ഭീകരരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം
അമേരിക്കയിലെ ഇരട്ട ഗോപുരം
ഭീകര വാദികള്‍ തകര്‍ത്തിട്ടു ഇന്നലെ 14 വര്‍ഷം തികഞ്ഞു. 110 നിലകള്‍ ഉണ്ടായിരുന്ന അംബര ചുംബികളായ ഈ ഗോപുരങ്ങള്‍
നശിപ്പിച്ചപ്പോള്‍ മരിച്ചത് വിവിധ രാജ്യങ്ങളില്‍ നിന്ന് അവിടെ ജോലി
ചെയ്തിരുന്ന മൂവായിരത്തിലധികം മനുഷ്യ ജീവികള്‍. ഇത്ര ഭീകരമായ മനുഷ്യത്വ ഹീനമായ
പ്രവര്‍ത്തിയെ അപലപിക്കുംപോള് തന്നെ ഈ ഭീകരാക്രമണം ആസൂത്രണം ചെയ്തവരുടെ
എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം അഭിനന്ദിക്കാത വയ്യ.
ഇത്തരം ഉയര്‍ന്ന കെട്ടിടങ്ങള്‍
നിര്‍മിക്കുമ്പോള്‍, പ്രത്യേകിച്ചും ന്യൂ യോര്‍ക്ക് പോലെ വലിയ നഗരത്തില്‍,
ലോകത്തിലെ ഏറ്റവും വലിയ വിമാന താവളങ്ങളില്‍ ഒന്നായ ജോണ്‍ എഫ് കെന്നഡി (JFK) വിമാനത്താവളത്തിന്
അധികം ദൂരത്തല്ലാതെയുള്ള ഈ കെട്ടിടം ഒരു വിമാനം അതില്‍ ഇടിച്ചാല്‍ നിലം പൊത്തും എന്ന്
ആരും പ്രതീക്ഷിക്കുകയില്ല. ഈ ആക്രമണത്തിന് മുമ്പും പലപ്പോഴും ചെറുവിമാനങ്ങള്‍
അതില്‍ ഇടിച്ചിട്ടുണ്ട്. ഒന്നും സംഭവിക്കാതെ. ഇരട്ട ഗോപുരത്തിന് മുമ്പ് അമേരിക്കയിലെ
ഏറ്റവും ഉയര്‍ന്ന കെട്ടിടമായിരുന്ന എമ്പയര്‍ സ്റ്റെയിട്റ്റ് കെട്ടിടത്തില്‍ ഒരു
വിമാനം ഇടിച്ചിട്ടു, അതിലെ പൈലറ്റ് പോലും അത്ഭുതകരമായി രക്ഷപെട്ടു, മുകളിലെ ഏതാനും
നിലകള്‍ക്ക് മാത്രം ചെറിയ തകരാര്‍ പറ്റി എന്നും ഓര്‍ക്കുക. അവിടെയാണ് ഭീകരരുടെ
എഞ്ചിനീയറിംഗ് വൈടഗ്ദ്ദ്യം പുറത്തു വരുന്നത്.
1. വിമാനത്തിന്റെ ഇന്ധനത്തിന്റെ നില.
ഒന്നാമതായി അവര്‍
തിരഞ്ഞെടുത്ത വിമാനങ്ങള്‍ യുറോപ്പില്‍ നിന്നും അറ്റ്ലാന്റിക് സമുദ്രം താണ്ടി ആറര മണിക്കൂര്‍
യാത്ര കഴിഞ്ഞു വന്നവ ആയിരുന്നു. സാധാരണ ഇത്ര നീണ്ട യാത്ര കഴിയുമ്പോള്‍ വിമാനത്തിലെ
ഇന്ധനടാങ്ക് മിക്കവാറും കാലി ആയിരിക്കും. എന്നാല്‍ ഭീകരര്‍ തിരഞ്ഞെടുത്ത
വിമാനങ്ങള്‍ എല്ലാം അമേരിക്കയിലെ ബോസ്ടന് പോലെയുള്ള അടുത്തുള്ള മറ്റൊരു
വിമാനത്താവളത്തില്‍ ഇറങ്ങി, വീണ്ടും ഇന്ധനം നിറച്ചവയായിരുന്നു. അതായത് വിമാനത്തിലെ
ഇന്ധന ടാങ്കുകള്‍ മിക്കവാറും നിറയെ ഇന്ധനം ഉള്ളവ ആയിരുന്നു എന്ന് അവര്‍
ഉറപ്പാക്കി.
കത്തുന്ന ഗോപുരം
2. വിമാനം ഗോപുരത്തില്‍ ഇടിച്ച സ്ഥാനം.
ഇരട്ട ഗോപുരത്തില്‍ ഇടിച്ച അഥവാ
ഇടിപ്പിച്ച വിമാനം ഗോപുരത്തിന്റെ മുകളില്‍ നിന്ന് മൂന്നിലൊന്നു താഴെയായിരുന്നു ഇടിപ്പിച്ചത്.
ഇടിയുടെ ശക്തിയോടൊപ്പം ഇന്ധന ടാങ്കിലെ ഇന്ധനത്തിനു തീ പിടിച്ചു ഉണ്ടായ ചൂടിലും
ഗോപുരത്തിന്റെ ഉരുക്ക് കമ്പികള്‍ ഉരുകിയത് കൊണ്ടാണ് ഗോപുരം ഏതാനും നിമിഷങ്ങള്‍
കൊണ്ടു നിലം പൊത്തിയത്. അതായത് മുന്‍കൂട്ടി കണക്കാക്കിയ ഉയരത്തില്‍
വിമാനം ഇടിച്ചപ്പോള്‍ ഉണ്ടായ ഇടിയുടെ ശക്തിയും(Impact loading) അമിതമായ ചൂടും ( Thermal loading) ഒരുമിച്ചു പ്രവര്‍ത്തിച്ചപ്പോള്‍
ആണ് ഇത്ര വലിയ അപകടം ഉണ്ടായത്. അപ്പോള്‍ ഇതില്‍ ഭീകരരുടെ എഞ്ചിനീയറിംഗ്
വൈദഗ്ദ്ധ്യം വ്യക്തമല്ലേ? ഇത്രമാത്രം അസാധാരണമായ പ്രതിഭാശേഷി
മനുഷ്യരെ നശിപ്പിക്കുന്നതിനു ഉപയോഗിക്കുന്നതിനു പകരം മനുഷ്യ നന്മക്ക്
ഉപയോഗിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു? ചിന്തിക്കുക.
ഷെയിക്ക് മുഹമ്മദ് ----->
കൂടുതല്‍ വിവരങ്ങള്‍ക്ക് http://en.wikipedia.org/wiki/September_11_attacks
Comments
You missed the amount of the concentrated aluminum compounds in 911 rubble :)
http://www.freerepublic.com/focus/f-news/524466/posts
ചൂട് എന്തായാലും സ്റ്റീലിന്റെ കരുത്തു കുറച്ചു കാണും. കൂടാതെ മുകളിലുള്ള നിലകളിലെ ചില ഭാഗങ്ങളെങ്കിലും അടിച്ച impact ൽ താഴെ വീണു കാണും. ഈ ഭാരവും, ശക്തി കുറയപ്പെട്ട സ്റ്റീലും, അടിച്ച ആഗാതവും ഒക്കെ ഒരു avalanche effect ഉണ്ടാക്കിക്കാണണം. ഇത് കൊണ്ടായിരിക്കാം കേട്ടിടo പൊളിഞ്ഞത്.
ഞാൻ എവിടെ പോകുമ്പോളും നല്ലവരായ നല്ലവരായ മനുഷ്യരെ കാണാറുണ്ട്. സ്നേഹം, കൃപ, പരോപകാരം എന്നിവയൊക്ക ജാതിക്കും മതത്തിനും ഒക്കെ അതീതമാണ്. ലോകത്തിൽ ബഹുഭൂരിപക്ഷം ജനങ്ങളും ഒരു നല്ല ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതിനിടയിൽ കുറച്ചു പേര് ഉണ്ടാക്കുന പ്രശ്നങ്ങൾ മറ്റു എല്ലാവര്ക്കും വിഷമങ്ങളും കഷ്ടപ്പാടുകളും ഉണ്ടാക്കുന്നു.
-- പപ്പൻ