രാവണോത്ഭവം കഥകളി

കോഴിക്കോട് തോടയം കഥകളിയോഗത്തിന്റെ ഇരുപതാം വാറ്ഷികം പ്രമാണിചു തൊണ്ടയാട് ചിന്മയാഞ്ജലി ആഡിറ്റോറിയതില് നാലു ദിവസം നീണ്ടു നിന്ന “ആട്ടമഹോത്സവം“ എന്ന പേരില് കഥകളിയെപറ്റിയുള്ള സെമിനാറും വൈകുന്നേരം കഥകളിയും ഉണ്ടായിരുന്നു. ഡിസംബര് 31, ജനുവരി 1,2, 3 തീയതികളില് ആയിരുന്നു ഇതു. ആദ്യത്തെ രണ്ടു ദിവസം കലാമണ്ഡലത്തില് നിന്നും അടുത്ത രണ്ടു ദിവസം കോട്ടക്കല് പി എസ് വി നാട്യസംഘത്തില് നിന്നും ഉള്ള കലാകാരന്മാര് ആണു കഥകളി അവതരിപ്പിച്ചതു. ഇതില് മൂന്നാം ദിവസം അവതരിപ്പിച്ച രാവണോത്സവം കഥകളി പലതുകൊണ്ടും അത്യപൂറ്വമയ ഒരനുഭവം ആയിരുന്നു.

മൂന്നു ചുവന്ന താടികള്‍ ഒരുമിച്ചു തിരനോട്ടം : മാല്യവാന്‍, സുമാലി, മാലി
ഒന്നാമതു അപൂര്വ്വമായി മാത്രം അവതരിപ്പികുന്ന ഒരു കഥയാണു രാവണോത്ഭവം. ഈയുള്ളവന് ചെറുപ്പകാലം മുതല് കുറെയധികം കഥകളി കണ്ടിട്ടുന്റെങ്കിലും ആദ്യമായാണു ഈ കഥ കാണാന് അവസരം കിട്ടിയതു. മൂന്നു ചുവന്ന താടിക്കാര് വെവ്വേറെയും ഒരുമിചുമുള്ള തിരനോട്ടവും അവര് ഒരുമിച്ചു ഇന്ദ്രനോടൂള്ള യുദ്ധവും എല്ലാം അക്ഷരാറ്ത്ഥത്തില് തന്നെ അരങ്ങു നിറഞ്ഞു. ഇതിനെല്ലാം ഉപരി അവസാന ഭാഗത്തു രാവണന്റെ ഇളകിയാട്ടം എന്ന ഏകാഭിനയത്തിന്റെ മാഹാത്മ്യവും ഹ്രുദ്യമായ അനുഭവം ആയി.

യുദ്ധത്തിനുള്ള തയ്യാറെടുപ്പ്
കഥയുടെ ചുരുക്കം
മാല്യവാന് , മാലി , സുമാലി എന്നീ രാക്ഷസന്മാര് ഭൂമിയില് ഉള്ള മഹറ്ഷിമാരെയും പാവങ്ങളെയും പീഡിപ്പിച്ചു വശംകെടുത്തുന്നു. മഹറ്ഷിമാര് വൈകുണ്ഠത്തിലെത്തി സാക്ഷാല് വിഷ്ണുഭഗവാനെ കണ്ടു ഇവരുറ്റേ ശല്യത്തില് നിന്നു രക്ഷിക്കണേ എന്നു അപേക്ഷിക്കുന്നു. താമസിയാതെ അവരുടെ അന്ത്യം ഉണ്ടാകുമെന്നു പറഞ്ഞു ഭഗവാന് അവരെ സമാധാനിപ്പിചു തിരിച്ചയക്കുന്നു. ഇതാണു ചരിത്രം. ആദ്യ രംഗത്തില് നാരദന് മാല്യവാന്റെ അടുത്തു വന്നു വിഷ്ണു ഭഗവാന്റെ തീരുമാനത്തെ പറ്റി അറിയിക്കുന്നു. ഇന്ദ്രന്റെ ആവശ്യമനുസരിച്ചാണു ഭഗവാന് നിങ്ങളെ നശിപ്പിക്കാമെന്നു വാക്കു കൊടുത്തതു എന്നു നാരദന് അറിയിക്കുന്നു. തമ്മിലടിപ്പിക്കുന്നതില് കേമമനായ നാരദന് മാല്യവാനെ ദേവേന്ദ്രനോടു യുദ്ധത്തിനു പ്രേരിപ്പിക്കുന്നു. മാല്യവാന് തന്റെ സഹോദരന്മാരായ സുമാലി , മാലി എന്നിവരുമായി ആലോചിച്ചു ദേവേന്ദ്രനൊടു യുദ്ധത്തിനു പുറപ്പെടുന്നു. ഇവര് മൂന്നു പേറ്ക്കും ചുവന്ന താടി ആണു വേഷം. അവരുടെ ഒരോരുത്തരുടെയും തിരനോട്ടം വെവ്വേറെ.. അവസാനമായി മൂന്നു പേര് ഒരുമിച്ചും രംഗത്തെത്തി തിരനോക്കുന്നു. അത്യപൂറ്വമായിരുന്നു ഇതു.

ഇന്ദ്രനുമായുള്ള യുദ്ധം
മൂന്നു രാക്ഷസന്മാരും ഇന്ദ്രലോകത്തെത്തി ഇന്ദ്രനുമായി യുദ്ധത്തില് ഏറ്പ്പ്പെടുന്നു. ഇന്ദ്രന് പരാജിതനാകുമെന്ന നില വരുമ്പോള് മഹാവിഷ്ണു തന്റെ സുദറ്ശന ചക്രത്താല് മാലിയെ വധിക്കുന്നു. പ്രാണരക്ഷാര്ത്ഥം സുമാലിയും മാല്യവാനും പാതാളലോകത്തിലേക്കു ഓടി രക്ഷപ്പെടുന്നു.
രാക്ഷ്സന്മാര് ഉപേക്ഷിച്ചു പോയ ലംകയില് വിശ്രവസ്സിന്റെ മകനായ കുബേരന് തമസമാക്കുന്നു. സുമാലിയുടെ മകളായ കൈകസിയെ വിശ്രവസ്സു വിവാഹം കഴിചു അവര്ക്കു രാവണന്,കുംഭകറ്ണന്,വിഭീഷണന് എന്നീ മൂന്നു പുത്രന്മാര് ഉണ്ടാവുന്നു. രാജകീയമായ പ്രൌഢിയോടെയാണു കുബേരന് ജീവിക്കുന്നതു. ഒരു ദിവസം കൈകസി രാവണനെ മടിയില് കിടത്തി ഉറക്കുമ്പോള് തന്റെ മക്കളുടെ ദുറ്ഗതി ഓര്ത്തു സംകടപ്പെടുന്നു. മാതാവിന്റെ കണ്നില് നിന്നു വീണ ഒരു തുള്ളി കണ്ണുനീര് രാവണന്റെ മുഖത്തു വീഴുന്നു. അമ്മയുടെ സംകടത്തിന്റെ കാരണം മനസ്സിലാകിയ രാവണന് തന്റെയും സഹോദരന്മാരുടെയും ഭാവി ശോഭനമാക്കാന് ഉടന് തന്നെ ബ്രഹ്മാവിനെ തപസ്സു ചെയ്യാന് സഹോദരന്മാരോടൊപ്പം പുറപ്പെടുന്നു.

കഠിനതപസ്സനുഷ്ടിച്ചിട്ടും ബ്രഹ്മാവു പ്രത്യക്ഷപ്പെടുന്നില്ല. അവസാനക്കൈ എന്ന നിലയില് രാവണന് തന്റെ പത്തു തലയില് ഓരോന്നായി അറുത്തു ഹോമിക്കുന്നു. ആദ്യത്തെ തല അറുത്തു ഹോമിക്കുന്നു. ആയിരം വറ്ഷം കഴിഞിട്ടും ബ്രഹ്മാവു പ്രത്യക്ഷപ്പെട്ടില്ല. അടുത്ത തലയും അടുത്ത തലയും അങ്ങനെ ഒന്പതു തലയും അറുത്തു ഹോമിച്ചു. പത്താമത്തെ തലയും അറുത്തു ഹോമിക്കാന് തുടങ്ങുമ്പോള് ബ്രഹ്മാവു ഗത്യന്തരം ഇല്ലാതെ പ്രത്യക്ഷപ്പെടുന്നു. മനുഷ്യ്രനാലല്ലാതെ മറ്റാരാലും വധിക്കപ്പെടുകയില്ല എന്നു രാവണനെ അനുഗ്രഹിക്കുന്നു. സഹോദരന്മാര്ക്കു കിട്ടിയ വരം ഒരാളിനു നിദ്രയും മറ്റെയാളിനു വിഷ്ണു ഭക്തിയുമാണെന്നറിഞ്ഞപ്പോല് കോപിഷ്ടനായി എല്ലാത്തിനും ഞാന് തന്നെ മതി എന്നു അഹമ്കരിച്ചു തിരിചു ലങ്കയിലേക്കു യാത്രയാവുന്നു. ഈ ഭാഗം മുഴുവന് ഇളകിയാട്ടം എന്ന പേരില് അറിയപ്പെടുന്ന തനിചുള്ള ഭാവാഭിനയം മാത്രമാണു. ഇതും അപൂറ്വമാണു കഥകളിയില്.കോട്ടക്കല് പി എസ് വി നാട്യ സംഘമാണു കഥകളി അവതരിപ്പിച്ചതു.

ഇന്ദ്രനും മാല്യവാന്‍ മാലി സുമാലി ഇവര്‍ തമ്മിലുള്ള യുദ്ധം

Comments

കഥകളിക്കു ഒരു കമന്റു എഴുതാതെ കണ്ടപ്പോള്‍ വിഷമം തോന്നി. ഉത്ഭവത്തില്‍ രാവണന്റെ ആട്ടങ്ങള്‍ക്ക് മുന്‍ഗണന നല്കിയിരുന്നാല്‍ നന്നായിരുന്നു.
മങ്കൊമ്പ് എന്ന സ്ഥലം ഒരു അറിയപ്പെട്ടിരുന്ന കഥകളി കലാകാരന്റെ നാടു കൂടിയാണ്.
കമന്റിനു നന്ദി. ചിലര്‍ കാണുന്നുണ്ടാവാം. പക്ഷെ ബ്ബ്ലോഗന്മാരുടെ ഒരേ ഒരു പ്രോത്സാഹനം വായിക്കുന്നവരുടെ കമന്റാണെന്നു പലരും ഓറ്ക്കുന്നില്ല. രാവണന്റെ ആട്ടത്തിനു പ്രാധാന്യം വിവരണത്തില്‍ ഇല്ല, ശരി. ലക്ഷ്യം താലപര്യമുള്ളവറ്ക്കു കഥാസൂചന നല്‍കുകയും ആട്ടം കാണാന്‍ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു. ക്ഷമിക്കുക. വാചകക്കസറ്തുകൊണ്ടു വായനക്കാരെ മുഷിപ്പിക്കരുതല്ലോ. മംകൊമ്പു ശിവശങ്കരന്റെ സുന്ദരിയെയും ചമ്പക്കുളം പാച്ചുപിള്ളയുടെ ബാലിയെയും അന്‍പതു വറ്ഷം മുമ്പു കണ്ടിട്ടുണ്ടു. ഇപ്പോഴും അവര്‍ മനസ്സില്‍ നിറഞ്ഞു നില്‍കുന്നു, ജീവിക്കുന്നു.

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി