ചലച്ചിത്രകാരന്മാര്‍ -3: പത്മരാജന്‍

പി പത്മരാജന്‍ മലയാളത്തിലെ പ്രസിദ്ധനായ സാഹിത്യകാരനും ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ആയിരുന്നു. മലയാള സാഹിത്യ ത്തിലും ചലച്ചിത്ര മേഖലയിലും തനതായ വ്യക്തിത്വം പ്രകടിപ്പിച്ച അദ്ദേഹം പ്രതിഭാധനനായ സംവിധാ യകന്‍ ഭരതനോടൊപ്പം എണ്പ്തുകളില്‍ കലാമൂല്യം ഉള്ള നല്ല ചിത്രങ്ങള്‍ ബോക്സ് ഓഫീസിലും വിജയവു മാകും എന്ന് തെളിയിച്ചു.
കൃത്യവും വിശദവുമായ തിരക്കഥ ഒരു ചലച്ചിത്രത്തിന് എത്രമാത്രം അത്യാവശ്യം ആണെന്ന് ആദ്യം കാണിച്ച എം ടി വാസുദേവന്‍ നായരുടെ ചുവടു പിടിച്ചു മലയാളത്തിലെ ഏറ്റവും നല്ല ചില ചിത്രങ്ങളായ ഒരിടത്തൊരു ഫയല്വാന്‍, കൂടെവിടെ, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, നമുക്ക് പാര്ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം , ഇന്നലെ , സീസന്‍ , ഞാന്‍ ഗന്ധര്‍വന്‍ എന്നീ ചിത്രങ്ങള്‍ പത്മരാജന്റെ സംഭാവനകളാണ്.

ജീവചരിത്രം
1945 മേയ് മാസം 23 നു ഹരിപ്പാടിനടുത്ത് മുതുകുളം എന്ന ഗ്രാമത്തില്‍ തുണ്ടത്തില്‍ അനന്ത പത്മനാഭന്‍ പിള്ളയുടെയും ഞവരക്കല്‍ ദേവകിയമ്മയുടെയും മകന്‍ ആയി ജനിച്ചു. മുതുകുളം സ്കൂളിലെ പഠന ശേഷം തിരുവനന്തപുരം എം ജി കോളേജിലും യൂനിവെര്സിറ്റി കോളേജിലും പഠിച്ചു , രസതന്ത്രത്തില്‍ ബിരുദം നേടി (.1963) , അനന്തരം ചേപ്പാട് അച്യുത വാരിയരില്‍ നിന്നും സംസ്കൃതം പഠിച്ചു. തൃശ്ശൂര്‍ ആകാശവാണിയില്‍ പ്രോഗ്രാം അനൌന്സര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് പൂജപ്പുരയില്‍ താമസമാക്കി 1986 വരെ ആകാശവാണിയില്‍ തന്നെ തുടര്ന്നു . ചലച്ചിത്ര പ്രവര്ത്ത നം കൂടുതല്‍ ആയപ്പോള്‍ ജോലിയില്‍ നിന്ന് സ്വമേധയാ പിരിഞ്ഞു.
തിരക്കഥാ കൃത്തും സംവിധായകനും
സമൂഹത്തിന്റെ താഴെക്കിടയില്‍ ജീവിക്കുന്നവരുടെ ഇടയില്‍ നടക്കുന്ന ചതി , വഞ്ചന, പ്രേമം, കൊലപാ തകം,അസൂയ എന്നിങ്ങനെയുള്ള വികാരങ്ങള്‍ ആയിരുന്നു പത്മരാജന്റെ ചിത്രങ്ങളിലെ പ്രമേയങ്ങള്‍. നക്ഷത്രങ്ങളെ കാവല്‍ എന്ന ആദ്യ നോവല്‍ തന്നെ കേരള സാഹിത്യ അക്കാഡമിയുടെ അംഗീകാരം (1972) നേടി.

ഭരതന്റെ ‘പ്രയാണം’ (1975) എന്ന ചിത്രത്തിന്റെ തിരക്കഥയു മായാണ് മലയാള ചലച്ചിത്രത്തില്‍ തുടക്കം കുറിച്ചത്. പിന്നീട് ‘പെരുവഴിയ മ്പലം’ (1979) എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ചെയ്തു. ഈ ചിത്രം കലാമൂല്യം കളയാതെ തന്നെ പൊതു ജനങ്ങള്ക്കും വിമര്ശ്കര്ക്കും ഒരു പോലെ ഇഷ്ടപ്പെട്ടു. തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തില്‍ മഴ തന്നെ ഒരു കഥാപാത്രം ആയി അവതരിപ്പിച്ചു അദ്ദേഹം. രണ്ടു പെണ്കുരട്ടികളുടെ കഥ പറഞ്ഞ ദേശാടന പക്ഷികള്‍ കരയാറില്ല എന്ന ചിത്രത്തിന്റെ അസാധാരണമായ അന്ത്യം മറ്റാരും ചിന്തിക്കുക പോലും ചെയ്യാത്ത രീതിയില്‍ ആയിരുന്നു. നമുക്ക് പാര്ക്കാന്‍ മുന്തിരി ത്തോപ്പുകള്‍, ഒരിടത്തൊരു ഫയല്‍ വാന്‍  എന്നീ ചിത്രങ്ങളും റൊമാന്റിക് സങ്കല്പ്പത്തില്‍ ന്നിര്മ്മി്ച്ചു ഇതേ രീതിയില്‍ വിജയമായി, പത്മരാജന്റെ തിരക്കഥകള് തികഞ്ഞ സാഹിത്യമൂല്യം ഉള്ള കൃതി കള്‍ ആയിരുന്നു. സൂക്ഷ്മ വീക്ഷണത്തിലും മാനു ഷിക വികാരങ്ങളുടെ യഥാതഥമായ ചിത്രീകരണത്തിലും മുന്പമന്തിയില്‍ തന്നെ ആയിരുന്നു. നര്മ്മ ബോധം വിടാതെ തന്നെ പത്മരാജന്റെ കഥാപാത്രങ്ങള്‍ മാനുഷിക വികാരങ്ങളെ പ്രദര്ശിപ്പിച്ചു. സംഭാഷണ ത്തിലും പാത്ര സൃഷ്ടിയിലും അദ്ദേഹം അസാമാന്യമായ സൂക്ഷ്മത പാലിച്ചിരുന്നു. തന്റെ സ്വന്തം തിരക്കഥയെ മാത്രമേ അദ്ദേഹം ചിത്രമായി അവതരിപ്പിച്ചുള്ളൂ. സ്വയം എഴുതിയ കഥകള്‍ തന്നെ ആയിരുന്നു അവയുടെ ജീവന്‍. അതുകൊണ്ടു തന്നെ തന്റെ കഥാപാത്രങ്ങള്‍ എങ്ങനെ ആയിരിക്കണം എന്ന് വ്യക്തമായ കാഴ്ചപ്പാടും ഉണ്ടായിരുന്നു.


പത്മരാജനെ പോലെതന്നെ പ്രതിഭാശാലി ആയിരുന്ന ഭരതനും കെ ജി ജോര്ജുാമായുണ്ടായ അടുപ്പം മലയാള ചലച്ചിത്ര നഭസ്സില്‍ ഒരു പുതിയ വഴിതിരിവിനു കാരണമായി. തൊട്ടടുത്ത വീട്ടിലെ ആള്ക്കാരെപ്പോലെ തോന്നുന്ന കഥാപാത്രങ്ങള്‍, കലാമൂല്യം നഷ്ടപ്പെടാത പ്രമേയാവതരണം എന്നിവയെല്ലാം ഇവരുടെ ചിത്രങ്ങളുടെ മുഖ മുദ്രയായിരുന്നു. സമാന്തര ചിത്രങ്ങള്‍ എന്ന് ഇവയെ അന്ന് ദോഷൈക ദൃക്കുകള്‍ വിളിക്കുകയുണ്ടായി. ചലച്ചിത്രത്തില്‍ അശ്ലീല മാകാതെ സെക്സ് എങ്ങനെ നിവേശിപ്പിക്കാം എന്ന് അവര്‍ കാണിച്ചുകൊടുത്തു
. 

അഭിനേതാക്കളും പത്മരാജനും

അഭിനയ പ്രതിഭകളെ കണ്ടെത്താന്‍ പത്മരാജന് അസൂയാവഹമായ കഴിവുണ്ടായിരുന്നു. അദ്ദേഹം പരിചയപ്പെടുത്തിയ കലാകാരന്മാരില്‍ അശോകന്‍ ( പെരുവഴിയമ്പലം), റഷീദ് ( ഒരിടത്തൊരു ഫയല്വാകന്‍) റഹിമാന്‍ ( കൂടെവിടെ), ജയറാം (അപരന്‍), രാമചന്ദ്രന്‍ ( നവംബറിന്റെ നഷ്ടം) , അജയന്‍ (മൂന്നാം പക്കം) എന്നിവര്‍ ഇതിന്റെ നല്ല ഉദാഹരണങ്ങള്‍ ആണ്. മറ്റു ഭാഷയില്‍ നിന്ന് കൊണ്ടുവന്ന സുഹാസിനി, നിതീഷ് ഭരദ്വാജ്, ശാരി എന്നിവരും മലയാളികള്ക്ക് സ്വന്തമായി.


ഭരത് ഗോപി, മമ്മൂട്ടി, മോഹന്ലാല്‍, കരമന ജനാര്ദ്ദനന്‍ നായര്‍, റഹിമാന്‍ , ജഗതി ശ്രീകുമാര്‍, സുരേഷ് ഗോപി, ശോഭന, സുമലത, തിലകന്‍, നെടുമുടി വേണു എന്നി വരുടെ പല മറക്കാനാകാത്ത കഥാപാത്രങ്ങളും പത്മരാ ജന്റെ ചിത്രങ്ങളില്‍ ആയിരുന്നു. മൂന്നാം പക്കത്തിലെ തിലകന്റെ കഥാപാത്രം തിലകന്റെ ചല ചിത്ര ജീവിതത്തിലെ നാഴികക്കല്ലായിരുന്നു. ഐ വി ശശി, ഭരതന്‍ ,മോഹന്‍ എന്നീ സംവിധായകര്ക്കും പത്മരാജന്റെ തിരക്കഥകള്‍ അനുഗ്രഹമായി മാറി. പത്മരാജന്റെ സഹായികള്‍ ആയി പ്രവര്ത്തിച്ച തോപ്പില്‍ അജയന്‍,( പെരുംതച്ചന്‍) സുരേഷ് ഉണ്ണിത്താന്‍( ജാതകം, രാധാമാധവം), ബ്ലെസ്സി ( കാഴ്ച, തന്മാത്ര) എന്നിവര്‍ പത്മരാജന്റെ പ്രത്യേകതകള്‍  മുന്നോട്ടു കൊണ്ടു പോയവരാണ്.
കുടുംബം 
പത്നി രാധാ ലക്ഷ്മി പാലക്കാട് ചിറ്റൂരില്‍ നിന്നും ആയിരുന്നു. പത്മരാജന്റെ ഓര്മ്മൊകള്‍ രാധാലക്ഷ്മി “ പത്മരാജന്‍ - എന്റെ ഗന്ധര്‍ വന്‍ “ എന്ന പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ടു. മകന്‍ അനന്തപത്മനാഭന്‍ ഒരു എഴുത്തുകാരനാണ്‌. പത്മരാജന്‍ തന്റെ ഏറ്റവും നല്ല ചിത്രമായി കരുതിയിരുന്നത് മൂന്നാം പക്കം എന്ന ചിത്രമാണ്. കോഴിക്കോട്ടു പാരമൌണ്ട് ടവര്‍ ഹോട്ടലില്‍ വച്ച് പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതത്താല്‍ 1991 ജനുവരി 24 നു അദ്ദേഹം മരണപ്പെട്ടു, തന്റെ അവസാന ചിത്രമായ ഞാന്‍ ഗന്ധര്വപന്‍ കളിച്ചതു കാണാന്‍ പോയതായിരുന്നു .


പ്രധാന കൃതികള്‍
നോവലുകള്‍ 
ഇതാ ഇവിടെ വരെ, ജലജ്വാല, കള്ളന്‍ പവിത്രന്‍, മഞ്ഞുകാലം നോറ്റ കുതിര,നക്ഷത്രങ്ങളെ കാവല്‍,നന്മകളുടെ സൂര്യന്‍, പെരുവഴിയമ്പലം, പ്രതിമയും രാജകുമാരിയും, രതിനിര്‍ വേദം  , ഋതുഭേദങ്ങളുടെ പാരിതോഷികം, ശവവാഹനങ്ങളെ തേടി, ഉദകപ്പോള, വാടകയ്ക്ക് ഒരു ഹൃദയം, വിക്രമ കാളീശ്വരന്‍

ചെറുകഥകള്‍
അപരന്‍, അവളുടെ കഥ, കരിയിലക്കാറ്റു പോലെ, കൈവരിയുടെ തെക്കെയറ്റം , കഴിഞ്ഞ വസന്ത കാലത്തില്‍, ലോല, മറ്റുള്ളവരുടെ വേനല്‍, ഒന്ന് രണ്ടു മൂന്നു, പ്രഹേളിക, പുകക്കണ്ണട, സിഫിലിസിന്റെ നടക്കാവ്
ചിത്രങ്ങള്‍
പ്രയാണം (1975), ഇതാ ഇവിടെ വരെ (1977),നക്ഷത്രങ്ങളെ കാവല്‍ ((1978),രാപ്പാടികളുടെ ഗീത(1978),രതിനിര്വേളദം (1978), സത്രത്തില്‍ ഒരു രാത്രി(1978),വാടകയ്ക്ക് ഒരു ഹൃദയം (1978), പെരുവഴിയമ്പലം (1979), കൊച്ചു കൊച്ചു തെറ്റുകള്‍ (1979), തകര (1979),ശാലിനി എന്റെ കൂടുകാരി ((1980), ഒരിടത്തൊരു ഫയല്വാകന്‍ (1981), ലോറി ((1981),നവംബറിന്റെ നഷ്ടം (1982),ഇടവേള ((1982), കൂടെവിടെ ((1983), കൈകേയി (((1983), ഈണം (1983), പറന്നു പറന്നു പറന്നു 1984), കാണാ മറയത് (1984), തിങ്കളാഴ്ച നല്ലാ ദിവസം (1985), ഒഴിവുകാലം (1985), കരിമ്പിന്‍ പൂവിക്കരെ (1985), നമുക്ക് പാര്ക്കാ ന്‍ മുന്തിരിത്തോപ്പുകള്‍ 1986), കരിയില കാറ്റു പോലെ (1986), അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ 1986), ദേശാടനക്കിളി കരയാറില്ല (1986), നൊമ്പരത്തി പൂവ് (1986), തൂവാനതുമ്പികള്‍ (1987) , അപരന്‍ (1988), മൂന്നാം പക്കം (1988), സീസന്‍ (1989), ഇന്നലെ (1990), ഈ തണുത്ത വെളുപ്പാന്‍ കാലത്ത് ((1990), ഞാന്‍ ഗന്ധര്വയന്‍ (1991)
അവാര്ഡുവകള്‍ അംഗീകാരങ്ങള്‍
1.കേരള സാഹിത്യഅക്കഡാമി അവാര്ഡ്1972: നോവല്‍: നക്ഷത്രങ്ങളെ കാവല്‍
ദേശീയ ചലച്ചിത്ര അവാര്ഡുകള്‍ 
1979: ഏറ്റവും നല്ല മലയാള ചിത്രം : പെരുവഴിയമ്പലം
1986: ഏറ്റവും നല്ല മലയാള ചിത്രം : തിങ്കളാഴ്ച നല്ല ദിവസം

സംസ്ഥാന ചലച്ചിത്ര അവാര്ഡു്കള്‍
• 1978: ഏറ്റവും നല്ല കഥ – രാപ്പാടികളുടെ ഗാഥ
• 1979: ഏറ്റവും നല്ല (രണ്ടാമത്തെ) ചിത്രം– പെരുവഴിയമ്പലം 
• 1979: ഏറ്റവും നല്ല കഥ പെരുവഴിയമ്പലം
• 1983: ഏറ്റവും ജനസമ്മതമായ ചിത്രം– കൂടെവിടെ 
• 1984: ഏറ്റവും നല്ല തിരക്കഥ കാണാമറയത്
• 1988: ഏറ്റവും നല്ല തിരക്കഥ – അപരന്‍

Kerala Film Critics' Awards
• 1977: ഏറ്റവും നല്ല തിരക്കഥ – ഇതാ ഇവിടെ വരെ 
• 1982: ഏറ്റവും നല്ല ചിത്രം നവംബറിന്റെ നഷ്ടം 
• 1983: ഏറ്റവും നല്ല തിരക്കഥ കൂടെവിടെ 
• 1984: ഏറ്റവും നല്ല തിരക്കഥ കാനാമാരയത്ത് 
• 1986: ഏറ്റവും നല്ല തിരക്കഥ നമുക്ക് പാര്ക്കാന്‍ മുന്തിരിത്തോപ്പു, നൊമ്പരത്ത പൂവ് 
• 1988: ഏറ്റവും നല്ല തിരക്കഥ അപരന്‍, മൂന്നാം പക്കം
• 1990: ഏറ്റവും നല്ല തിരക്കഥ ഇന്നലെ

Film Fans' Awards
• 1975: ഏറ്റവും നല്ല തിരക്കഥ പ്രയാണം 
• 1977: ഏറ്റവും നല്ല തിരക്കഥ ഇതാ ഇവിടെ വരെ 
• 1978: ഏറ്റവും നല്ല തിരക്കഥ രാപ്പാടികളുടെ  ഗാഥ രതിനിര്‍ വേദം  
• 1980: ഏറ്റവും നല്ല തിരക്കഥ തകര

Other awards
• 1982: ക്വലാലമ്പൂര്‍ ഫിലിം ഫെസ്റ്റിവല്‍ ഏറ്റവുംനല്ല ചിത്രം ഒരിടത്തൊരു ഫയല്‍ വാന്‍   
• 1982: ക്വലാലമ്പൂര്‍ ഫിലിം ഫെസ്റ്റിവല്‍ ഏറ്റവുംനല്ലതിരക്കഥ ഒരിടത്തൊരു ഫയല്‍ വാന്‍  
• 1982: ഗള്‍ഫു അവാര്‍ഡു നല്ല ചിത്രം നവംബറിന്റെ നഷ്ടം 
• 1983: പൌര്ണമി അവാര്ഡ്ക , ഏറ്റവും നല്ല സംവിധായകന്‍ കൂടെവിടെ 
• 1987: ഫിലിം ചേംബര്‍ അവാര്ഡ് നല്ല കഥ തൂവാനത്തുമ്പികള്‍ 
• 1988:ഫിലിം ഫെയര്‍ അവാര്ഡ്ര ഏറ്റവും നള സംവിധായകന്‍ അപരന്‍ 
• 1990: ഫിലിം ചേംബര്‍ അവാര്ഡ് നല്ല കഥ – ഇന്നലെ 
1991: FAC അവാര്ഡ് ഞാന്‍ ഗന്ധര്‍ വന്‍ 

പത്മരാജന്‍ അവാര്ഡ്
പത്മരാജന്റെ പേരില്‍ ഓരോ വരഷവും 10,000 രൂപയും ഫലകവും അവാര്ഡായി കൊടുക്കുന്നു.
1. ഏറ്റവും നല്ല ചെറുകഥയ്ക്ക്
2. ഏറ്റവും നല്ല സിനിമയ്ക്ക്

അവലംബം 

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി