കോഴിക്കോട്ടു നിന്നുള്ള വിമാന യാത്ര.

കോഴിക്കോട്ടു വിമാനത്താവളം നവീകരിച്ചതിനു ശേഷം അതു നമ്മുടെ സമീപ പ്രദേശങ്ങളില് ഉള്ള മറ്റേതു വിമാനത്താവളത്തിനും കിട പിടികുന്നതാണു, കാഴ്ചയില്. കോയംബത്തൂരാണെങ്കിലും എന്തിനു നമ്മുടെ തലസ്ഥാന നഗരിയിലെ വിമാനത്താവളവുമായി പോലും താരതമ്യം ചെയ്യുമ്പോള് പോലും. പക്ഷേ എന്തേ ഇവിടെ യാത്രക്കാര് എന്നും ബഹളം ഉണ്ടാക്കി എന്നു പത്രത്തില് വാറ്ത്ത വരാന്, മിക്കവാറും ആഴ്ചയില് ഒന്നു രണ്ടു പ്രാവശ്യം എങ്കിലും. ഒന്നുകില് വിമാനം തിരിച്ചു വിടുന്നു, കൊച്ചിയിലോ മറ്റോ ഇറങ്ങുന്നു. അല്ലെങ്കില് സമയത്തിനു പുറപ്പേടാന് തയ്യാറാവാത്തതു കൊണ്ടു. ഇതിനു ഒരു പരിഹാരമില്ലേ? ഉണ്ടാവണമല്ലോ.

ഒന്നാമതായി വിമാനത്താവളത്തിന്റെ ഭംഗി വറ്ദ്ധിപ്പിച്ചു. വാഹനങ്ങള് പാറ്ക്കു ചെയ്യാനുള്ള സൌകര്യം കൂട്ടിയീട്ടുണ്ടു. പാറ്കിങ് ഫീ കൂട്ടുകയും ചെയ്തു. പ്പ്രീമിയം പാറ്കിങ്ങും ( Rs 150/ hour) സദാ പാറ്കിങും (Rs 60/ hour) എല്ലാം ഉണ്ടു. എന്നാല് വിമാനത്താവളത്തിന്റെ ഉള്ളിലെ സംകേതികമായ സൌകര്യങ്ങള് വറ്ദ്ധിച്ചിട്ടുണ്ടോ എന്നു നോക്കണം. ഒന്നാമതായി കൂടുതല് വിമാനങ്ങള് വരുമ്പോള് അവയ്ക്കു വേണ്ട സ്ഥല സൌകര്യം ഇവിടെ ഇല്ല. വിമാനങള് ഇടാനുള്ള ഹാങറ് സൌകര്യം പരിമിതമാണു. . ഇവിടെ നിന്നു കൂടുതലും വിദേശ വിമാന കമ്പനികളുടെ സെറ്വീസുകളാണു പോകുന്നതു, ഗള്ഫ് രാജ്യങ്ങളിലേക്കു. വിദേശ കമ്പനിക്കാരുടെ വിമാനങ്ങള് രാവിലെ വന്നാല് പലതും മണിക്കൂറുകള് കഴിഞ്ഞാണു തിരിച്ചു പോകുന്നതു. അവയ്ക്കു പാറ്ക്കു ചെയ്യാന് സൌകര്യം വിമാനത്താവളത്തില് ഇല്ല. റണ് വേയുടെ നീളം കൂട്ടുക തുടങ്ങിയ കൂടുതല് സാങ്കേതിക കാര്യങ്ങളിലേക്കു കടക്കുന്നില്ല.

ഇവയില് മിക്കവയും രാവിലെ ഏതാണ്ടു മൂന്നു മണിക്കൂറിനകം ചില ദിവസങ്ങളില് നാലൊ അഞ്ചോ വിമാനങ്ങല് അര മണിക്കൂറ് ഇടവിട്ടു കോഴിക്കോട്ടു എത്തിച്ചേരുന്നവയാണു. ഗള്ഫില് നിന്നു വരുന്ന ഈ വിമാനങ്ങളില് സാമാന്യം പിടിപ്പതു ലഗേജു മായാണു ആള്ക്കാര് വരുന്നതു. ഇങ്ങനെ വരുന്ന ലഗേജു കൈകാര്യം ചെയ്യാനുള്ള സൌകര്യം ഇവിടെ ഇല്ല. ഈ മൂന്നോ നാലോ ഫ്ലൈറ്റുകളിലെ ലഗേജു മുഴുവന് ഒന്നോ രണ്ടോ ബെല്റ്റുകളില് ആണു എത്തിക്കുന്നതു. തിരക്കുള്ള സമയത്തു ഈ ബെല്റ്റിന്റെ അടുത്തെത്താന് പോലും വിഷമമാണു. പല യാത്രക്കാരും രണ്ടൂം മൂന്നും ട്രോളിയുമായി ബെല്റ്റിന്റെ മുന്നില് ഉണ്ടാവും. ഒരു ചെറിയ സൂട്ട് കേസ് എടുക്കാന് പോലും ഈയുള്ളവനും ഒരിക്കല് തനിച്ചു യാത്ര ചെയ്ത എന്റെ ഭാര്യയും ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നിട്ടുണ്ടു. ഈ സമയം മുഴുവം മറ്റാരെങ്കിലും നമ്മുടെ പെട്ടി എടുത്തു കൊണ്ടു പോകല്ലേ എന്നു പ്രാറ്ത്ഥിച്ചു കൊണ്ടു ദൂരെ നില്ക്കാനേ തരമുള്ളൂ. ശരിക്കും അവിടെ ബലാബലം തന്നെ ആണു, കയ്യൂക്കുള്ളവന് കാര്യക്കാര് എന്ന പഴഞ്ചൊല്ലു അറ്ത്ഥവത്താക്കുന്ന് രീതി.. അല്പം വൈകിയാല്പലപ്പോഴും ഒരു ട്രോളി കിട്ടാന് തന്നെ വിഷമം ആണു.

ഈ ബുദ്ധിമുട്ടു ഒഴിവാക്കാന് വിദേശത്തു നിന്നു വരുന്ന വിമാനങ്ങളുടെ സമയം ക്രമീകരിച്ചാല് പൊരേ? അല്പം ശ്രദ്ധിച്ചാല് മതിയാവേണ്ടതാണു.അതുപ്പോലെ തന്നെ വിമാനത്തില് കയറാന് രണ്ടു എയറോ ബ്രീഡ്ജുണ്ടാക്കിയ പോലെ പൊലെ ലഗ്ഗേജു ഇടാന് ഒന്നു രണ്ടു ബെല്റ്റുകള് കൂടി ഉണ്ടാക്കിയാല് കൊള്ളാം. ഒരു യാത്രക്കാരനു ഒരു ട്രോളി എന്ന നിയന്ത്രണവും ആലോചിക്കാവുന്നതാണു. ഒറ്റക്കു യാത്ര ചെയ്യുന്ന സ്ത്രീകളെയും പ്രായമായവരെയും സഹായിക്കാന് ആരെയെങ്കിലും നിറുത്തിയാലും കൊള്ളാം.

ഇനി ആഭ്യന്തര സെറ്വ്വീസുകളുടെ കാര്യം. ഇവിടെ നിന്നു ബോംബേയ്ക്കു മാത്രമെ ആവശ്യമായ ആഭ്യന്തര ര സെറ്വീസുകള് ഉള്ളൂ. ഡല്ഹിയിലേക്കുള്ള യാത്രയാണു രസകരം. ആകെ യാത്രാ സമയം മൂന്നു മണിക്കൂറ് കോഴിക്കോട്ടു നിന്നു ഡല്ഹിയില് എത്താന്. പക്ഷേ ഇവിടെ നിന്നുള്ള ഒരേ ഒരു സെറ്വീസില് സാധാരണ എടുക്കുന്നതു ആറു മണിക്കൂറ്. കഴിഞ്ഞ ദിവസം ഒന്പതു മണിക്കൂറ് എടുത്തു. കാരണം ഈ വിമാനം കോയമ്പത്തൂര് മുക്കാല് മണിക്കൂര് നിറുത്തും അത്രയും സമയം മുംബായിലും. മുബായിലെ ട്രാഫിക്കില് പെട്ടാല് കഥ കഴിഞ്ഞു. കഴിഞ്ഞ ദിവസം ഈ വിമാനം കോയമ്പത്തൂരില് തന്നെ മൂന്നു മണിക്കൂറ് കിടന്നു, മുമ്ബായില് നിന്നു അനുവാദം കിട്ടാത്തതു കൊണ്ടു.

മറ്റു സ്ഥലങ്ങളിളേക്കു, തിരുവനന്തപുരത്തേക്കു ഒന്നു, ബാങ്കളൂറ്ക്കു ഒന്നു , കഴിഞ്ഞു. ഇതും പ്രൈവറ്റ് വിമാനക്കമ്പനികളുടെ ഔദാര്യത്തില്. അതു ഏതു സമയത്തും നിറ്ത്താം. ഉദാഹരണത്തിനു ബാങ്കളൂരു സെറ്വീസ് നിറുത്തിയിരിക്കുകയായിരുന്നു, അടുത്താണു, രാത്രി ബസ് സെറ്വീസിനു തടസ്സം വന്നതു കൊണ്ടു വീണ്ടും തുടങ്ങിയതാണെന്നു തോന്നുന്നു.

ഇനി കണ്ണൂര് വിമാനത്താവളവും വരുന്നു, അതുകൊണ്ടു യാത്രക്കാരുടെ കഷ്ടപ്പാടു കുറയുമോ? കാത്തിരുന്നു കാണാം.

ചുരുക്കത്തില് വിമാനത്താവളത്തിന്റെ ‘വികസനം‘ പാറ്ക്കിങ് സൌകര്യം വറ്ദ്ധിപ്പിക്കുന്നതിലും പാറ്കിങ് ഫീ കൂട്ടിയത്തിലും മാത്രമേ ഉള്ളോ എന്നു എന്നെ പോലുള്ള സാധാരണ യാത്രക്കാര് സംശയിച്ചാല് കുറ്റം പറയാമോ?

Comments

വീകെ said…
വേണ്ടപ്പെട്ടവരുടെ അടിയന്തര ശ്രദ്ധ പതിയട്ടെ...
Ashly said…
Hope things will be better soon.

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി