ഡിസ്നി  ലാന്ഡ്   പാരീസ്
കുട്ടികള്‍ക്കും   വലിയവര്‍ക്കും   ഒരു പോലെ  ആസ്വദിക്കാനും    ആനന്ദിക്കാനും   ഉള്ള   ഒരു മാന്ത്രിക  അത്ഭുത ലോകമാണ്    ഡിസ്നി ലാന്ഡ്.  അമേരിക്കയിലെ  ഫ്ലോരിഡായില്‍ ആണ് ആദ്യത്തെ ഡിസ്നി ലാന്ഡ്  1955  ജൂലൈ  17  നു സ്ഥാപിച്ചു എങ്കിലും  ഇത്  ലോകത്തില്‍ പലയിടത്തുമായി  6  ഡിസ്നി ലാണ്ടുകളും  12  തീം  പാര്‍ക്കുകളും അമ്പതോളം    റിസോര്‍ട്ടുകളും  ഇന്ന് നിലവില്‍ ഉണ്ട്. പ്രധാനപ്പെതടവ  ഫ്ലോരിഡാ കൂടാതെ കാലിഫോര്നിയ  ഹവായി, പാരീസ്,  ടോകിയോ, ഹോങ്ങ്കൊന്ഗ്,എന്നിവിടങ്ങളില്‍   ഡിസ്നിലാന്‍ഡ   സ്ഥാപിച്ചിട്ടുണ്ട്.  ഡിസ്നിയുടെ സാഹസിക സഞ്ചാരത്തിനും കടല്‍ സഞ്ചാരത്തിനും മറ്റും  വലിയ കപ്പലുകള്‍ തന്നെ  ചിലയിടങ്ങളില്‍ ഉണ്ട്.  കാര്‍ട്ടൂണ്‍ എന്ന  കലാരൂപത്തെ   സന്ചാരണ (Animation)   ചിത്രങ്ങളുമായി   ബന്ധിപ്പിച്ച   വാള്‍ട്ടര്‍   ഡിസ്നി അഥവാ  വാള്‍ട്ട് ഡിസ്നി  ആരെന്നു ആദ്യമായി നോക്കാം.

വാള്‍ട്ട് ഡിസ്നി
1901  ഡിസംബര്‍  മാസം അഞ്ചാം തീയതി ചിക്കാഗോയില്‍ മാതാ പിതാക്കളുടെ ( അച്ഛന്‍ ഏലിയാസ് ഡിസ്നി, അമ്മ ഫ്ലോറ  കാല്‍ ഡിസ്നി )  നാലാമത്തെ കുട്ടിയായി ജനിച്ചു. അമേരിക്കന്‍  വ്യവസായിയും   സംരംഭകനും    കാര്‍ട്ടൂണ്‍ചിത്രകാരനും ആയിരുന്ന   വാള്‍ട്ട് ഡിസ്നി അമേരിക്കയിലെ കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെയും സന്ചാരണ ചലച്ചിത്രങ്ങളുടെയും  അതികായനാണ്. ഓസ്കാര്‍ അവാര്‍ഡിന്  ഏറ്റവും കൂടുതല്‍ തവണ  നോമിനെറ്റു ചെയ്യപ്പെടുകയും (59 പ്ര്രാവശ്യം )  ഏറ്റവും  കൂടുതല്‍ പ്രാവശ്യം നേടുകയും (22 പ്രാവശ്യം ) ചെയ്തു  അദ്ദേഹം. രണ്ടു പ്രാവശ്യം ആജീവനാന്ത സംഭാവനകള്‍ക് സുവര്‍ണ   ഗ്ലോബ് സമ്മാനവും  നേടുകയുണ്ടായി. അദ്ദേഹം ഉണ്ടാക്കിയ ചലച്ചിത്രങ്ങള്‍  പലതു അമേരിക്കയിലെ ദേശീയ  രാജിസ്ട്രെയില്‍   സൂക്ഷിക്കപ്പെട്ടിട്ടുന്ടു.
വാല്ട്ടറിന്റെ   ജനന ശേഷം  കുടുംബം ഇല്ലിനോയില്‍ നിന്ന് മിസ്സോറിയിലേക്ക് താമസം മാറ്റി. ചെറുപ്പകാലം മുഴുവന്‍ വാള്‍ട്ടര്‍   അവിടെയാണ് കഴിഞ്ഞത്. ചിത്രം വരക്കുന്നതില്‍ ചെറുപ്പം മുതലേ താല്പര്യം കാണിച്ച അയാള്‍ ചിത്രങ്ങള്‍ വരച്ചു അയല്‍ക്കാര്‍ക്ക് കൊടുത്തു ചെറിയ തോതില്‍ പണം സമ്പാദിച്ചു വന്നു.ആദ്യകാല കലാ പഠനവും ഫോട്ടോഗ്രാഫി പഠനവും   ചിക്കാഗോയിലെ മക്കില്‍നി ഇന്ഗ്ലീഷ് സ്കൂളില്‍  ആണ്  നടത്തിയത്. ചെറുപ്പം മുതലേ  വാല്ട്ടര്‍  ജന്തുക്കളിലും മറ്റു ജീവികളിലും താല്പര്യം കാട്ടിയിരുന്നു, അത് ഒരു കര്‍ഷക കുടുംബത്തിലെ അംഗമായത് കൊണ്ടാവാം പിതാവ് കണിശക്കാരനായിരുന്നു എങ്കിലും  സാമ്പത്തിക  ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. അക്കാരണത്താല്‍  .കുടുംബത്തിനെ  സഹായിക്കുവാന്‍ വാള്‍ട്ടര്‍ അതിരാവിലെ വര്‍ത്തമാന പത്രം വിതരണം ചെയ്യാന്‍   പുറപ്പെട്ടു. പത്രത്തില്‍   കണ്ട ചില ബാക്കി  വന്ന പത്രങ്ങളില്‍ കണ്ട കാര്ട്ടൂനുകള്‍  പകര്‍ത്തി വരച്ചു പരിശീലനം കട്ടി. 1918 ല്‍ വാള്‍ട്ടര്‍ പാതാളത്തില്‍ ചേരാന്‍ തുടങ്ങി, എന്നാല്‍ പ്രായക്കുറവായത് കൊണ്ട്  പാതാളത്തില്‍ എടുത്തില്ല. പതിനാറു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന   വാള്‍ട്ടര്‍   റെഡ് ക്രോസ്സില്‍ ചേര്‍ന്നു പാരീസിലേക്കു പോയി. അവിടെ ആംബുലന്‍സ് വാഹനങ്ങള്‍  ഓടിച്ചു   ഒരു വര്ഷം അവിടെ സേവനം ചെയ്തു. അയാള്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ പുറം മുഴുവന്‍  കാര്‍ട്ടൂണുകള്‍   വരച്ചു  വച്ചിരുന്നു.
ഫ്രാന്‍സില്‍ വച്ചാണ് വാണിജ്യാടിസ്ഥാനത്തില്‍  ചിത്രം വര  തുടങ്ങിയതു. അവിടെ വച്ച് വാള്‍ട്ട് ഒരു ചെറിയ കമ്പനി തുടങ്ങി. ലഫ് ഒ  ഗ്രാംസ് എന്നാ പേരില്‍. പക്ഷെ കമ്പനി  അധികം താമസിയാതെ  പാപ്പരായി പൂട്ടെന്റി  വന്നു. പെട്ടിയൂമ് വെറും   20 ഡോളറുമായി  അയാള്‍ ഹോളിവുട്ടിലേക്ക് തരിച്ചു, പുതിയ  ഒരു തുടക്കം അന്വേഷിച്ചു.
ഹോളിവുട്ടില്‍ വച്ചാണ്  “ആലീസിന്റെ കോമഡി” എന്ന  കാര്ട്ടോന്‍ ചിത്രം തുടങ്ങിയതു.  അതിന്റെ വിജയം വാല്ട്ടിനെ   ഹോളിവുട്ടിലെ അംഗീകൃത കലാകാരനാക്കി.  1925  ജൂലൈ  13 നു വാള്‍ട്ട് താനെ ആദ്യകാല ജീവനക്കാരിയായ്യിരുന്ന ലിലിയന്‍ ബൌണ്ട്സിനെ വിവാഹംകഴിച്ചു.  അവര്‍ക്ക് രണ്ടു പെണ്‍കുട്ടികള്‍ ജനിക്കുകയും ചെയ്തു, ഡയാനയും ഷാരോണും. 1932 ല്‍  പൂക്കളും മരങ്ങളും (Flowers & Trees)  എന്നാ  ആദ്യത്തെ വരന കാര്‍ട്ടൂണ്‍ ചിത്രം  നിര്‍മ്മിച്ചു.ഈ ചിത്രത്തിന് അയാളുടെ ആദ്യത്തെ അക്കാഡമി അവാര്‍ഡും കിട്ടി. തുടര്‍ന്നു 1937 ല്‍  പല ക്യാമെരാകള്‍ ഉപയോഗിച്ചു പിടിച്ച ആദ്യത്തെ ചിത്രം  പഴ മില്ല് (Old Mills)    പൂര്‍ത്തിയാക്കി, ഈ വര്ഷം ഡിസംബര്‍ 21 നു  സ്നോ വയിററ്റു ഏഴു  കുള്ളന്മാരും  (Snow white  and Seven dwarfs) എന്ന ആദ്യത്തെ  മുഴു നീല  അനിമേഷന്‍ കാര്‍ട്ടൂണ്‍  ചിത്രം  പൂര്‍ത്തിയാലോസ് എന്ചെലസിലെ കാര്ത്തെയ് തിയേറ്ററില്‍   പ്രദര്‍ശിപ്പിച്ചു. അതുവരെ ആരും ധൈര്യപ്പെടാത്ത  1,490,000 ഡോളര്‍  സാമ്പത്തിക മാന്ദ്യത്തിനിടയ്ക്ക് ചിലവാക്കി  നിര്‍മ്മിച്ച അത്യപൂര്‍വ വിജയം ആയി. ചലച്ചിത്ര ലോകത്തിലെ  ഏറ്റവും  ധൈര്യ പൂര്‍വമായ സംരംഭം ആയി ഇതിനെ ആളുകള്‍ അഭിനന്ദിച്ചു.  അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍  വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോയില്‍ പിനോഷ്യ,
ഫാന്ടാസ്യ, ദാമ്പോ , ബാംബി എന്നെ ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ട്ടു.  വാള്‍ട്ട് ഡിസ്നിയുടെ സ്ന്പനമായ  ഒരു   അമ്യൂസ്മെന്ടു  പാര്‍ക്ക് യാഥാര്‍ഥ്യമായി. 1955 ല്‍  ദിസ്നിലാന്റ്റ് പാര്‍ക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടു. വാള്‍ട്ട്   ടെലിവിഷനിലും  ക്രാന്ത ദര്ഷിയായി  മാറി.  1954 ല്‍  വാള്‍ട്ട് ഡിസ്നി  ടെലിവിഷന്‍ ചിത്രങ്ങളും നിര്‍മ്മിച്ച്‌ തുടങ്ങി. ആദ്യമായി മുഴുവര്ന  ചിത്രങ്ങള്‍  നിര്‍മ്മിച്ച്‌  പ്രദര്‍ശനത്തിനു എത്തിച്ചതും ഡിസ്നി തന്നെയായിരുന്നു 1964ല്‍ .ആദ്യത്തെ  ടെലിവിഷന്‍ കളര്‍ ചിത്രം വരന പ്രപഞ്ചത്തിന്റെ അത്ഭുത ലോകം (Wonderful World of Color ) 1961 ലാണ്   പ്രദര്‍ശന സജ്ജമായത്.
വാള്‍ട്ട് ഡിസ്നി അങ്ങനെ ഒരുപതാം നൂറ്റാണ്ടിലെ ഒരു ഇതിഹാസമായി മാറി, സാധാരണക്കാരുടെയും കുട്ടികളുടെയും ഹീറോയും .ആയി അദ്ദേഹത്തിന്റെ   ലോകത്തിലെ   ജനസമ്മതി  വാള്‍ട്ട് ഡിസ്നിയുടെ  ഭാവനയുടെയും ശുഭാപ്തി വിശ്വാസത്തിന്റെയും നിര്‍മ്മാണ ചാതുര്യതിന്റെയും ആത്മ വിശ്വാസത്തിന്റെയും  സാക്ഷാല്‍ക്കാരമായി. ഒരു അമേരിക്കന്   കിട്ടാവുന്ന ഏറ്റവും വലിയ  അംഗീകാരവും അദ്ദേഹത്തിന് കിട്ടി. പഴ്ഴായ കാര്യങ്ങള്‍ പറഞ്ഞു  പുതിയതിലേക്ക്  ഭാവിയിലേക്ക് അദ്ദേഹം കാണികളെ  നയിച്ചു.  ചലച്ചിത്രകലയുറെ വ്യവസായത്തിന്റെ ചരിത്രത്തില്‍ അതുല്യമായ  ഒരു സ്ഥാനം  അദ്ദേഹവും  ഡിസ്നി സ്റ്റുഡിയോയും നേടി.


പാരീസിലെ   ഡിസ്നി ലാണ്ടിലെ പ്രധാന  കാഴ്ചകള്‍.
ഫ്ലോരിഡായിലെ ഡിസ്നിലാണ്ട്ന്റെ അഭൂത പൂര്‍വമായ വിജയം   മറ്റു രാജ്യങ്ങളിലും  ഡിസ്നിലാന്ഡ് സ്ഥാപിക്കുവാന്‍   പ്രചോദനമായി. യുറോപ്പില്‍  ഇതിന്റെ  പദ്ധതിതുടങ്ങിയത് 1972 ല്‍ ആയിരുന്നു.  ടോക്കിയോയില്‍ 1983 ലും ഡിസ്നി ലാന്ഡ് തുടങ്ങി. 1985 ല്‍   യുഉരോപിലെ  നാല് സ്ഥലങ്ങള്‍ തിരഞ്ഞെടുതു. അതില്‍ ഏന്റെന്നം സ്പെയിനിലും രണ്ടെണ്ണം ഫ്റന്സിഉമായിരുനു. രണ്ടു രാജ്യങ്ങളും  എല്ലാ സഹായങ്ങളും  വാഗ്ദാനം ചെയ്തു.  ആദ്യം  ത്രനെടുത സ്ഥലത്ത്   നല്ല   അടിവാരം കേട്ടാംസാധ്യമല്ല എന്ന് കണ്ടു ഇപ്പോഴറെ സ്ഥലം പാരീസില്‍ നിന്ന് 32 കിലോമീടര്‍ ദൂരെ  യുറോ  ദിസ്നിലാനടിന്റെ പണി 1988 ല്‍ തുടങ്ങി,  1992 ഏപ്രില്‍ 12 നു പൊതു ജനങ്ങള്‍ക്ക്‌  പ്രദര്‍ശനം തുടങ്ങി. പല ഘ്ടാങ്ങളായി പുതിയ പല കാഴ്ച വസ്തുക്കളും ഉണ്ടാക്കി. 2002 ല്‍ ഇതിന്റെ പേര് ഡിസ്നി ലാന്ഡ് റിസോര്‍ട്ട് പാരീസ് എന്ന് മാറ്റി.
പ്രധാന ആകര്‍ഷണങ്ങള്‍
 4800 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന  ഈ പ്രദര്‍ശന  നഗരത്തില്‍ രണ്ടു തീം പാര്‍ക്കും 7  റിസോര്‍ട്ടുകളും 7 ഹോട്ടലുകളും  ഉണ്ട്. ഒരു ഗോള്‍ഫ് കോഴ്സ്, റെയില്‍വേ സ്റ്റേഷന്‍ , വലിയ പ്രവേശന കവാടം , ഷോപ്പിംഗ്‌ മാള്  ഇവ ഉള്‍പ്പെടുന്നു.
1)    ഡിസ്നി ലാന്ഡ് പാര്‍ക്ക് : ഏപ്രില്‍ 12 , 1992  നു പ്രവര്‍ത്തനം ആരംഭിച്ചു. ഡിസ്നി ലാന്ഡ് ,  മാജിക് രാജ്യം ഇവയെ  അടിസ്ഥാനമാക്കി  ഉണ്ടാക്കി.
2)    വാള്‍ട്ട്  ഡിസ്നി സ്റ്റുഡിയോ  പാര്‍ക്ക് :  2002 മാര്ച്  16 നു  പ്രവര്‍ത്തനം ആരംഭിച്ചു.
പ്രധാന കാഴ്ചകള്
1.    ഡിസ്നി   സ്വപ്നങ്ങള്‍ ( Disney dreams) : രാത്രിയില്‍  കാനാനുല്ലതാണ് ഇത്. വെടിക്കെട്ട്, ജലധാരകള്‍, ലേസര്‍ രശ്മി  പ്രസരണം  എന്നിവ ഉള്പ്പ്പെടുന്നു. സാങ്കേതിക   കഴിവുകള്‍ കൊണ്ടു   സാധ്യമാക്കിയ ഈ പ്രകടനം മറ്റു പാര്‍ക്കുകളില്‍  കാണാന്‍ സാദ്ധ്യതയില്ല.



2.    ഡിസ്നി മാജിക് പരേഡ് ( Disney Magi Parade) : പകല്‍ സമയതു നടക്കുന്ന ഈ പരേഡ് പാര്‍ക്കിന്റെ ഇരുപതാം വാര്‍ഷികം പ്രമാണിച്ച് തുടങ്ങിയതാണ്‌.  ഡിസ്നി  സിനിമകളിലെ പ്രധാനപ്പെട്ട  വേഷങ്ങള്‍ ഫ്ലോട്ടുകളിലായി ഒന്നിന് പുറകെ  ഒന്നായി   ഒരു   സ്ഥാനത് നിന്ന് പുറപ്പെട്  പാര്‍ക്കിലെ വീതിയുടെ  മറ്റേ അറ്റം വരെ   പോകുന്നു. ഈ പരേഡ്  കാണാന്‍  പരേഡ്  തുടങ്ങുന്നതിനു അരമണിക്കൂരെങ്കിലും മുമ്പേ   നല്ല  കാഴ്ച കിട്ടുന്ന  സ്ഥലത്ത്   നില്‍ക്കണം  


      3.   കരീബിയന്‍ ദ്വീപുകളിലെ  കടല്‍ കൊള്ളക്കാര്‍ (Pirates of the Caribbean): ഒരു ബോട്ട് യാത്രയാണിത്. പണ്ടുഉണ്ടായിരുന്ന കടല്‍ക്കൊള്ളക്കാരെ  ഓര്‍മ്മിപ്പിക്കുന്നത്തിനു പറ്റിയ പ്രദര്‍ശനം ആണിത്.  ശബ്ദ വീചികളില്‍ കൂടി  കടല്കൊള്ളക്കാരുടെ   രീതികള്‍  പ്രക്ഷേപണം ചെയ്യുന്നു. ഒരു ബങ്കര്‍  പോലെയുള്ള  കൂടാരത്തില്‍ ആണ് ഈ പ്രദര്‍ശനം. കൊള്ളക്കാരുടെ   ജീവിത രീതി, അവരുടെ ആക്രമണ രീതികല്‍  എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

4.    ശക്തിയായ ഇടിമിന്നല്‍  പര്‍വതവും റെയില്‍ റോഡും : ഇതൊരു റോളര്‍ കോസ്റ്റര്‍    യാത്രയാകുന്നു. പ്രത്യേക പാസ് വാങ്ങി  ഈ റെയില്‍ റോഡ്‌  യാത്ര  സാദ്ധ്യമാക്കുന്നു.

5.    ബാഹ്യാകാശ പര്‍വതം (Space  Mountain) ;  ഇരുട്ടില്‍  കൂടി ബാഹ്യാകാശ യാത്രയുടെ  അനുഭൂതി ഉണ്ടാക്കുക്ക്ന്നു. ദുര്‍ബ്ബല  ഹൃദയന്മാര്‍ക്ക് ഇത് സഹയം ആയി തോന്നാം.

6.     ചെറിയ ലോകം : ലോകത്തിലെ  വിവിധ തരാം കുട്ടികള്‍ ഉള്പീടുന്ന ഒരു ബോട്ട് യാത്രയാണിത്. അമേരികയിലെ ഡിസ്നി ലാന്‍ഡില്‍ ഉള്ളതിനേക്കാള്‍ വിശദമായതാനിതെന്നു  അവര്‍ അവകാശപ്പെടുന്നു.

7.    ആലീസിന്റെ ലോകം ; ആലീസിന്റെ മാന്ത്രികലോകാതെ ആശയിച്ചുള്ള പ്രദര്‍ശനം ആണിത്. ഹാര്‍ട്ട്‌ രാജ്ഞിയുടെ കൊട്ടാരം ഇതില്‍ അവസാനതെതാണ്.
8.         8. മായാവിയുടെ  കൊട്ടാരം;  പ്രേത ബാധയുള്ള  മായാവിയുടെ കൊട്ടാരം ആണ് ഇവിടെ കാണിക്കുന്നത്.  
9.    പീറ്റര്‍ പാനിന്റെ  വിമാന യാത്ര :    വിമാനത്തില്‍ ലണ്ടന്‍ നഗരത്തിന്റെ മുകളില്‍ കൂടി പറക്കുന്ന  തോനാല്‍ ഉണ്ടാക്കുന്ന  പ്രദര്‍ശനം ആണിത് .
10. സാഹസിക ദ്വീപ് : സാഹസികരായവര്‍ക്ക് വേണ്ടി ഗുഹകളും , മരത്തില്‍ ഉണ്ടാക്കിയ വീടും മറ്റുമുള്ള ഒരു മൈതാനം ആണിത്
11. നക്ഷത്ര യാത്ര : ബാഹ്യാകാഷത്തില്‍ കൂടി നക്ഷത്രങ്ങളിലേക്കുള്ള യാത്ര യുടെ അനുഭവം ഉണ്ടാക്കുന്ന  യാത്ര  ശബ്ദ അനിമേഷനുകള്‍ ഇവ വഴി  ഉണ്ടാക്കുന്നു. ഡിസ്നി ലാണ്ട്ന്റെ  പ്രത്യേകതകള്‍  ഇവിടെ കാണാം.

ഇവിടെ  കാണാനുള്ള   ഇത്രയധികം  കാഴ്ചകള്‍   ഒരു ദിവസം കൊണ്ടു  കണ്ടു  തീര്‍ക്കാന്‍  ആര്‍ക്കും കഴിയുകയില്ല.  രാവിലെ  പത്തു മണിയോടെ  അവിടെ എത്തിയ  ഞങ്ങള്‍   വൈകുന്നേരം   ഏഴു മണിക്കുള്ള   പരേഡ്   വരെ   അവിടെ  നിന്നു  ഈ സമയത്തിനിടയില്‍  കാണാവുന്നതൊക്കെ കണ്ടു.  വാള്‍ട്ട് ഡിസ്നി   വിവധ  ചിത്രങ്ങളില്‍ നിര്‍മ്മിച്ച   മരണമില്ലാത്ത   മിക്കി മൌസിനെയും ഡോനാലദ് ഡക്കിനെയും എല്ലാം ജീവനോടെ    പരേഡില്‍ കാണാന്‍ കഴിഞ്ഞു.  അത് തന്നെ ഏകദേശം ഒരു മണിക്കൂര്‍  ഉണ്ടായിരുന്നു. കുറെയേറെ ഫോട്ടോ എടുത്തു. ഒരു  ചെറിയ റെയില്‍ യാത്രയും  റോളര്‍ കോസ്റ്റര്‍  യാത്രയും തരമാക്കി. തിരിച്ചു പോന്നു. കാഴ്ചകള്‍ ആണ്ടു മതിയാവാതെയും നടന്നു   ക്ഷീണിച്ചും.  വാള്‍ട്ട് ഡിസ്നി എന്ന അതികായന്റെ   ഭാവനയെയും ക്രാന്തദര്‍ശിത്വതെയും അഭിനന്ദിച്ചു കൊണ്ടും , പ്രണമിച്ചു കൊണ്ടും  വൈകി തിരിച്ചു  ഹോട്ടലില്‍ എത്തി. അവിടെ എടുത്ത ചില ഫോട്ടോകളും വിഡിയോയും ഇതോടൊപ്പം കൊടുക്കുന്നു.

അവലംബം

3.    http://www.disneytouristblog.com/best-disneyland-paris-attractions-ride-guide/

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി