കടലാസില്ലാത്ത ആപ്പീസ് – അടുത്ത തലമുറക്കു വേണ്ടി.
കടലാസില്ലാത്ത
ആപ്പീസ് – ഭൂമിക്കൊരു ആശ്വാസം
കടലാസിന്റെ അമിതമായ ഉപയോഗം ഒരിക്കലും മാറ്റാനാവാത്ത നാശമാണ്
പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഉണ്ടാക്കുന്നത്. നാരുകൾ ഉണ്ടാക്കുവാൻ മരങ്ങൾ
വെട്ടുന്നതു മുതൽ , മരത്തിൽ നിന്ന് നാരുകൾ ഉണ്ടാക്കി അവസാനം ഉപയോഗിച്ച കടലാസ് നശിപ്പിക്കുന്നത്
വരെ പല ഘട്ടങ്ങളിൽ ആണ് ഈ വിഷമസ്ഥിതി ഉണ്ടാകുന്നതു. പേപ്പറ് വ്യവസായത്തിൽ ഉപയോഗിക്കുന്ന മാരകമായ പല ലായിനികളും ജല
ജന്തുക്കള്‍ക്കു ജീവഹാനി ഉണ്ടാക്കുന്നു. പുഴകളെ മലീമസമാക്കുന്നു. ഈ വ്യവസായങ്ങളിൽ നിന്ന് പുറത്തേക്കു വമിക്കുന്ന പുകയിൽ കാര്‍ബണ്‍
ഡയോക്സൈഡ് കാര്‍ബണ്‍ മോനോക്സൈഡ് , സള്‍ഫറ് ഡയോക്സൈഡ് , നൈട്രസ് ഓക്സൈഡ് എന്നിവ ഉൾപ്പെടുന്നു.
വളരെ അധികം ഊര്‍ജം ഉപയോഗിക്കുന്ന ഒരു വ്യവസായമാണ് പേപ്പര്‍ വ്യവസായം. വളരെ അധികം
ജലവും ആവശ്യമാണ്. വന്‍തോതിൽ വൃക്ഷങ്ങള്‍
നശിപ്പിക്കുന്നതിൽ നിന്ന് ഉണ്ടാവുന്ന
മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഉപയോഗമുള്ള ജന്തുക്കളുടെ ആവാസ വ്യവസ്ഥയെ
ബാധിക്കുന്നതും പ്രശ്നമാണ്.
1.ആഫീസുകളില്‍
കടലാസ് ഉപയോഗം എങ്ങിനെ കുറയ്കാം
1.പ്രിന്റു
ചെയ്യുന്ന കടലാസ് രണ്ടു വശവും ഉപയോഗിക്കാം.
2.
ഫാക്സ് യന്ത്രത്തിലും ഡ്രാഫ്റ്റ് (നക്കല്‍) ഉണ്ടാക്കുന്നതിലുംഒരു വശം പ്രിന്റു ചെയ്ത
കടലാസ് ഉപയോഗിക്കാം.
3.
പ്രിന്റു ചെയ്യുന്നതിന് മുമ്പായി തെറ്റുകൾ തിരുത്തിയതിനു ശേഷം മാത്രം പ്രിന്റു ചെയ്യുക.
4.
സ്പെല്ലിങ്ങും വ്യാകരണവും ശരിക്ക് പരിശോധിച്ചു തെറ്റ് തിരുത്തിയ ശേഷം മാത്രം
പ്രിന്റു ചെയ്യുക.
5.
ആവശ്യമുള്ളത്ര പേജുകൾ മാത്രം പ്രിന്റു
ചെയ്യുക.
6. ആശ്യമുള്ളത്ര
കോപ്പികൾ മാത്രം പ്രിന്റു ചെയ്യുക.
7. എപ്പോഴും
പ്രിന്റു ചെയ്യുന്നത് ആലോചിച്ചു മാത്രം ചെയ്യുക എന്ന സ്വഭാവം വളര്‍ത്തുക.
2.കമ്പ്യുട്ടറിനെ
കഴിവതും ആശ്രയിക്കുക.
1.
ആഫീസിനകത്തു അയക്കുന്ന കുറിപ്പുകളും വാര്‍ത്താവിവരങ്ങളും കമ്പ്യുട്ടറ്ര്‍ വഴി
അയക്കുക.
2.
ഫാക്സിന് പകരം ഇമെയില്‍ ഉപയോഗിക്കുക.
3. ശരിയായ
രീതിയിൽ ഫോര്‍മാറ്റ് ചെയ്തു കൂടുതൽ വാക്കുകൾ ഒരു പേജിൽ ഉള്‍പെടുത്തുക.
4.
ഇലക്ട്രോണിക് ഫയൽ വ്യൂഹം ഉണ്ടാക്കുവാൻ ശ്രമിക്കുക.
5. കോപ്പിയറും
പ്രിന്ററും കാര്യക്ഷമമായ രീതിയില്‍ ആവശ്യമായ അറ്റകുറ്റ പണികൾ ചെയ്തു സൂക്ഷിക്കുക.
6.
കവറുകൾ വീണ്ടും വീണ്ടും ഉപയോഗിക്കുക.
3.പേപ്പറ് വീണ്ടും
ഉപയോഗിക്കുന്നതില്‍ ഉള്ള ഗുണങ്ങള്‍
1.
പേപ്പര്‍ ദുരുപയോഗം കുറയ്ക്കാം.
2.
60-70% ഊര്‍ജ ഉപയോഗം കുറയ്ക്കം.
3.
ജലത്തിന്റെ ഉപഭോഗം 55% കുറയ്ക്കാം.
4. ജല
മലിനീകരണം 35% കുറയ്ക്കാം.
5.
കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാം.
4.എങ്ങിനെ
നടപ്പാക്കാം?
1. ആഫീസിലെ
പേപ്പര്‍ ഉപയോഗം എത്ര എന്ന് ആഡിറ്റ് ചെയ്തു മനസിലാക്കുക.
2. പേപ്പര്‍
പുനരുപയോഗത്തിന് പേപ്പര്‍ ബാങ്കുകൾ ഉണ്ടാക്കുക.
3.
ഒരു വശം പ്രിന്റു ചെയ്ത പേപ്പര്‍
ജോലിക്കാര്‍ക്ക് പാഡ് ഉണ്ടാക്കാന്‍
ഉപയോഗിക്കുക.
4. ആഫീസിനകത്തെ
മെയിലിനു പഴയ കവറുകൾ മാത്രം ഉപയോഗിക്കുക.
5.
ഉപയോഗ ശൂന്യമായ പേപ്പര്‍ വീണ്ടും ഉപയോഗിക്കുക.
6.
ഉപയോഗിക്കാന്‍ കഴിയുന്ന കടലാസ് നല്ല രീതിയില്‍ പുനരുപയോഗിക്കുന്ന
കേന്ദ്രത്തിലേക്ക് അയക്കുക.
7.
മറ്റു സാധനങ്ങളുമായി കലരാതെ ഉപയോഗ ശൂന്യമായ കടലാസ് വേറെ സൂക്ഷിക്കുക.
5.അല്പം
സ്ഥിതി വിവര കണക്കുകള്‍
ഭാരതത്തിൽ 20% മാത്രമാണ് പേപ്പര്‍ മാത്രമാണു വീണ്ടും ഉപയോഗിക്കുന്നത്. ഇതിനു
പ്രധാന കാരണം ഉത്ഭവസ്ഥാനത്ത് തന്നെ ഇവ വേര്‍തിരിക്കാൻ കഴിയാത്തതാണ്.
വികസിതരാജ്യങ്ങളിൽ പേപ്പറിന്റെ പുനരുപയോഗം ജെര്‍മനിയില്‍ 73%,
സ്വീഡനില്‍ 69%, ജപ്പാനില്‍ 6൦% യൂറോപ്പില്‍
56% യു എസ് എ യില്‍ 56% , ഇറ്റലിയിൽ 45% എന്നിങ്ങനെയാണു. 6൦% ലധികം ഊര്‍ജം കുറയുന്നു
ഇത് വഴി. ഒരു ടൺ കടലാസ് പുനരുപയോഗിക്കുന്നതു വഴി 2500 ലിറ്ററ്
എണ്ണയും 26000 ലിറ്റര്‍ വെള്ളവും ലാഭിക്കാം. 5.3 ഘനമീറ്ററ് ഭൂമി നികത്താനും കഴിയും.
ഈ മെയിൽ പ്രിന്റു ചെയ്യാതെ വായിക്കുക, സുഹ്രുത്തുക്കൾക്കു ഈമെയിൽ
ആയി അയക്കുക. നന്ദി, ഭൂമിക്കുവേണ്ടി, ഭാവിയിലെ കുഞ്ഞുങ്ങൾക്കു വേണ്ടി.
Comments
ഇപ്പോഴേ കടലാസ്സ് ഉപയോഗം കുറവാണ്..
ആശംസകൾ...