ഓണക്കളികള്‍ - 3 മറ്റു കളികള്‍

 സ്ത്രീകള്‍ക്ക് തിരുവാതിര കളി.

ധനുമാസത്തിലെ തിരുവാതിരനാളില്‍ രാത്രിയാണ് തിരുവാതിര കളിക്കുന്നതെങ്കില്‍  ഓണത്തിന്  ഉച്ചക്കുശേഷം ആണ് തിരുവാതിര കളിക്കുന്നതു. അതില്‍ മത്സരമൊന്നും ഉള്ളതായി അറിവില്ല. ചെറുപ്പക്കാര്‍ക്കും   പ്രായമായവര്‍ക്കും  എല്ലാം  പങ്കെടുക്കാന്‍ കഴിയും. പകല്‍ സമയം ആകുമ്പോള്‍  മിക്ക പുരുഷപ്രജകളും   മറ്റു കളികളില്‍ മുഴുങ്ങിയിരിക്കും. ഞങ്ങളുടെ   ചെറുപ്പകാലത്ത്   കുട്ടികള്‍ക്ക്  എല്ലായിടത്തും  നിരോധനം ഇല്ലാത്ത പ്രവേശനം കിട്ടുമായിരുന്നു.  തിരുവാതിരയ്ക്ക് വിളക്കത്ത് വെക്കുന്ന   അടയും മറ്റു പലഹാരങ്ങളും ആയിരുന്നു ഞങ്ങളുടെ പ്രധാന നോട്ടം എങ്കിലും, ഞങ്ങള്‍  തിരുവാതിരകളി കാണാന്‍ കൂടുമായിരുന്നു. ഇന്നും   ഓണത്തിന്   തിരുവാതിരകളി  അനുപേക്ഷണീയം ആയതു തന്നെ. വീര വിരാട വിഭോ.. തുടങ്ങി  എങ്കിലെന്റെ  വാസുദേവ  എന്നെ തോളില്‍ ഏറ്റീടണം.  എന്ന പാട്ടുകളും ചില കഥകളിപദങ്ങളും  തിരുവാതിരപ്പാട്ടുകളായി രൂപാന്തരണം ചെയ്തിരുന്നു.  പഴയ കാലം മാറി  ഇപ്പോള്‍ സിനിമാ സ്റ്റൈലില്‍  ഉള്ള  പാട്ടുകളും  പാടുന്നുണ്ട്. 

 


തലപ്പന്തു കളി.

 ക്രിക്കറ്റിന്റെ  ഒരു പ്രാകൃതരൂപമായി കണക്കാക്കാം. ഓല കൊണ്ടോ മറ്റോ ഉണ്ടാക്കിയ ഒരു പന്ത്  നിശ്ചിത ദൂരത്തില്‍ നിന്ന് ഒരാള്‍ ഭൂമിയില്‍ നാട്ടിവച്ച ഒരു ലക്ഷ്യത്തിലേക്ക് എറിയുന്നു. ഏറു കൊണ്ടാല്‍ എറിഞ്ഞയാള്‍ ജയിക്കുന്നു. അല്ലെങ്കില്‍ മറ്റുള്ളവര്‍ പന്തെടുത്ത് മറ്റു ടീമംഗങ്ങളെ  എറിയുന്നു. ഏറു  കൊള്ളുന്നവര്‍ പുറത്താകുന്നു.

 


പുലി കളി

ഇന്ന്  തൃശ്ശൂര്‍  ഭാഗത്ത്‌ വളരെ  പ്രചാരം സിദ്ധിച്ച കളിയാണ്. കുറേശ്ശെ   മറ്റു സ്ഥലങ്ങളിലും ഇപ്പോള്‍ പുലികളി തുടങ്ങിയിട്ടുണ്ട്. ശരീരം മുഴുവന്‍ പുലിയുടെ തോല്‍ പോലെ നിറം ചാലിച്ച് ചേര്‍ത്ത് പുള്ളിയും വരയും ഉണ്ടാക്കി പുലി താളാത്മകമായി നടന്നു നീങ്ങുന്നു. വേട്ടക്കാരന്‍ തോക്കുമായി പുലിയെ പിന്തുടരുന്നു, താളം മുറുകുമ്പോള്‍   വേട്ടക്കാരന്‍ പുലിയെ  വെടി വെച്ച് കൊല്ലുന്നു. അല്പം സംഭാവന പിരിക്കാന്‍ വേണ്ടി ഇന്നിത് കുട്ടികള്‍ പോലും ഉപയോഗിക്കുന്നു. ആദ്യകാലത്ത് പുലിയുടെ  മുഖംമൂടി മാത്രം വെച്കു  ശരീരത്തില്‍ പുലിയുടെ  തോള്‍ പോലെ  മങ്ങളു പിരട്ടി  കറുപ്പു  വരകള്‍ വരകുകയായിരുന്നു   പതിവു. ഇപ്പോഴത്തെ പുലികള്‍ക്ക് കുടവയറില്‍   പുലിമുഖം വരചു  വയറും വലിച്ചു നടക്കുന്നത് ഒരു കാഴ്ച തന്നെ. വികൃതം   ആണെങ്കിലും.   

 


പച്ച കളി

 കബഡി കളിയുടെ മിക്കവാറും നിയമങ്ങള്‍ തന്നെയാണ് പച്ച കളിയിലും. ഇതും കൂടുതല്‍ സ്ത്രീകളുടെ  കുത്തക ആയിരുന്നു. ഇതിന്റെ തന്നെ മറ്റൊരു വകഭേദം ആണ് കിളിത്തട്ടു കളി. രണ്ടും ടീം ആയി കളിക്കുന്നു. ബലാബലം  ശക്തിയും സാമര്‍ത്ഥ്യവും  ഉപയോഗിക്കുന്ന കളികളാണിവ.

 


വടംവലി

 കൂടുതല്‍  ആള്‍ക്കാര്‍  ആവശ്യമാണെങ്കിലും   കൂട്ടം  കൂടുമ്പോള്‍  രസകരമായ  കളിയാണ് വടം   വലി.. കയറില്‍  നിര്‍മ്മിച്ച   നീണ്ട വടത്തിന്‍റെ   രണ്ട്   വശത്തും തുല്യമായ  എണ്ണം  ആളുകള്‍    വടത്തില്‍   രണ്ട്  കയ്യും    മുറുകി പിടിച്ചു   നില്‍ക്കുന്നു  വടം  അവരുടെ   വശത്തേക്ക്   വലിക്കാന്‍  തയ്യാറായി. രണ്ട്   ടീമിന്‍റെയും   നടുക്കു വരച്ച വരയില്‍  അമ്പയറ്  കളീ  നിയന്ത്രിക്കുന്നു. രണ്ട്   വശത്തും  തുല്യ  അകലത്തില്‍   വരച്ച വരക്കിപ്പുറം  വടം  കടത്തിയാല്‍   ആ  വശത്തെ  ടീം   ജയിച്ചതായി  കരുതുന്നു. മൂന്നു   പ്രാവശ്യം  വലിച്ച്   അതില്‍ കൂടുതല്‍   പ്രാവശ്യം  വിജയിക്കുന്നവരാണ്  അന്തിമ വിജയികള്‍. വടത്തിന്‍റെ   തുടക്കത്തില്‍   വലിയ  തടിയന്‍മാരെ  നങ്കൂരം ( anchor) ആയി   നിര്‍ത്താറുമുണ്ട്.


വട്ടു (ഗോലി) കളി
കുട്ടികള് ഗോലി കളിക്കാറുണ്ട്. മൂന്നു കുഴികള് കുത്തി ഒരു കുഴിയില് നിന്നു മറ്റു കുഴിയിലേക്ക് വീഴിച്ച് ആദ്യം മൂന്നു കുഴിയും ആദ്യം താണ്ടിയവര് ജയിക്കുന്നു. ജയിച്ചവര് തോറ്റവരെ കയ്യ് ചുരുട്ടി വെച്ച് കയ്യിലേക്ക് ഗോലി വേദനിപ്പിക്കുന്ന വിധത്തില് അടിച്ച് കൊള്ളിക്കുന്നു


Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി