ഞാന് കണ്ട ചില ഡോക്ടറ്മാറ് – ഒന്നു സ്വാമി

(ഒരു ഡോക്ടറുടെ തൊഴില് ഏറ്റവും മഹത്തായ ഒരു സേവനമായി ഞാന് കണക്കാക്കുന്നു, അക്കരണത്താല് തന്നെ ഒരു കാലത്തു ഞാന് ഒരു ഡോക്ടറ് ആവാന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാല് എന്തോ കാരണങ്ങളാല് ഞാന് ഒരു മെഡിക്കല് (മേടിക്കല് അല്ല) ഡോക്ടറ് ആയില്ല.
എന്നാലും പലപ്പോഴായി ഞാന് കണ്ടു മുട്ടിയ ചില ഡോകടര്മാരെപറ്റി എഴുതുന്നു.)

സ്വാമി എന്ന ‘അര‘ ഡോക്ടര്
ഞങ്ങളുടെ നാടു അന്നു ഒരു വെറും കുഗ്രാമമായിരുന്നു. ഞങ്ങളുടെ നാട്ടിലെ ഒരേ ഒരു ഡോക്ടറു സ്വാമി ആയിരുന്നു. തെക്കേകരയിലെ ഒരാള്കും മറക്കാന് വയ്യാത്ത ഒരാള്. അദ്ദേഹത്തിന്റെ മെഡികല് യോഗ്യ്തയെപ്പറ്റി കൃത്യമായി അറിയില്ല, എങ്കിലും കേട്ടറിഞ്ഞതനുസരിച്ചു അദ്ദേഹം എം ബി ബി എസിനു ചേര്ന്നു എന്നും പഠിത്തം പൂറ്ണമാക്കാതെ തിരിച്ചു വീട്ടില് വന്നു എന്നും ആണു കേട്ടിട്ടുള്ളതു. അച്ഛന് പ്രസിദ്ധനായ ഡോക്ടര് ആയിരുന്നു. സ്വാഭാവികമായും മകനും അങ്ങനെ തന്നെ ആകണമെന്നു അദ്ദേഹം ആഗ്രഹിച്ചു . പക്ഷേ മെഡിക്കല് വിദ്യാഭ്യാസത്തിന്റെ കാഠിന്യമോ വിരസതയോ എന്തോ കൊണ്ടോ സ്വാമി പഠിത്തം പൂറ്തിയാകിയില്ല. അച്ചന്റെ കൂടെ നിന്നു കുറച്ചൊക്കെ പ്രായോഗിക പരിചയം നേടി. അച്ഛന് മരിച്ചപ്പോള് ഒരു ലൈസന്സുമായി (പഴയ എല് എം പി) സ്വയം ചികിത്സ തുടങ്ങി.

എനിക്കു ഓറ്മ്മയുള്ള കാലം മുതല് അദ്ദേഹം ഡോക്ടര് ആയി പ്രാക്റ്റീസു ചെയ്യുന്നു. നാട്ടില് ആറ്കു അസുഖം വന്നാലും അവിടെ ആണു പോകുക. തനിക്കു ചികിത്സിക്കാന് പറ്റുന്നതാണൊ രോഗം എന്നു മനസ്സിലാക്കാന് സ്വാമിക്കു അസാമാന്യമായ കഴിവുണ്ടായിരുന്നു. ബുദ്ധിമുട്ടാണെന്നു കണ്ടാല് വേറെ ആരെയെങ്കിലും കാണിച്ചു കൊള്ളൂ എന്നു പറഞ്ഞു ഒഴിവാക്കും. പാവപ്പെട്ടവര് ആണെങ്കില് കയ്യില് നിന്നു ആലപ്പുഴയിലോ ചങ്ങനാശ്ശേരിയ്ലോ പോകാനുള്ള പണവും സഹായിക്കുമായിരുന്നു അദ്ദേഹം. അടിപിടി കുത്തു കേസാണെങ്കില് ഒരിക്കല് പോലും സ്വാമി ഏറ്റെടുക്കുകയില്ല, നേരേ പുളിങ്കുന്നു പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്കു അയക്കും. ചികിത്സ നിശ്ചയിച്ചു മരുന്നു കൊടുക്കുകയാണു അന്നത്തെ രീതി. വെറും ചീട്ടെഴുതി മെഡിക്കല് ഷോപ്പിലേക്കു അയക്കുകയല്ല. എന്താണു ഫീസ് എന്നു ചോദിച്ചാല് പറയും, പൈസ കയ്യില് ഉള്ളതു തികഞ്ഞില്ലെങ്കില് “രാമാ, അടുത്ത തവണ വരുമ്പോള് കൊടുത്തേക്കണമെന്നു “ പറയും. അടുത്ത തവണ കൊടുത്താല് കൊടുത്തു, ഇല്ലെങ്കില് ചോദ്യമില്ല. നാട്ടിലെ ഏതു മംഗള കറ്മത്തിനും മൂറ്ത്തി സ്വാമി ഉണ്ടാവും, തീര്ച ആയും, പാവപ്പെട്ടവനാകട്ടെ പണക്കരനാകട്ടേ . സ്വാമിയെ ക്ഷണിക്കാതിരിക്കില്ല, സ്വാമി വരുകയും ചെയ്യും , എന്തു തിരക്കുണ്ടെങ്കിലും. ഒരു കമ്പോണ്ടറ് സഹായിക്കാന് ഉണ്ടാവും എല്ലയ്പോഴും. സ്ഥലത്തെ ചെറിയ സാഹിത്യകാരന്മാറ് സ്വാമിയുടെ സുഹൃത്തുക്കള് ആയിരുന്നു. അവരുടെ ഒരു സ്ഥിരം താവളമായിരുന്നു സ്വാമിയുടെ ക്ലിനിക്കു..പ്രാക്ടീസ് കൂടിയപ്പോള് നാലഞ്ച് കിടക്ക ഉണ്ടാക്കി കുറച്ചു പേരേ കിടത്തി ചികിത്സിക്കുകയും ചെയ്തിരുന്നു. തുച്ഛമായ വാടക മാത്രം, മരുന്നിനുള്ളതു പോലെ തന്നെ. ഞങ്ങളുടെ കുടുംബ ഡോക്ടറ് ആയിരുന്നു സ്വാമി. പലപ്പോഴും പൈസ ഒന്നും കൊടുക്കാറില്ല, ചോദിക്കാറുമില്ല. ഞങ്ങളുടെ അമ്മയുടെ അവസാന നാളുകളില് വേദനകുറക്കാന് വീട്ടില് സ്വയം വന്നു വരെ കുത്തി വച്ചിരുന്നു, വീട്ടില് വന്നാല് പോലും പോലും ഒന്നും ചോദിച്ചില്ല, കൊടുത്തുമില്ല. സ്വാമിയുടെ ‘കൈപ്പുണ്യം; അപാരമായിരുന്നു. നാലപത്തഞ്ചു വര്ഷത്തിലധികം സ്വാമി പ്രാക്ടീസു ചെയ്തു. അതിനിടയില് എം ബി ബി എസ്സു കാരും എം ഡി ക്കാരും ആലപ്പുഴ മെഡിക്കല് കോള്ളെജിലെ പ്രൊഫെസ്സറ് മാര് വരെ ഞങ്ങളുടെ നാട്ടില് കണ്സല്ടിങ് റൂം തുടങ്ങി, പക്ഷേ സ്വാമിക്കു ഒരു ക്ഷീണവും ഉണ്ടായില്ല.

വാര്ദ്ധക്യ സഹജമായ അസുഖം കൂടുതല് ആയപ്പോള് , കാഴ്ച അല്പം കുറരവായപ്പോഴു അദ്ദേഹം പ്രാക്റ്റീസു നിറുത്തി. ഇതിനിടയില് സാമാന്യം പണവും സമ്പാദിച്ചു. അദ്ദേഹത്തിന്റെ ചികിത്സയില് ഒരാള് പോലും മരിച്ചതായി കേട്ടിട്ടില്ല, മിക്കവാറും എല്ലാവരും സുഖമായിട്ടേ ഉള്ളൂ. അദ്ദേഹത്തിന്റെ ഈ വിജയം കാണുമ്പോള് അതിനു കാരണം ഉയറ്ന്ന ഡിഗ്രി അല്ല സ്വന്തം ‘കൈപ്പുണ്യ‘വും നാടന് ഭാഷയില് പറഞ്ഞാല് ‘ഗുരുത്വവും’ വിനയവും ആണെന്നു നാട്ടുകാര് ഇന്നും പറയും.

Comments

Anonymous said…
Buy Generic Drugs Online. Get Cheap Medication online. Buy Pills Central.
[url=http://buypillscentral.com/buy-generic-brand-levitra-online.html]Purchase Cheap Viagra, Cialis, Levitra, Tamiflu[/url]. rx generic drugs. Top quality pills pharmacy
നല്ല ഭംഗിയായ അവതരണം. ആരോഗ്യനികേതന്റെ ഒരു ഭാഗം പോലെ ഇരിക്കുന്നു.

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി