സൈബര്‍ സുരക്ഷിതത്വത്തിനു നമുക്ക് ചെയ്യാവുന്നത്

കുട്ടികള്‍ക്ക് വേണ്ടി
൧.അപരിചിതരുമായി ചാറ്റ് ചെയ്യുമ്പോള്‍സ്വന്തം മേല്‍വിലാസം, വിദ്യാലയത്തിന്റെ പേര് , ഫോണ നമ്പര്‍ എന്നിവ കൊടുക്കരുത്.
൨.സ്വന്തം ഫോട്ടോ രക്ഷകര്താക്കളുടെ അറിവില്ലാതെ അപരിചിതര്‍ക്ക് അയക്കരുത്.
൩.ഭീഷണി സ്വരത്തിലോ അശ്ലീലമായതോ മറ്റു രീതിയില്‍ സംശയം ഉണ്ടാക്കുന്നതോ ആയ സന്ദേശങ്ങള്‍ക്ക് മറുപടി അയക്കരുത്.
൪.ഈമെയില്‍ വഴിയോ ചാറ്റിങ്ങു മുഖാന്തിരമോ പരിചയപ്പെട്ട ഒരാളെ രക്ഷകര്താക്കള്‍ അറിയാതെ നേരിടു കാണാന്‍ പോകരുത്.
൫. ഒരു കാര്യം ശ്രദ്ധിക്കുക, ഒരാളിന്റെ ഇന്റെര്‍നെറ്റിലെ പേര്‍ ഒരിക്കലും അയാളുടെ ശരിയായ പെരാകാന്‍ സാധ്യതയില്ല.

രക്ഷാകര്താക്കള്‍ക്ക്

൧. നിങ്ങള്‍ വീട്ടില്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടരില്‍ ഫില്‍ട്ടറുകള്‍ ഉപയോഗിച്ചു ആനാവശ്യമായ (അശ്ലീലമായ ) വെബ്‌ സൈറ്റുകള്‍ ഒഴിവാക്കുക.
൨.കപ്യൂട്ടര ഉപയോഗികുന്നതിനു ചില നിയന്ത്രണങ്ങള്‍ ഉണ്ടാക്കുക, ഉദാഹരണത്തിന് രാത്രിയില്‍ ഒരു നിശ്ചിത സമയം കഴിഞ്ഞു വേണ്ടെന്നു വയ്ക്കുക.
൩.കുട്ടികള്‍ സാധാരണ ഏതൊക്കെ സൈറ്റുകള്‍ ആണ് സന്ദര്‍ശിക്കുന്നത് എന്നത് വെബ്‌ ചരിത്രം നോക്കി മനസ്സിലാക്കുക.
൪.കമ്പ്യൂട്ടര ടി വി പോലെ എല്ലാവര്കും കാണാവുന്ന സ്ഥലത്ത് സ്ഥാപിക്കുക. കഴിവതും കുട്ടികള്‍ക്ക് എല്‍ സി ഡി ഉപയോഗിക്കുന്ന ഡസ്ക് ടോപ്പാണ് നല്ലത്. ലാപ് ടോപ്‌ അതുപയോഗിക്കാനുള്ള പക്വത വന്ന ശേഷം വാങ്ങിയാല്‍ മതി.

പൊതുവായുള്ള കാര്യങ്ങള്‍;എല്ലാവര്‍ക്കും

൧. ഉപദ്രവകരമായ ഈമെയില്‍ ചാറ്റ് ചരിത്രം, മറ്റു പോസ്റ്റുകള്‍ ഇവ മായ്ച്ചു കളയാതിരിക്കുക. ഇവയില്‍ നിന്ന് ചിലപ്പോള്‍ തെളിവുകള്‍ കിട്ടാന്‍ സാദ്ധ്യതയുണ്ട്.
൨. ഭയപ്പെടാതിരിക്കുക , ശാരീരികമായ ഭീഷണി ഉണ്ടെങ്കില്‍ ഉടനെ പോലീസില്‍ അറിയിക്കുക, അറിയിക്കാന്‍ കുട്ടികളെയും പരിശീലിപ്പിക്കുക.
൩.ഓണ്‍ ലൈനില്‍ ചാറ്റ് ചെയ്യുംപോഴും മറ്റും ചുടു പിടിച്ച വാദപ്രതിവാദത്തില്‍ ഇടപെടാതിരിക്കുക.
൫. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ നിങ്ങള്ക്ക് തികച്ചും അപരിചിതരാനെന്നു അറിയുക.
൬. വ്യക്തിപരമായ വിവരങ്ങ്ങ്ങള്‍ പരസ്പരം അറിയിക്കുമ്പോള്‍ സുക്ഷിക്കുക.
൭. ചാട്ടിങ്ങിനു പേര്‍ തിരഞ്ഞെടുക്കുമ്പോള്‍ മറ്റുള്ളവരെ വിഷമിപ്പിക്കാത രീതിയില്‍ എടുക്കുക.
൮. ഓണ്‍ ലൈനില്‍ പരിചയപ്പെട്ട ആളിനെ നേരിട്ട് കാണാന്‍ ശ്രമികുംപോള്‍ വളരെ ശ്രദ്ധിക്കുക.
൯. ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ്‌ ദാതാവിനും ചാറ്റിങ്ങു നെറ്വര്‍ക്കിനും മാന്യമായ പോളിസി ഉണ്ടെന്നു ഉറപ്പു വരുത്തുക. കഴിവതും അംഗീകൃത സ്ത്ഹാപനങ്ങളില്‍ നിന്ന് മാത്രം ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുക.
കമ്പ്യൂട്ടര ഉപയോഗിക്കുമ്പോള്‍ സുരക്ഷയ്ക്ക്.
൧. ശക്തിയുള്ള പാസ് വേര്‍ഡ് ഉപയോഗിക്കുക, അക്ഷരങ്ങളും അക്കങ്ങളും ഇടകലര്ത്തിയവയാണ് കുഉടുതല്‍ സുരക്ഷിതം.
൨. പാസ് വേര്‍ഡ് ആര്‍ക്കും കൊടുക്കാതിരിക്കുക. ഇടക്കിടക്ക് മാറ്റിക്കൊന്റിരിക്കുക.
൩.വളരെ പ്രധാനമായ വിവരങ്ങള്‍ ബാക്ക് അപ്പ്‌ ചെയ്തു വയ്ക്കുക( കോപ്പി എടുത്തു സുക്ഷിക്കുക, സി ഡി യിലോ മറ്റോ)
൪.നല്ല ഒരു കമ്പ്യൂട്ടര വൈറസ് സംരക്ഷണ സോഫ്റ്റ്‌ വെയര്‍ ഉപയോഗിക്കുക. ഇത് ആഴ്ച്ചയിലോരിക്കലെങ്കിലും പുതുക്കുക (അപ്ടേറ്റ്‌ ചെയ്യുക)
൫.കമ്യൂട്ടില് ഒരു ഫയര്‍ വാള്‍ ഉപയോഗിക്കുക. ഇന്റെര്നെട്ട്ടും നിങ്ങളുടെ കമ്പ്യൂട്ടരിനുമ് ഇടയില്‍ ഇത് പ്രയോജനകരമാണ്.
൬. ഉപയോഗിക്കാതപ്പോള്‍ ഇന്റര്‍നെറ്റ്‌ ബന്ധം വേര്‍പെടുത്തുക, കമ്പ്യൂട്ടര തന്നെ ഓഫ് ആക്കുക.
൭.അപരിചിതരില്‍ നിന്നുള്ള ഈമെയില്‍ സന്ദേശങ്ങള്‍ തുറക്കാതിരിക്കുക, പ്രത്യേകിച്ച് അറ്റാച്ച് ചെയ്യ്ത ഫയലുകള്‍ അപരിചിതരുടെ മെയിലില്‍ നിന്ന് ഒരിക്കലും തുറക്കാതിരിക്കുക.
൮. നിങ്ങളുടെ കമ്പ്യൂട്ടില് ഉപയോഗിക്കുന്ന സോഫ്റ്വേയരിന്റെ സുരക്ഷിതത്വ പാച്ചുകള്‍ ഉപയോഗിക്കുക, സോഫ്ട്വെയര്‍ കമ്പനി അവ ഇറക്കുമ്പോള്‍.
൯. ലൈസന്‍സില്ലാത്ത സോഫ്ട്വെയര്‍ ഉപയോഗിക്കാതിരിക്കുക.
൧൦. ഓണ്‍ ലൈനില്‍ കിട്ടുന്ന പല ഫ്രീ സോപ്ഫ്റ്റ്വെയരും അപകടം വരുത്താം. അതുകൊണ്ടു ഫ്രീ ആയി കിട്ടുന്ന എല്ലാം കമ്പ്യൂട്ടരില്‍ സ്ഥാപിക്കാതിരിക്കുക.
൧൨. കമ്പ്യൂട്ടര സംരക്ഷനത്തെപ്പറ്റി കിട്ടുന്ന വിവരങ്ങള്‍ സുഹ്രൂത്തുക്കലും ആയി കൈമാറുക, പരസ്പരം സഹായിക്കുക.
൧൩ . ഓണ്‍ ലൈനില്‍ ഒരു പക്ഷെ അനിയന്ത്രിതമായ ഒരു സാഹചര്യം വന്നാല്‍ ഉടന്‍ തന്നെ ഇന്റര്‍നെറ്റ്‌ ബന്ധം വേര്‍പെടുത്തുക. ആവശ്യമുള്ള രേഖകള്‍ നശിപ്പിക്കാതിരിക്കുക. അത് വിലപ്പെട്ട തെളിവാകാം
(ഇന്റര്‍നെറ്റ്‌ / സൈബര്‍ സംരക്ഷനതെപ്പറ്റി പല വെബ്‌ സൈറ്റുകളില്‍ നിന്ന് ശേഖരിച്ചത് ഇതിലെ വിവരങ്ങള്‍ : ഉദാഹരണത്തിന് :
http:// www.cybercellmumbai.com
http://www.cybercrime.planetindia.net/intro.htm
http://www.cyberpolicebangalore.nic.in
http://www.cybercrimes.net/
etc etc



.

Comments

വീകെ said…
വളരെ നല്ല അറിവുകളാണ് തന്നത്...
എല്ലാവരും സൂക്ഷിക്കട്ടെ...

ആശംസകൾ...
വിവരങ്ങൾക്ക് നന്ദി....
Ashly said…
നല്ല ലേഘനം
തികച്ചും പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍. ഈ പങ്കുവെക്കലിന് നന്ദി.

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി