Posts

Showing posts from January, 2009

എഞ്ചിനീയറും പ്രൊഗ്രാമറും

ഒരു എഞ്ച്നീയറും പ്രോഗ്രാമറും വിമാനത്തില് തൊട്ടടുത്ത സീറ്റുകളില് ആയിരുന്നു ഇരുന്നതു. വിമാനം പറന്നുയറ്ന്നപ്പോള് തന്നെ എഞ്ചിനീയറ് അല്പം ഉറങ്ങാന്‍ തുടങ്ങുകയായിരുന്നു. പ്രൊഗ്രാമറ്കു ഉറക്കം വരുന്നില്ല എന്നു മാത്രമല്ല അല്പം സംഭാഷണം ആകാമെന്നുണ്ടു. അയാള് എഞ്ചിനീയറെ ഒരു കളിക്കുക്ഷണിച്ചു. എഞ്ചിനീയറ് താല്പര്യം പ്രകടിപ്പിച്ചില്ല. അയാള് പറഞ്ഞു. “ ഇതു വളരെ എളുപ്പമുള്ള കളി ആണു. ഞാന്‍ നിങ്ങളോടു ഒരു ചോദ്യം ചോദിക്കും. നിങ്ങള്കു ഉത്തരം പറയാന്‍ കഴിഞില്ലെങ്കില് നിങ്ങള്‍ എനിക്കു നൂറു രൂപാ തരണം. നിങ്ങള് എന്നോടു ചോദിക്കുന്ന ചോദ്യത്തിനു എനിക്കു ഉത്തരം പറയാന്‍ കഴിഞില്ലെങ്കില്‍ ഞാന്‍ നിങ്ങള്കു 100 രൂപാ തരാം.”. എഞ്ച്നീയറെന്നിട്ടും താല്പര്യം പ്രകടിപ്പിച്ചില്ല. പ്രോഗ്രാമറ് ക്ഷമ നശിച്ചു പറഞ്ഞു. “ശരി എന്റെ ചോദ്യത്തിനു നിങ്ങള്‍ ഉത്തരം പറഞില്ലെങ്കില്‍ 100 രൂപാ തന്നാല്‍ മതി. എന്നാല്‍ നിങ്ങളുടെ ചോചോദ്യത്തിനു ഞാന്‍ ഉത്തരം പറഞില്ലെങ്കില് ഞാന് 1000 രൂപാ നിങ്ങള്കു തരാം.“ എഞ്ചിനീയറ് ചെറുതായി തിരിഞ്ഞിരുന്നു. പ്രൊഗ്രാമ്മറ് ചോദിച്ചു: “ ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം എന്തു?” എഞ്ചിനീയര് പറഞ്ഞു “ എനിക്കറിയില്ല". അദ്ദേ...

തത്വ ചിന്താ പ്രൊഫസ്സറുടെ ക്ലാസ്

ഒരിക്കല് ഒരു പ്രൊഫെസ്സറ് തന്റെ തത്വചിന്താ ക്ലാസ് എടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മേശപ്പുറത്തു ചില സാധനങ്ങള് കിടന്നിരുന്നു. അദ്ദേഹം നിശ്ശബ്ദമായി അവയില് നിന്നു ഒരു വലിയസ്ഫടിക ഭരണി എടുത്തു. അദ്ദേഹം ആ ഭരണി അവിടെകിടന്ന കുറെ സ്ഫടിക ഗോലികള് കൊണ്ടു നിറക്കാന് തുടങ്ങി. ഭരണി ഗോലികള് കൊണ്ടു നിറച്ച ശേഷം അദ്ദേഹം കുട്ടികളോടു ചോദിച്ചു “കുട്ടികളേ ഈ ഭരണി നിറഞ്ഞിട്ടുണ്ടോ?” എല്ലാവരും ഒരേ സ്വരത്തില് പറഞ്ഞു, ‘ശരി സാര്, ആ ഭരണി നിറഞ്ഞിരിക്കുകയണു” പ്രൊഫെസ്സര് അപ്പോള് ഒരു പാത്രത്തില് നിന്നു കുറച്ചു നല്ല മണല് (പൂഴി) എടുത്തു അതു മെല്ലെ ഭരണിയിലേക്കു പകറ്ന്നു. ഭരണി ചെറുതായി കുലുക്കിയപ്പോള് ആ മണല് മുഴുവന് ഗോലികളുടെ വിടവുകളിലേക്കു ഇറങ്ങി അപ്രറത്യ്ക്ഷമായി. അദ്ദേഹം വീണ്ടും ചോദിച്ചു “ ഭരണി നിറഞിട്ടുണ്ടോ?” എല്ലാവരും ഒരിക്കല് കൂടി ഉച്ചത്തില് പറഞ്ഞു: “തീര്ചയായും, സാറ് . അതു പൂറ്ണമായും നിറഞ്ഞിരിക്കുന്നു.” പ്രൊഫെസ്സര് അവിടെയും നിന്നില്ല. അദ്ദേഹം ഒരു കപ്പു വെള്ളം എടുത്തു ഗ്ലാസിലേക്കൊഴിച്ചു. ഒന്നിനു പുറകെ ഒന്നു കൂടി. രണ്ടു കപ്പു വെള്ളം കൂടി ആ ഭരണിയില് സുഖമായി ഒഴിച്ചു. കുട്ടികള് ചിരിച്ചു. അദ്ദേഹം പറഞ്ഞു: കുട്ടികളേ ഞ...

ചേച്ചിക്കു കൊച്ചനുജന്റെ സമ്മാനം

മിക്കവാറും അതിരാവിലെ നമ്മൂടെ വീടുകളിൽ എല്ലാം തിരക്കാണു. അച്ഛനു ആപ്പീസിൽ പോകണം, കുട്ടികൾകു സ്കൂളിൽ പോകണം, എങ്ങും പോകുന്നില്ലെങ്കിലും ഏറ്റവും തിരക്കു അമ്മമാർക്കു തന്നെ, എല്ലാവരുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കണം, ഓരോരുത്തരുടെ ഇഷ്ടത്തിനു പ്രാതലും ഉച്ചഭക്ഷണ പാറ്സലും ശരിയാക്കണം. അകെക്കൂടെ ഒരു ഉത്സവത്തിന്റെ ബഹളം ആയിരിക്കും, പ്രത്യേകിച്ചും ഭാര്യയും ഭറ്ത്താവും ജോലിക്കുപോകുന്നുണ്ടെങ്കിൽ പറയുകയും വേണ്ട. എന്നെപോലെ മടിയനായ അച്ഛനും കൂടി ആകുമ്പോൾ അമ്മയുടെ കാര്യം പറയേണ്ടല്ലോ. അങ്ങനെ ഒരു ദിവസം പുലർന്നു. ഞങ്ങൾ ആർ. ഈ. സി കാമ്പസ്സിലാണു, കുട്ടികൾ രണ്ടു പേരും ചെറുതു. ഒരാളിനു നാലു വയസ്, മറ്റെയാളിനു രണ്ടു വയസ്സു. രണ്ടു പേരും നേരത്തെ തന്നെ എഴുനേൽകും, ചിലപ്പോൾ അമ്മയെക്കാൾ മുൻപേ തന്നെ. ആ ദിവസം അമ്മ അടുക്കളയിൽ തകൃതി ആയി പണി, ഞാൻ എഴുനേറ്റു പല്ലു തേക്കുന്നു. മകനും മകളും പുറത്തേക്കുള്ള വാതിലിന്റെ അകത്തും പുറത്തും നിന്നു കളിക്കുകയാണു. മകന്റെ പതിവു കളിയാണ് വാതില്‍ ശക്തി ആയി വലിച്ചടിച്ചു കളിക്കുന്നത്. ശബ്ദം കേള്കുന്നതിന്റെ രസം. അല്ലാതെ മറ്റൊന്നുമല്ല.പത്രക്കാർ വന്നാൽ ആദ്യം ആരാണു പത്രം എടുത്തു അച്ഛനു കൊടുക്കുന്നതു എന്നു...

ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവം

വർഷങ്ങൾകു മുൻപാണു. എനിക്കു ഡൽഹി ഐ ഐ റ്റി യിൽ ഗവേഷണത്തിനു പ്രവേശനം കിട്ടി . ഒന്നിലും രണ്ടിലും പഠിക്കുന്ന കുട്ടികളും ഭാര്യയുമായി തലസ്ഥാനത്തേകു പുറപ്പെട്ടു. ഭാഗ്യത്തിനു എന്റെ സീനിയറ് സഹപ്രവറ്ത്തകൻ എന്റെ കുടുംബത്തിനു വേണ്ടി ഒരു ഒറ്റമുറി അടുക്കള ഐ ഐ റ്റി യുടെ അടുത്തുള്ള ‘ജിയ സരായി‘ എന്ന ഗ്രാമത്തിൽ താമസത്തിനു ശരിയാക്കിയിരുന്നു. അദ്ദേഹം കുട്ടികൾകു മുനീറ്കായിലുള്ള ഒരു സ്കൂളിൽ പ്രവേശനവും വാങ്ങിത്തന്നു. രണ്ടര ദിവസത്തെ ജയന്തി ജനതായിലെ യാത്രക്കു ശേഷം ഞങ്ങൾ ഐ ഐ റ്റി കാമ്പസ്സിലുള്ള അദ്ദേഹത്തിന്റെ ക്വാറ്ട്ടറിൽ എത്തി. വിശ്രമിച്ചു രണ്ടു ദിവസം കഴിഞ്ഞു സ്വന്തം താമസ സ്ഥലത്തേക്കു മാറിയാൽ മതി എന്നുള്ള സ്നേഹപൂർവമായ നിറ്ബന്ധത്തിനു വഴങ്ങി. ഞാൻ ഡിപാറ്ട്ടമെന്റിൽ പോയി , കുട്ടികളെ സ്കൂളിൽ ചേറ്ത്തു. സഹപ്രവറ്ത്തകന്റെ കുട്ടികൾ പോകുന്ന സ്കൂൾ ആയതുകൊണ്ടു അവരുടെ കൂടെ പോകാനും ആട്ടോറിക്ഷായ്കു വേണ്ടതു ചെയ്തു. അടുത്ത ദിവസം മകളെയും മകനെയും സഹപ്രവർത്തകന്റെ കുട്ടികളോടൊപ്പം ആട്ടോയിൽ കയറ്റി അയച്ചു. “മക്കളേ, ഒരുമിച്ചേ വരാവൂ, കൂട്ടം പിരിയരുതു “ എന്നൊക്കെ പറഞ്ഞു അവരെ പറഞ്ഞു ഏല്പിച്ചു. പക്ഷേ നിർഭാഗ്യവശാൽ സ്കൂൾ വിട്ടു തിരിച...

ചില്ലറ സുക്ഷിക്കുക !!!

കോഴിക്കോട്ടു ജോലിക്കു ചേറ്ന്നു അധികം കാലം ആയിട്ടില്ല. വിഷുവിനു വീട്ടില്‍ ഉണ്ടാകുന്നതു വളരെ സന്തോഷമുള്ള കാര്യമാണു, പ്രത്യേകിച്ചും കുട്ടികള്കു. വിഷു കൈനീട്ടം ആയി കുറച്ചു പൈസ കയ്യില്‍ തടയും, ഞങ്ങളുടെ നാട്ടിലെ പ്രധാന ക്ഷേത്രമായ മങ്കൊമ്പു ഭഗവതി ക്ഷേത്രത്തിലെ ഉത്സവം തുടങ്ങുന്നതും അന്നാണു. അത്കൊണ്ടു പൈസക്കു ചിലവുള്ള സമയവുമാണു. ജോലിയില്‍ കയറിയതിനു ശേഷം ആദ്യത്തെ വിഷു ആയതുകൊണ്ടു അനുജന്മാരും അനിയത്തിമാരും എല്ലാം ചോദിച്ചു വിഷുവിനു വരുന്നില്ലെ എന്നു. അങ്ങനെ പല സമ്മര്ദങ്ങളും വന്നപ്പോള് അവസാനം പോകാന്‍ന്ന്നെ തീരുമാനിച്ചു. വിഷുകൈനീട്ടം കൊടുക്കാന്‍ ബാങ്കില്‍ നിന്നു തന്നെ നൂറു രൂപക്കു (അതില്‍ കുറച്ചു കിട്ടുകയില്ല, നൂറു രൂപയുടെ ഒരു സഞ്ചി ആയേ കൊടുക്കൂ) ചില്ലറയും വാങ്ങി ഒരു വിധത്തില്‍ രാത്രി പതിനൊന്നു മണിയുടെ മലബാര് എക്സ്പ്രെസ്സില്‍ കയറിക്കൂടി. തീവണ്ടിയില്‍ ജെനെറല്‍ കമ്പാറ്ട്ടുമെന്റില്‍ നില്കാന്‍ പോലും സ്ഥലമില്ല, ഒരു വിധത്തില്‍ കയറിപ്പറ്റി. കയ്യില്‍ ഒരു പെട്ടി ഉണ്ടു. പെട്ടിയും ആയി നില്കുക അസാധ്യമെന്നു മനസ്സിലാകിയപ്പോള് ഫെറൊക് ആയി, ഒരു വിധം എത്തിക്കുത്തി പെട്ടി സാധനം വയ്കുന്ന തട്ടില്‍ എത്തിച്ചു, പക്ഷെ എത്തി ...