റിട്ടയറ് ചെയ്തു കഴിഞ്ഞു ജോലി ചെയ്യുന്ന ഡോക്ടറ് മാറ്

ഞങ്ങളുടെ കാമ്പസ് ഏകദേശം അഞ്ഞൂറു കുടുംബങ്ങള് താമസിക്കുന്നതാണു. അദ്ധ്യാപകരും അദ്ധ്യാപകേതര ജീവനക്കാരും വിദ്യാറ്ത്ഥികളും ഉള്പെടെ രണ്ടായിരത്തിലധികം ആള്കാറ് താമസം ഉണ്ടാവും, കുറഞ്ഞതു. അത്യാവശ്യം ചികിത്സക്കു വേണ്ടി ഒരു ചെറിയ ആശുപത്രി ഞങ്ങള്കുണ്ടു. രണ്ടു ഡോക്ടറ് മാരും രണ്ടു നര്സന്മാരും ഒരു ഫാറ്മസിസ്റ്റും സഹായിയും. അഞ്ചു കിടകകളും ഉണ്ടു. സാധാരണ അസുഖങ്ങള്കു കൊടുക്കാനുള്ള മരുന്നുകളും ഉണ്ടു. ഒരു ഡോക്ടറ് കാമ്പസില് തന്നെ താമസിക്കുന്നു. ആറ് എം ഓ എന്നു വിളിക്കുന്നു. മറ്റൊരാള് ദിവസേന വന്നു പോകുന്നു. പലപ്പോഴും ഇവിടെ സ്ഥിരമായി ജോലി നോക്കാന് ആളെ കിട്ടാന് വിഷമമാണു, ശമ്പളം . കുറവായതു കൊണ്ടാകാം. ആദ്യകാലത്തു ഇവിടെക്കു വരാന് സംസ്ഥാന് മെഡിക്കല് സെറ്വീസില് നിന്നും പിരിഞവര് താല്പര്യം കാണിച്ചിരുന്നു. പിരിയുന്നതിനു മുമ്പു ഡി എം ഓ യെപോലെയുള്ള കൂടുതല് ചികിത്സാ രംഗവുമായി അല്പം വിട്ടു നിന്നവരായിരിക്കും പലരും. കിട്ടുന്ന ശമ്പളത്തെക്കാള് കൂടുതല് ഒരു പകുതി വിശ്രമ ജീവിതം നയിക്കാന് വരുന്നവര്. പിന്നെ പൊതുവേ വിദ്യ്ഭ്യാസസ്ഥാപനമായതു കൊണ്ടു വലിയ ബുദ്ധിമുട്ടില്ലാതെ പണി ചെയ്യുകയും ആവാമല്ലോ.

അങ്ങനെയാണു ഞങ്ങള്കു ഒരു ഡോക്ക്ടറ് ദമ്പതി മാരെ കാമ്പസ്സില് കിട്ടിയതു. ഞങ്ങളുടെ ഡോക്ടറ് ഡി എം ഓ ആയി പിരിഞ്ഞ ആള്. ഭാര്യ സ്ത്രീരോഗവിദഗ്ദ്ധ. കുട്ടികള് സ്വന്തം ആയി ആരുമില്ല. എന്നാല് ഒരു വളറ്ത്തു പുത്രി, സ്നേഹപൂറ്വം വളറ്ത്തുന്ന കുട്ടി. ശ്രീമതി ഡോക്ക്ടറ് അടുത്തുള്ള ആശുപത്രിയില് ജോലി ചെയ്തു തുടങ്ങി. ശ്രീമാന് ഞങ്ങളുടെ ആറ് എം ഓ യും. നല്ല പുഷ്ടിയുള്ള ശരീരം ഉയരം കഷ്ടിച്ചു അഞ്ചടി മാത്രം. സാധാരണ വേഷം ജുബ്ബയും മുണ്ടും. നടന്നു വരുമ്പോള് ഒരു കുട്ടി ആന നടന്നു വരുന്നതു പോലെ തോന്നും. എന്നാല് തങ്കപ്പെട്ട മനുഷ്യന്. സാധാരണ ആള്കാരോടു സ്നേഹ പൂറ്വം മാത്രമേ ഇടപെടൂ. കുട്ടികളില്ലെങ്കിലും കുട്ടികളോടു വലിയ സ്നേഹം. ആ തടിയും വച്ചു കൊണ്ടു കുട്ടികളുടെ കൂടെ കളിക്കാന് പോലും തയ്യാറ്. വൈകുന്നേരം നടക്കാന് പോയാല് റോഡരികില് ഉള്ല എതെങ്കിലും കലുങ്കിന്റെ മുകളില് ഞങ്ങള് ആരെ എങ്കിലും കൂട്ടിനു കിട്ടിയാല് രാത്രി എട്ടൊമ്പതു മണി വരെ എങ്കിലും പല കാര്യങ്ങളും സംസാരിച്ചിരിക്കും. സ്വാനുഭവങ്ങളില് നിന്നുള്ള ചെറുതെങ്കിലും വലിയ കഥകള് കേട്ടു ഞങ്ങളും ഇരിക്കും.

അദ്ദേഹം ഒരു ഡോക്ക്ടര് എന്ന നിലയില് എന്റെ കുടുംബത്തിനു വലിയ സഹായമായിരുന്നു. പല കാര്യങ്ങളും പറഞ്ഞ കൂട്ടത്തില് ഒരു ദിവസം “ എന്തിനാടൊ താനൊക്കെ ഇങ്ങനെ വല്ല നാട്ടില് വന്നു പണി എടുക്കുന്നേ, പത്തു നാലപ്തു കൊല്ലം അന്യ നാട്ടില് വന്നു പണി എടുത്തു കഴിയുമ്പോള് മൂന്നു നാലു പിള്ളെരും നാലഞ്ച് പൊട്ടിയ കസേരയും മാത്രം മിച്ചമുണ്ടാകും, നാട്ടില് എങ്ങാനും ചെറിയ ജോലിയാണെങ്കിലും നല്ല അരിയുടെ കഞ്ഞി വെള്ളം കുടിച്ചു കിടക്കാം , കിട്ടുന്ന കാശ്ഡു വല്ലതിനും ഉപയോഗിക്കാനും കഴിയും” എന്നു. ഇവിടെ ആണെങ്കില് കിട്ടുന്ന കാശു റേഷന് വാങ്ങാനും ഗ്യാസുകത്തിക്കാനും മാത്രമേ തികയൂ. കാര്യം ശരിയാണു. വീട്ടില് നിന്നു എട്ടു മണിക്കൂറ് മാത്രം ദൂറെ ജോലി ചെയ്യുന്ന എന്നെ സംബന്ധിച്ചു ഇതു ശരി അണെങ്കില് മൂന്നും നാലും ദിവസം യാത്ര ചെയ്തു ദെല്ഹിയിലും ആസാമിലും ജോലി ചെയ്യുന്നവരുടെ കഥ എന്താണു?

ആ വന്ദ്യ വയോധികനായ ഡോക്ക്റ്റാരുമായുള്ല എന്റെ ഒരനുഭവം ഞാന് മുമ്പു എഴുതി. എന്റെ മകളുടെ അറ്റുപോയ ചെറുവിരല് കൂട്ടി ചേറ്ത്ത കഥ.
(http://profkuttanadan.blogspot.com/2009/01/blog-post_2170.html )
ഞാനും ശ്രീമതിയും ഒരു വയസ്സും രണ്ടര വയസ്സും ഉള്ള രണ്ടു കുട്ടികളുമായി ആണു താമസം. വീട്ടില് വേറെ ആരുമില്ല. പാറ്ട് ടൈം ആയി ഒരു ജോലിക്കാരി വരും . രണ്ടു മൂന്നു മണിക്കൂറ് വീട്ടില് കാണും ബാക്കി സമയം വേറെ ആരുമില്ല. പെട്ടെന്നാണു ശ്രീമതിക്കു പനി, നാലഞ്ചു ദിവസം കഴിഞ്ഞിട്ടും പനി മാറുന്നില്ല. നമ്മുടെ ഡോക്ടറ് പരിശോധിച്ചു. “ എടൊ ,നാലഞ്ചു ദിവസം പനി മാറാതെ നിന്നാല് ഞങ്ങള് ടൈഫൊയ്ഡായിട്ടാണു ചികിത്സിക്കുക. ഇതു ടൈഫൊയ്ഡ് തന്നെ. വേണമെങ്കില് പാരാ ടൈഫൊയ്ഡ് എന്നു ഓമനപ്പേരു വിളിക്കാം. ” ഞാന് ഭയന്നു. എന്താണു ചെയ്യുക? കുട്ടികളെ നോക്കാന് ആരുമില്ല, മെഡിക്കല് കോള്ളേജില് അഡമിറ്റ് ചെയ്താല് കൂടെ നില്കാനും ആരുമില്ല. എന്റെ ആലോചന ഊഹിച്ചായിരിക്കും അദ്ദേഹം പറഞ്ഞു. “താന് വിഷമിക്കേണ്ട, ഇതിനു വേണ്ടി താന് മെഡിക്കല് കോളേജിലൊന്നും പോകേണ്ട, ഞങ്ങളെ വിശാസം ഉണ്ടെങ്കില് ഇവിടെ തന്നെ താമസിച്ചാല് മതി. അവിടെ പോയി വേറെ അസുഖം കൂടി പിടിപ്പിക്കേണ്ട. ഞങ്ങള് നോക്കി കൊള്ളാം, പോരേ?” . എനിക്കു ആ വാക്കുകള് അമ്രുതു പോലെ സമാധാനം നല്കി. ടൈഫൊയ്ഡിനു ചികിത്സയും തുടങ്ങി. ഡോക്ടറു രാവിലെയും വൈകുന്നേരവും വന്നു നോക്കും, ഞാന് ക്ലാസ് ഉള്ള സമയം മാത്രം കോളേജില് പോയി വരും, അങ്ങനെ പത്തു ദിവസം കഴിഞ്ഞു, ശ്രീമതിക്കു സുഖം ആയി. അദ്ദേഹത്തിന്റെ ശുശ്രൂഷയും ചികിത്സയും കൊണ്ടു മാത്രം.

മറ്റൊരിക്കല് ശ്രീമതിക്കും മോള്കും ചിക്കന് പോക്സ് വന്നപ്പോഴും അദ്ദേഹത്തിന്റെ സഹായം ഉണ്ടായി. എനിക്കു ചിക്കന് പോക്സ് വന്നിരുന്നതു കൊണ്ടും അവധി അനുവദിച്ചു കിട്ടിയതു കൊണ്ടും അത്ര വിഷമമുണ്ടായില്ല എന്നു മാത്രം.

പക്ഷേ ഞങ്ങളുടെ സഹപ്രവറ്ത്തകരില് ഒരു ഭാഗത്തിനു അദ്ദേഹത്തിനെ കണ്ടു കൂടായിരുന്നു. പ്രത്യേകിച്ചും കള്ള മെഡിക്കല് സെര്ട്ടിഫികേറ്റു വാങ്ങി അവധി അപേക്ഷിക്കാനും, വാങ്ങാത്ത മരുന്നിനു മെഡിക്കല് രീഇംബറ്സ്മെന്റു വാങ്ങാനും താല്പര്യമുള്ളവറ്ക്കു.

അങ്ങനെ ഉള്ള ഒരാളിന്റെ കുട്ടിക്കു പൊള്ളലിനു മരുന്നു കൊടുത്തു. വീട്ടില് വച്ചു കുട്ടിയുടെ അമ്മ മറ്റെന്തോ മരുന്നു മുറിവില് പുരട്ടി കുട്ടിക്കു സെപ്റ്റിക് ആയി പഴുത്തു വിഷമം ആയി. ഡോക്ടരുടെ കുറ്റം ആണെന്നു എല്ലാവരും കൂടി വരുത്തി തീറ്ത്തു സംഘടന ഇടപെട്ടു ആ നല്ല മനുഷ്യനെ ഞങ്ങളുടെ കാമ്പസ്സില് നിന്നു രായ്കു രാമാനം കെട്ടു കെട്ടിച്ചു. “ നീ പോടാ , എനിക്കു നിന്റെ ഒന്നേ മുക്കാല് ചക്രം വേണ്ട “ എന്നു പറഞ്ഞു അദ്ദേഹം പോകുകയും ചെയ്തു. അതിനു ശേഷവും അദ്ദേഹവും ഭാര്യയും വളരെവര്ഷം സ്വന്തം നാട്ടില് പ്രാക്ടീസു ചെയ്തതായി കേട്ടിരുന്നു.

Comments

ഞാന്‍ ഇതൊക്കെ വായിക്കുന്നുണ്ട്....നന്ദി ഇതൊക്കെ പങ്കു വയ്ക്കുന്നതിന്.....

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി