ശീമതി.ചാറ്റര്‍ജിയും നോര്‍വേ സര്‍ക്കാറും ആയുള്ള കേസ്:സിനിമ

  നമ്മുടെ  ഭാരതീയ  രീതിയില്‍ കുട്ടികളെ  വളര്‍ത്തുന്ന  രീതി  ശരിയോ  തെറ്റോ ?


സ്വാമി  വിവേകാനന്ദനെ  കുറിച്ചാണെന്ന്  തോന്നുന്നു  കേട്ടിട്ടുള്ള ഒരു  സംഭവം. സ്വാമി തന്‍റെ  സുപ്രസിദ്ധമായ  ചിക്കാഗോ  പ്രസംഗത്തിനു  ശേഷം  വിവിധ രാജ്യങ്ങളില്‍  പ്രസംഗപര്യടനം  നടത്തുകയായിരുന്നു. അതിനിടയില്‍  ഇങ്ലണ്ടില്‍  വെച്ച്  അദ്ദെഹത്തിന്‍റെ  ആതിഥേയന്‍ ചൊദിച്ചു :

ആതി: താങ്കള്‍ ഭക്ഷണം  കഴിക്കുന്നത്  കൈ  കൊണ്ടാണല്ലോ , അതു  ആരോഗ്യപരമായി  ശരിയാണൊ?

സ്വാമിജി: അതിനെന്താണ്  തെറ്റ് ? ഞാന്‍  എന്‍റെ  കൈ ഭക്ഷണം  കഴിക്കുന്നതിനു  മുമ്പും  പിമ്പും  വളരെ വൃത്തിയാക്കി  കഴിഞ്ഞാണല്ലോ  ഭക്ഷണം  കഴിക്കുന്നത്. അതേ സമയം   താങ്കള്‍  ഉപയോഗിക്കുന്ന  സ്പൂണും ഫോര്‍ക്കും  കത്തിയും എത്രയൊ പേര്‍  ഉപയോഗിച്ചതാണ്. അത് എത്രമാത്രം  വൃത്തിയാക്കിയിട്ടുണ്ട്  എന്ന്  നിങ്ങള്‍  ശ്രദ്ധിക്കാറുണ്ടൊ ? എന്‍റെ  കൈ   ഞാന്‍ തന്നെ  വൃത്തിയാക്കി  സൂക്ഷിക്കുന്നതു  പോലെ?

അപ്പോള്‍  നമ്മുടെ  ഭാരതീയര്‍  ഭക്ഷണം  കഴിക്കുന്നതു പോലെയുള്ള  ചില രീതികളോട്   പാശ്ചാത്യര്‍ക്ക് പൊതുവേ  അറപ്പാണ്  എന്ന്  പലപ്പോഴും  തോന്നിയിട്ടുണ്ട്. ഇതാ  ഇതിനെയും നമ്മുടെ  മാതാപിതാക്കള്‍  കുട്ടികളെ  വളര്‍ത്തുന്ന  രീതിയെയും   ആസ്പദമാക്കി ഒരു  ചലച്ചിത്രം  അടുത്തു പുറത്തു വന്നു . ശ്രീമതി.ചാറ്റര്‍ജി Vs നോര്‍വേ  സര്‍ക്കാര്‍ എന്നാണ്   ചിത്രത്തിന്‍റെ  പേര്.  2023  മാര്‍ച്  17  നു റിലീസ്  ചെയ്ത  ഈ ഹിന്ദി ചിത്രം ഒരു യഥാര്‍ത്ഥ  സംഭവത്തെ  ആസ്പദമാക്കിയായിരുന്നു.  

സംഭവം  ഇങ്ങനെയാണ്.   

സാഗരിക  ഭട്ടാചാര്യ എന്ന ബംഗാളി  വനിതയുടെ  ആത്മകഥയായ ഒരു അമ്മയുടെ  യാത്ര  എന്ന പേരില്‍  2022 ല്‍  പ്രസിദ്ധീകരിച്ച  പുസ്തകമാണ്   ചലച്ചിത്രമായി   ആവിഷ്കരിക്കപ്പെട്ടത് . സാഗരിക  വിവാഹത്തിനു ശേഷം നോര്‍വേയില്‍    ജോലി  കിട്ടിയ  തന്‍റെ ഭര്‍ത്താവായ അനുരൂപ് ഭട്ടാചാര്യയുമായി  അവിടേക്ക് താമസം മാറ്റുന്നു. അവര്‍ക്ക്   അവിടെ രണ്ട് കുട്ടികള്‍  ഉണ്ടാകുന്നു. അഭ്യാന്‍  എന്ന മകനും ഐശ്വര്യ എന്ന മകളും. രണ്ടാമത്തെ  കുട്ടിക്കു  10  മാസം  പ്രായം ആകുമ്പോഴാണ്  അവരുടെ  കുടുംബത്തില്‍  പ്രശ്നം ഉണ്ടാകുന്നത്.

നോര്‍വേയിലെ  കുട്ടികളുടെ  സംരക്ഷണ  ചുമതലയുള്ള  സര്‍ക്കാര്‍  വകുപ്പ്  സാഗരിക  അനുരൂപ് ദമ്പതികളുടെ  രണ്ട്  കുട്ടികളെയും മാതാപിതാക്കളില്‍  നിന്നു   ബലം പ്രയോഗിച്ചു  മാറ്റുന്നു.  നോര്‍വേ സര്‍ക്കാറിന്‍റെ  ഉദ്യോഗസ്ഥര്‍   ഈ കുടുംബത്തില്‍ കുട്ടികളെ   എങ്ങനെ  വളര്‍ത്തുന്നു  എന്നത്   മാസാമാസം  ആള്‍ക്കാരെ  വിട്ട് അന്വേഷിപ്പിച്ചിരുന്നു,  അവരുടെ  റിപ്പോര്‍ട്ടനുസരിച്ചു   കുട്ടികളുടെ  സംരക്ഷണവും    വളര്‍ത്തലും  നോര്‍വേ  സര്‍ക്കാറിന്‍റെ  മാനദണ്ഡങ്ങള്‍  അനുസരിച്ച്  ശരിയായ  രീതിയില്‍ അല്ല  എന്നായിരുന്നു സര്‍ക്കാറിന്‍റെ  പക്ഷം.  കുട്ടിക്ക്  കൈകൊണ്ട്  ഭക്ഷണം കൊടുക്കുന്നത് കുട്ടിയ ബലം പ്രയോഗിച്ച് ഊട്ടുന്നതിനു  തുല്യം  ആണെന്നും  കുട്ടിയെ  അമ്മയുടെ  അടുത്തു  കിടത്തി ഉറക്കുന്നത് കുട്ടിയെ  അപായപ്പെടുത്താന്‍ സാദ്ധ്യത ഉണ്ടെന്നും  മറ്റും ആയിരുന്നു  ഉദ്യോഗസ്ഥര്‍  റിപ്പോര്‍ട്ട്  ചെയ്തത്. സാഗരിക  മനസികമയി  അസ്വാസ്ഥ്യം  ഉള്ള  ആളാണെന്നും  കുട്ടികളെ  അവരുടെ  കൂടെ  വളരാന്‍ അനുവദിച്ചാല്‍  കുട്ടികളുടെ  ശാരീരിക  മാനസിക  വളര്‍ച്ച  ശരിയാകില്ലെന്നും   സര്‍ക്കാര്‍ തീരുമാനിച്ചു. 

ഹിന്ദുക്കളായ ഭാരതീയര്‍  കുട്ടികളെ  വളര്‍ത്തുന്നത്  ഈ രീതിയില്‍ ആണെന്നും  അത്  നമ്മുടെ സംസ്കാരത്തിന്‍റെ  ഭാഗം ആണെന്നും  ഉള്ള  വാദഗതികള്‍   സര്‍ക്കാര്‍  അംഗീകരിക്കാന്‍ തയ്യാറായില്ല.  നോര്‍വേയിലെ  സംസ്കാരവുമായി അതു  പൊരുത്തപ്പെടില്ല  എന്നും അതുകൊണ്ട് ഭാരതീയ  രീതികള്‍ അവര്‍  അംഗീകരിക്കാന്‍ തയ്യാറായില്ല. അങ്ങനെയാണ്  കുട്ടികള്‍   സര്‍ക്കാര്‍  കസ്റ്റഡിയില്‍  ആയത്. എന്നാല്‍  നോര്‍വേ സര്‍ക്കാറിന്  കുട്ടികളെ സംരക്ഷിക്കാനൊ  അവരെ  വളര്‍ത്തുന്നത്  എങ്ങനെ  ആവണമെന്നോ വ്യക്തമായ  നിയമങ്ങള്‍ ഒന്നും ഇല്ലമായിരുന്നു.  അവര്‍  പറയുന്നത്   കുട്ടികള്‍ക്ക്  കൈകൊണ്ട് ഭക്ഷണം വാരിക്കൊടുക്കുന്നതും  മാതാപിതാക്കള്‍ക്കൊപ്പം  ഒരേ മുറിയില്‍ ഉറങ്ങുന്നതും ലോകത്തില്‍  പരിഷ്കൃത  രാജ്യങ്ങളില്‍  ഒന്നും  അനുവദിക്കാന്‍   കഴിയില്ല  എന്നും  ആയിരുന്നു,

എന്നാല്‍   സാഗരിക  ഇത്  അംഗീകരിക്കാന്‍ തയ്യാറില്ലായിരുന്നു,  അവര്‍   നിയമ യുദ്ധത്തിനു തയാറായി. ചുരുക്കത്തില്‍ ഒരു കുടുംബത്തിന്‍റെ പ്രശനം ഒരു   രാജ്യത്തിന്‍റെ പ്രശ്നം  ആയി  വളര്‍ന്നു. ഈ   സംഭവം  പരസ്യമായപ്പോള്‍  നോര്‍വേ സര്‍ക്കാറിന്‍റെ  ശിശു സംരക്ഷണ സേവന നടപടികളെ   വിമര്‍ശിക്കാന്‍  ധാരാളം  ആള്‍ക്കാര്‍ മുന്നോട്ടു വന്നു, സര്‍ക്കാര്‍   അനുമതിയൊടെ കുട്ടികളെ  തട്ടിക്കൊണ്ടുപോകുന്ന  നടപടിയായി   ഇത് ചിത്രീരിക്കപ്പെട്ടു  . ഇങ്ങനെ  പിടിച്ചെടുത്ത കുട്ടികളെ  ദത്തെടുക്കാനും  വളര്‍ത്താനും  തയ്യാറുള്ളവര്‍ക്ക്   വലിയ തുക  മാസാമാസം   നല്‍കി ഏല്‍പ്പിക്കുന്നു എന്നും   ഇത്തരം ദത്തെടുക്കല്‍ രീതിയില്‍  ഏര്‍പ്പെടുന്ന  ഏജെന്സികള്‍  വന്‍ തുകകള്‍  പങ്കു പറ്റാറുണ്ടെന്നും ആരോപിക്കപ്പെട്ടു.

അധികം   താമസിയാതെ ഭാരതസര്‍ക്കാറും   ഇതില്‍   ഇടപേടേണ്ടി വന്നു, കുറെയധികം കോടതി നടപടികള്‍ക്കു ശേഷം കുട്ടികളെ കുട്ടികളുടെ അച്ഛന്‍റെ  അനുജന് കൈമാറാം എന്നു തീരുമാനിക്കപ്പെട്ടു. എന്നാല്‍     തീരുമാനത്തിലും വലിയ തുക കുട്ടികളുടെ സംരക്ഷണത്തിനു അയാള്‍ക്ക്  കിട്ടുമെന്നും അത്  ഏജെന്സിയുമായി  പ്ങ്കുവെക്കാനുള്ള  ശ്രമം  ആണെന്നും പരാതി ഉയര്‍ന്നു.

ഇതേ സമയത്ത്  എങ്ങനെയെങ്കിലും നോര്‍വീജിയന്‍ പൌരത്വത്തിനു വേണ്ടി  അപേക്ഷ കൊടുത്തിരുന്ന  കുട്ടികളുടെ അച്ഛന്‍  അമ്മയുമായി അകന്ന് അവരുടെ വിവാഹബന്ധം   വേര്‍പെടുന്ന  നിലയിലേക്കെത്തി. തുടര്‍ന്ന്   സാഗരിക  കുട്ടികളുടെ  സംരക്ഷണം   തനിക്ക് പൂര്‍ണമായി നല്‍കാന്‍ സഹായിക്കണമെന്ന്   ഭാരതസര്‍ക്കാറിനു  അപേക്ഷ സമര്‍പ്പിച്ചു, ഇതിനു വേണ്ടി  അവര്‍ കല്‍ക്കത്താ  കോടതിയില്‍   കേസ്  ഫയല്‍  ചെയ്തു,. നോര്‍വീജിയന്‍   സര്‍ക്കാര്‍   പ്രതിനിധികളെ   കല്‍ക്കത്തായില്‍ വരുത്തി  വിശദമായ  വാദം കേട്ട ശേഷം  ഇന്ത്യന്‍   നിയമത്തിന്‍റെയും  സംസ്കാരത്തിന്‍റെയും രീതിയില്‍   കുട്ടികളെ   വളര്‍ത്താന്‍ ഏറ്റവും അനുയോജ്യയായത് പെറ്റമ്മ  തന്നെ  എന്ന് കോടതി  വിധിച്ചു. കുട്ടികളെ  അവരുടെ  അമ്മക്ക്  2013 ല്‍ ഏല്‍പ്പിച്ചു   കൊടുക്കുകയും  ചെയ്തു,.  അന്നത്തെ   വിദേശകാര്യ മന്ത്രിയായിരുന്ന  ശ്രീമതി.സുഷമാ  സ്വരാജിന്‍റെ  സ്തുത്യര്‍ഹമായ  ഇടപെടല്‍   ഇക്കാര്യത്തില്‍   സ്വന്തം മാതാവിനു തന്‍റെ  കുട്ടികളെ  വീണ്ടെടുക്കുന്നതില്‍  സഹായിച്ചു എന്നതും സത്യമാണ്.

ഈ സംഭവമാണ്   ശ്രീമതി.ചാറ്റര്‍ജീ  Vs നോര്‍വേ  സര്‍ക്കാര്‍ എന്ന  സിനിമയിലെ പ്രമേയം. ഹിന്ദി  നടിയായ  റാണി  മുഖര്‍ജിയാണ്  അമ്മയുടെ   റോള്‍  ഏറ്റെടുത്തത്. അനിര്‍ബന്‍ ചാറ്റര്‍ജി അനിരുദ്ധ ചാറ്റര്‍ജിയായും  ഭാരത  സര്‍ക്കാറിന്‍റെ   പ്രതിനിധിയായി  അന്നത്തെ  വിദേശകാര്യ മന്ത്രിയായിരുന്ന സുഷമാ  സ്വരാജിന്‍റെ  റോളില്‍ വസുധാ കമത്  എന്ന  ആളായി നീനാ  ഗുപ്തായും   രംഗത്ത്  വന്നു. .

ചിത്രത്തിന്‍റെ  ട്രെയിലര്‍ : https://youtu.be/CioDVCtgyN0






Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി