ഭീകരരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം

അമേരിക്കയിലെ ഇരട്ട ഗോപുരം ഭീകര വാദികള്‍ തകര്‍ത്തിട്ടു ഇന്നലെ   14  വര്ഷം തികഞ്ഞു. 110 നിലകള് ഉണ്ടായിരുന്ന അംബര ചുംബികളായ ഈ ഗോപുരങ്ങള്‍  നശിപ്പിച്ചപ്പോള്‍  മരിച്ചത് വിവിധ രാജ്യങ്ങളില്‍ നിന്ന് അവിടെ ജോലി ചെയ്തിരുന്ന മൂവായിരത്തിലധികം മനുഷ്യ ജീവികള്‍. ഇത്ര ഭീകരമായ മനുഷ്യത്വ ഹീനമായ പ്രവര്‍ത്തിയെ അപലപിക്കുംപോള്‍ തന്നെ ഈ ഭീകരാക്രമണം ആസൂത്രണം ചെയ്തവരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം അഭിനന്ദിക്കാത വയ്യ.
                                                          ഇരട്ട  ടവര്‍ ആക്രമണത്തിന് മുമ്പ്  



ഇത്തരം ഉയര്‍ന്ന കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍, പ്രത്യേകിച്ചും ന്യൂ യോര്‍ക്ക് പോലെ വലിയ നഗരത്തില്‍, ലോകത്തിലെ ഏറ്റവും വലിയ വിമാന താവളങ്ങളില്‍ ഒന്നായ ജോണ് എഫ് കെന്നഡി (JFK) വിമാനത്താവളത്തിന് അധികം ദൂരത്തല്ലാതെയുള്ള ഈ കെട്ടിടം ഒരു വിമാനം അതില്‍ ഇടിച്ചാല്‍ നിലം പൊത്തും എന്ന് ആരും പ്രതീക്ഷിക്കുകയില്ല. ഈ ആക്രമണത്തിന് മുമ്പും പലപ്പോഴും ചെറുവിമാനങ്ങള്‍ അതില്‍ ഇടിച്ചിട്ടുണ്ട്. ഒന്നും സംഭവിക്കാതെ. ഇരട്ട ഗോപുരത്തിന് മുമ്പ് അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടമായിരുന്ന എമ്പയര്‍ സ്റ്റെയിട്റ്റ് കെട്ടിടത്തില്‍ ഒരു വിമാനം ഇടിച്ചിട്ടു, അതിലെ പൈലറ്റ് പോലും അത്ഭുതകരമായി രക്ഷപെട്ടു, മുകളിലെ ഏതാനും നിലകള്‍ക്ക് മാത്രം ചെറിയ തകരാര് പറ്റി എന്നും ഓര്‍ക്കുക. അവിടെയാണ് ഭീകരരുടെ എഞ്ചിനീയറിംഗ് വൈടഗ്ദ്ദ്യം പുറത്തു വരുന്നത്.

1. വിമാനത്തിന്റെ ഇന്ധനത്തിന്റെ നില.

ഒന്നാമതായി അവര്‍ തിരഞ്ഞെടുത്ത വിമാനങ്ങള്‍ യുറോപ്പില്‍ നിന്നും അറ്റ്ലാന്റിക് സമുദ്രം താണ്ടി ആറര മണിക്കൂര്‍ യാത്ര കഴിഞ്ഞു വന്നവ ആയിരുന്നു. സാധാരണ ഇത്ര നീണ്ട യാത്ര കഴിയുമ്പോള്‍ വിമാനത്തിലെ ഇന്ധനടാങ്ക് മിക്കവാറും കാലി ആയിരിക്കും. എന്നാല്‍ ഭീകരര്‍ തിരഞ്ഞെടുത്ത വിമാനങ്ങള്‍ എല്ലാം അമേരിക്കയിലെ ബോസ്ടന്‍ പോലെയുള്ള അടുത്തുള്ള മറ്റൊരു വിമാനത്താവളത്തില്‍ ഇറങ്ങി, വീണ്ടും ഇന്ധനം നിറച്ചവയായിരുന്നു. അതായത് വിമാനത്തിലെ ഇന്ധന ടാങ്കുകള്‍ മിക്കവാറും നിറയെ ഇന്ധനം ഉള്ളവ ആയിരുന്നു എന്ന് അവര്‍ ഉറപ്പാക്കി.



                                                        കത്തുന്ന ഗോപുരം 
2.  വിമാനം ഗോപുരത്തില്‍ ഇടിച്ച സ്ഥാനം.

ഇരട്ട ഗോപുരത്തില്‍ ഇടിച്ച അഥവാ ഇടിപ്പിച്ച വിമാനം ഗോപുരത്തിന്റെ മുകളില്‍ നിന്ന് മൂന്നിലൊന്നു താഴെയായിരുന്നു ഇടിപ്പിച്ചത്. ഇടിയുടെ ശക്തിയോടൊപ്പം ഇന്ധന ടാങ്കിലെ ഇന്ധനത്തിനു തീ പിടിച്ചു ഉണ്ടായ ചൂടിലും ഗോപുരത്തിന്റെ ഉരുക്ക് കമ്പികള്‍ ഉരുകിയത് കൊണ്ടാണ് ഗോപുരം ഏതാനും നിമിഷങ്ങള്‍ കൊണ്ടു നിലം പൊത്തിയത്.   അതായത് മുന്‍കൂട്ടി കണക്കാക്കിയ ഉയരത്തില്‍ വിമാനം ഇടിച്ചപ്പോള്‍ ഉണ്ടായ ഇടിയുടെ ശക്തിയും(Impact loading)  അമിതമായ ചൂടും ( Thermal loading) ഒരുമിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ ആണ് ഇത്ര വലിയ അപകടം ഉണ്ടായത്. അപ്പോള്‍ ഇതില്‍ ഭീകരരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം വ്യക്തമല്ലേ? ഇത്രമാത്രം അസാധാരണമായ പ്രതിഭാശേഷി മനുഷ്യരെ നശിപ്പിക്കുന്നതിനു  ഉപയോഗിക്കുന്നതിനു പകരം മനുഷ്യ നന്മക്ക് ഉപയോഗിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു? ചിന്തിക്കുക.    
  
                                                 ആക്രമണത്തിന് ശേഷം 




 

 ബിന്‍ ലാടന്‍            



 ഷെയിക്ക് മുഹമ്മദ്‌ ----->













കൂടുതല്‍ വിവരങ്ങള്‍ക്ക് http://en.wikipedia.org/wiki/September_11_attacks

Comments

Anonymous said…
sir,
You missed the amount of the concentrated aluminum compounds in 911 rubble :)
വീകെ said…
ഭീകരരുടെ എഞ്ജിനീയറിംഗ് വൈദഗ്ദ്ധ്യമാണോ അതോ അമേരിക്കയുടെ തന്നെ കുതന്ത്രമാണൊ ആ ഇരട്ടക്കെട്ടിടം തകർത്തതെന്ന് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നുവെന്നാണ് വായനകൾ തരുന്ന അനുമാനം. അത്ര പെട്ടെന്നൊക്കെ ഇടിയുന്ന നിർമ്മിതിയായിരുന്നു ആ കൂറ്റൻ കെട്ടിടത്തിനെന്ന് സാമാന്യ അറിവു വച്ച് വിശ്വസിക്കാൻ പ്രയാസമാണ്.
പ്രിയ വി കെ : അഭിപ്രായത്തിനു നന്ദി. താങ്കളുടെ സംശയം തീരെ അസ്ഥാനത്താണെന്ന് പറയാന്‍ വയ്യ. എങ്കിലും ഇരട്ട ടവര്‍ വെറും ഇമ്പാക്റ്റ് കൊണ്ടു തകര്ന്നതല്ല, ഒരു വലിയ ജെറ്റിന്റെ നിറഞ്ഞ ടാങ്കിലുള്ള ഇന്ധനം കത്തി നിര്‍മാണത്തില്‍ ഉപയോഗിച്ച ഉരുക്ക് കമ്പികള്‍ ഉരുകിയത് കൊണ്ടാണ് താഴത്തെ നിലകള്‍ തകര്‍ന്നത് എന്നാണ് പിന്നീടുള്ള പഠനങ്ങളില്‍ നിന്ന് മനസിലായതു. കൂടതല്‍ അറിയാന്‍ ഈ ലിങ്കില്‍ നോക്കുക:
http://www.freerepublic.com/focus/f-news/524466/posts
വീകെ said…
സാറിന്റെ ഇന്ധനം കത്തിയാണ് ഇത് തകർന്നതെന്ന നിഗമനത്തോട് യോജിക്കാൻ കഴിയാത്തതിന് കാരണം, വിമാന ഇന്ധനത്തിന്റെ കത്തൽ 820 ഡിഗ്രി സെന്റിഗ്രേഡിലാണെങ്കിൽ സ്റ്റീലിന്റെ ഉരുകൽ ചൂട് 1480 ഡിഗ്രി സെന്റിഗ്രേഡിലാണെന്നാണ് വായിച്ചിട്ടുള്ളത്. വിമാനം ഇടിച്ചതിന്റെ ആദ്യ 8 സെക്കന്റിൽ ആദ്യ ടവറും 10 സെക്കന്റിൽ രണ്ടാമത്തെ ടവറും തകർന്നതായി കാണുന്നു. ഈ സമയത്തിനുള്ളിൽ ഇത്രയധികം ചൂടുണ്ടാക്കി സ്റ്റീലിനെ ഉരുക്കാനാവില്ലത്രെ. അങ്ങനെ വരുമ്പോൾ മറ്റു പല കാരണങ്ങളും സംശയിക്കേണ്ടി വരുന്നു. നന്ദി മാഷേ.
Unknown said…
സെപ്റ്റംബർ 11, 2001 ൽ വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ടപ്പോൾ ഞാൻ Toronto, Canada യിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ ഏറ്റവും താഴെയുള്ള നിലയിൽ ജോലി ചെയ്യുകയായിരുന്നു. മകൾ വീട്ടിൽ നിന്നും കുട്ടികളുടെ പ്രോഗ്രാം കാണുകയായിരുന്നു. പെട്ടന്ന് ആ പ്രോഗ്രാം മാറ്റി ന്യൂ യോര്കിൽ നടക്കുന്ന കാര്യങ്ങൾ TV പ്രേക്ഷണം ചെയ്യാൻ തുടങ്ങി. അത് കണ്ടു ഭാര്യ വിളിച്ചാണ് ഈ കാര്യം ഞാൻ ആദ്യമായി അറിയുന്നത്. പിന്നീട് ഓഫീസിലുള്ള ചിലർ pentagon ൽ വിമാനം ഇടിച്ച കാര്യവും പറയുകയുണ്ടായി. എല്ലാവരെയും അന്ന് ആ ഓഫീസിൽ നിന്നും മാറ്റി. ഒരു മുന്കരുതൽ എന്ന നിലയിൽ.

ചൂട് എന്തായാലും സ്റ്റീലിന്റെ കരുത്തു കുറച്ചു കാണും. കൂടാതെ മുകളിലുള്ള നിലകളിലെ ചില ഭാഗങ്ങളെങ്കിലും അടിച്ച impact ൽ താഴെ വീണു കാണും. ഈ ഭാരവും, ശക്തി കുറയപ്പെട്ട സ്റ്റീലും, അടിച്ച ആഗാതവും ഒക്കെ ഒരു avalanche effect ഉണ്ടാക്കിക്കാണണം. ഇത് കൊണ്ടായിരിക്കാം കേട്ടിടo പൊളിഞ്ഞത്.

ഞാൻ എവിടെ പോകുമ്പോളും നല്ലവരായ നല്ലവരായ മനുഷ്യരെ കാണാറുണ്ട്‌. സ്നേഹം, കൃപ, പരോപകാരം എന്നിവയൊക്ക ജാതിക്കും മതത്തിനും ഒക്കെ അതീതമാണ്. ലോകത്തിൽ ബഹുഭൂരിപക്ഷം ജനങ്ങളും ഒരു നല്ല ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതിനിടയിൽ കുറച്ചു പേര് ഉണ്ടാക്കുന പ്രശ്നങ്ങൾ മറ്റു എല്ലാവര്ക്കും വിഷമങ്ങളും കഷ്ടപ്പാടുകളും ഉണ്ടാക്കുന്നു.

-- പപ്പൻ

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി