നമ്മുടെ ക്ഷേത്രങ്ങള് എവിടെ ? സുവറ്ണ ക്ഷേത്രം എവിടെ?
ഞാന് ഒരു ദൈവ വിശ്വാസി ആണു. ജനിച്ചതു ഹിന്ദു മതത്തില് ആണെങ്കിലും എല്ലാ മതത്തിലെയും നന്മയില് വിശ്വസിക്കുന്നു, അതു കൊണ്ടു ഒരു പ്രത്യേക ക്ഷേത്രത്തിനൊടോ ദൈവത്തിനൊടോ മമതയില്ല. ശീലങ്ങള് കൊണ്ടു കുടുംബത്തിലെ മറ്റംഗങ്ങളോടൊപ്പം കൂടുതലും ഹിന്ദു ക്ഷേത്രങ്ങളില് പോകുന്നു എന്നു മാത്രം.
പലപ്പോഴും നമ്മുടെ നാട്ടിലെ തിരക്കുള്ള ക്ഷേത്രങ്ങളില് തനിക്കു വിശ്വാസം ഉള്ള ഭഗവാനെ കാണാന് ദൂരസ്ഥലങ്ങളില് നിന്നും എത്തുന്ന ഭക്തന്മാരോടു ക്ഷേത്രത്തിലെ ജോലിക്കാരുടെ മര്യാദകെട്ട പെരുമാറ്റത്തില് വേദനയും തികചും വ്യാപാര മനസ്ഥിതിയോടുകൂടിയുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പിലും പ്രതിഷേധവും തോന്നിയിട്ടുണ്ടൂ. തമിഴ് നാട്ടിലെയും ഒറീസ്സയിലെയും പോലെയുള്ള പ്രസിദ്ധ ക്ഷേത്രങ്ങളുടെ പരിസരത്തെ ദുറ്ഗന്ധ മലീമസമായ സാഹചര്യവും കണ്ടു സംകടപ്പെട്ടിട്ടും ഉണ്ടൂ.
എന്നാല് അടുത്തു ഞാനും ശ്രീമതിയും കൂടി അമ്രിത്സറിലെ സുവറ്ണ ക്ഷേത്രത്തില് ദറ്ശനത്തിനു പോയിരുന്നു. അവിടെ ഞങ്ങള് കണ്ട അടുക്കും ചിട്ടയും സേവന മനോഭാവവും ഞങ്ങളെ ചിന്തിപ്പിച്ചു. തിരക്കു നമ്മുടെ ഗുരുവായൂര് ക്ഷേത്രത്തില് ഉള്ളതിനെക്കാള് കുറവൊന്നും ഇല്ല. എന്നാല് ചെരിപ്പു സൂക്ഷിക്കാനും ഭക്തരെ സഹായിക്കാനും എവിടെയും സേവകര് ധാരാളം. ഗുരുവായൂര് ക്ഷേത്രത്തിലെ പോലെ ഭക്തന്മാരെ “പോ പോ“ പറഞ്ഞു തള്ളുന്നില്ല, അവരവരുടെ സൌകര്യം പോലെ സാവകാശം നീങ്ങിയാല് മതി. ആരും നിങ്ങളെ വഴക്കു പറയാനില്ല, ഭീഷണിപ്പെടുത്താനില്ല. ക്ഷേത്ര വളപ്പില് ചെരിപ്പു മാത്രം പാടില്ല, നിങ്ങളുടെ വിഡിയോ ക്യാമെറയൊ സാധാരണ ക്യാമറായൊ എന്തും കൊണ്ടു പോകാം , മാത്രമല്ല ചെരിപ്പു സൂക്ഷിക്കുന്നതിനും പ്രത്യേക ഫീസൊന്നും വാങ്ങുന്നില്ല. ശിരസ്സു തുണിയിട്ടു മറച്ചിരിക്കണം, സ്ത്രീകള്‍ സാരിയും, പുരുഷ്നമാര്‍ കയ്യിലെ തൂവാലയും കൊണ്ടും മതിയാവും. പ്രസാദം ആയി നമ്മുടെ പായസം പോലെ ഒന്നു തരുന്നു. ചിലര് അതു ഒരു തളികയില് വാങ്ങി ശ്രീകോവിലില് കൊണ്ടു പോയി തിരിച്ചു കൊണ്ടു വന്നു ഭക്ഷിക്കുന്നു. അല്ലാതവര്ക്കു ദറ്ശനം കഴിഞ്ഞു വരുമ്പൊള് പല ഇടങ്ങളില് ആയി പ്രസാദം വിതരണം ചെയ്യുന്നു. തിക്കും തിരക്കുമില്ല, ഗുരുവായൂരിലെ പോലെ പ്രസാദം ഊട്ടിനുള്ള ഇടിയും തൊഴിയും ഇല്ല. എല്ലാം ശാന്തം. ശ്രീകോവിലനകത്താകട്ടെ കൊണ്ടുവന്ന ഭക്ഷണസാധനം അവരവറ് തന്നെ അവിടെ കാണിച്ചു മടങുന്നു, പൂജാരി ഇല്ല, ദക്ഷിണ ഇല്ല, എന്നാലും ജനങ്ങള് ധാരാളം പണം അവിടെ നിക്ഷേപിക്കുന്നു. ശ്രീകോവിലില് സിക്കു മത വിശ്വാസികളുടെ ഗുരു ഗ്രന്ധ സാഹിബ് നല്ല വസ്ത്രത്തില് പൊതിഞ്ഞു വച്ചു ഭജന് പാടുക മാത്രമേ ചെയ്യുന്നുള്ളൂ. ദൈവങ്ങള് ഇല്ല, പൂജാരികള് ഇല്ല.
മാറ്ബിളില് നിര്മിച നടപ്പാത ഉച്ച വെയിലിലും നല്ല തണുപ്പു തരുന്നു, കാരണം ഓരോ അഞ്ചു മിനിട്ടിലും സേവകര് വെള്ളം തൊട്ടു തുടക്കുന്നു. ഇതു ചെയ്യുന്നതു ദേവസ്വം ശമ്പളക്കാര് അല്ല, സാധരണ ഭക്ത ജനങ്ങള് തന്നെ, ചീഫ് സെക്രെട്ടറിവരെ യുള്ള ഉയറ്ന്ന ഉദ്യോഗത്തില് ഇരിക്കുന്നവര് ആവാം, സാധാരണ കൂലിപ്പണിക്കാര് ആവാം. എല്ലാവരും തുല്യ്യറ് തന്നെ.അവനവനാകുന്ന ജോലി, ചെരിപ്പു സൂക്ഷിക്കുന്നതുള്പെടെ, ചെയ്യുന്നു.അവിടെ വരുന്ന ഭക്തന്മാരോടു ആരും കയറ്ത്തു സംസാരികുന്നതു കണ്ടില്ല.
ഞങ്ങള് ആദ്യം ദറ്ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു, പുറത്തോട്ടുള്ള ക്യൂവില്കൂടി. അപ്പോള്‍ ശ്രീമതിക്കു ശ്രീകോവിലിന്റെ രണ്ടാം നിലയില് പോകാന് കഴിയുമോ എന്നു സംശയം. ഞങ്ങള് ഒരു സേവകനോടു ചോദിച്ചു ശ്രീകോവിലിന്റെ മുകളിലോട്ടു കയറാമോ എന്നു. “അതിനെന്താ, നിങ്ങള് ഈ ക്യൂവില് തന്നെ പുറകോട്ടു നടന്നു കൊള്ളൂ, ശ്രീകോവിലിന്റെ പുറകില് കൂടി മുകളിലേക്കു കയറാം” എന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ചു. ഞങ്ങള് തിരിഞ്ഞു നടന്നു. പുറത്തേക്കുള്ള ക്യൂവില് കൂടി തിരിച്ചു നടക്കുന്നതിനു ആരും ഞങ്ങളെ വഴക്കു പറഞ്ഞില്ല, സൌകര്യമായി ഞങ്ങള് മുകളിലത്തെ നിലയിലും പോയി പ്രാറ്ത്ഥിച്ചു മടങ്ങി.
രണ്ടു വറ്ഷം മുമ്പു ഞങ്ങള്ക്കു പുരി ജഗനാഥ ക്ഷേത്രത്തില് വച്ചു ഉണ്ടായ അനുഭവം കൂടി പറഞ്ഞു നിറുത്തട്ടെ. ഞങ്ങള് ദറ്ശനത്തിനു ക്ഷേത്രദ്വാരത്തിനു അഞ്ഞൂറു മീറ്ററ് ദൂരം മുതല് പൂജ നടത്താന് സഹായിക്കാമെന്നു പറഞ്ഞു സമീപിച്ച പൂജാരികളുടെ ആക്രമണത്തിനു വഴങ്ങാതെ ഒരുവിധംശ്രീകോവിലില് എത്തി. അവിടെ വലിയ തിരക്കില്ല. പൂജാരിമാരില് ഒന്നാമനും രണ്ടാമനും മാത്രം. അതില് രണ്ടാമന് ഞങ്ങളുടെ പേരും നക്ഷത്രവും ചോദിച്ചു ഏതൊ മന്ത്രം ജപിച്ചു രണ്ടു പുഷ്പം കയ്യില് തന്നു. ഞങ്ങള് രണ്ടു പേരും ദക്ഷിണ ആയി നൂറു രൂപ വീതം അയാള്ക്കു കൊടുത്തു. അപ്പൊള് അയാള് “ പാഞ്ച് സൌ രൂപയാ ദേദൊ (അഞ്ഞൂറു രൂപ തരൂ)“ എന്നു ആവശ്യപ്പെട്ടു. ഞാന് പറഞ്ഞു ദക്ഷിണ ഞങ്ങളുടെ ഇഷ്ടം പോലെ അല്ലേ തരുക, അത്രയേ ഉള്ളൂ.” എന്നു പറഞ്ഞു നടക്കാന് തിടങ്ങി. അയാള് ഞങ്ങളെ തടയാനായി ഭാവം. ഞാന് ക്ഷമ കെട്ടു പറഞ്ഞു. “ ആപ് ലോഗ് ഭഗവാന് കോ ബേച് കറ് രഹാ ഹൈ ? ( നിങ്ങള് ഭഗവാനെ വില്ക്കാനാണൊ ഇവിടെ നില്കുന്നതു) “ എന്നു ചോദിച്ചു. ഇതു കേട്ടു കൂടുതലൊന്നും തരമാവില്ല എന്നുറപ്പായപ്പോള് ഒന്നാമന് പറഞ്ഞു “ “ഏ കഞൂസ് ആദ്മി ഹൈ, ഛോടോ “( ഇവന് കഞ്ഞി ആണു, വിട്ടെരേ ) “ എന്നു പറഞ്ഞൊഴിവാക്കി. കൊല്കട്ടായില് കാളി ക്ഷേത്രത്തിലെയും അനുഭവം ഇതുപോലെ തന്നെ ആയിരുന്നു. ഇതു പോലെ എത്ര എത്ര അനുഭവങ്ങള്. ഗുരുവായൂര് ക്ഷേത്രത്തില് വഴിപാടു കഴിക്കല് പണം ഒരു കൌണ്ടറില് പണം കൊടുക്കലും അടുത്ത കൌണ്ടറില്ല് നിന്നും പ്രസാദം വാങ്ങലും മാത്രമല്ലേ? ഇതും സാധാരണ കച്ചവടം പോലെ തന്നെ അല്ലേ. ചില ക്ഷേത്രങ്ങളിലെ പൂജാരികള് ദക്ഷിണ കൊടുത്താല് അനുഗ്രഹിക്കുന്ന രീതി തന്നെ ശ്രദ്ധിച്ചിട്ടില്ല്ലേ? കൊടുക്കുന്ന ദക്ഷിണയുടെ അളവനുസരിച്ചു അനുഗ്രഹത്തിന്റെ നിലവാരവും കൂടുന്നു. അങ്ങനെ എന്തൊക്കെ ഇവിടെ നടക്കുന്നു. വന്തോതിലുള്ള വ്യാപാരവത്കരണം വഴി വിശ്വാസികളെ ചൂഷണം ചെയ്യുകയല്ലേ ഇവിടെ ചെയ്യുന്നതു?പാവം ദൈവം ഇതെല്ലാം കണ്ടു കണ്ണടച്ചു തന്നെ ഇരിക്കുന്നു.

Comments
@Anonymous, ചില ക്ഷേത്രങ്ങളില്‍ കാണുന്ന ധനമോഹികളായ അത്തരക്കാര്‍ വിശ്വാസികളോ സത്യാന്വേഷികളോ ആയിരിക്കാന്‍ കഴിയില്ല. അത്തരക്കാരാണ് ഹിന്ദുമതത്തെ അകത്തുനിന്നുതന്നെ നശിപ്പിക്കുന്ന ഭീകരര്‍. ഇവരോടൊക്കെ ഹിന്ദുക്കള്‍തന്നെ പ്രതികരിക്കണം.
ഗുരുവായൂരിൽ ഭഗവാനെ നേരെ ദർശിക്കാൻ കിട്ടുന്ന ആ സെക്കന്റിൽ തന്നെ സോപാനത്തോട് ചേർന്നു നില്കുന്ന ജീവനക്കാരൻ ശ്രദ്ധ തിരിച്ചു വിടുന്നു. അതോടെ നീണ്ട 3, 4 മണിക്കൂറുകളുടെ കാത്തു നില്പ് വെറുതെ ആവുന്നു.
ഒരു പക്ഷേ ഈ പ്രവണതകള്‍ ഒക്കെ ആവാം ആല്‍ ദൈവങ്ങളിലെക്കും മറ്റും ഒക്കെ ആളുകളെ തള്ളിവിടുന്നത്
ശ്രീനാഥ്