ഒരു ഓണ്‍ ലയിന്‍ ഓണസദ്യയുടെ കഥ, 2018 ലെ പ്രളയ കാലം കഴിഞ്ഞ്
2018 ലെ പ്രളയ കാലത്ത് കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും വെള്ളം കയറിയപ്പോള്‍ ഞങ്ങളുടെ കോഴിക്കൊട്ടെ രാജീവ് നഗര്‍ കോളനിയിലും വെള്ളം കയറി . ആഗസ്റ്റ് മാസം 12 നു രാത്രിയില്‍ തുടങ്ങിയ നില്‍ക്കാത്ത മഴയും കൂനിന്മേല്‍ കുരു എന്നത് പോലെ വൈകി നിരപ്പായ സ്ഥലം എല്ലാം വെള്ളം പരന്നു കഴിഞ്ഞ് കേരളത്തിലെ മിക്കവാറും എല്ലാ ഡാമുകളും ഒരുമിച്ചു തുറക്കുകയും ചെയ്തപ്പോള്‍ ജനങ്ങള്‍ അക്ഷ്രാര്‍ത്ഥത്തില്‍ വെള്ളം കുടിച്ചു. ഞങ്ങള്‍ ഒരു വിധം വീട്ടില്‍ നിന്നു രക്ഷപെട്ട് അനുജത്തിയുടെ വീട്ടില്‍ അഭയം പ്രാപിച്ചു. വെള്ളം ഇറങ്ങിയതിന്‍റെ ശേഷം വീട് വൃത്തിയാക്കുന്നത് തന്നെ ശ്രമകരമായിരുന്നു. എന്നാലും ഒരു വിധം വീട് വൃത്തിയാക്കി കഴിഞ്ഞപ്പൊള്‍ ഓണവും വരവായി. കുട്ടികള്‍ ആരും അടുത്തില്ലാത്തത...