കുട്ടനാട്ടിലെ ഗതാഗതം അല്പം ചരിത്രം – ഭാഗം 1: വള്ളങ്ങൾ
ഒരു കാലത്തു തികച്ചും വെള്ളക്കുഴി ആയിരുന്ന കുട്ടനാട്ടിൽ റോഡുകൾ അപൂറ്വം ആയിരുന്നു. . ഞങ്ങളുടെ ചെറുപ്പകാലത്തു വള്ളമോ ചെറിയ ബോട്ടോ ആയിരുന്നു ഗതാഗതത്തിനുപയോഗിച്ചിരുന്നതു. സാധനങ്ങൾ കയറ്റി ഇറക്കാൻ വലിയ കെട്ടുവള്ളങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നു തലങ്ങും വിലങ്ങും റോഡുകൾ ആയി, റോഡുകൾ വഴി കാറിലോ ബസ്സിലോ എത്തിച്ചേരാൻ കഴിയാത്ത സ്ഥലങ്ങൾ അത്യപൂറ്വം ആയിക്കഴിഞ്ഞു.
ആദ്യകാലത്തു മരങ്ങൾ കൂട്ടിക്കെട്ടി ചങ്ങാടം ആക്കി ആൾക്കാർ പുഴയുടെ അക്കരഇക്കരെ പോയിരുന്നു.
പിന്നീടു ചതുരത്തിൽ ഉണ്ടാക്കിയ പെട്ടികൾ കയറുകെട്ടി അക്കര ഇക്കര വലിച്ചു കൊണ്ടു ചെറിയ തോടുകൾ താണ്ടിയിരുന്നു. പിന്നീടാണു വള്ളങ്ങൾ വന്നതു.
വള്ളങ്ങൾ പലവിധം ഉണ്ടു.. ഏറ്റവും ചെറിയ വള്ളം ഒരാളിനു മാത്രം കയറാവുന്ന കൊതുമ്പുവള്ളം. റോഡിൽ സൈക്കിൾ പോലെ ഒരാളിനു എവിടെ പോകാനും ഉപയോഗിക്കാവുന്നതായിരുന്നു കൊതുമ്പുവള്ളം. പക്ഷേ ഈ വള്ളം നദിയിൽ കൂടി പോകുമ്പൊൾ ബോട്ടിന്റെ ഓളത്തിൽ മുങ്ങാതെ സൂക്ഷിക്കുന്നതു അല്പം ശ്രമകരം തന്നെ ആയിരുന്നു. വിദഗ്ദ്ധനായ ഒരാൾക്കു മാത്രമേ സമതുലനം നിലനിറ്ത്തി വള്ളം മുങ്ങാതെ പോകാൻ കഴിയുമായിരുന്നുള്ളൂ. ഇതിന്റെ വലുതാണു ചെറുവള്ളങ്ങൾ, രണ്ടോ മൂന്നോ നാലോ ആൾക്കാറ്ക്കു കയറാൻ കഴിയുന്ന ചെറൂവള്ളങ്ങൾ മിക്കവാറും വീടുകളിൽ സ്വന്തമായി ഉണ്ടായിരുന്നു., പ്രത്യേകിച്ചും വയലിന്റെ നടുക്കു തുരുത്തുകളിൽ താമസിക്കുന്നവറ്ക്കു കടകളിൽ നിന്നു സാധനം വാങ്ങാനും ജോലിക്കു പോകാനും കുട്ടികൾക്കു സ്കൂളിൽ പോകാനും ഈ വള്ളം ഉതകുമായിരുന്നു. ഇവയും ഇപ്പോൾ കാണാനില്ല. പുഴയിൽ അക്കര ഇക്കര ആൾക്കാരെ കൊണ്ടു പോകാൻ കടത്തു വള്ളം ഉണ്ടായിരുന്നു. ഇവയിൽ പത്തോ അതിലധികമോ ആളുകൾക്കു കയറാം. പലയിടങ്ങളിലും സർക്കാർ വക കടത്തു വള്ളങ്ങൾ സൌജന്യമായി ആൾക്കാരെ കയറ്റി ഇറക്കിയിരുന്നു.
വളവര വള്ളം : അല്പം സാമ്പത്തികമായി ഉയറ്ന്ന ആൾക്കാറ്ക്കു ഇടത്തരം വലുപ്പമുള്ള വള്ളങ്ങളിൽ വെയിലും മഴയും കൊള്ളാതെ മുകൾ ഭാഗം മൂടിയ ‘വളവര‘ അഥവാ വളപുര (വളഞ്ഞ പുര ) ഉള്ള വള്ളങ്ങൾ ആയിരുന്നു ഉപയോഗിച്ചിരുന്നതു. സ്ത്രീകളും കുഞ്ഞുങ്ങളും ആയി ദീർഘയാത്രക്കു പോകുമ്പൊൾ ഇവ വളരെ സൌകര്യം ആയിരുന്നു. വള്ളത്തിന്റെ മദ്ധ്യഭാഗത്തിനപ്പുറവും ഇപ്പുറവും വളപുര ഉള്ളതും പകുതി ഭാഗം മാത്രം മൂടിയതും ഉണ്ടായിരുന്നു. മുള കൊണ്ടുള്ള കഴുക്കോൽ ഉപയോഗിച്ചാണു പാടത്തു കൂടി മുന്നോട്ടു പോകുക, പുഴയിലോ കായലിലോ ആകുമ്പോൾ തുഴയും ഉപയോഗിക്കണം. ഊന്നണമെങ്കിൽ കഴുക്കോൽ തറയിൽ മുട്ടണം. ആഴം കൂടുതൽ ആയാൽ ഇതു സാധ്യമല്ല , അതുകൊണ്ടു. മങ്കൊമ്പിൽ നിന്നു അമ്പലപ്പുഴയ്ക്കോ മണ്ണാറ്ശ്ശാലയിലോ ക്ഷേത്രത്തിൽ പോയ ഓറ്മയുണ്ടു അമ്മയുടെ കൂടെ. വള്ളത്തിൽ പായ വിരിച്ചു ഇരിക്കുകയോ ഉറങ്ങുകയോ വരെ ചെയ്യാമായിരുന്നു. അച്ഛൻ ചെറിയ കസേര ഇട്ടു ഇരിക്കും. അമ്മയും ഞങ്ങൾ കുട്ടികൾ വളപുരയ്ക്കകത്തും. വള്ളം ഊന്നുകാരിൽ (സാരഥി) നിന്നും തികച്ചും പ്രൈവസിയും ഉണ്ടു, ലിമോസിൻ പോലെ. ഇന്നതെ ഹൌസ് ബോട്ടിന്റെ ആദ്യരൂപം എന്നു പറയാം. വളവര വള്ളം സ്വന്തം കാറ് എന്നപോലെ അന്നത്തെ ആഢ്യത്വത്തിന്റെ പ്രതീകവും ആയിരുന്നു.
ചരക്കുവള്ളം, കെട്ടുവള്ളം: അന്നും ഇന്നും കുട്ടനാട്ടിൽ സാധനങ്ങൾ( ചരക്കു) കയറ്റി ഇറക്കാൻ സൌകര്യവും ലാഭവും വള്ളത്തിൽ കൂടി തന്നെ. 8 മുതൽ 16 വരെ ടൺ ചരക്കു കയറ്റാവുന്നതരം വലിയ കെട്ടുവള്ളങ്ങൾ സാധാരണമായിരുന്നു. അവയിൽ ചെങ്കല്ലു, കരിങ്കല്ലു, മണൽ, സിമന്റു ചാക്കുകൾ ഇവ കയറ്റി വീടുകളുടെ നിറ്മ്മാണത്തിനു കൊണ്ടു വരുമായിരുന്നു.
കുട്ടനാട്ടിൽ നിന്നും കൊച്ചി തുറമുഖത്തേക്കു മലം ചരക്കുകൾ കൊണ്ടു പോയിരുന്നതും ഇത്തരം വലിയ വള്ളങ്ങളിൽ ആയിരുന്നു. ചെറിയ ബോട്ടുകളുമായി ബന്ധിപ്പിച്ചു റ്റഗ്ഗു ചെയ്താണു ഇവ എത്തിച്ചിരുന്നതു. പണ്ടുണ്ടായിരുന്ന ഇവറ്യിൽ പലതും ഇന്നു ഭംഗി വരുത്തി ഹൌസ് ബോട്ടുകൾ ആയി മാറിയെങ്കിലും ഇന്നും കെട്ടിറ്റ നിറ്മാണ സാമഗ്രികൾ ഇങ്ങനെ തന്നെ എത്തിക്കുന്നു. കെട്ടുവള്ളങ്ങളുടെ മറ്റൊരു ഉപയോഗം പുഴയിൽ നിന്നു ചെളി വാരി പറമ്പുകളിൽ ഇറക്കുക എന്നതായിരുന്നു. മിക്കവാറും എല്ലാ കാലത്തും ഈ പണി ചെയ്യാം എന്നുള്ളതു കൊണ്ടു ഈ പണി ചെയ്തു ഉപജീവനം കഴിക്കുന്നവർ ഉണ്ടായിരുന്നു. പുഴയിൽ വള്ളം ഒരു കഴുക്കോൽ താഴ്ത്തി കെട്ടി അതിൽ വള്ളം ഉറപ്പിക്കുന്നു. മുളകൾ കൊണ്ടു നിറ്മിച്ച ഒരു കൊണി താഴോട്ടിറക്കി വെള്ളത്തിൽ മുങ്ങി പാര കൊണ്ടൊ മറ്റോ ചെളിക്കട്ട മുറിച്ചു കൊനിയിൽ കൂടി മുകളിൽ എത്തിച്ചു വള്ളത്തിൽ ആക്കുന്നു. രണ്ടു ഭാഗത്തും കൂടി രണ്ടു പേർ എങ്കിലും ഉണ്ടാവും. വള്ളം നിറയുമ്പോൾ ഈ നല്ല വളമായ ഈ ചെളി വള്ളം പറമ്പിനോടടുപ്പിച്ചു പറമ്പിലേക്കു ഇറക്കുന്നു. തെങ്ങിനും മറ്റും നല്ല വളമായിരുന്നു ഈ ചെളി. അടുത്ത കാലത്തു മരൈൻ സൈഡ് ബോറ്ഡ് എഞ്ചിൻ വച്ചു ഇത്തരം കെട്ടുവള്ളങ്ങളെ വെഗത്തിൽ ഓറ്റിക്കാൻ കഴിയുന്നു. മാനുഷിക ശക്തി കുറച്ചു മതിയല്ലൊ ഇന്നു അപൂറ്വം സ്തലങ്ങളിൽ ഡ്രഡ്ജറ് വെച്ചു ഇങ്ങനെ ചെളി പമ്പു ചെയ്യാറുണ്ടു. കടപ്പാടു: ഗൂഗീൾ ഇമേജസ്
Comments