സൈബര് കുറ്റകൃത്യങ്ങള് എന്നാല് എന്തൊക്കെ ആണു ?

കമ്പ്യൂടറോ ഇന്റെറ്നെറ്റോ ഉപയോഗിച്ചു മറ്റൊറാളിന്റെ സ്വത്തിനോ മാനത്തിനോ നഷ്ടം വരുത്തുന്നതും മാനസികമായൊ ശാരീരികമായോ ഉപദ്രവിക്കുന്നതും ആണു സൈബറ് കുറ്റകൃത്യങ്ങള് എന്നു സാധാരണ പറയുന്നതു.

ഏതൊക്കെയാണു ഇന്നു ഏറ്റവും കൂടുതല് ചെയ്യപ്പ്പെടുന്ന സൈബറ് കുറ്റകൃതങ്ങള്?

1.സാമ്പത്തികമായ കുറ്റകൃത്യ്ങ്ങള്; ഒരാളിന്റെ അനുവാദം കൂടാതെ അയാളിന്റെ ബാങ്ക് അക്കോഊണ്ടീല് നിന്നു പണം പിന് വലിക്കുകയോ അയാളുടെ ക്രെഡിറ്റ് കാറ്ഡ് ഉപയോഗിച്ചു സാധനങ്ങള് വാങ്ങുകയോ ചെയ്യുക.
2.അശ്ലീല ചിത്രങ്ങളുടെ വിതരണം: കമ്പ്യൂറ്ററ് ഉപയോഗിച്ചു അശ്ലീല ചിത്രങ്ങള് ഉണ്ടാക്കുകയും വിതരണം ചെയ്യുകയും.
3.ലഹരി മരുന്നുകളുടെ വില്പനയും വിതരണവും: കമ്പ്യൂട്ടറൊ ഇന്റെര്ണെറ്റോ ഉപയോഗിചു ലഹരി മരുന്നുകളുടെ വില്പനയോ വിതരണമോ.
4.‘ഓണ് ലൈന് ചൂതുകളി’: കപ്യൂട്ടറ് ഉപയോഗിചു “ഓണ് ലൈന്’ ചൂതു കളി.
5,ബൌദ്ധിക വിവരാവകാശ സംബന്ധമായവ: കമ്പ്യൂട്ടറ് ഉപയൊഗ്ഗിചു ഒരാള് ഉണ്ടാക്കിയ പ്രൊഗ്രാമുകളോ മറ്റു വിവരങ്ങളോ ചോര്ത്തി എടുത്തു സ്വന്തമായി ഉപയോഗികുകയോ മറിച്ചു വില്കു കയോ ചെയ്യുക.
5.പീഡിപ്പിക്കുക,കമ്പ്യൂട്ടറ് ഉപയൊഗിച്ചു ഒരാളിനെ ഭീഷണി പെടുത്തുക, പീഡിപ്പിക്കുക, അപകീറ്ത്തിപ്പെട്ത്തുക, അപമര്യാദയായി സന്ദേശങ്ങള് അയക്കുക ഇവ.
6.വ്യാജ രേഖകള് ഉണ്ടാക്കുക
7.വൈറസ് :കമ്പ്യൂട്ടറിന്റെ പ്രവറ്ത്തനം തകരാറില് ആക്കുന്ന വൈറസ് മുതലായ പ്രൊഗ്ഗ്രാമുകള് ഉണ്ടാക്കുകയും വിതരണം ചെയ്യുകയും.
8.സൈബറ് ഭീകരപ്രവറ്തനവും ആക്രമണങ്ങളും.

1.ഈമെയില് ബോമ്ബിങ്

വിഷമിക്കേണ്ട, ആരും ഇതുവരെ ഈ മെയിലില് ബോംബ് അയചതായിട്ടു കേട്ടിട്ടില്ല. ഒരാളിനു പതിനായിരക്കണക്കിനു ഈമെയില് അയചു അയാളുടെ ഈമെയില് ബോക്സ് നിറച്ചു അയാളെ ഈമെയില് ഉപയൊഗിക്കാന് അശക്തനാകുക , ഇതാണു ഈമെയില് ബോംബിങ്. എല്ലാ ഈമെയില് ബോക്സിനും ഒരു നിശ്ചിത സംഭരണ ശേഷി ഉണ്ടു. ഒരു ഈമെയില് വിലാസതില് ഒരു സന്ദേശം വരുമ്പൊള് സ്വീകരിക്കേണ്ട ആളിന്റെ ഈമെയില് ബോക്സ് നിറഞ്ഞിരിക്കുകയാണെങ്കില് ആ മെയില് സ്വീകരിക്കാന് കഴിയുകയില്ല. അപ്പോല് മെയില് സ്വീകരിക്കപ്പെടാതെ തിരിചയക്കപ്പെടുന്നു. അപൂറ്വം എല്ലാവറ്ക്കും ഇതു സംഭവിക്കാറുണ്ടു, പ്രത്യേകിചും ഒരു പാടു മെയില് വരുന്നവര്, വല്ലപ്പോഴും മാത്രം മെയില് നോക്കുന്നവര്, ഒരു പാടു ചിത്രങ്ങള് അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവര് ഇങ്ങനെ.
ഒരിക്കല് ഒരാള് ഇന്ത്യയിലെ ഒരു സര്ക്കാറ് സ്ഥാപനത്തിലേക്കു ഒരപേക്ഷ അയച്ചു, ഏതോ ആവശ്യത്തിനായി. മറുപടിക്കു അയാള് കാത്തിരുന്നു. ഒന്നു രണ്ടു പ്രാവശ്യം വീണ്ടും എഴുതി. മറുപടി കണ്ടില്ല. അയ്യാള്ക്കു ദ്വേഷ്യം വന്നു, , അയാള് ആ ആഫീസ് മേല്വിലാസത്തിലേക്കു ആയിരക്കണക്കിനു മെയില് അയക്ക്കാന് തുടങ്ങി. തല്ഫലമായി താല്കാലികമായെങ്കിലും ആ ഈമെയില് സംവിധാനം ഉപയോഗ ശൂന്യമായി. ഇതാണു അല്പം ലളിതമെങ്കിലും ഒരു സൈബറ് കുറ്റക്രുത്യം.

൨. ഇന്റെര്ണെറ്റില് മീന് പിടുത്തം (ഫിഷിങ്)

ഒരാളിന്റെ മെയില് ബോക്സില് നിന്നോ കമ്പ്യൂട്ടറില് നിന്നൊ അയാള് അറിയാതെ പ്രധാനപ്പെട്ട വിവരങ്ങള് മോഷ്റ്റിക്കുന്ന പരിപാടിയാണിതു. ഇങ്ലീഷില് ഫിഷിങ് എന്നു പറയുന്നു. ഇന്റെര്ണെറ്റില് നിന്നു പണം കൊടുക്കാതെ കിട്ടുന്ന ചില പ്രോഗ്രാമുകള് കമ്പ്യൂട്ടറില് സ്ഥാപിച്ചാല് ഇതു സംഭവിക്കാം, നാം അറിയാതെ തന്നെ. ഇതു കൊണ്ടാണു ഈമെയിലില് കൂടി ബങ്ക് അക്കൊഊന്റു നമ്പര്,, ക്രെഡിറ്റ് കാറ്ഡ് നമ്പര് എന്നിവ അയക്കരുതു എന്നു പറയുന്നതു. മീന് പിടുത്തക്കാരുടെ കയ്യില് ഇത്തരം വിവരങ്ങള് ചെന്നു പെട്ടാല് ബാങ്കിലെ പണം നഷ്ടപ്പെട്ടതു തന്നെ,, അല്ലെങ്കില് വേറെ ആരെങ്കിലും നമ്മുടെ ക്ക്രെഡീറ്റ് കാറ്ഡില് സാധനം വങുകയും ചെയ്യും, നമള് പണം കൊടുക്കേണ്ടി വരും. അബദ്ധം പറ്റിക്കഴിഞു ബാങ്കിനെ കുറ്റം പറഞിട്ടു കാര്യമില്ല. ഇന്റെര്ണെറ്റ് ഉപയോഗിചു ബാങ്കുമായി ഇടപാടു നടത്തുന്നവര് ആദ്യം തന്നെ ഇത്തരം കുഴപ്പങ്ങളില് ബാങ്കിനു യാതൊരു ഉത്തര വാദിത്വവും ഇല്ല എന്നു ഒപ്പിട്ടു കൊടുത്തിട്ടുണ്ടാവും ചിലപ്പോള് വ്യവസ്ഥകള് വായിക്കാതെ തന്നെ.
അതുകൊണ്ടാണു ബാങ്കുകള് ആവശ്യപ്പെടുന്നതു നിങ്ങളുടെ ബാങ്ക് അക്കൊഊന്റു നമ്പരും ക്രേഡിറ്റ്കാറ്ഡ് നമ്പരും പിന് നമ്പരും പാസ്വേഡും ഒരിക്കലും മറ്റുള്ളവറ്ക്കു കൈമാറര്യ്തു എന്നു പറയുന്നതു.

മണി ചെയിന് എന്നു പറയുന്ന ഒരു പരിപാടി ഉണ്ടു. നിങ്ങള്ക്കു ഒരു ഓഫറ് വരുന്നു, പതിനായിരം രൂപയുടെ ഒരു സാധനം വെറും രണ്ടായിരം രൂപയ്ക്കു, നിങ്ങള് കിട്ടും. നിങ്ങള് ഒന്നു ചെയ്താല് മാത്രം മതി, ഇതേ സാധനം മറ്റു നാലു പേരെ കൊണ്ടു കൂടി വാങ്ങിപ്പിക്കുക. മറ്റു നാലു പേരും രണ്ടായിരം രൂപ വചു അടചില്ലെങ്കില് നിങ്ങളുടെ രണ്ടായിരം പോയതു തന്നെ. ഇങ്ങനെ മണി ചെയിന് പൊട്ടാത്തിടത്തീലം കാലം നിങ്ങള്ക്കു സധനം കിട്ടും, ആദ്യത്തെ ചിലറ്ക്കു കിട്ടിയെന്നും വരും. ബുദ്ധി ഉള്ള ആരെങ്കിലും ഈ കണ്നി പൊട്ടിച്ചാല് അതോടെ നില്ക്കുകയും ചെയ്യും, കമ്പനിയ്ക്കു ഒരിക്കലും നഷ്ടം വരുകയില്ല. ഇതും കമ്പ്യൂട്ടര് വഴി നടക്കുന്ന ഒര്യ് തട്ടിപ്പാണു.

കോടിക്കണക്കിനു ഡോള്ളറ് (ര്രൂപയല്ല) ലോട്ടറി അടിച്ചു എന്നു പറഞ്ഞു വരുന്ന ഈമെയില് നാം മറുപടി അയച്ചാല് വിവരം അറിയാം, നമുക്കു പണം ബാങ്കില് അയക്കാന് നമ്മുടെ അക്കോഊണ്ടു നമ്പര് ആവശ്യപ്പെടും, പ്രാഥമിക ചിലവിനു കുറച്ചു പണവും ആവശ്യപ്പെട്ടേക്കാം. കൊടുത്താല് കുടുങ്ങി.

൩. ഡാറ്റാ ഖനനം

മറ്റൊരു പരിപാടി നമ്മുടെ കമ്പ്യൂട്ടറില് ശേഖരിചു വച്ച ഡാറ്റാകള് മോഷ്ടിചു വില്കുകയാണു. നമ്മുടെ താല്പര്യങ്ങള് , നാം ഉപയോഗിക്കുന്ന സധനങ്ങള് എന്നീ വിവരങ്ങള് വ്യാപാരാവശ്യത്തിനു വെണ്ടി പല സ്ഥാപനങ്ങള്ക്കും ആവശ്യമുണ്ട്യ്യു. അതു ശേഖരിചു വില്ക്കുന്ന ആള്ക്കാര് ഉണ്ടു. മുന്പു പറഞതു പോലെ നെറ്റില് നിന്നു കിട്ടുന്ന പല സോഫ്റ്റ്വെയറിലും ഈ ചതി ഉണ്ടാവും.

൪/ചിത്രങ്ങള് വിക്രുതമാക്കി അയക്കലും പരസ്യപ്പെടുത്തലും.

പ്രസിദ്ധരായവരുടെ ചിത്രങ്ങള് വിക്രുതമാക്കി പരസ്യപ്പെടുത്തുക, ഒരാളിന്റെ മുഖവും മറ്റുള്ളവരുടെ (ചിലപ്പോള് നഗ്നമായ ) ശരീരവുമായി കൂട്ടി ചേര്ത്തു പരസ്യമാക്കുക ഇവ സൈബറ് അശ്ലീലകുറ്റങ്ങളില് പെടുന്നു. പ്രസിദ്ധി കൂടുന്തോറും ഇതിനുള്ല സാദ്ധ്യതയും വറ്ദ്ധിക്കുന്നു. ആരാണു ഇത്തരം കാര്യങ്ങള് ചെയതതു എന്നു എളുപ്പത്തില് കണ്ടു പിടിക്കാന് കഴിയാത്തതു ഇവര് സൌകര്യമായി കരുതുന്നു. പല നാള് കള്ളന് ഒരു നാള് പിടിക്കപ്പെടും എന്നു അവര് മനസ്സിലാക്ക്കുന്നില്ല എന്നു മാത്രം. ഇന്നത്തെ സൈബറ് സംവിധാനം ഉപയോഗിച്ചു ആരാണു ചിത്രം ഉണ്ടാക്കിയതു എന്നു എവിടെ നിന്നാണു വന്നതു എന്നും കണ്ടുപിറ്റിക്കാന് കഴിയും, തീര്ച.

൫.. ലഹരി മരുന്നുകളുടെ വിലപന

വില്പന നിരോധിച്ചവ് പല മരുന്നുകളും ഇന്റെര്നെറ്റു വഴി ആള്ക്കാര് വില്കുന്നു. മറ്റു പല ലഹരി മരുന്നുകളും വില്ക്കാന് തല്പര കക്ഷികള് ഈമെയിലും വെബ്സൈറ്റുകളും വിദഗ്ദ്ധമായി ഉപയോഗിക്കുന്നു. ഇതും കുറ്റം തന്നെ.
തുടരും : എങ്ങനെ ഇതൊഴിവാക്കാം ?

Comments

വീകെ said…
ഇതൊക്കെയാണ് സൈബർ കുറ്റങ്ങൾ...
വിശദമാക്കിയതിന് നന്ദി...

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി