സാഹിത്യ നായകന്മാര്‍ - 8 : കെ പി ശശിധരന്‍

ആമുഖം : കുട്ടനാട്ടുകാരായ മണ്മറഞ്ഞ സാഹിത്യ കാരന്മാരില്‍ മിക്കവരെയും ഈ കുറിപ്പുകളില്‍ പരിചയപ്പെടുത്തി കഴിഞ്ഞു എന്ന് തോന്നുന്നു. അവസാനമായി എന്റെ സഹോദരന്‍ പ്രൊഫ. കെ പി ശശിധരനെയും പരിചയപ്പെടുന്നു. മുമ്പ് പരിചയപ്പെ ടുത്തിയവരുടെയത്ര പ്രസിദ്ധനായില്ലെങ്കിലും കുട്ടനാട്ടിലെ സാഹിത്യകാരന്മാരുയിടയില്‍ അദ്ദേഹത്തിനും ഒരു സ്ഥാനം ഉണ്ടെന്നു കരുതുന്നു. അതുകൊണ്ടു ഈ കുറിപ്പ്. കെ പി ശശിധരന്‍ ഒരു ഇന്ഗ്ലീഷ് സാഹിത്യ അദ്ധ്യാപകനും വിമര്ശകനും സാഹിത്യകാരനും സോവിയറ്റ് ലാന്റ് അവാര്ഡ്ത കേരള സാഹിത്യ അക്കാദമി വാര്ഡ്് ഇവയുടെ ജേതാവും ആയിരുന്നു. , മുപ്പതോളം ബുക്കുകള്‍, സ്വതന്ത്ര നോവലുകളും പരിഭാഷകളും, അദ്ദേഹ ത്തിന്റെ സംഭാവനയായുണ്ടു. മങ്കൊമ്പ് തെക്കേക്കരയില്‍ 1938 ജ്യുണ്‍ 10 നു പ്രത്യേകിച്ച് സാഹിത്യ പൈതൃകം ഒന്നും അവകാശ പ്പെടാന്‍ ഇല്ലാത്ത പാട്ടത്തില്‍ കുടുബത്തില്‍ ജനിച്ചു. അച്ഛന്‍ പത്മനാഭ പണിക്കര്‍, അമ്മ മീനാക്ഷിയമ്മ. ജൂണ്‍ 17 , 2015 നു എറണാകുളത്ത് പെട്ടെന്നുണ്ടായ അസുഖം മൂലം ദിവംഗതനായി വിദ്യാഭ്യാസം 1.സ്കൂള്‍ വിദ്യാഭ്യാസം: മങ്കൊമ്പ് അവിട്ടം തിരുനാള്‍ ഹൈസ്കൂളില്‍ (...