ഇന്നത്തെ അദ്ധ്യാപകന്‍ നേരിടുന്ന വെല്ലുവിളികള്‍ - ഒരെത്തിനോട്ടം
ഞാന്‍ ഏതാണ്ട് 45 വര്‍ഷം ഒരു അദ്ധ്യാപകന്‍ ആയിരുന്നതു കൊണ്ട് ഇന്നു അദ്ധ്യാപകര്‍ നേരിടുന്ന ചില വെല്ലുവിളികളെപ്പറ്റി സൂചിപ്പിക്കുവാന്‍ ശ്രമിക്കുന്നു. ഞാന്‍ സജീവ അദ്ധ്യാപനസേവനത്തില്‍ നിന്ന് പിരിഞ്ഞിട്ട് പത്തില്‍ അധികം വര്‍ഷങ്ങളായി എങ്കിലും ഇപ്പൊഴും മനസ്സില്‍ ഒരു അദ്ധ്യാപകനായി തന്നെ കരുതി സൂക്ഷിക്കുന്നു, മറ്റുള്ളവര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും.
നാല്‍പ്പതോ അമ്പതോ വര്‍ഷം
മുമ്പത്തെ അദ്ധ്യാപനം
40 , 50 വര്‍ഷങ്ങള്‍ക്ക് മുമ്പ്, നമ്മില്‍ മിക്കവരും
സ്കൂളിലും കോളേജുകളിലും പഠിച്ചു
കൊണ്ടിരുന്ന കാലത്ത് ഇന്നത്തെ
അപേക്ഷിച്ച് അദ്ധ്യാപനം താരതമ്യേനെ വിഷമം കുറഞ്ഞതായിരുന്നു എന്നു തോന്നുന്നു. സ്കൂളിലും കോളെജിലും അന്നത്തെ അദ്ധ്യാപകന്‍റെ
ജോലി വിവരങ്ങള്‍ (information) ശേഖരിച്ച്
വിദ്യാര്‍ത്ഥികളില്‍
എത്തിക്കുക എന്നതായിരുന്നു, ടെക്സ്റ്റ് ബുക്കില്‍
നിന്ന് കിട്ടുന്ന വിവരങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍, ലളിതമായ
രീതിയില്‍ ക്ലാസ്സില്‍ അവതരിപ്പിച്ചാല്‍ മതിയായിരുന്നു. സരസമായി നര്‍മ്മബോധത്തോടെ വാഗ്ചാതുരിയൊടെ ക്ലാസ്
എടുക്കുന്നവര്‍ നല്ല അദ്ധ്യാപകര്‍ ആയിരുന്നു. ചിലര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ പഠിച്ച
മാത്രം പങ്കു വെച്ചിരുന്നു എങ്കിലും മറ്റു ചിലര്‍ വിശദമായ വായനയൊടെ കൂടുതല്‍ റെഫറന്സ് ഗ്രന്ധങ്ങള്‍
വായിച്ചു ഏറ്റവും പുതിയ അറിവ് കുട്ടികള്‍ക്ക് പകര്‍ന്നു കൊടുത്തിരുന്നു
എന്നു മാത്രം. ഇതോടൊപ്പം തന്നെ നല്ല
മാതൃകകളായി സ്വയം കാണിച്ച് കുട്ടികളുടെ
സ്വഭാവ രൂപീകരണത്തില്‍ കൂടി ശ്രദ്ധിച്ചാല്‍ ഒരു മികച്ച
അദ്ധ്യാപകനും ആയി തീരാന്‍ വിഷമം ഇല്ലായിരുനു. എന്നാല്‍
കാലം മാറിയതോടു കൂടി കോലം
മാറിയെന്ന് എല്ലാവര്‍ക്കും അറിയാമമല്ലൊ.
കഴിഞ്ഞ 40 ല്‍
അധികം വര്‍ഷങ്ങളില്‍ നടന്ന വിവരവിപ്ലവം
അഥവാ സ്ഫോടനം (information revolution
or explosion) കൊണ്ട് വിവര ശേഖരണം അദ്ധ്യാപകനു മാത്രമല്ല വിദ്യാര്‍ത്ഥിക്കും രക്ഷിതാക്കള്‍ക്കും എല്ലാം സാദ്ധ്യമായി. ഇന്‍റെര്‍നെറ്റിന്‍റെ വരവോട് കൂടി
എല്ലാവര്‍ക്കും ആവശ്യമായ വിവരങ്ങള്‍
ശേഖരിക്കുക അനായാസമായി. ഏത് വിവരവും ഒരു പക്ഷേ
വിവരക്കേടും ഗ്ഗൂഗിള്‍ അപ്പുപ്പനൊടോ അമ്മായിയൊടോ ചോദിച്ചാല്‍
കിട്ടും എന്നു വന്നു. ഇന്‍റെര്‍നെറ്റ് ബന്ധമുള്ള
ഒരു മൊബൈല്‍ ഫോണോ കമ്പ്യൂട്ടറൊ
ഉണ്ടെങ്കില്‍ ശേഖരിക്കാന്‍ വിഷമമില്ല എന്നായി. സ്വാഭാവികമായും കുട്ടികള്‍ സ്കൂളില്‍ പോകുന്നത് വിവരശേഖരണത്തിനു വേണ്ടി മാത്രമല്ല
എന്നു വന്നു.
ഇന്‍റെര്‍നെറ്റ് യുഗത്തിലെ ആദ്യകാല അദ്ധ്യാപകര്‍ പുസ്തകങ്ങളില്‍ നിന്നും
കിട്ടുന്ന വിവരങ്ങളോടൊപ്പം കൂടുതല്‍ വിവരങ്ങള്‍ ഇന്‍റെര്‍നെറ്റില്‍ നിന്ന്
കൂടി ശേഖരിച്ച് ക്ലാസുകള്‍ കുട്ടികള്‍ക്ക്
കൂടുതല്‍ പ്രയോജനപ്രദമാക്കി
വന്നു. അതിനു പുറമെ. കൂടൂതല്‍ ലോക പരിചയം ഉള്ള അദ്ധ്യാപകര്‍
അവരുടെ ലോകപരിചയവും തങ്ങളുടെ
അനുഭവങ്ങളും കൂട്ടിച്ചേറ്ത്ത് കുറെനാള്‍ കൂടി പിടിച്ചു
നില്‍ക്കാന്‍ ശ്രമിക്കുന്നു എന്നു മാത്രം. ഞാന്‍ 2016വരെ ക്ലാസ്
എടുത്തിരുന്നു , അപ്പൊള്‍
ഇങ്ങനെയൊക്കെയാണ് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചത്. കുറെയൊക്കെ
വിജയിച്ചു എന്നാണ് എന്‍റെ
വിശ്വാസം. എന്നാല്‍ ഇന്ന് ഇന്‍റെര്‍നെറ്റ് എല്ലാവരുടെയും
കയ്യില്‍ എത്തിപ്പിടിക്കാവുന്ന രീതിയില്‍
എത്തിയപ്പോള്‍ അദ്ധ്യാപന്‍
ശേഖരിച്ച വിവരങ്ങള്‍ കുട്ടികള്‍ക്കും അനായാസമായി
ശേഖരിക്കാം എന്നു വന്നു.
ചുരുക്കത്തില്‍
ഇന്നു അദ്ധ്യാപനം മറ്റേതൊരു ജോലിയെക്കാളും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ആധുനിക സാങ്കേതിക വിദ്യകളായ നിര്‍മ്മിത ബുദ്ധിയും മ്യാന്ത്രിക പഠനവും (Artificial Intelligence AI and
Machine Learning ML) ഒക്കെ
അധ്യാപന പഠന രീതികളെ മാറ്റിമറിച്ചു
കഴിഞ്ഞു. അതുകൊണ്ട് ഇന്നത്തെ അദ്ധ്യാപകര്‍ക്ക്
കുട്ടികളെ ക്ലാസ്സ് മുറികളില്‍
ഇരുത്തുന്നതു തന്നെ
ബുദ്ധിമുട്ടായി വരുന്നു എന്നത്
സത്യമാണ്. അതുകൊണ്ട് എന്‍റെ അറിവില്‍ ഇന്നത്തെ അദ്ധ്യാപകന്‍
ശ്റദ്ധിക്കേണ്ട ചില കാര്യങ്ങള്‍
പറയട്ടെ.
1. അന്തിമമായ
ലക്ഷ്യം.
ഒന്നാമതായി വിവര
ശേഖരണത്തില്‍ നിന്നുപരിയായി
അദ്ധ്യാപനം അറിവ് ഉണ്ടാക്കാന്‍
സഹായിക്കുന്ന രീതിയില്‍ ആവണം. (Knowledge
collection to knowledge creation). പഴയ അറിവുകള്‍
അറിയുന്നതോടോപ്പം പുതിയവ കണ്ടെത്താനും
ഉണ്ടാക്കാനും കുട്ടികള്‍ക്ക് പ്രചോദനം
കൊടുക്കുക കാലത്തിന്‍റെ ആവശ്യമായി
മാറി.
2. അദ്ധ്യാപന
രീതിയിലെ മാറ്റങ്ങള്‍
സ്കൂളുകളിലും
കോളെജുകളിലും പണ്ട് 45
മിനുട്ടും ഒരു മണിക്കൂറും ഉള്ള
പീരിയേഡുകളായി ആയിരുന്നല്ലോ പഠിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്നു ഒരു
45 മിനുട്ടൊ ഒരു മണിക്കൂറൊ
ഒരദ്ധ്യാപകന്‍ പറയുന്നത് ശ്റദ്ധിക്കാന്‍
കുട്ടികളെ കിട്ടുമെന്ന് വിചാരിക്കെണ്ട. ആള്‍ക്കാരുടെ ശ്രദ്ധ (attention span) 10-15 മിനുട്ടുകളില്‍ കൂടുതള്‍
പിടിച്ചു പറ്റാന്‍ വിഷമം ആണ്.
A) അതുകൊണ്ട് തുടര്‍ച്ചയായി
10 മിനുട്ടുകളില്‍ കൂടുതള്‍ സംസാരിക്കാന്‍
ശ്രമിക്കരുത്.
B)
കഴിവതും പഠിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട്
കാണാന്‍ ഉള്ളത് കൂടുതല്‍ ഉപയോഗിക്കുക. ഉദാഹരണത്തിനു പണ്ട്
ചാര്‍ട്ടുകളും ചിത്രങ്ങളും ഉപയോഗിച്ചിരുന്നതു
പോലെ ഇപ്പോള്‍ പവര്‍ പോയിന്‍റ് ഉപയോഗിച്ച്
നല്ല രീതിയില്‍ ക്ലാസ് എടുക്കാന്‍ ഇപ്പൊഴത്തെ അദ്ധ്യാപകര്‍ക്ക് കഴിയുന്നുണ്ട്.
C)
ശബ്ദ ചലച്ചിത്ര മാദ്ധ്യമങ്ങള്‍ പരമാവധി ഉപയോഗിക്കാന്‍ ശ്റമിക്കുക. ആഡിയോ ഫയലുകള്‍ വിഡിയോ ഫയലുകള്‍ ഇവ സ്വയം
ഉണ്ടാക്കിയതോ മറ്റുള്ളവരുമായി പങ്കു വെച്ചൊ ഉപയോഗിക്കാം. യൂട്യൂബിലും മറ്റും
ധാരാളം പഠന ത്തിനു ഉപയോഗിക്കാവുന്ന ആഡിയോ
വിഡിയോ ഫയലുകള്‍ ലഭ്യമാണ്.
3. മറ്റു വെല്ലു വിളികള്‍ : നിര്‍മ്മിത ബുദ്ധി
അടുത്ത കാലത്ത് വികസിപ്പിച്ച നിര്‍മ്മിത
ബുദ്ധി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍
മാധ്യമങ്ങള്‍ വളരെയധികം ആകര്‍ഷകമായി
കഴിഞ്ഞു. മൈക്രോസോഫ്റ്റിന്‍റെ ChatGPT, Google
ന്‍റെ Bard.google.com ഇവ ഉപയോഗിച്ച്
കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും
അല്ല കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാവുന്ന എല്ലാവര്‍ക്കും ഒരു പാടു
കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഉദാഹരണത്തിനു
I.
വിവിധ
തരം കത്തുകള്‍ എഴുതുക ( അവധിക്കുള്ള
അപേക്ഷ മുതല്‍ , ബിസിനസ് സംബന്ധമായ കത്തുകള്‍, ബയോഡാറ്റാ
എന്നിങ്ങനെ ദൈനം ദിന ഉപയോഗത്തിനു വേണ്ടി വരുന്ന
സാധാരണ എഴുത്തു കുത്തുകള്‍ക്ക് ആവശ്യമായ കത്തുകള്‍ ഇവ ഉപയോഗിച്ചു
ഉണ്ടാക്കാം. അത്യാവശ്യ വിവരങ്ങള്‍
മാത്രം കൊടുത്താല്‍ മതി
II.
ഒരു രൂപരേഖ
കൊടുത്താല്‍ അതില്‍ നിന്നു ഒരു കഥയോ
കവിതയോ ചെറുലേഖനമോ എഴുതാന്‍.
III.
നമ്മള്‍
എഴുതിയ ഒരു ലേഖനത്തിലെ തെറ്റുകള്‍ തിരുത്തി
കുറെക്കൂടി മെച്ചപ്പെട്ട
ഭാഷയിലാക്കാന്‍
IV.
നമ്മള്‍ എഴുത്ക്കൊടുത്ത ലേഖനം നല്ല രീതിയില്‍ ശബ്ദ തരംഗമായി അവതരിപ്പിക്കാന്‍ , എന്നിങ്ങനെ
ഒരു പാട് സാദ്ധ്യതകള്‍ ഉള്ളവയാണീ മാധ്യമങ്ങള്‍ .ഒരോ ദിവസവും ഇതൊക്കെ പുതുക്കി
കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആക്കി
കൊണ്ടിരിക്കുന്നു.
കുട്ടികള്‍ക്കു
കൊടുക്കുന്ന സാധാരണ ഉപന്യാസം
ഉണ്ടാക്കാനും മറ്റുമുള്ള ഹോംവര്‍ക്ക്
ഇപ്പൊള്‍ തന്നെ സ്മാര്‍ട്ടായ
കുട്ടികള്‍ ഈ മാധ്യമങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കി
തുടങ്ങിയിരിക്കുന്നു. പണ്ട്
ഉപന്യാസം കോപ്പി അടിച്ചത് പിടിച്ചതു
പോലെ ഇപ്പോള്‍ രണ്ടൂ കുട്ടികള്‍ എഴുതിയ പ്രബന്ധം
ഒരു പോലെ ഇരുന്നാല്‍ അതു കോപ്പിയടിച്ചത് ആവണമെന്നില്ല.
ചുരുത്തില്‍
ഒരു അദ്ധ്യാപകന്‍റെ ജോലി ഏറ്റവും
കൂടുതല്‍ വെല്ലുവിളി
നേരിടുന്ന സമയം ആണിന്നു . അതുകൊണ്ട് പഠിക്കാന്‍
തയ്യാറാവാത്തവര്‍ വര്‍
ഒരിക്കലും അദ്ധ്യാപകന്‍ ആവാന്‍ ശ്റമിക്കല്ലേ എന്നു അപേക്ഷിക്കുന്നു. ആരോ
പറഞ്ഞു
A present day
teacher is one who makes
himself progressively redundant.
അതായത്
ഇന്നത്തെ അദ്ധ്യാപകന്‍ ക്രമേണ
കുട്ടികള്‍ക്ക് തന്‍റെ സഹായം
കൂടാതെ സ്വയം പഠിക്കാന്‍
കഴിവുള്ളവരാക്കുകയാണാവശ്യം .
Comments