റിട്ടയറ് ചെയ്തു കഴിഞ്ഞു ജോലി ചെയ്യുന്ന ഡോക്ടറ് മാറ്
ഞങ്ങളുടെ കാമ്പസ് ഏകദേശം അഞ്ഞൂറു കുടുംബങ്ങള് താമസിക്കുന്നതാണു. അദ്ധ്യാപകരും അദ്ധ്യാപകേതര ജീവനക്കാരും വിദ്യാറ്ത്ഥികളും ഉള്പെടെ രണ്ടായിരത്തിലധികം ആള്കാറ് താമസം ഉണ്ടാവും, കുറഞ്ഞതു. അത്യാവശ്യം ചികിത്സക്കു വേണ്ടി ഒരു ചെറിയ ആശുപത്രി ഞങ്ങള്കുണ്ടു. രണ്ടു ഡോക്ടറ് മാരും രണ്ടു നര്സന്മാരും ഒരു ഫാറ്മസിസ്റ്റും സഹായിയും. അഞ്ചു കിടകകളും ഉണ്ടു. സാധാരണ അസുഖങ്ങള്കു കൊടുക്കാനുള്ള മരുന്നുകളും ഉണ്ടു. ഒരു ഡോക്ടറ് കാമ്പസില് തന്നെ താമസിക്കുന്നു. ആറ് എം ഓ എന്നു വിളിക്കുന്നു. മറ്റൊരാള് ദിവസേന വന്നു പോകുന്നു. പലപ്പോഴും ഇവിടെ സ്ഥിരമായി ജോലി നോക്കാന് ആളെ കിട്ടാന് വിഷമമാണു, ശമ്പളം . കുറവായതു കൊണ്ടാകാം. ആദ്യകാലത്തു ഇവിടെക്കു വരാന് സംസ്ഥാന് മെഡിക്കല് സെറ്വീസില് നിന്നും പിരിഞവര് താല്പര്യം കാണിച്ചിരുന്നു. പിരിയുന്നതിനു മുമ്പു ഡി എം ഓ യെപോലെയുള്ള കൂടുതല് ചികിത്സാ രംഗവുമായി അല്പം വിട്ടു നിന്നവരായിരിക്കും പലരും. കിട്ടുന്ന ശമ്പളത്തെക്കാള് കൂടുതല് ഒരു പകുതി വിശ്രമ ജീവിതം നയിക്കാന് വരുന്നവര്. പിന്നെ പൊതുവേ വിദ്യ്ഭ്യാസസ്ഥാപനമായതു കൊണ്ടു വലിയ ബുദ്ധിമുട്ടില്ലാതെ പണി ചെയ്യുകയും ആവാമല്ലോ. അങ്ങനെയാണു ഞങ്ങള്കു ഒരു ഡോക്ക്ടറ് ദമ്...