കുട്ടനാട്ടിലും വിഷ പാമ്പുകള് !!!!

ഒരു കാലത്തു കേരളത്തിലെ നെല്ലറ ആയി അറിയപ്പെട്ട കുട്ടനാട്ടില് ഇന്നു കര്ഷകര്‍ നെല്കൃഷി ചെയ്യുന്നതു പലപ്പൊഴും നഷ്ടത്തില് ആണു. പലരും മറ്റു തൊഴില് ഒന്നും ചെയ്യാന് അറിയാത്തതുകൊണ്ടും നിലം വെറുതെ ഇടുന്നതില് ഉള്ള വൈമനസ്യം കൊണ്ടും ആണു ഇന്നു കൃഷി ചെയ്യുന്നതു. ഞങ്ങളുടെ കുട്ടിക്കാലത്തെ കുട്ടനാടും ഇന്നത്തെ കുട്ടനാടും വളരെ വ്യ്ത്യസ്ഥമാണു. പലപ്പോഴും സ്കൂളില് പോകാന് ചെറിയ വള്ളം സ്വയം തുഴഞ്ഞു ഏതെങ്കിലും ബന്ധു വീട്ടില് കെട്ടിയിട്ട ശേഷം ആണു ഞങ്ങള് സ്കൂളില് പോയിരുന്നതു. ഇന്നു കുട്ടനാട്ടില് ചെറുവള്ളങ്ങള് കാണാനേ ഇല്ല. ഉള്ളതു തന്നെ വലിയ വള്ളങ്ങള് മാത്രം. തുഴയും കഴുക്കോലിനും പകരം എഞ്ചിന് വച്ച വള്ളങ്ങള്. വേഗം കൂടിയ വള്ളങ്ങള്. കയ്യ് കെട്ടി വെറുതെ ഇരുന്നാല് മതി.വള്ളം വേണ്ടിടത്തു എത്തിക്കൊള്ളും. പണ്ടു സാധനങ്ങള് കൊച്ചിയിലേക്കും മറ്റും കൊണ്ടു പോയിരുന്ന വലിയ കെട്ടുവള്ളങ്ങള് മോട്ടോറ് വച്ച ‘ഹൌസ് ബോട്ടുകള്‘ ആയി രൂപാന്തരം ചെയ്തു.
മിക്കവാറും സ്ഥലങ്ങളില് റോഡു വഴി എത്താം എന്നു വന്നു, പണ്ടു ചമ്പക്കുളം കൈനകരി തലവടി ഇടത്വാ കണ്ടങ്കരി എന്നിവിടങ്ങളില് പോകാന് ബോട്ടുമാറ്ഗം മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഇന്നു സ്കൂളില് പോകാന് സൈക്കിളോ ബൈക്കു തന്നെയോ ആവാം. അന്നു ഞങ്ങള് കടത്തു കടവില് സര്‍കാര്‍ കടത്തു കയറി അക്കര എത്താന് അരമണിക്കൂറ് വരെ കാത്തു നില്കേണമായിരുന്നു. ചില ദിവസം വള്ളം മുങ്ങി വസ്ത്രം എല്ലാം നനഞ്ഞു തിരിച്ചു പോരേണ്ട ഗതി കേടും ഉണ്ടായിട്ടുണ്ടു. എല്ലാവറ്ക്കും നീന്തല്‍ അറിയാവുന്നതു കൊണ്ടു ആരും മരിച്ചതായി കേട്ടിട്ടില്ല.
ക്ഷമിക്കണം, വഴി തെറ്റി പോകുന്നു, തലക്കെട്ടിനോടു നീതി കാണിക്കണ്ടേ?. അന്നു ഇവിടൊക്കെ വിഷ പാമ്പുകളെ ആരും കണ്ടിട്ടില്ല, സറ്പ്പക്കാവുകള് ധാരാളം ഉണ്ടായിരുന്നു എങ്കിലും, അവിടെയും പരമാവധി ചേരപ്പാമ്പുകളെ മാത്രമേ കണ്ടിരുന്നുള്ളൂ. അന്ധമായി സര്‍പ്പ ദൈവങ്ങ്ങ്ങളില്‍ സ്വര്‍ണ നിറമുള്ള പാമ്പിനെക്കന്ട കഥകള്‍ കേട്ടിട്ടേ ഉള്ളു. എപ്പോഴും കാണുന്നതു വെള്ളത്തില് മുകളില് നീന്തി നടക്കുന്ന നീര്കോലി എന്ന നിരുപദ്രവി ആയ പാമ്പ്. ‘നീറ്ക്കോലി കടിച്ചാല് അത്താഴം കഴിക്കരുതു’ എന്ന ഒരു ലളിതമായ ചികിത്സ മാത്രമേ കുട്ടനാട്ടുകാറ്ക്കു പാമ്പുകടിക്കു അറിയുമായിരുന്നുള്ളൂ. വിഷം തീണ്ടി ആരു മരിച്ച കേട്ടുകേഴ്വി പോലും ഇല്ല.
എന്നാല് ഇന്നു, കുട്ടനാട്ടില് പലയിടങ്ങളിലും വിഷപ്പാമ്പുകളെ കണ്ടു വരുന്നു. പണ്ടൊക്കെ വല്ലപ്പോഴും വെള്ളപ്പൊക്കത്തില് ഒഴുകി വന്നു കന്നു കാലികള്ക്കു ഭക്ഷണമായി സൂക്ഷിക്കുന്ന ഉണങ്ങിയ വൈകോല് തുറുവില് രക്ഷ പ്രാപിച്ച ഒന്നൊ രണ്ടോ മലമ്പാമ്പിനെ കണ്ടതു മാത്രം ഓറ്മ്മയുണ്ടു. കോഴിക്കള്ളന് ആകാന് ശ്രമിച്ച പെരുമ്പാമ്പിനെ തല്ലി ക്കൊന്ന കഥയും കേട്ടിട്ടുണ്ടു.(http://nirmalasseril.blogspot.com/2008_06_06_archive.html) ഇന്നു പലയിടത്തും മൂറര്ഖന് പാമ്പിനെയും അണലിയെയും കണ്ടുവരുന്നു. ഇതെങ്ങിനെ സംഭവിച്ചു.?
കാരണം ഒന്നേ ഉള്ളൂ. വന്‍ തോതില്‍ നിലങ്ങള് നികത്തുന്നതിനു മലയോര പ്പ്രദേശങ്ങളില് നിന്നും കൊണ്ടു വന്ന ചെമ്മണ്ണും ഗ്രാവലും കൂടെ ക്കൊണ്ടു വന്നതാണു ഇവയെ. വലിയ റ്റിപ്പറ് ലോറികളില് മലയിടിച്ചു കൊണ്ടു വന്നാണു നിലം നികത്തുന്നതു. കുട്ടനാട്ടിലെ പലയിടത്തും പശിമയുള്ള അടിമണ്ണാണു. ഇതിന്നു മുകളില് ധാരാളം മണ്ണിട്ടാല് മാത്രമേ തറ ആയി ഉയരുക ഉള്ളു. ചുരുക്കത്തില് ഒരൊറ്റ വെള്ളക്കെട്ടായിരുന്ന കുട്ടനാട്ടിനെ തലങ്ങും വിലങ്ങും റോഡുകള് ഉണ്ടാക്കി വെള്ളം ഒഴുകാത്ത ചെറിയ ചെറിയ വെള്ളക്കെട്ടുകളാക്കിയപ്പോള് പറ്റിയ പല അബദ്ധങ്ങളില് ഇതും. അന്നും ഇന്നും പമ്പയാറ്റില് വെള്ളം ധാരാളം, പക്ഷേ പമ്പയാറ്റില് ഇന്നു പ്രത്യേകിച്ചും വേനല് കാലത്തു കുളിച്ചാല് ത്വക് രോഗം ഉറപ്പു, കാരണം അമിതമായുപയോഗിക്കുന്ന രാസവളത്തിന്റെയും അണു നാശിനികളുടെയും ഭാഗം ഈ വെള്ളത്തില് , പുഴയില്, നദിയില് ഉറഞ്ഞു കൂടുന്നു. ശബരിമലയില് നിന്നു വരുന്ന മാലിന്യങ്ങള്‍ വേറെ. ഫലം ഈ വെള്ളം കുടിക്കാന് കൊള്ളില്ല എന്നു മാത്രമല്ല കുളിക്കാനും വസ്ത്രങ്ങള് നനയ്ക്കാനും പോലും കൊള്ളാത്തതായി തീറ്ന്നിരിക്കുന്നു.
എന്റെ കുട്ടനാടേ നിനക്കു വന്ന ഗതി !!!
കഴിഞ്ഞ ദിവസം ഞങ്ങള് വീട്ടിന്റെ പുറകില് നിന്നു പിടിച്ച പെരുമ്പാമ്പിന് കുഞ്ഞുങ്ങളെ ഇതോടൊപ്പം കൊടുത്ത വിഡിയോയില് കാണുക, വിശ്വാസം ഇല്ലെങ്കില്.

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി