Posts

Showing posts from March, 2012

കൊക്കോകൊളായ്ക്ക് പുതിയ ഉപയോഗം !!!!

1. ഒരു ക്യാന്‍ കോക്ക് നിങ്ങളുടെ ക്ലോസെറ്റില്‍ ഒഴിക്കു, ഒരു മണിക്കൂര്‍ കഴിഞ്ഞു ഫ്ലഷ് ചെയ്യുക, ഹാര്പിക്കിനെക്കാള്‍ നന്നായി കക്കൂസ്‌ വൃത്തിയാകും. 2.കാറിന്റെ ബംപറിലെ തുരുമ്പു മാറ്റാന്‍ കോക്കില്‍ മുക്കിയ ടിന്‍ ഫോയില്‍ കൊണ്ടു തുടക്കുക. 3. അമേരിക്കയില്‍ പോലിസ്‌ ഹൈവേ പെട്രോള്‍ ഇപ്പോഴും രണ്ടു ഗാലന്‍ കോക്ക് സൂക്ഷിക്കുന്നു., റോഡിലെ രക്തക്കറ മായ്ക്കാന്‍! 4. കാര്‍ ബാറ്റെറി ടെര്മികനലിലെ അഴുക്ക് കളയാന്‍ കുറച്ചു കോക്ക് ടെര്മിടനലിന്റെ മുകളില്‍ ഒഴിക്കുക, 5.തുരുമ്പിച്ച ഒരു ബോള്ട്ട് ഇളക്കാന്‍ അല്പം കോക്ക് അതിന്റെ മുകളില്‍ ഒഴിച്ചാല്‍ മതി. 6.വസ്ത്രങ്ങ്ങ്ങളിലെ കറ കളയാന്‍, ഒരു ക്യാന്‍ കോക്ക് ഒഴിച്ചു നനച്ച വസ്ത്രം സാധാരണ സോപ്പുപൊടി ഉപയോഗിച്ചു വാഷിംഗ് മെഷിനില്‍ ഇട്ടു കഴുകുക. 7. ഒരു എല്ലിന്‍ കഷണം കോക്കില്‍ മുക്കി വച്ചാല്‍ രണ്ടു ദിവസം കൊണ്ട് അത് അലിഞ്ഞ് ഇല്ലാതെയാവും. 8. നിങ്ങളുടെ കാറിന്റെ ഗ്ലാസ്‌ വൃത്തിയാക്കാന്‍ വളരെ നല്ലതാണ് കോക്ക്. മറ്റു ചില വിവരങ്ങള്‍ 1.കോക്കില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം ഫോസ്ഫോറിക് അമ്ലം ആണ്. ഒരു ആണിയെ രണ്ടു ദിവസം കൊണ്ട് ലയിപ്പിക്കാന്‍ അതിനു കഴിയും. 2.കൊക്കൊകൊളാ( കൊണ്സേന്റ്രെട...

കർണ ശപഥം കഥകളി

Image
രംഗം ഒന്നു; ദുര്യോധനൻ, ഭാനുമതി, കർണൻ മഹാഭാരത്തിലെ അത്ത്യുജ്വല നായകന്മാരിൽ ഒരാളാണല്ലൊ കറ്ണൻ. മഹാഭാരത യുദ്ധം അതിന്റെ തീവ്രതയിൽ എത്തി നിൽക്കുമ്പോൾ ദുര്യോധനന്റെ ഭാര്യ ഭാനുമതി ദു:ഖിതയാകുന്നു. അസംഖ്യം യോദ്ധാക്കൾ മരിച്ചു വീണു കഴിഞ്ഞു, ഇനിയും എത്ര മരിക്കാൻ തയാറായി നിൽകുന്നു. ശൃംഗാര ചേഷ്ടകൾ കാണിച്ചു അടുത്തു നിൽകുന്ന തന്റെ കാന്തന്റെ ജീവൻ തന്നെ എത്ര നാൾ ഉണ്ടാവും എന്നോറ്ത്തു ഭാനുമതി വിലപിക്കുന്നു. എല്ലാം പുച്ഛിച്ചു തള്ളി തന്റെ പത്നിയെ സമാധാനിപ്പിക്കാൻ ദുര്യോധനൻ ശ്രമിക്കുന്നു, എന്നാൽ തന്റെ നല്ല വാക്കുകൾ പത്നിയെ സമാധാനിപ്പിക്കാൻ പര്യാപ്തമാകുന്നില്ലല്ലൊ എന്നു വിഷമിച്ചിരിക്കുമ്പോൾ തന്റെ പ്രിയ സുഹൃത്തും അംഗരാജാവുമായ കറ്ണൻ അവിടേക്കു വരുന്നു. സ്വാഗതവാക്കുകളോടെ തന്റെ പത്നിയുടെ ബാലിശമായ ചിന്തകൾക്കു സുഹൃത്തു തന്നെ മറുപടി പറയൂ, അവളെ സമാധാനിപ്പിക്കൂ എന്നു പറഞ്ഞു ദുര്യോധനൻ പിൻ വാങ്ങുന്നു. സ്നേഹിതന്റെ പത്നിയുടെ ദു:ഖ കാരണം മനസിലാക്കിയ കർണൻ, താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം തന്നെ താനാക്കിയ, പൊതുസഭയിൽ തന്നെ അംഗരാജാവാക്കി വാഴിച്ചു മാനം രക്ഷിച്ച തന്റെ ആത്മാറ്ത്ഥ സുഹൃത്തിനു ഒന്നും സംഭവിക്കുകയില്ല എന്നുറപ്പുകൊട...

രാജസൂയം കഥകളി കോഴിക്കോട്ടു

Image
ധർമ്മപുത്രർ ശ്രീകൃഷ്ണന്റെ നിറ്ദേശപ്രകാരം അശ്വമേധത്തിനു മുന്നോടിയായി രാജസൂയം യാഗം ചെയ്യാൻ തീരുമാനിക്കുന്നു. എന്നാൽ ഇതിനു തടസ്സം ഉണ്ടാക്കാൻ സാധ്യതയുള്ള രണ്ടു പേരെ ഉള്ളൂ. ഒന്നു മഗധ രാജാവായ ജരാസന്ധൻ, മറ്റൊരാൾ സ്വന്തം ബന്ധുവെങ്കിലും കൃഷ്ണനെ ബദ്ധശത്രുവായി കരുതുന്ന ചേദി രാജാവായ ശിശുപാലനും. രണ്ടു പേരെയും സാധാരണ യോദ്ധാക്കൾക്കു വധിക്കാൻ കഴിയാത്ത വിധം വരങ്ങളും ലഭിച്ചിട്ടുണ്ടു. രാജസൂയം കഥകളിയിൽ പ്രധാനമായും ജരാസന്ധന്റെയും ശിശുപാലന്റെയും വധമാണു ചിത്രീകരിച്ചിരിക്കുന്നതു. കഴിഞ്ഞ മാസം കോഴിക്കോട് തോടയം കഥകളിയോഗത്തിന്റെയും ചിന്മയാ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ആട്ടസപ്തകത്തിലെ ഒരു ദിവസം കഥകളി രാജസൂയം ആയിരുന്നു. നെല്ലിയോടു വാസുദേവൻ നമ്പൂതിരിയുടെ ജരാസന്ധനും കലാമണ്ഡലം ബാലസുബ്രമണ്യന്റെ ശിശുപാലനും പ്രധാന വേഷങ്ങൾ. ജരാസന്ധന്റെ പൂറ്വകഥ: മഗധ രാജ്യത്തിലെ അജയ്യനായ രാജാവായിരുന്നു ജരാസന്ധൻ. ശക്തിയിലും യുദ്ധവ്വെര്യത്തിലും അതുല്യനായ ജരാസന്ധനെ ചക്രവർത്തിയായി വാഴിക്കപ്പെട്ടു. സ്വന്തം കീർത്തി വറ്ദ്ധിക്കുണ്ടെങ്കിലും തനിക്കു അനന്തരാവകാശി ആയി ഒരു പുത്രനോ പൌത്രനോ ഇല്ലാത്തതു വിഷമമായി. സുഹ്രുത്തു ബാണാസുരന്റെ...