ഫലവൃക്ഷങ്ങളുടെ നാടിലെ മ്യുസിയം (Fruitlands Museum )

അമേരിക്കയിലെ മസ്സാച്ചുസെറ്റ്സ് സംസ്ഥാനത്തിലെ ഒരു മ്യൂസിയമാണു Fruitlands Museum  എന്നറിയപ്പെടുന്നത്.  ഏതാനും ആപ്പിള്‍ വൃക്ഷങ്ങള്‍ മാത്രമേ ഇവിടെ ഉള്ളെങ്കിലും പേര് ഫലവൃക്ഷങ്ങളുടെ മ്യൂസിയം എന്ന് തന്നെ.
ചരിത്രപരമായ പ്രാധാന്യമുള്ള ചില പഴയ കെട്ടിടങ്ങളും ചില പ്രദര്‍ശന വസ്തുക്കളും ആണിവിടെയുള്ളത്. 1820നും  1840നും ഇടയില്‍ അമേരിക്കയില്‍ വളര്‍ന്നു വന്ന ഒരു തത്വചിന്താധാരയാണ് ട്രന്‍സ്ലെണ്ടലിസം ( അതീന്ദ്രിയത്വം ) എന്നപേരില്‍ അറിയപ്പെടുന്നത്. ഹാര്വാര്ദ് യൂണീവെസിട്ടിയില് നിലവിലിരുന്ന വ്യക്തധിഷ്ടിത ചിന്തകളോടു പോരുത്തപ്പെടാതവരാനു ണ് ഈ തത്വ ചിന്താഗതി ഉണ്ടാക്കിയത്. ദൈവങ്ങളിലെ ഏകത്വവും, അന്ന് നിലവിലുണ്ടായിരുന്ന കാല്‍ വിനിസം എന്ന ചിന്തയ്ക്ക് ബദല്‍ ആയുണ്ടായതാണിതു. ഇതിന്റെ പ്രധാന വക്താക്കള്‍ ഹാരവാര്ദ് യൂണിവേര്സിറ്റിയിലെ  ദൈവിക സ്കൂള്‍ ആയിരുന്നു, ഏകാത്വാധിഷിട ചര്ച്ച് (Unitarian church)  എന്ന വിഭാഗം ആണ് ഇത് പ്രചരിപ്പിച്ചത്. ഈ ചിന്താധാരയില്‍ വിശ്വസിക്കുന്നവര്‍ കരുതുന്നത് അന്ന് നിലവിലിരുന സമൂഹ ന്നിയമങ്ങളും മതാധിഷ്ടിത സ്ഥാപനങ്ങളും മനുഷ്യരെ അഴിമതിക്കാരാകുമെന്നും വ്യക്തികളെ ദുഷിപ്പിക്കുമെന്നും ആയിരുന്നു. സ്വയം നിര്‍ണയിക്കാനും സ്വാശ്രയബോധമുള്ള ഒരു സമൂഹത്തെ നിര്‍മിക്കാനും ഈ കൂട്ടര്‍ ആഹ്വാനം ചെയ്തു. ഡേവിഡ് ഹ്യും എന്നാ ചിന്തകന്‍ മതത്തിനു വേണ്ടി തെളിവുകള്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്ന് പൂര്‍ണമായും വിശ്വസിച്ചു. പതിന്ട്ടാല്‍ നൂറ്റാണ്ടിലെ യുക്തി ചിന്തയില്‍ നിന്നാണ് അതീന്ദ്രിയത്വം എന്നാ ഈ ചിന്താ സരണി രൂപമെടുത്തത്. ഹിന്ദു മതത്തിന്റെ ആധികാര ഗ്രന്ഥങ്ങളായ വേദങ്ങള്‍ ഉപനിഷത്തുകള്‍ , ഭഗദ്ഗീത  എന്നീ ഗ്രന്ഥങ്ങളില്‍ നിന്നും  ജര്‍മന്‍ ആദര്‍ശവാദത്തില്‍ നിന്നും ഉരുത്തിരിഞ്ഞു  വന്നതാണ് ഇതെന്ന് കരുതാം.

കാല്വിനിസം എന്നത് ജോണ്‍ കാല്‍വിന്‍ എന്നാ വൈദികന്‍ തുടങ്ങി വച്ച ഒരു  കൃസ്ത്യന്‍ മത സംഘം ആണ്. രോമം കത്തോലിക്കാ മതത്തില്‍ നിന്ന് വ്യത്യസ്തമായി യേശു കൃസ്തുവിന്റെ അവസാനത്തെ അത്താഴത്തെക്കുറിച്ചും കഥകളില്‍ ഇവര്‍ വിശ്വസിക്കുന്നില്ല. അതുപോലെ കത്തോലിക്കരുടെ ആരാധനാ സംപ്രദായത്തെക്കുറിച്ചും അനുകൂലമല്ലാത്ത നിലപാടുകളാണ് ഇവെരെടുത്ത്തത്.  

എന്നാല്‍ അതീന്ദ്രിയത്വം എന്നാ പുതിയ ചിന്താസരണി മതവും വിശ്വാസവും മനുഷ്യന്റെ ആന്തരീകമായ ആത്മീയചിന്തകളിലും മാനസിക വളര്‍ച്ചയിലും   അധിഷ്ടിതമാണ്. ജര്‍മ്മന്‍ ഇങ്ങ്ലീഷ്‌ റൊമാന്റിക് ചിന്തകളോടാണ് ഇതിനു കൂടുതല്‍ അടുപ്പം.
 മ്യുസിയത്തില്‍ പ്രധാനമായും അമേരിക്കന്‍ ചരിത്രത്തിന്റെ ഭാഗമായ കുറെയേറെ  വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഷെയ്കര്‍ ശേഖരം എന്ന് അറിയപ്പെടുന്ന വിവിധ തരാം ഫര്‍ണിച്ചറുകള്‍, നെയ്ത കൊട്ടകള്‍ മറ്റു പണി ഉപകരണങ്ങള്‍ എന്നിവയാണിവ. ഈ മതവിഭാഗം തങ്ങളുടെ സംഘത്തില്‍ ചേര്‍ന്നവരെ പഠിപ്പിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും മറ്റും ലാളിത്യത്തിന്റെയും പ്രതീകമായി കാണുന്നു.
മാറ്റരു ഭാഗം കലാകാരമാര്‍ക്ക് താമസിച്ചു തങ്ങളുടെ കലാസൃഷ്ടികള്‍ ഉണ്ടാക്കാനുള്ള ഒരു കെട്ടിടമാണ്. ശാന്ത സുന്ദരമായ അന്തരീക്ഷത്തില്‍ അവര്‍ക്ക് പ്രവര്തിക്കാനാവും.മറ്റൊരു കീട്ടിടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.  ഞങ്ങള്‍ അവിടെ ചെന്ന ദിവസം ജോഡി കൊരേല  എന്ന ചിത്രകാരിയുടെ സൃഷ്ടികള്‍ ആണ് പ്രദര്സിപ്പിച്ചിരുന്നത്.

ആല്‍ കോട്ട്  കുടുംബവും മേരി ആല്‍കൊട്ടും



ആമോസ് ബ്രോന്സന്‍ ആല്കോട്ട് എന്നയാളാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്.,1841ല്‍. അദ്ദേഹം ഈ ചിന്താഗതി അമ്ഗീകരിക്കുന്നവരുറെ സഹായം ആവശ്യപ്പെട്ടു ഇന്ഗ്ലാന്റില്‍ പയടണം നടത്തി. അദ്ധ്യനതിന്റെ തതവങ്ങള്‍ പഠിപ്പിക്കുന്ന ഒരു സ്ഥാപനം ഉണ്ടാക്കി. 1843,ല്‍  90 ഏക്കര്‍ സ്ഥലം വാങ്ങി അവിടെയാണ്  ഫ്രൂട്ലാന്ടെര്സ് എന്ന സ്ഥാപനം ഉണ്ടാക്കിയത്. ആല്കൊട്ടിന്റെ ക്ടുംബാമ്ഗം ആയിരുന്നു ലൂയിസ മേയ്‌ ആല്കോട്ട് ചെറിയ പെണ്ണുങ്ങള്‍ (Little  Women)  എന്ന പുസ്തകം വളരെ പ്രസിദ്ധമാണ്.അവരുടെ മറ്റു കൃതികള്‍  ചെറിയ ആണുങ്ങള്‍ (Little Men), ജോയുടെ ആണ്‍കുട്ടികള്‍(Jo’s Boys)  എന്നിവയാണ്. ഇതില്‍ ഏറ്റവും പ്രശസ്തമായ ആദ്യത്തെ പുസ്തകം ആല്കോട്ടു ഭവനത്തില്‍ വച്ചാണ് എഴുതിയതു എന്ന് പറയപ്പെടുന്നു. അവരുടെ മൂന്നു സഹോദരികലുമായി ഉള്ള ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയട ഈ പുസ്തകം നല്ലൊരു കുട്ടികളുടെ നോവല്‍ ആണ്. ഇന്നും കുട്ടികള്‍ക്ക് പ്രിയമായത്. ഇവര്‍ ഈ സ്ഥലത്ത് ഏതാനും മാസങ്ങള്‍ മാത്രമേ താമസിച്ചുള്ളൂ എങ്കിലും അവരുടെ കുടുംബം താമസിച്ച സ്ഥലം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.



http://upload.wikimedia.org/wikipedia/commons/thumb/0/0d/Amos_Bronson_Alcott.jpg/220px-Amos_Bronson_Alcott.jpg

http://bits.wikimedia.org/static-1.22wmf15/skins/common/images/magnify-clip.png

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി