അല്പം സ്ത്രീകളുടെ ‘താഴത്തെ’ ( അന്തര്‍ കാ ) കാര്യം

കേന്ദ്ര സര്‍ക്കാര്‍ നമ്മുടെ നാട്ടിന്പുറത്ത് താമസിക്കുന്ന സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി പുതിയ ഒരു പദ്ധതി ആവിഷകരിക്കുന്നു. പ്രായപൂരത്തി ആയ എല്ലാ സ്ത്രീകള്ക്കും ഒരു വര്ഷടത്തില്‍ വേണ്ടി വരുന്ന ഏകദേശം നൂറു സാനിട്ടറി നാപ്കിനുകള്‍ ഫ്രീ ആയി വിതരണം ചെയ്യാന്‍ വേണ്ടി. നിസ്സാരമായ വിലയ്ക്ക് (നാട്ടിന്പുറങ്ങളില്‍ ഒരു രൂപയ്ക്കും നഗരങ്ങളില്‍ രണ്ടോ മൂന്നോ രൂപയ്ക്കും) വിതരണം ചെയ്യാനാണ് പരിപാടി. ഇന്ന് ഇന്ത്യയിലെ ഇത്തരം നാപ്കിനുകളുടെ വിലപന ഒന്നോ രണ്ടോ വിദേശകമ്പനികളുടെ കയ്യില്‍ ആണ്. ഒരു മാസം ഉപയോഗിക്കുന്ന നാപ്കിന് 24 രൂപ മുതല്‍ 34 രൂപ വരെ വിലയും ഉണ്ട്. അപ്പോള്‍ മുന്പ് പറഞ്ഞ ഒരു രൂപ മൂന്നു രൂപാ വിലക്ക് തന്നെ ഇരുപതു കോടി വനിതകള്ക്ക്ന വിതരണം ചെയ്യാന്‍ രണ്ടായിരം കോടി രൂപാ ചെലവ് വരും പ്രതിവര്ഷം . സ്ത്രീകളുടെ ആരോഗ്യം സമൂഹത്തിന്റെ ഉത്തരവാദിത്വം ആയി ഏറ്റെടുക്കുന്നത് നല്ലത് തന്നെ. എന്നാല്‍ ഇത് മറ്റൊരു സ്കാം (കുമ്ഭകോണം) ആയി മാറുമോ എന്നാണു സംശയം. പോരാഞ്ഞു ഉപയോഗശേഷം ഇത് നശിപ്പിക്കാന്‍ ഉള്ള സംവിധാനം ഉണ്ടാവേണ്ടതും ഉണ്ട്. നമ്മുടെ നാട്ടിന്പുറങ്ങളില്‍ ഉള്ള സ്ത്രീകള്‍ പഴംതുണി ആണ് ഇന്നും ഉപയോഗിക്കുന്നത്. മുപ്പതു രൂപാ മാസാമാസം ചിലവാക്കാന്‍ ഇല്ല എന്നത് തന്നെ കാര്യം. തമിഴ്‌ നാട്ടിലും ഹരിയാനയില് സ്കൂള്‍ കുട്ടികള്ക്ക് ഇവ സൌജന്യമായി നല്കാന്‍ ഒരു പദ്ധതി തുടങ്ങിയിട്ടുണ്ടു യുനെസ്കോയുടെ ഒരു പദ്ധതി ആണെന്ന് തോന്നുന്നു, ചെറിയ തോതില്‍ എങ്കിലും. കര്ണാടകയിലോ മറ്റോ ഒരു സ്ത്രീകളുടെ ചെറുകിട വ്യവസായ സംരംഭം കുറഞ്ഞ ചിലവില്‍ ഇത്തരം നാപ്കിനുകള്‍ (കമ്പനികളുടെവയോടു കിടപിടിക്കുന്ന തരം) ഉണ്ടാഇക്കുന്നുഎന്ന് വായിച്ചു. ഇത് പൂര്ണനമായും തുണിയില്‍ നിര്മിക്കുന്നതുകൊന്ടു വന്കിുട കമ്പനികള്‍ നിര്മി്ക്കുന്നവയിലെ പ്ളാസ്റ്ടിക്കിന്റെ പ്രശ്നവും ഇല്ലത്രേ. അങ്ങനെ ആണെങ്കില്‍ ഇത്തരം ചെറുകിട സംരഭകരെ സഹായിച്ചു ഇവയുടെ ഉത്പാദനം പ്രോത്സാഹിപ്പിച്ചു ചെലവ് കുറഞ്ഞതും ഗുണ മേന്മയുള്ളതും ആയവ ഉണ്ടാക്കി വിതരണം ചയ്തു കൂടെ? കുറെ ആള്ക്കാ ര്ക്ക്ന ജോലിയും ആവുമല്ലോ? അതോ ഇതും മറ്റൊരു കോടികളുടെ കുംഭകോണത്തിന്റെ തുടക്കം ആണോ? നമ്മുടെ ആരോഗ്യ രംഗത്തെ പല പരീക്ഷണങ്ങളും ഒറ്റ നോട്ടത്തില്‍ ജനങ്ങള്ക്ക്‌ ഗുണകരം ആണെന്ന് തോന്നുന്നെന്കിലും പലതും വന്കിട കമ്പനികളുടെ മരുന്നു ചിലവാക്കാന്‍ ഉള്ള കുറുക്കു വഴി ആണെന്ന് ദോഷൈക ദ്രുക്കുകള്‍ പറഞ്ഞു പരത്തുന്നതില്‍ ചില വസ്തുകളും ഇല്ലേ?

Comments

"മൂന്നു ലോകങ്ങളെയും കീഴടക്കി വിജയ ശ്രീലാളിതനായി ലങ്കയില് ഭാര്യ മണ്ഡോദരിയു യുമായി രമിച്ചിരിക്കുന്ന രാവണനെ കാണാന് സഹോദരന് വൈശ്രവണന് അയച്ച ഒരു ദൂതന് സന്ദേശവുമായി എത്തുന്നു." “രംഭാപ്രവേശ” സമയത്ത് രാവണന് വിവാഹം കഴിഞ്ഞിട്ടില്ല. (രാമൻകുട്ടി ആശാൻ തന്നെയാണ് ഈ വിവരം എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ളതു്). ‘ശ്രീരാമോദന്തം’ എന്ന അത്യപൂർവമായ ഒരു സംസ്കൃത ഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ളത്...... ബ്രഹ്മവരലബ്ധിക്കു ശേഷം..... “രാവണംതു തതോ ഗത്വാ രണേ ജിത്വാ ധനാധിപം ലങ്കാപുരീം പുഷകംച ഹൃത്വാ തതാ അവസത് സുഖം”. അതിനു ശേഷമാണ് “മണ്ഡോദരീം മയ സുതാം പരിണീയ ദശാനന:........” എന്ന ശ്ലോകം വരുന്നതു്.

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി