സ്പെഷ്യലിസ്റ്റിന്റെ ടോന്സില് ഓപെരേഷന് – ഞാന് കണ്ട ഡോക്ടര് മാര് രണ്ടു

ഞാന് കൊല്ലത്തു ഡിഗ്രീക്കു പഠിച്ചു കൊണ്ടിരുന്ന കാലം. മാസത്തില് ഒരാശ്ചയെങ്കിലും പനി ആയി ക്ലാസ്സില് പോകാന് കഴിയാറില്ല. കാരണം പനി. പനി എന്നാല് വലിയ പനി. 102-103 ഡിഗ്രി വരെ വരും. കാരണം ടോന്സിലൈറ്റിസ് എന്ന അസുഖം. തൊണ്ടയുടെ രണ്ടു വശത്തും ഉള്ളില് ചെറിയ നെല്ലിക്കാ വലിപ്പത്തില് ഉള്ള മാംസക്കഷണം. മിക്കവറ്കും ആള്കാറ്ക്കു നിരുപദ്രവി ആയ ഒരു ഉപകരണം. പക്ഷേ എനിക്കു രണ്ടാഴ്ച കൂടുമ്പോഴെങ്കിലും അവന് ഉള്ള വിവരം അറിയിക്കും. ഉഗ്രന് ഇന്ഫക്ഷന്. എത്ര വലിയ ആന്റി ബയോറ്റിക്സു കഴിച്ചാലും നാലു ദിവസമെങ്കിലും കടുത്ത പനി. അതുകഴിഞ്ഞു കലശലായ ക്ഷീണവും. എഞ്ചിനീയറിങ്ങു പഠിത്തവും ഇതും കൂടി ഒരുമിച്ചു കൊണ്ടുപോകാന് ആവില്ല എന്നുറപ്പായി. പല ഡോക്റ്ററ്മാരും പറഞ്ഞു. “ ഓപെരേഷന് നടത്തി അവനെ മുറിച്ചു കളഞ്ഞേരേ” എന്നു. നിവൃത്തി ഇല്ലാത്തതായപ്പോള് ഒരു അവധിക്കാലത്തു എന്റെ ടോന്സില് മുറിച്ചു കളയാന് തീരുമാനിച്ചു.

അന്നു ആലപ്പുഴ മെഡിക്കല് കോളെജില് ഒരു വിദഗ്ദ്ധ്നായ ഒരു ഇ എന് ടി സറ്ജന് ഉണ്ടു എന്നു കേട്ടു. ആസ്ട്രിയായില് നിന്നു വിദഗ്ധ പരിശീലനം കഴിഞു വന്ന ആള്. പക്ഷേ ആള് ‘മുതിര കൊടുത്തു പഠിച്ചതല്ല ‘ എന്നുള്ളതു കൊണ്ടു ഓപെരേഷന് വെറുതെ ചെയ്യുകയില്ല. അന്നത്തെ (1965)നിരക്കു ടൊന്സില്ല്സ് ഓപെറെഷനു നൂറു രൂപാ. എന്റെ ഒരമ്മാവന് വഴി ബുക്കു ചെയ്തു. ഒരു ദിവസം രാമവറ്മ്മ ക്ലബ്ബില് പോകുന്നത്തിനു മുമ്പു വൈകുന്നേരം 530 നു സമയവും ഉറപ്പാക്കി. ഓപെറേഷന് ചെയ്തു. അന്നത്തേ രീതി വായ പൊളിച്ചു വച്ചു ഒരു ചിരവ പോലെയുള്ല ഒരു ഉപകരണം കൊണ്ടു ചുരണ്ടി ചുരണ്ടി ആണു സാധനം മുറിച്ചു കളയുന്നതു. മുക്കാല് മണിക്കൂറ് കൊണ്ടു അദ്ദേഹം സാധനം മുറിച്ചു കളഞ്ഞു എന്നു പറഞ്ഞു. നഴ്സിനോടു “പാക് അപ്“ പറഞ്ഞു ഡോക്റ്റര് ക്ലബ്ബിലേക്കോടി. ഞാന് ആശുപത്രിയിലേക്കും.

ഒന്നു രണ്ടു മാസത്തേക്കു പ്രശ്നം ഒന്നുമില്ല. പക്ഷെ പനി വീണ്ടും വന്നു തുടങ്ങി. കൊല്ലത്തെ ഒരു ഡോക്റ്ററെക്കാണിച്ചപ്പോള് , പറഞ്ഞതു. :“നിങ്ങളുടെ റ്റോണ്സില് പൂറ്ണമായും മുറിച്ചു മാറ്റിയിട്ടില്ല, ഒരു കഷണം ബാക്കി ഉണ്ടു, അതു കൊണ്ടാണു വീണ്ടും ഇന്ഫക്ഷന് ആവുന്നതു “ എന്നു. അപ്പോള് നമ്മുടെ ആസ്ത്രിയന് സ്പെഷ്യലിസ്റ്റ് അല്പം ബാക്കി വചു എന്നു സാരം. നമ്മുടെ മധ്യ്വറ്തി അമ്മാവന് അന്നു അയാള്കു മുഴുവന് പൈസ കൊടുക്കാത്തതാണൊ എന്നാണു ഇന്നും എന്റെ സംശയം.


(പിങ്കുറിപ്പു: ടോന്സിത്സ് പലപ്പോഴും ഒരു സുരക്ഷാ വാല് വിന്റെ ധറ്മം ആണു വഹിക്കുന്നതു. അതില് അണു ബാധ ഉണ്ടാകുന്നതു വഴി ശ്വാസകോസത്തിലേക്കുള്ള വലിയ അണുബാധ തടയപ്പെടുന്നു. അതുകൊണ്ടു ടോന്സില് ഓപെരേഷന് തീരെ നിവൃത്തി ഇല്ലാത്തപ്പോഴേ ചെയ്യാവൂ. എനിക്കു അതോടുകൂടി ചെറിയ ജലദോഷം പോലും വന്നാല് നിലക്കാത്ത ചുമ പതിവായി, സുരക്ഷാ വാല് വു നഷ്ടപ്പെട്ടതു കൊണ്ടാവാം, അതോ സറ്ജന് ക്ലബ്ബില് പോകാന് തിരക്കായതു കൊണ്ടു ചെയ്ത പണി തീര്കാത്തത് കൊണ്ടോ?)

Comments

Bindhu Unny said…
വിശ്വസിച്ച് എങ്ങനെ ഡോക്ടര്‍മാരുടെ അടുത്ത് പോവും? ഇങ്ങനത്തെ ഡോക്ടര്‍മാരൊക്കെ ഈ തലമുറയില്‍ മാത്രമേയുള്ളൂന്നാണ് ഞാന്‍ കരുതിയത്. :-)