരം ഉണ്ട്. ഇപ്പോഴും ചില ‘ചെത്ത്’ പയ്യന്മാര്‍ ചെവിയില്‍ ആഭരണം അണിഞ്ഞു കാണുന്നു., പക്ഷെ പലരും ഒരു ചെവിയില്‍ മാത്രമാണ് അണിയുക എന്നത് മറ്റൊരു തമാശ.

2..തിരണ്ടു കല്യാണം 

പെണ്കുട്ടി സ്ത്രീത്വം അറിയിച്ചാല്‍ ചുറ്റുപാടും ഉള്ള വരെ ഈ വിവരം അറിയിക്കുന്നതാകുന്നു തിരണ്ടു കല്യാണത്തിന്റെ ലക്‌ഷ്യം. പെണ്കുട്ടി ആദ്യത്തെ പ്രാവശ്യം രജസ്വലയാകുമ്പോള്‍ കുട്ടിയെ കുളിപ്പിച്ച് ആടയാഭരണങ്ങളണിയിച്ചു പ്രത്യേകം മുറിയില്‍ പുരുഷന്മാര്‍ കാണാതെ ഇരുത്തുന്നു. ബന്ധുക്കള്‍ അവള്ക്കു ഇഷ്ടമായ പലഹാരങ്ങള്‍ ഉണ്ടാക്കി കൊണ്ടു വന്നു കൊടുക്കും. എല്ലാ ദിവസവും രാവിലെ പെണ്കുുട്ടിയെ കുളിപ്പിച്ച് ആരോഗ്യകരമായ ഭക്ഷണം പ്രത്യേകം ഉണ്ടാക്കി കൊടുക്കുന്നു. അങ്ങനെ ആദ്യകാലത്തു ഏഴു ദിവസമായിരുന്നു ഇത്. പിന്നീട് നാല് ദിവസ മായി കുറഞ്ഞു. ‘പുറത്തു മാറുക’ എന്നതായിരുന്നു ഇതിനു പറയുക. ഈ ദിവസങ്ങളില്‍ അശുദ്ധി കല്‍പ്പിച്ചിരുന്നു, അവര്‍ക്ക് പൂര്‍ണ വിശ്രമവും അനുവദിച്ചിരുന്നു. ആദ്യത്തെ പ്രാവശ്യം രാജസ്വലയാ കുന്നത് മുതല്‍ 50 ഓ അതിലധികമോ വര്ഷം പ്രായ മായി ആര്ത്തവം നില്ക്കുന്നത് വരെ ഈ ദിവസങ്ങളില്‍ സ്ത്രീകള്‍ വീടിന്റെ അകത്തളങ്ങളില്‍ തനിച്ചു ഇരുന്നും കിടന്നും സമയം ചിലവാക്കേണ്ടി വന്നിരുന്നു. ഈ അശുദ്ധി ദിവസങ്ങള്‍ കഴിഞ്ഞാല്‍ പെണ്കുട്ടിയെ കുളിപ്പിച്ച് പുതിയ വസ്ത്രം ഉടുപ്പിച്ചു സര്വാഭരണ വിഭൂ ഷിതയാക്കി പുറത്തു കൊണ്ടു വന്നിരുത്തുന്നു. കുടും ബാംഗങ്ങള്ക്കും നാട്ടുകാര്‍ക്കും സമൃദ്ധമായ സദ്യ ഒരുക്കിയിരിക്കും അന്നേ ദിവസം.

3. വിവാഹ നിശ്ചയം 

മൂന്നാമത്തെ ആഘോഷം വിവാഹ നിശ്ചയം തന്നെ ആണ്. പെണ്കു്ട്ടിയുടെ വീട്ടില്‍ വച്ചു തന്നെയാണ് നിശ്ചയം. വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷന്റെ ബന്ധുക്കള്‍ പെണ്കു ട്ടിയുടെ വീട്ടില്വ്ന്നു ജ്യോത്സ്യ ന്റെ (ഗണകന്റെ) സഹായത്തോടെ വിവാഹ തീയതി നിശ്ചയിച്ചു റപ്പിക്കുക എന്നതാണ് ചടങ്ങ്. വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷന്‍ സാധാരണ ഇതിനു പോകാറില്ല. ഒരു പക്ഷെ ഔപചാരികമായ ഒരു പെണ്ണു കാണല്‍ ചടങ്ങില്‍ പുരുഷനും സ്ത്രീയും പരസ്പരം ഒരു നോക്ക് കണ്ടു കാണും എന്ന് മാത്രം. ,ചിലപ്പോള്‍ പരസ്പരം കാണുകപോലും പതിവില്ല. മാതാപിതാക്കള്‍ നിശ്ചയിക്കുന്നയാളെ വിവാഹം കഴിക്കു കയാണ് പതിവ്. ഇന്നത്തെ പോലെ മൊബയില്‍ ഫോണും മറ്റും ഇല്ലല്ലോ. പലപ്പോഴും വിവാഹം കഴിക്കെണ്ടവര്‍ തമ്മില്‍ ഒരു വാക്ക് പോലും ഉരിയാടാതെ വിവാഹം കഴിക്കു ന്നതും അസാധാരണമായിരുന്നില്ല. .

4. വിവാഹം 

മൂന്നാമത്തെതാണ് ശരിയായ കല്യാണം അഥവാ വിവാഹം. താലി കെട്ടലും പുടവ കൊടുക്കലുമാണു പ്രധാന ചടങ്ങുകള്‍. സ്വര്ണത്തിലോ വെള്ളിയിലോ ഉണ്ടാക്കിയ താലി അഥവാ മംഗല്യ സൂത്രം ആലിലയുടെ ആകൃതിയില്‍ ഉണ്ടാക്കിയിരിക്കും. ഇത് ഒരു മഞ്ഞ നൂലില്‍ കെട്ടിയാണ് വിവാഹ സമയത്ത് വധുവിന്റെ കഴുത്തില്‍ അണിയിക്കുന്നത്‌. പിന്നീട് ഈ താലി സ്വര്ണമാലയില്‍ കോര്ത്ത് ‌ സ്ത്രീകള്‍ ഭര്ത്താ്വിന്റെ മരണം വരെ ധരിച്ചിരിക്കും. താലി നഷ്ടപ്പെടുന്നത് അശു ഭസൂചകമാണ്. വിവാഹ ചടങ്ങുകള്ക്ക് വേണ്ടി പെണ്കുട്ടിയുടെ വീടിന്റെ മുമ്പില്‍ വലിയ പന്തല്‍ ഉണ്ടാക്കിയിരിക്കും. അയലത്ത്കാരും മറ്റു നാട്ടുകാരും കൂടിയാണ് പന്തല്‍ ഇടുന്നത്. കൃഷിപ്പണി കൂടുതല്‍ ഉള്ള സമയം ആണെങ്കില്‍ പകലത്തെ പണി കഴിഞ്ഞു രാത്രി യില്‍ ആയിരിക്കും പന്തല്‍ ഉണ്ടാക്കുക. പന്തല്‍ ഉണ്ടാ ക്കാനും മറ്റും സഹായിക്കുന്നവര്ക്ക് ‌ ഭക്ഷണം മാത്ര മാണ് പ്രതിഫലം. എന്നാലും എല്ലാവരുടെയും സഹ കരണം ഉണ്ടാവും. പന്തലിന്റെ മുകള്ഭാഗത്ത്‌ വെള്ള മുണ്ട് വിരിച്ചിരിക്കും, വധൂവരന്മാര്ക്ക് ഇരിക്കാന്‍ പ്രത്യേകം അലങ്കരിച്ച മണ്ഡപവും ഉണ്ടാക്കിയിരിക്കും. എല്ലാവരും തറയില്‍ പായ വിരിച്ചാണ് ഇരിക്കുക. ഇന്ന ത്തെപ്പോലെ പ്ലാസ്റ്റിക്ക് കസേര കളോ സ്ഥിരം കല്യാണ മണ്ഡപങ്ങളോ ഇല്ലായിരുന്നു. ഒരു വീട്ടിലെ വിവാഹം അവരുടെ മാത്രമല്ല നാട്ടുകാരുടെ തന്നെ സ്വന്തം കുട്ടിയുടെ പോലെ അവര്‍ ആഘോഷിച്ചിരുന്നു. 

നായര്‍ വിവാഹങ്ങള്‍ അന്നും ഇന്നും വളരെ ലളിതമാണ്. ആദ്യം വരനെ സ്വീകരിക്കുന്നു. വധുവിന്റെ സഹോ ദരന്‍ വരന്റെ കാല്‍ കഴുകി പുതിയ തോര്ത്ത് കൊണ്ടു തുടച്ചു മണ്ഡപത്തിലേക്ക് താലവും വിളക്കും വഹി ക്കുന്ന ചെറിയ പെണ്കു്ട്ടികളുടെ (കന്യകമാരുടെ, ഇന്ന് ചില സ്ഥലങ്ങളില്‍ കാണുന്നതു പോലെ ത്യ്ക്കിളവികളുടെയല്ല ) അകമ്പടിയോടെ ആനയി ക്കുന്നു. വരന്‍ ഇരുന്നതിനു ശേഷം വധുവിനെ വധു വിന്റെ പിതാവു മണ്ഡപത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്നു. വിവാഹ മണ്ഡപത്തിന്റെ മുമ്പില്‍ വലിയ നിലവിളക്കും ഒരു പറ( നെല്ലും അരിയും അളക്കുന്ന അളവ് ഉപകരണം, നാല് നാഴി ഒരു ഇടങ്ങഴി, പത്തി ടങ്ങഴി ഒരു പറ) യില്‍ നെല്ലും മറ്റൊറു പറയില്‍ അരിയും തെങ്ങിന്റെ പൂക്കുലയും വച്ചിരിക്കും. ആദ്യം വരന്‍ വധുവിനു താലി കെട്ടുന്നു, തുടര്ന്നു വധു വരനെ പൂമാലയിടുന്നു, വരന്‍ വധുവിനെയും. ഇതിനു ശേഷ മാണ് പുടവ കൊടുക്കുന്നത്. മോതിരം സ്വര്‍ണ മാല കൈമാറല്‍ പിന്നീട് ഉണ്ടായതാണ്. ആദ്യ കാലത്ത് മുണ്ടായിരു ന്നു പുടവയായി കൊടുത്തിരുന്നത്.. അതിനു ശേഷം കസവ് പുടവയും ക്രമേണ പട്ടുസാരിയിലും ഇപ്പോള്‍ എത്തി നില്ക്കുന്നു. നായര്‍ വിവാഹങ്ങളില്‍ താലി കെട്ടുന്നതിനേക്കാള്‍ പുടവ കൊടുക്കുക എന്ന ചടങ്ങിനാണ് പ്രാധാന്യം നിലവി ലിരുന്നത്. ഇതിനു ശേഷം വധുവിന്റെ അച്ഛന്‍ വരന്റെ കയ്യില്‍ വെറ്റില കമഴ്ത്തി വച്ച് വരന്റെ കയ്യില്‍ വധുവിന്റെ കയ്‌ ചേര്ത്ത് വച്ച് വധുവിനെ വരന് ഏല്പിച്ചു കൊടുക്കുന്നു. (കന്യാദാനം) വിവാഹ ശേഷം വരന്‍ കൊടുത്ത വസ്ത്രം ധരിച്ചാണ് വധു വരന്റെ വീട്ടിലേക്കു പുറപ്പെടുന്നത്. പലപ്പോഴും നമ്പൂതിരിമാര്‍ നായര്‍ സ്ത്രീകള്ക്ക് ഉടുക്കാന്‍ ഒരു മുണ്ട് കൊടുത്താല്‍ വിവാഹം കഴിച്ചതായി കണക്കാ ക്കിയിരുന്നു. 

വിവാഹത്തിന് സാധാരണ വരന്റെ അമ്മ വരാറില്ല, വിവാഹം കഴിച്ചു കൊണ്ടു വരുന്ന പെണ്കുട്ടിയെ മൂശേട്ട മാറ്റുക എന്നൊരു ചടങ്ങുണ്ട്, ഓട്ടുകിണ്ണത്തില്‍ മഞ്ഞളും ചുണ്ണാമ്പും ചേര്ത്തുണ്ടാക്കുന്ന ചുവന്ന അര ത്ത വെള്ളത്തില്‍ ഉഴിഞ്ഞു അരത്ത വെള്ളം ദൂരെ കൊണ്ടുപോയി ഒഴിക്കുന്നു. അതിനു ശേഷം കത്തിച്ച നിലവിളക്ക് കയ്യില്‍ കൊടുത്തു സ്വീകരിക്കുന്നത് വരന്റെ അമ്മയായിരിക്കും. പെണ്കുട്ടി വലതുകാല്‍ വെച്ച് വരന്റെ വീട്ടിലേക്കു കയറണം എന്ന് നിര്ബ്ന്ധ മാണ്‌. ഇതില്‍ എന്തെങ്കിലും തടസ്സം ഉണ്ടായാല്‍ അശുഭ സൂചകമായി കണക്കാക്കുന്നു.

5. സീമന്ത കല്യാണം.

വിവാഹം കഴിഞ്ഞു ഗര്ഭിണിയായ സ്ത്രീയ്ക്ക് ‘പുളികുടി’ എന്നൊരു ചടങ്ങ് പതിവുണ്ടായിരുന്നു. ഇതിനു സീമന്തക്കല്യാണമെന്നും പറയും ഗര്ഭിണി യായി ആറാം മാസം വിവിധ തരം പുളികള്‍ അരച്ച് കലക്കി കഴിക്കാന്‍ കൊടുക്കു കയാണ് ചടങ്ങ്. അതിനും കുറെയാള്ക്കാരെ ക്ഷണിക്കും, ഭക്ഷണവും കൊടുക്കും. 

ചുരുക്കത്തില്‍ ഈ നാലഞ്ചു കല്യാണം നടത്തുമ്പോള്‍ തന്നെ സ്ഥാവരസ്വത്തിന്റെ ഏതാനും ഏക്കറുകള്‍ എങ്കിലും ആര്ക്കെങ്കിലും വില്പ്പ്ന നടത്തിയാണ് സദ്യയും മറ്റും ഒരുക്കുക. മറ്റു ചിലവുകളും. ഇതെല്ലാം കഴിഞ്ഞു കുട്ടി പിറന്നാല്‍ കുട്ടിയുടെ ഇരുപത്തെട്ട് കെട്ടു, നാമകരണം എന്നിവക്കും എല്ലാവര്ക്കും ഭക്ഷണവും പതിവ് തന്നെ. ചുരുക്കത്തില്‍ ഇടത്തര ക്കാരായ നായര്‍ കുടുംബങ്ങളില്‍ ഒരു പെങ്കുട്ടി ജനി ച്ചാല്‍ ഈ വിവിധ കല്യാണങ്ങള്ക്ക് ഓരോന്നിനും ഭീമമായ തുക ചിലവാകുന്നു. പൊതുവേ കൃഷിയില്‍ നിന്നും മറ്റും കിട്ടുന്ന ആദായത്തില്‍ ഇത്തരം ചിലവിനു പണം ഉണ്ടാവാറില്ല, അതുകൊണ്ടു കൃഷി ചെയ്യുന്ന നിലത്തിന്റെ ഭാഗങ്ങള്‍ കുറേശ്ശെ വില്പ്പന നടത്തിയാണ് ഇതിനുള്ള തുക കണ്ടെ ത്തിയിരുന്നത്. ഇക്കാരണം കൊണ്ടു തന്നെ ക്ഷയിച്ച പല നായര്‍ കുടുംബങ്ങളും ഉണ്ടായിരുന്നു.




Ack: Pictures from Google Images

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി