5. ഇഷ ആശ്രമത്തിലെ നന്ദികേശ്വരന്‍

ധ്യാനലിംഗ ക്ഷേത്രത്തിന്റെ മുമ്പില്‍ നന്ദികേശ്വരന്‍ എന്ന കാളയുടെ ഒരു വലിയ പ്രതിമയുണ്ട്.. പൊതുവേ ആശ്രമത്തിന കത്തു ഫോട്ടോ ഗ്രാഫി അനുവദിച്ചിട്ടില്ല. എന്നാല്‍ നന്ദിയുടെ ഫോട്ടോ എടുക്കുന്ന തിനു അനുവാദം ഉണ്ടോ എന്നന്വേഷിച്ച പ്പോള്‍ ഉണ്ടെന്നു കണ്ടു. ശിവ ക്ഷേത്രങ്ങള ിലെ ഒരു പതിവായ അംഗം തന്നെയാണല്ലോ ഭഗവാന്റെ സന്തത സഹചാരിയായ നന്ദി കെശ്വരന്‍. ഇഷ ആശ്രമത്തിലെ നന്ദി പ്രതിമക്കും ചില പ്രത്യേകതകള്‍ ഉണ്ട്.
നന്ദികേശ്വരന്‍ ശിവഭഗവാന്റെ വാഹനവും ശിവഗണത്തിലെ മുഖ്യനും ഭഗവാന്റെ വിശ്ര മസങ്കേതമായ കൈലാസത്തിലെ പ്രവേശന ദ്വാര പാലകനുമാണ്. നന്ദിയുടെ അനുവാദം ഇല്ലാതെ കൈലാസത്തിലേക്ക് ആര്‍ക്കും പ്രവേശനമില്ല. ‘നന്ദി’ എന്ന സംസ്കൃത വാക്കി ന്റെ അര്‍ഥം സന്തോഷം, ആഹ്ളാദം ,തൃപ്തി എന്നൊക്കെയാണ്. എല്ലാ ശിവക്ഷേത്രങ്ങളി ലും നന്ദിയുടെ ഒരു പ്രതിമ ശിവന്റെ നട യ്ക്കു മുമ്പില്‍ ഭാഗവാന് അഭിമുഖമായി ഉണ്ടാവും. സിന്ധു നദീതട സംസ്കാര കാലത്ത് തന്നെ നന്ദിയുടെ പ്രതിമയും രൂപങ്ങളും ഉപയോഗിച്ചിരുന്നു. അവിടെ നിന്ന് കുഴിച്ചെടുത്തവയില്‍ നന്ദിയുടെ രൂപം ഉള്ള ചില നാണയങ്ങള്‍ ഉണ്ടായിരുന്നു.
പുരാണത്തില്‍ നന്ദി ശിലാദന്‍ എന്നയാളിന്റെ പുത്രനായിരുന്നു. പുത്രന്മാര്‍ ഇല്ലാതിരുന്ന ശിലാദന്‍ ശിവനെ തപസ്സു ചെയ്തു തനി ക്കൊരു പുത്രനുണ്ടാവാന്‍ പ്രാര്‍ഥിച്ചു. തീവ്ര തപസ്സിന്റെ അവസാനം ശിവന്‍ പ്രത്യക്ഷപ്പെട്ടു ശിലാദനു ഒരു പുത്രന്‍ ഉണ്ടാകുമെന്ന് അനു ഗ്രഹിച്ചു. അധിക നാള്‍ കഴിയുന്നതിനു മുമ്പ് ശിലാദനു വയല്‍ ഉഴുതു കൊണ്ടിരുന്നപ്പോള്‍ സുന്ദരനായ ഒരു ആണ്‍കുട്ടിയെ കിട്ടി. “ആ കുട്ടിയെ നിന്റെ മകനായി നല്ലത് പോലെ വളര്‍ത്തുക” എന്ന അശരീരി കേട്ട് ഭഗവാന്‍ പ്രസാദിച്ചു തന്ന കുഞ്ഞാണിതെന്നു അയാള്‍ മനസ്സിലാക്കി. നന്ദി ആദ്യം മുതല്‍ തന്നെ ശിവ ഭക്തനായിരുന്നു.
ഒരു ദിവസം രണ്ടു മഹര്‍ഷിമാര്‍ ശിലാദന്റെ വീട്ടില്‍ അതിഥികളായി വന്നു. പിതാവിന്റെ നിര്‍ദ്ദേശപ്രകാരം നന്ദി അവരെ മാതൃകാപര മായി ശുശ്രൂഷിച്ചു. അവര്‍ പോകുമ്പോള്‍ അ കാലില്‍ വീണ് നമസ്കരിച്ച നന്ദിയെ അവര്‍ വിഷമിച്ചാണ് അന്നുഗ്രഹിച്ചത്. പിതാവ് ഇതി ന്റെ കാരണം അന്വേഷിച്ചപ്പോള്‍ നന്ദി കൂടു തല്‍ കാലം പിതാവിന്റെ കൂടെ ഉണ്ടാവില്ല എന്ന് പറഞ്ഞു. ഈ വിവരം അറിഞ്ഞ നന്ദി ശിവനെ കഠിനമായ തപസ്സില്‍ കൂടി പ്രത്യ ക്ഷനാക്കി. വരമായി എല്ലാകാലവും ഭഗവാ ന്റെ കൂടെ ജീവിക്കുവാന്‍ അനുഗ്രഹിക്കണേ എന്ന് അപേക്ഷിച്ചു. ശിവന്റെ വാഹനമായ ഒരു കാള മരണപ്പെട്ടിരുന്നു. അതിന്റെ സ്ഥാനത്തു നന്ദിയുടെ തല മാത്രം കാളയുടെതാക്കി തന്റെ വാഹനമാക്കാം എന്നു ശിവന്‍ അനുഗ്രഹിച്ചു. അങ്ങനെ നന്ദി ശിവന്റെ സന്തത സഹചാരിയും ശിവ ഗണ ങ്ങളുടെ നേതാവും ആയി കൈലാസത്തിലെ ക്കുള്ള ദ്വാരപാലകനും ആയി. ഇതാണ് പുരാണത്തില്‍ ഉള്ള കഥ.
സദ്ഗുരു ജഗ്ഗി വാസുദേവും പ്രസിദ്ധ ഹിന്ദി സിനി മാനടന്‍ ശേഖര്‍ കപൂറും തമ്മിലുള്ള ഒരു സംവാദത്തില്‍ സദ്ഗുരു പറഞ്ഞ ചില വിവരങ്ങള്‍ എഴുതുന്നു.
ശിവന്റെ വാഹനമായ നന്ദി എന്താണ് എപ്പോഴും ശിവന് വേണ്ടി കാത്തിരിക്കു ന്നത് ? നന്ദിയെപ്പറ്റി കൂടുതല്‍ പറയാമോ എന്ന ചോദ്യത്തിന് സദ്ഗുരു പറയുന്നു ; നന്ദി ശിവന്‍ പുറത്തേക്ക് വരാന്‍ കാത്തിരിക്കുക യല്ല, എപ്പോഴും എന്നും നന്ദി കാത്തിരി ക്കുകയാണ്. അനന്തമായ കാത്തിരിപ്പ്‌ തന്നെയാണത്. വെറുതെ ഇരുന്നു ഒരാളെ കാത്തിരിക്കാന്‍ കഴിയുന്നവര്‍ ധ്യാനത്തി ലാകുകയാണ് ചെയ്യുന്നത്. അങ്ങനെ കാത്തിരിക്കുന്ന നന്ദി ശിവന് ഇന്ന് വരും നാളെ വരും എന്ന് കാത്തിരിക്കുകയല്ല. നന്ദിയുടെ കാത്തിരിപ്പു അനന്തമാണ്, തന്റെ പ്രഭു എത്ര വൈകിയാലും എപ്പോള്‍ വന്നാലും വന്നില്ലെങ്കിലും നന്ദി തന്റെ കാത്തിരിപ്പ്‌ തുടരും. തന്റെ പ്രഭുവി നെ സ്വീകരിക്കാനെപ്പോഴും തയ്യാറായി നില്‍ക്കു ന്നു നന്ദി. നമ്മള്‍ ഒരു ശിവ ക്ഷേത്രത്തിലേക്ക് കയറുമ്പോള്‍ നന്ദിയെയാണ് ആദ്യം കാണു ന്നത്. ആ നന്ദി പ്രത്യേകിച്ച് നമ്മോടു ഒന്നും പറയുന്നില്ല, എങ്കിലും അവിടെ അങ്ങനെ ഇരിക്കുമ്പോള്‍ നന്ദി നമ്മോടു നിശ്ശബ്ദമായി പറയുന്നതിതാണ് “ നിങ്ങള്‍ അകത്തു പോകുമ്പോള്‍ അവിടെ ചെന്ന് അതും ഇതും ആവശ്യപ്പെടരുത് , നിങ്ങള്‍ അകത്തു പോയി ഭഗവാന്റെ സവിധത്തില്‍ എന്നെ പ്പോലെ വെറുതെ ഇരിക്കുക, മറ്റു വികൃതി കള്‍ ഒന്നും കാട്ടാതെ, ചെയ്യാതെ”
അപ്പോള്‍ കാത്തിരിപ്പും പ്രതീക്ഷയും രണ്ടും രണ്ടാണല്ലേ ? അല്ല, നന്ദി കാത്തിരിക്കുന്നത് ഒന്നും പ്രതീക്ഷിച്ചല്ല. നന്ദി അങ്ങനെ കാത്തി രിക്കുന്നു, ഒന്നും പ്രതീക്ഷിക്കാതെ. വെറുതെ ഇരിക്കുന്നു. അതാണ്‌ നന്ദി നമുക്ക് തരുന്ന സന്ദേശവും. വെറുതെ കാത്തിരിക്കുക, ഉറങ്ങാതെ ശ്രദ്ധയോടെ കാത്തിരി ക്കുക ,ഒന്നും പ്രതീക്ഷിക്കാതെ, പൂര്‍ണമായി ഉണര്‍ന്നു തന്നെ, സമര്പ്പണബൂദ്ധിയോടെ.
അപ്പോള്‍ ആ മൃഗം ( കാള) ധ്യാനത്തില്‍ ആണോ? പൊതുവേ എല്ലാവരും ധ്യാനം എന്നത് ഒരു പ്രത്യേക പ്രവൃത്തി ആയി കാണുന്നു. എന്നാല്‍ ധ്യാനം ഒരു പ്രത്യേക പ്രവൃത്തിയല്ല. അതാണ്‌ പ്രധാന വ്യത്യാ സം .നമ്മള്‍ പ്രാര്ഥിക്കുമ്പോള്‍ നാം ദൈവ ത്തിനോട് സംസാരിക്കുകയാണ്. നമ്മുടെ വിഷമങ്ങള്‍, ആഗ്രഹങ്ങള്‍, പ്രതീക്ഷകള്‍ എല്ലാമാണ് നാം ദൈവത്തിനോട് പറയുന്നത്. എന്നാല്‍ ധ്യാനം എന്ന് പറയുമ്പോള്‍ നിങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തെപ്പറ്റി നിലനില്പിനെക്കുറിച്ച് ചിന്തിക്കുകയാണ്. അന്തിമമായ നിങ്ങളുടെ ജീവിതം , മറ്റൊന്നുമല്ല. നിങ്ങള്ക്ക് ധ്യാനിക്കു മ്പോള്‍ ഒന്നും പറയാനില്ല, കേള്‍ക്കാന്‍ മാത്രം , നിങ്ങളുടെ ജീവിതം എന്ന സമസ്യയെപ്പറ്റി ചിന്തിക്കുക, കേള്‍ക്കുക , ശ്രദ്ധിക്കുക , അത് മാത്രമാണ് ചെയ്യേണ്ടത്. അതാണ്‌ നന്ദി ചെയ്യുന്ന തും. നന്ദിയുടെ പ്രത്യേകതയും അത് തന്നെ. ചുമ്മാതെ ഇരിക്കുക, ശ്രദ്ധയോടെ എപ്പോഴും . പൂര്‍ണമായ ശ്രദ്ധയോടെ ഒരു നിമിഷം പോലും ഉറക്കത്തിലേക്കു വഴുതി വീഴാതെ അങ്ങനെ ഇരിക്കുന്നു.. നന്ദികേശ്വ രന്‍ എപ്പോഴും കര്‍മ്മനിരതനാണ് , നമ്മുടെ കാഴ്ചയില്‍ ഒന്നും ചെയ്യുന്നില്ലെങ്കിലും , ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ആരെയും പ്രതീക്ഷിക്കാതെ നിരന്തരമായ കാത്തിരിപ്പ്‌. തുടരുന്നു. ഒന്നും ചെയ്യാതെ അങ്ങനെ ഇരുന്നാല്‍ സൃഷ്ടി വേണ്ടത് ചെയ്തുകൊള്ളും. ധ്യാനത്തിനിടയില്‍ ആരും ഒന്നും ചെയ്യുന്നില്ല, അവനവനു വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടയോ. നിലനില്പ്പിന്റെ ബഹുമുഖ സാദ്ധ്യതകളെപ്പറ്റി നമ്മള്‍ ബോധാവാന്മാരാകുന്നു. നാം നിലനില്പ്പി ന്റെ ഒരു സജീവ ഭാഗം ആകുന്നു എന്ന് നമുക്ക് ബോധം ഉണ്ടാകുന്നു. ഈ ബോധം നമുക്കെപ്പോഴും ഉണ്ട്, പക്ഷെ മറ്റൊന്നും ചെയ്യാതെ പ്രപഞ്ചത്തില്‍ നമ്മുടെ നിലനില്പ്പിനെപ്പറ്റി മാത്രം ചിന്തിക്കുകയാണ് ധ്യാനനിരതരാകുമ്പോള്‍ ചെയ്യുന്നത് , ചെയ്യേണ്ടത് . നന്ദി പറയുന്നു ‘ നിങ്ങള്‍ എന്നെപ്പോലെയാണ് ഇരി ക്കേണ്ടത് “
എന്താണ് ധ്യാനലിംഗ ക്ഷേത്രത്തിന്റെ മുമ്പില്‍ ഉള്ള നന്ദിയുടെ പ്രത്യേകത. അത് ലോഹം കൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത് ? ഇവിടെ യുള്ള നന്ദി ഒരു പക്ഷെ മറ്റൊരിടത്തും ഉള്ള നന്ദിയെ പ്പോലെ ആയിരിക്കുകയില്ല. 6 മുതല്‍ 9 ഇഞ്ച് വരെ നീളമുള്ള ലോഹ കഷണങ്ങള്‍ കൊണ്ടാണ് ഇതിന്റെ ഉപരിതലം നിര്‍മ്മി ച്ചിരി ക്കുന്നത്. ഉള്ളില്‍ മത്തന്റെ വിത്തുകള്‍, മഞ്ഞള്‍, ഭസ്മം , പവിത്രമായ വിഭൂതി എന്നിവയാണ് ഉള്ളത്. ഇവ ചില പ്രത്യേക എണ്ണകളും മണലും ചേര്‍ത്ത് കുഴച്ചു ഏക ദേശം 20,000 കിലോഗ്രാം സാധനങ്ങള്‍ അതിനുള്ളില്‍ നിറച്ചിട്ടുണ്ട് . അതിനു ശേഷം അത് വായു നിബദ്ധമാക്കി സീല്‍ ചെയ്തു. ഇതെല്ലാം ഒരു പ്രത്യേക രീതിയില്‍ ചെയ്തത് കൊണ്ടു നന്ദിയില്‍ നിന്നും ഒരു പ്രത്യേക ദീപ്തി പ്രസരിക്കുന്നു. ശരിക്കും ഒരു ഊര്‍ജ ഉറവിടം ആയി അതുകൊണ്ട് നന്ദി പ്രവര്‍ ത്തിക്കുന്നു. ലക്ഷണമൊത്ത ഒരു കാളയെ അവിടെ ദിവസങ്ങളോളം കെട്ടിയിട്ടു അത് നോക്കിയാണ് ഈ പ്രതിമ സൃഷ്ടിച്ചതത്രെ. തികച്ചും വ്യത്യസ്തമായ ഗംഭീരമായ നന്ദി തന്നെ ഇത്, സംശയമില്ല.
മൈസൂരിലെ നന്ദി കുന്നിലെ നന്ദിയും തഞ്ചാവൂരിലെ ബ്രുഹദീശ്വര ക്ഷേത്രത്തിലെ നന്ദിയും ഞാന്‍ എടുത്ത സദ്ഗുരു സമര്‍ പ്പിച്ച നന്ദിയുടെയും ഫോട്ടോകള്‍ ശ്രദ്ധിക്കുക. അവയിലുള്ള വ്യത്യാസം കാണുക.
അവലംബം 
https://en.wikipedia.org/wiki/Nandi_(bull)
http://www.rudraksha-ratna.com/articles/story-of-nandi
http://isha.sadhguru.org/…/what-makes-nandi-a-meditative-b…/

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി