ഒരു പൂര്‍വ വിദ്യാര്‍ത്ഥിയുമായി പുന:സമാഗമം
ദീര്‍ഘകാലം എഞ്ചിനീയറിങ്ങ് കോളേജില്‍ അദ്ധ്യാപകനായിരുന്ന എനിക്ക് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അധികം സുഹൃത്തുകളില്ല. അപൂര്‍വം ഉള്ളവര്‍ ആത്മാര്‍ത്ഥ സുഹൃത്തുകളും ആണ്.സാധാരണ അദ്ധ്യാപകര്‍ കുട്ടികളെ നല്ല ജോലി കിട്ടാന്‍ സഹായിക്കാറുണ്ടല്ലൊ. എന്നാല്‍ എന്‍റെ സുഹൃത്തായ ഒരു വിദ്യാര്‍ത്ഥി എന്‍റെ ആദ്യത്തെ വിദേശജോലിക്ക് വഴിയൊരുക്കി എന്ന് രേഖപ്പെടുത്താന്‍ സന്തോഷം ഉണ്ട്. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം അയാളെയും പത്നിയെയും കഴിഞ്ഞ ദിവസം കാണാന്‍ കഴിഞ്ഞതിനെ കുറിച്ചാണ് ഈ കുറിപ്പ് , ഞാന്‍ ഐ.ഐ.ടി. ഡല്‍ഹിയില്‍ നിന്ന് 1981 ല്‍ പി.എച്ഡി. ബിരുദം നേടിയതിനു ശേഷം വിദേശത്ത് പൊസ്റ്റ് ഡോക്ടോറല്‍ ഗവേഷണം നടത്താന്‍ പല ശ്രമങ്ങളും നടത്തി പരാജയപ്പെട്ട് ഇരിക്കുകയായിരുന്നു. ക്രമേണ കുട്ടികള്‍ രണ്ടു പേരും ഹൈസ്കൂളിലായി . അവരുടെ ഭാവി വിദ്യാഭ്യാസത്തിനു ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശം...