എഞ്ചിനീയറും പ്രൊഗ്രാമറും

ഒരു എഞ്ച്നീയറും പ്രോഗ്രാമറും വിമാനത്തില് തൊട്ടടുത്ത സീറ്റുകളില് ആയിരുന്നു ഇരുന്നതു. വിമാനം പറന്നുയറ്ന്നപ്പോള് തന്നെ എഞ്ചിനീയറ് അല്പം ഉറങ്ങാന്‍ തുടങ്ങുകയായിരുന്നു. പ്രൊഗ്രാമറ്കു ഉറക്കം വരുന്നില്ല എന്നു മാത്രമല്ല അല്പം സംഭാഷണം ആകാമെന്നുണ്ടു. അയാള് എഞ്ചിനീയറെ ഒരു കളിക്കുക്ഷണിച്ചു. എഞ്ചിനീയറ് താല്പര്യം പ്രകടിപ്പിച്ചില്ല.
അയാള് പറഞ്ഞു. “ ഇതു വളരെ എളുപ്പമുള്ള കളി ആണു. ഞാന്‍ നിങ്ങളോടു ഒരു ചോദ്യം ചോദിക്കും. നിങ്ങള്കു ഉത്തരം പറയാന്‍ കഴിഞില്ലെങ്കില് നിങ്ങള്‍ എനിക്കു നൂറു രൂപാ തരണം. നിങ്ങള് എന്നോടു ചോദിക്കുന്ന ചോദ്യത്തിനു എനിക്കു ഉത്തരം പറയാന്‍ കഴിഞില്ലെങ്കില്‍ ഞാന്‍ നിങ്ങള്കു 100 രൂപാ തരാം.”.
എഞ്ച്നീയറെന്നിട്ടും താല്പര്യം പ്രകടിപ്പിച്ചില്ല. പ്രോഗ്രാമറ് ക്ഷമ നശിച്ചു പറഞ്ഞു. “ശരി എന്റെ ചോദ്യത്തിനു നിങ്ങള്‍ ഉത്തരം പറഞില്ലെങ്കില്‍ 100 രൂപാ തന്നാല്‍ മതി. എന്നാല്‍ നിങ്ങളുടെ ചോചോദ്യത്തിനു ഞാന്‍ ഉത്തരം പറഞില്ലെങ്കില് ഞാന് 1000 രൂപാ നിങ്ങള്കു തരാം.“
എഞ്ചിനീയറ് ചെറുതായി തിരിഞ്ഞിരുന്നു. പ്രൊഗ്രാമ്മറ് ചോദിച്ചു: “ ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം എന്തു?”

എഞ്ചിനീയര് പറഞ്ഞു “ എനിക്കറിയില്ല". അദ്ദേഹം 100 രൂപാ പ്രൊഗ്രാമ്മറെ ഏല്പിച്ചു.

ഇനി എഞ്ചിനീയറുടെ ഊഴം.എഞ്ചിനീയര്‍ ചോദിച്ചു: “കുന്നിലേക്കു കയറുമ്പോള്‍ മൂന്നു കാലിലും ഇറങ്ങുമ്പോള്‍ നാലു കാലിലും ഇറങ്ങുന്ന ഒരു ജന്തുവിന്റെ പേരു നിങ്ങള്കു പറയാമോ?”

പ്രോഗ്രാമറ് തന്റെ ലാപ്റ്റോപ്പു തുറന്നു അതിലുള്ള എല്ലാ വിജ്ഞാന കോശത്തിലും തിരഞ്ഞു. ഉത്തരം കണ്ടെത്തിയില്ല. അയാള്‍ വിഷമിച്ചു ആയിരം രൂപാ എഞ്ചിനീയറ്കു കൊടുത്തു.

എഞ്ചിനീയറ് ഉറങ്ങാന് തുടങ്ങി. പ്രോഗ്രാമ്മറ് വിട്ടില്ല, “എന്താണു അതിന്റെ ഉത്തരം ?”
എഞ്ചിനീയര്‍ പൊക്കറ്റില്‍ നിന്ന് 100 രൂപാ പ്രൊഗ്രാമ്മറ്കു എടുത്തു കൊടുത്തിട്ടു സുഖമായി ഉറങ്ങി,

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി