ദയാവധം വേണൊ വേണ്ടയൊ?

ദയാവധം എന്നാല് എന്തു? മാരകമായ രോഗം മൂലം മരണം ഏതാനും ദിവസങള്ക്കകമോ ഏതാനും മാസങള്ക്കകമോ ഉറപ്പായ ചില രോഗികള് ഉണ്ടാവാം. അവരില് ചിലര് അസഹ്യ്മായ വേദനമൂലം എങ്ങിനെയെങ്കിലും ഒന്നു മരിചാല് മതി എന്നു ആലോചിക്കുന്നവരാവാം. ഇങ്ങനെയുള്ളവരെ മെല്ലെ മെല്ലെ അവരുടെ ആവശ്യപ്രകാരം മരുന്നുകള് കഴിചു മരിക്കാന് സഹായിക്കുന്ന രീതിയാണു ദയാവധം. പാശ്ചാത്യ രാജ്യങ്ങളില് ഇതിനു ദയാവധം ( Mercy killing) അഥവാ ഡോക്ടരുടെ സഹായത്തോടെ ചെയ്യുന്ന ആത്മഹത്യ ( Physician Assisted Suicide - PAS) എന്നും പറയാറുണ്ടു. ചികിത്സിചു ഭേദമാക്കാന് സാധ്യമല്ല്ല എന്നുറപ്പായ ക്രോണിക് രോഗാവസ്ഥ പലപ്പോഴും അവസാനകാലത്തു അസഹനീയമായ വേദനയില് ആണു അവസാനികുന്നതു. ചില തരം കാന്സറ് ഇതില് പെടുന്നു. ചില വേദനാസംഹാരികള് തല്കാലത്തേക്ക് വേദന കുറക്കുമെങ്കിലും ക്രമേണ പുതിയ മരുന്നുകള് കൂടിയ അളവില് കഴിക്കേണ്ടി വരും. ഒരു ഘട്ടതില് ഒരു മരുന്നിനും വേദന കുറയ്ക്കാന് വയ്യാത്ത അവസ്ഥയിലേക്കു നീങ്ങുന്നു. പണ്ടൊക്കെ കറുപ്പ് (opium) പോലെയുള്ള ലഹരി മരുന്നുകലായിരുന്നു ഉപയോഗിച്ചിരുന്നത്.

നെതെര്ലാണ്ടില് ആണു ദയാവധം ആദ്യമായി നിയമാനുസ്രുതം ആക്കിയതു. ക്യാനഡായും അമെരിക്കയിലെ ഓറിഗൊന്, കൊളംബിയ സംസ്ഥാനങ്ങളും ദയാവധതിനു അനുവാദം നല്കിയിരിക്കുന്നു. മറ്റു പല രാജ്യങളിലും ദയാവധം അനുവദിക്കുന്നതിനെപറ്റി ആലോചനയുണ്ടു. . ഓറിഗോന് സസ്ഥാനത്തു ‘ അന്തസോടെ മരിക്കുവാന്” ഉണ്ടാക്കിയ ഈ നിയമം പത്തു വര്ഷമായി നിലവിലുണ്ടു. രക്ഷയില്ല എന്നു ഒന്നില് കൂടുതല് ഡോക്റ്റര്മാര് വിധി എഴുതി മരണം കാത്തു കിടക്കുന്ന രോഗികള് അവര് ആവശ്യപ്പെട്ടാല് ക്രമേണ മരുന്നു കൊടുത്തു അവരെ മരിക്കാന് ഡോക്ടര് സഹായിക്കുന്നു. അന്തസ്സൊടെ മരിക്കുക എന്നതിന്റെ തത്വം ചില സാഹചര്യ്ങളില് നിയമം ആനുകൂലമല്ലാത്തതുകൊണ്ടു ജീവിതതിന്റെ അവസാന നാളുകള് വേദനയിലും യാതനയിലും കഴിക്കേണ്ടിവരുന്ന രോഗികലെ സഹായിക്കാന്‍ ആണ്. നമ്മുടെ പ്രിയപ്പെട്ടവര് അസഹ്യ്മായ വേദന സഹിക്കുന്നതു കാണുന്നതു തന്നെ വേദനാജനകം ആണല്ലോ. ദയാവധതിനു അനുകൂലമായി വാദിക്കുന്നവര് പറയുന്നതു ഒരാള്ക്കു എപ്പോള് ആരെ വിവാഹം കഴിക്കാമെന്നും , എന്തു ജോലി ച്യ്തു ജീവിക്കണമെന്നും, സ്വയം തീരുമാനിക്കാന് കഴിയുന്നതു പൊലെ എപ്പോള് മരിക്കണമെന്നും തീരുമാനിക്കാനും കഴിയണം എന്നാണു.

ഇതു അത്ര എളുപ്പം ഉത്തരം പറയാന് പറ്റുന്ന ഒരു ചോദ്യമല്ല. വൈദ്യശാസ്ത്രതില് അപൂറ്വമായെങ്കിലും അത്ഭുതങ്ങള് സംഭവിച്ചിട്ടുണ്ടു. യാതൊരു രക്ഷയും ഇല്ല എന്നു ഡോക്ടര്മാര് വിധിച അപൂറ്വം രോഗികള് രക്ഷപെട്ടിട്ടുണ്ടു. അപകടത്തില് പെട്ടു വര്ഷങ്ങളായി അബോധാവസ്ഥയില് കിടന്ന ചിലര് പെട്ടെന്നു ജീവിതത്തിലേക്കു തിരിചു വന്നിട്ടുണ്ടു, രോഗി ജീവിചിരിക്കുന്നിടത്തോളം പ്രതീക്ഷയും നില നില്കുന്നു. ഇങ്ങനെയുള്ള അപൂര്വ സംഭവങള് സംകീരണത വര്ദ്ധിപ്പിക്കുന്നു. പിന്നെ നമ്മുടെ നാട്ടിലെ പോലെ നിയമം അനുസരിക്കുന്നതിനെക്ക്ക്കാല് അതു എങ്ങനെ വളച്ചൊടിക്കാം എന്നു വിചാരിക്കുന്ന ചിലര് ഉള്ല ഒരു സമൂഹതില് പ്ര്ത്യേകിചും ഇങ്ങനെ ഒരു നിയമം വന്നാല് അതിന്റെ ദുരുപയോഗം ഒഴിവാക്കാനാവുമോ? ഒരു അപകടതില് പെട്ടു അബോധാവസ്ഥയില് ഉള്ല ഒരാളിനു സ്വയം തീരുമാനം എടുക്കാന് വയ്യാത്ത അവസ്ഥയില് മറ്റുള്ളവര്ക്കു എങ്ങനെ തീരുമാനം എടുക്കാന് കഴിയും? ബന്ധുക്കള് എടുക്കുന്ന തീരുമാനം നീതീകരിക്കാന് കഴിയുമൊ?

"ദൈവം തന്ന ജീവന് മനുഷ്യനു എടുക്കാന് എന്തവകാശം " എന്നു മറ്റു ചിലര് , പ്രത്യേകിചും മതവിശ്വാസികള് ചോദിച്ചെക്കാം. മിക്കവാറും എല്ലാ മതതിലും ജീവദാതാവു ദൈവം ആണെന്നു സംകല്പിക്കുമ്പൊള് ജീവന് അവസാനിപ്പിക്കാന് ആറ്കാണു അവകാശം? ഭ്രൂണഹത്യയും കുടുംബാസൂത്രണവും പാപമാണെന്നു കരുതുന്ന ആള്ക്കാര് ഇന്നും ഉണ്ടല്ലോ. ഒരു പക്ഷേ ഹിന്ദുമതത്തില്‍ ആത്മാവിനു മരണം ഇല്ല, ദേഹം മാത്രമേ നശിക്കുന്നുള്ളൂ എന്നു വാദിക്കാമായിരിക്കും, എന്നാലും സാധാരണ മനുഷ്യരെ സംബന്ധിച്ചു ഈ വാദങ്ങള്‍ അംഗീകരിക്കാന്‍ വിഷമം ആയിരിക്കും, തീര്‍ച്ച.

ഇക്കാരണങ്ങളാല് ദയാവധം നിയമാനുസ്രുതമാക്കുന്നതു അത്ര എളുപ്പമുള്ള തല്ല. നിയമം ഉണ്ടാക്കിയാല് തന്നെ അതു ദുരുപയോഗപ്പെടുത്താനുള്ള സാദ്ധ്യത ഒഴിവാക്കത്തക്ക വിധം കുറ്റമറ്റ തായിരിക്കണം. ദയാവധം അനുവദിച്ച രാജ്യങ്ങളില്‍ തന്നെ ഒന്നിലധികം ഡോക്ടര്‍മാരും മാനസിക രോഗ വിദഗ്ദ്ധരും സാമൂഹ്യ പ്രവര്‍ത്തകരും ഉള്‍പെട്ട ഒരു കമ്മറ്റി ആണ് ദയാവധം അന്തിമം ആയി അനുവദിക്കുന്നത്. എന്നാല്‍ തന്നെ ബന്ധുക്കള്‍ ആരെങ്കിലും എതിര്‍ത്താല്‍ വധം അനുവദിക്കാന്‍ കഴിയാറില്ല.

Comments

Anonymous said…
я думаю: отлично!! а82ч
Anonymous said…
итак: прелестно! а82ч
Ashly said…
"നിയമം ഉണ്ടാക്കിയാല് തന്നെ അതു ദുരുപയോഗപ്പെടുത്താനുള്ള സാദ്ധ്യത ഒഴിവാക്കത്തക്ക വിധം കുറ്റമറ്റ തായിരിക്കണം"
-Correct.
Akbar said…
ദയാ വധം വേണ്ട.

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി