കർണ ശപഥം കഥകളി
രംഗം ഒന്നു; ദുര്യോധനൻ, ഭാനുമതി, കർണൻ
മഹാഭാരത്തിലെ അത്ത്യുജ്വല നായകന്മാരിൽ ഒരാളാണല്ലൊ കറ്ണൻ. മഹാഭാരത യുദ്ധം അതിന്റെ തീവ്രതയിൽ എത്തി നിൽക്കുമ്പോൾ ദുര്യോധനന്റെ ഭാര്യ ഭാനുമതി ദു:ഖിതയാകുന്നു. അസംഖ്യം യോദ്ധാക്കൾ മരിച്ചു വീണു കഴിഞ്ഞു, ഇനിയും എത്ര മരിക്കാൻ തയാറായി നിൽകുന്നു. ശൃംഗാര ചേഷ്ടകൾ കാണിച്ചു അടുത്തു നിൽകുന്ന തന്റെ കാന്തന്റെ ജീവൻ തന്നെ എത്ര നാൾ ഉണ്ടാവും എന്നോറ്ത്തു ഭാനുമതി വിലപിക്കുന്നു. എല്ലാം പുച്ഛിച്ചു തള്ളി തന്റെ പത്നിയെ സമാധാനിപ്പിക്കാൻ ദുര്യോധനൻ ശ്രമിക്കുന്നു, എന്നാൽ തന്റെ നല്ല വാക്കുകൾ പത്നിയെ സമാധാനിപ്പിക്കാൻ പര്യാപ്തമാകുന്നില്ലല്ലൊ എന്നു വിഷമിച്ചിരിക്കുമ്പോൾ തന്റെ പ്രിയ സുഹൃത്തും അംഗരാജാവുമായ കറ്ണൻ അവിടേക്കു വരുന്നു. സ്വാഗതവാക്കുകളോടെ തന്റെ പത്നിയുടെ ബാലിശമായ ചിന്തകൾക്കു സുഹൃത്തു തന്നെ മറുപടി പറയൂ, അവളെ സമാധാനിപ്പിക്കൂ എന്നു പറഞ്ഞു ദുര്യോധനൻ പിൻ വാങ്ങുന്നു. സ്നേഹിതന്റെ പത്നിയുടെ ദു:ഖ കാരണം മനസിലാക്കിയ കർണൻ, താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം തന്നെ താനാക്കിയ, പൊതുസഭയിൽ തന്നെ അംഗരാജാവാക്കി വാഴിച്ചു മാനം രക്ഷിച്ച തന്റെ ആത്മാറ്ത്ഥ സുഹൃത്തിനു ഒന്നും സംഭവിക്കുകയില്ല എന്നുറപ്പുകൊടുക്കുന്നു. കറ്ണന്റെ വാക്കുകൾ ഭാനുമതിക്കു ആശ്വാസവചനങ്ങൾ ആയി അവർ സന്തോഷ പൂറ്വം അന്ത:പുരത്തിലേക്കു പോകുന്നു.
കർണന്റെ പൂർവ വൃത്താന്തം (കഥകളിയിലില്ലാത്തതു)
കറ്ണൻ, രാധേയൻ, അംഗരാജാവു എന്നിങ്ങനെ അറിയപ്പെട്ട കറ്ണൻ സത്യത്തിൽ കുന്തിയുടേ ആദ്യത്തെ പുത്രൻ ആണു. കുന്തീദേവി തന്റെ ചെറുപ്പകാലത്തു ഏതാണ്ടു ഒരു വറ്ഷകാലം ക്ഷിപ്രകോപിയായ ദുറ്വാസാവ് മഹറ്ഷിയെ ശുഷ്രൂഷിച്ചു. സന്തുഷ്ടനായ മഹർഷി ഭാവിയിൽ കുന്തി വിവാഹം കഴിക്കുന്ന ആളിനു (പാണ്ഡുവിനു) അവൾക്കു സന്താന ഭാഗ്യം കൊടുക്കാൻ കഴിയുകയില്ല എന്നു മനസിലാക്കി ഒരു മന്ത്രം ഉപദേശിക്കുന്നു. ഈ മന്ത്രം ഉരുവിട്ടു ഏതു ദേവനെ ഭജിച്ചാലും ആ ദേവനിൽ നിനക്കൊരു പുത്രൻ ഉണ്ടാകും എന്നു അനുഗ്രഹിക്കുന്നു. വിവാഹത്തിനു മുൻപു തന്നെ ഒരു കൌതുകത്തിനു കുന്തി സൂര്യഭഗവാനെ മന്ത്രോച്ചാരണത്തോടെ പ്രാറ്ത്ഥിക്കുന്നു. സൂര്യ ഭഗവാൻ കവച കുണ്ഡലങ്ങളോടെ ജനിച്ച ഒരു പുത്രനെ കുന്തിക്കു സമ്മാനിക്കുന്നു. എന്നാൽ അവിവാഹിതയയ അവൾ ദുഷ്കീറ്ത്തി ഭയന്നു തന്റെ ദാസിയുടെ സഹായത്തൊടെ ആ കുട്ടിയെ ഒരു കുട്ടയിലാക്കി സുരക്ഷിതമായി ഗംഗയിൽ ഒഴുക്കുന്നു, ആരെങ്കിലും ആ കുട്ടിയെ എടുത്തു വളറ്ത്തും എന്ന പ്രതീക്ഷയിൽ. ഒരു മുക്കുവനായ അഥിരഥൻ ആ കുട്ടിയെ രക്ഷിച്ചു തന്റെ ഭാര്യ രാധയ്ക്കു സമ്മാനിക്കുന്നു. അങ്ങനെ അഥിരഥന്റെയും രാധയുടെയും മകനായി , രാധേയനായി, സൂര്യപുത്രൻ വളറ്ന്നു. എന്നാൽ തന്നെ സ്നേഹം കൊണ്ടു വീറ്പ്പു മുട്ടിക്കുന്ന വളറ്ത്തച്ഛനെയും വളറ്ത്തമ്മയെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ തന്നെ തന്റെ യഥാറ്ത്ഥ പിതാവും മാതാവും ആരെന്നു കറ്ണൻ ഓറ്ത്തു ദു:ഖിച്ചു കൊണ്ടിരുന്നു.ചെറുപ്പ കാലത്തു അച്ഛന്റെ കൂടെ കൊട്ടാരത്തിൽ പോകുമ്പൊൾ തന്റെ സമപ്രായക്കാരായ ദുര്യോധനനും സഹോദരന്മാരും പാണ്ഡവരും ദ്രോണാചാര്യരിൽ നിന്നും ആയോധന കല പഠിക്കുന്നതു കാണുന്നു. തനിക്കും പഠിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞെങ്കിലും, സൂതപുത്രനെ പഠിപ്പിക്കാൻ ആചാര്യൻ തയാറാകുന്നില്ല. ദു:ഖിതനായ കറ്ണൻ ഒരു ബ്രാഹ്മണയുവാവിന്റെ വേഷത്തിൽ ആയോധനകല അഭ്യസിക്കുവാൻ പരശുരാമന്റ് സവിധത്തിൽ എത്തുന്നു. ക്ഷത്രിയരുടെ ആജന്മ ശത്രൂവാണെന്നറിഞ്ഞുകൊണ്ടാണു ബ്രാഹ്മണ വേഷം എടുത്തതു. ആയോധനവിദ്യ മിക്കവാറും സ്വായത്തമായി കഴിഞ്ഞു വരവേ, ഒരു ദിവസം ക്ഷീണിതനായ ഗുരു കറ്ണന്റെ മടിയിൽ തലവച്ചു ഉറങ്ങുകയായിരുന്നു. ആ സമയത്തു ഭീകരനായ ഒരു വണ്ട് കറ്ണന്റെ തുടയിൽ ഇരുന്നു കറ്ണന്റെ രക്തം ഊറ്റിക്കുടിച്ചു കൊണ്ടിരുന്നു. ഗുരുവിന്റെ നിദ്രാഭംഗം ഉണ്ടാവാതിരിക്കാൻ കറ്ണൻ വേദന കടിച്ചമറ്ത്തി. എന്നാൽ പെട്ടെന്നുണറ്ന്ന ഗുരു രക്തത്തിൽ ഇരിക്കുന്ന കറ്ണനെ കാണുന്നു. ഇതു കണ്ടു സംശയം തോന്നി, “നീ ആരാണു, ഒരു ബ്രാഹ്മണ കുമാരനു ഇത്രമാത്രം സഹിക്കാൻ കഴിയുകയില്ല, നീ ക്ഷത്രിയൻ തന്നെ സംശയം ഇല്ല, സത്യം പറയൂ“ എന്നു ആജ്ഞാപിക്കുന്നു. ഭയചകിതനായ കറ്ണൻ സത്യം പറയുന്നു. എന്നാൽ “അസത്യ മാറ്ഗത്തിലൂടെ പഠിച്ച വിദ്യകൾ നിനക്കു വേണ്ട സമയത്തു ഉപകാരപ്പെടാതെ പോകട്ടെ“ എന്നു ശപിക്കുന്നു. വേദനയോടേ കറ്ണൻ ഗുരു സവിധത്തിൽ നിന്നു തിരിച്ചു പോകുന്നു. മറ്റൊരിക്കൽ കുട്ടികൾ ഭക്ഷിക്കാൻ വച്ചിരുന്ന നെയ്യ് ഭൂമിയിൽ യാദൃശ്ചികമായി കറ്ണന്റെ അശ്രദ്ധയാൽ ഭൂമിയിൽ വീഴുന്നു. കുട്ടികൾക്കു വേറേ നെയ്യ് കൊണ്ടു കൊടുക്കാൻ തയാറായെങ്കിലും നഷ്ടപ്പെട്ട നെയ്യ് തന്നെ വേണമെന്നു അവറ് വാശിപിടിച്ചപ്പോൾ നെയ് വീണ മണ്ണൂ സ്വന്തം കയ് കൊണ്ടു പിഴിഞ്ഞു മണ്ണിൽ നിന്നു നെയ് വേറ്പെടുത്തി കൊടുക്കുന്നു. എന്നാൽ കറ്ണന്റെ ശക്തമായ പിഴിച്ചിലിൽ വേദന കൊണ്ടു പുളഞ്ഞ ഭൂമീദേവി കറ്ണനെ ശപിക്കുന്നു, നിനക്കു ഏറ്റവും ആവശ്യമാകുന്ന അവസരത്തിൽ നിന്റെ രഥം ഭൂമിയിൽ താഴ്ന്നു പോകും എന്നു. ദ്രോണാചാര്യൻ തന്റെ ശിഷ്യരുടെ ആയോധനവൈഭവം പ്രദർശിപ്പിക്കാൻ ഒരു മത്സരം വിളംബരം ചെയ്യുന്നു. ഓരോ ആയോധന വിഷയത്തിലും പ്രഗത്ഭരെ മത്സരത്തിനു ക്ഷണിക്കുന്നു. ആ മത്സരത്തിൽ അറ്ജുനനെ കറ്ണൻ വെല്ലു വിളിക്കുന്നു. എന്നാൽ കറ്ണന്റെ പിതാവിന്റെ പേരും കുലവും ചോദ്യം ചെയ്യപ്പെടുന്നു. ലജ്ജിതനായ കറ്ണനെ അംഗരാജാവായി അഭിഷേകം ചെയ്തു കൊണ്ടു ദുര്യോധനൻ കറ്ണന്റെ മാനം കാക്കുന്നു. ഇതിനു പ്രത്യുപകാരമായി എന്താണു ചെയ്യേണ്ടതു എന്നു ചോദിക്കുന്ന കർണനോടു ആയുഷ്കാല സൌഹൃദം മാത്രം ദുർയ്യോധനൻ ആവശ്യപ്പെടു മറ്റൊരിക്കൽ ദ്രുപദ രാജാവിന്റെ കൊട്ടാരത്തിൽ ദ്രൌപദിയുടെ സ്വയം വരത്തിനു മുന്നോടിയായ അസ്ത്രവിദ്യ മത്സരത്തിൽ പങ്കെടുക്കാൻ തയാറായ കറ്ണനെ ശ്രീകൃഷ്ണന്റെ നിറ്ദേശപ്രകാരം സൂത പുത്രനായ കറ്ണനെ താൻ വരിക്കില്ല എന്നു പറഞ്ഞു ദ്രൌപദി അപമാനിക്കുന്നു. അജ്ഞാതവാസത്തിൽ ആയിരുന്ന പാൺഡവരിൽ അറ്ജുനൻ മത്സരം ജയിച്ചു ദ്രൌപദിയെ വേൾക്കുന്നു. രാത്രി വൈകി തിരിച്ചു വീട്ടിൽ വന്നപ്പോൾ, നിങ്ങൾക്കു ഇന്നു കിട്ടിയതെന്തും ആകട്ടെ അതു നിങ്ങൾ തുല്യമായി വീതിച്ചനുഭവിച്ചു കൊൾക എന്ന മാതാവിന്റെ നിറ്ദേശം പാലിക്കാൻ ദ്രൌപദിയെ അഞ്ച്പേരുടെയും ഭാര്യയായി സ്വീകരിക്കുന്നു. ദാനശീലനായ കറ്ണന്റെ ആ ദൌറ്ബല്യം ചൂഷണം ചെയ്യാൻ ദേവേന്ദ്രൻ ഭാരത യുദ്ധം തുടങ്ങുന്നതിനു മുമ്പു ഒരു ദിവസം ബ്രാഹ്മണ വേഷത്തിൽ ചെന്നു ദാനം ചോദിക്കുന്നു. എന്തും കൊടുക്കാൻ തയാറായ കറ്ണന്റെ കവചകുണ്ഡലങ്ങൾ ആണു ദാനമായി വാങ്ങുന്നതു. തന്റെ ശരീരത്തിന്റെ ഭാഗമായ ഇവ അറുത്തു മുറിച്ചാണു കറ്ണൻ ബ്രാഹ്മണനു കൊടുക്കുന്നതു. കവച കുണ്ഡലങ്ങളോടെ ആരാലും തോല്പിക്കപ്പെടാൻ സാധ്യതയില്ലാത്ത കറ്ണനിൽ നിന്നു സ്വന്തം മകനായ ആർജുനനെ രക്ഷിക്കാൻ ആണു ഇന്ദ്രൻ ഇതു ചെയ്തതു. കറ്ണൻ ദാനം ചെയ്യുന്ന സമയത്തു സൂര്യദേവൻ കണ്ണിറുക്കി കാണിച്ചിട്ടു പോലും താൻ കൊടുത്ത വാഗ്ദാനം കറ്ണൻ പാലിക്കുന്നു..
രംഗം രണ്ടു;കറ്ണനും കുന്തിയും
ഭാനുമതിയെ സമാധാനിപ്പിച്ചു കറ്ണൻ സന്ധ്യാ വന്ദനത്തിനു ഗംഗാതീരത്തെത്തുന്നു. സ്നാനശേഷം പ്രാറ്ത്ഥിക്കാൻ തുടങ്ങുന്ന കറ്ണനു തന്റെ ജീവിതത്തിലെ കഷടങ്ങൾ ഒന്നൊന്നായി ഓറ്മ്മ വരുന്നു. ഏകാഗ്രത നഷ്ടപ്പെട്ട തന്റെ ദുരവസ്ഥ ഓർക്കുന്നു. തന്റെ മാതാപിതാക്കൾ ആരെന്നു മരിക്കുന്നതിനു മുൻപെങ്കിലും അറിയാൻ കഴിയുമോ അവരെ ഒരു നോക്കു കാണാൻ സാധിക്കുമോ എന്റെ ദൈവമേ എന്നു വിലപിക്കുന്നു. തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഓറോന്നായി ഓറ്മ്മിച്ചു വിഷമിക്കുന്നു. കലാമണ്ഡലം ഗോപി ആശാന്റെ മനോധറ്മ അഭിനയവും ശുദ്ധ മലയാളത്തിലുള്ള മാലിയുടെ കഥകളിപ്പദങ്ങളും ശ്രദ്ധിക്കുക ഇതോടൊപ്പം കൊടുത്തിട്ടുള്ള വിഡിയോയിൽ. കണ്ടനുഭവിക്കേണ്ടതു വിശ്ദീകരിച്ചു ഞാൻ ബോറടിക്കുന്നില്ല.
കുന്തീദേവി കറ്ണനെ അവസാനമായി പാണ്ഡവ പക്ഷത്തേക്കു ക്ഷണിക്കാൻ വരുന്നു. ഗംഗാതീരത്തു തന്റെ മനോവ്യധയുടെ ചുരുലുകളഴിച്ചു വേദനിച്ചു കൊണ്ടിരുന്ന കറ്ണന്റെ മുന്നിലേക്കു വരുന്നു. ആരാണീ അപരിചിതയായ സ്ത്രീ സന്ധ്യാസമയത്തു തന്റെ അടുത്തേക്കു വരുന്നതു എന്നു ശ്രദ്ധിച്ച കറ്ണൻ പാണ്ഡവമാതാവായ കുന്തി ആണെന്നു കണ്ടു ആശ്ചര്യപ്പെടുന്നു. താൻ സന്ധ്യാവന്ദനത്തിനു തുടങ്ങുകയാണെന്നും എന്താണു താങ്കൾ എന്നെ കാണാൻ വരാൻ കാരണമെന്നും ആരായുന്നു. കറ്ണനെ മകനേ എന്നു സംബോധന ചെയ്തു കൊണ്ടു താനാണു നിന്റെ നിറ്ഭാഗ്യവതിയായ മാതാവെന്നും സൂര്യഭഗവാനാണു നിന്റെ പിതാവെന്നും വെളിപ്പെടുത്തുന്നു. കറ്ണൻ ഇതു കേട്ടു മോഹാലസ്യപ്പെടുന്നു, പെട്ടെന്നു തന്റെ മനോനില വീണ്ടെടുത്ത കറ്ണൻ തന്നെ ഈ വിവരം ഇത്രയും കാലം അറിയിക്കാഞ്ഞതെന്തേ? തന്നെ ഒരു അനാഥനാക്കാൻ താൻ എന്തു പാപം ചെയ്തു എന്നൊക്കെ ചോദിക്കുന്നു. അവിവാഹിതയായിരുന്ന താൻ ചെയ്ത അവിവേകത്തിന്റെ ഫലം ആണു നിന്റെ ജനനമെന്നും, അവിവാഹിതയായ രാജകുമാരിക്കു കുട്ടിയുണ്ടായി എന്ന മാനക്കേടൊഴിവാക്കാൻ പാപിയായ ഞാൻ കുട്ടിയെ ഗംഗയിലൊഴുക്കിയ്താണെന്നും പറയുന്നു. എന്റെ കനിഷ്ഠപുത്രനായ നീ സ്വന്തം സഹോദരങ്ങളായ പഞ്ചപാണ്ഡവരുമായി യുദ്ധം ചെയ്യരുതെന്നും അവരെ നയിക്കണമെന്നും അപേക്ഷിക്കുന്നു. യുദ്ധശേഷം നീ തന്നെയായിരിക്കും രാജാവെന്നും മറ്റും പറയുന്നു. എന്നാൽ തന്റെ എല്ലാ വിഷമങ്ങളിലും കൂടെ നിന്ന ദുര്യോധനനെ ഞാൻ ഒരിക്കലും പിരിയുകയില്ലെന്നും, തന്നെ കാണാൻ വന്നവരെ വെറുതെ അയക്കുന്ന ശീലമില്ലാത്തതു കൊണ്ടു അമ്മയ്ക്കു ഒരു വാക്കു മാത്രം തരാം എന്നു പറയുന്നു. അറ്ജുനൻ ഒഴികെ മറ്റൊരു പാണ്ഡവനെയും താൻ വധിക്കുന്നതല്ല എന്നും യുദ്ധത്തിനു ശേഷവും അമ്മയ്ക്കു അഞ്ചു പാണ്ഡവർ മക്കളായി ശേഷിക്കുമെന്നും ഉറപ്പുകൊടുക്കുന്നു. സത്യം ചെയ്യുന്നു. അമ്മയെ യാത്രയാകുന്നു.
മാറ്ഗി വിജയകുമാർ ആയിരുന്നു, കുന്തി. കുന്തിയുടെയും കറ്ണന്റെയും അപേക്ഷയും മറുപടിയും മറ്റും നേരിട്ടു കാണുക, വിഡിയോയിൽ. പറഞ്ഞു രസം കൊല്ലുന്നില്ല.
Comments