സാഹിത്യ നായകന്മാര്‍ - 2 : സര്‍ദാര്‍ കെ എം പണിക്കര്‍


കാവാലം മാധവ പണിക്കര്‍ (കെ എം പണിക്കര്‍) എന്ന മറ്റൊരു പ്രശസ്തനായ കുട്ടനാടിന്റെ പുത്രന്‍1895 ജൂണ്‍ 3 നു കാവാലം ചാലയില്‍ കുടുംബത്തില്‍ ജനിച്ചു. പില്ക്കാലത്ത് ചരിത്രകാരന്‍, പത്രപ്രവര്ത്തകന്‍ , ഭരണാധികാരി, നയതന്ത്ര പ്രതിനിധി, നോവലിസ്റ്റ് എന്നീ നിലകളില്‍ പ്രസിദ്ധനായി. അച്ഛന്‍ പുത്തിലത്ത് പരമേശ്വരന്‍ നമ്പൂതിരി, അമ്മ ചാലയില്‍ കുഞ്ഞിക്കുട്ടി യമ്മ. കാവാലം അന്നത്തെ ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന തിരുവിതാംകൂര്‍ രാജ്യത്തില്പ്പെെട്ട ഒരു ഗ്രാമമായിരുന്നു.


വിദ്യാഭ്യാസം കോട്ടയം സി എം എസ കോളേജിലും മദ്രാസ് കൃസ്ത്യന്‍ കോളേജിലും പിന്നീട് ഓക്സ്ഫോര്ഡ് യൂനീവെര്സിറ്റിയിലുമായിരുന്നു. അലിഗര്‍ മുസ്ലിം യൂനിവെര്സിറ്റി, കല്ക്കട്ട യുനിവേ ര്സിറ്റി എന്നിവയില്‍ പ്രൊഫസര്‍ ആയി ജോലി തുടങ്ങിയ പണിക്കര്‍ 1925 ല്‍ ഹിന്ദുസ്ഥാന്‍ ടൈംസ് എന്ന പത്രത്തിന്റെ പത്രാധിപരായി .പിന്നീട് ഇന്ത്യന്‍ രാജകുടുംബ ങ്ങളിലെ ഭരണാധികാരിയായി നാട്ടുരാജ്യങ്ങളുടെ സംഘത്തിന്റെ ചാന്സലര്‍ പദവി വഹിച്ചു .പാട്യാല രാജാവിന്റെ കീഴില്‍ വിദേശകാര്യ മന്ത്രിയായും ബിക്കാനീര്‍ രാജ്യത്തിലെ മുഖ്യമന്ത്രിയാ യും പ്രവര്ത്തി ച്ചു. (1944–47).

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഐക്യ രാഷ്ട്ര സഭയിലെ ഇന്ത്യയുടെ ആദ്യത്തെ പതിനിധി ആയി 1947ല്‍ നിയമിതനായി പിന്നീട് ഇന്ത്യയുടെ അംബാസഡറായി ചൈന(1948–52), ഈജിപ്റ്റ് (1952–53), ഫ്രാന്‍സ് ((1956–59). എന്നീ രാജ്യങ്ങളില്‍ പ്രവര്ത്തിച്ചു. സംസ്ഥാനങ്ങളുടെ പുന:സംഘടനയ്ക്ക് വേണ്ടി പ്രവര്ത്തിച്ച കമ്മീഷനില്‍ അംഗമായിരുന്നു, അദ്ദേഹം. രാജ്യസഭയില്‍ അംഗമായിരുന്നു. പിന്നീട് അദ്ധ്യാപക നായി കാശ്മീര്‍ യൂനീവേര്സിറ്റി വൈസ് ചാന്സ്ലര്‍ ആയി. അനന്തരം മൈസൂര്‍ യൂനിവെര്സിറ്റി വൈസ് ചാന്സലര്‍ ആയിരിക്കുമ്പോള്‍ , 1963 ഡിസംബര്‍ 10 നു ദിവംഗതനായി. 

കേരള സാഹിത്യ അക്കാഡമിയുടെ ആദ്യത്തെ അദ്ധ്യക്ഷനായി അവരോധിക്കപ്പെട്ടു. മഹാകവി വള്ളത്തോളിന്റെ ദീര്ഘകാല സുഹൃത്തായിരുന്നു. ഈയിടെ യശ:ശരീരനായി നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കരുടെ അമ്മാവനായിരുന്നു ശ്രീ കെ എം പണിക്കര്‍ . 

മലയാള സാഹിത്യത്തിലും ചരിത്രത്തിലും ആദ്യകാലം മുതലേ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചിരുന്നു. അമ്പതിലധികം പുസ്തകങ്ങളും ലേഖനങ്ങളും അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ടു. അനേകം ഗ്രീക്ക് നാടകങ്ങള്‍ അദ്ദേഹം മലയാളത്തിലേക്ക് വിവര്ത്ത നം ചെയ്തിട്ടുണ്ട്. 

അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ താഴെ കൊടുക്കുന്നു. (ഇന്ഗ്ലീഷില്‍ എഴുതിയത് )

• 1920: വിദ്യാഭ്യാസ പുനസംഹടനായ കുറിച്ചുള്ള ഉപന്യാസങ്ങള്‍ (Essays on Educational Reconstruction in India)
• 1922: കനൌജിലെ ശ്രീ ഹര്ഷIന്‍ (Sri Harsha of Kanauj: a monograph on the history of India in the first half of the 7th century A. D.)
• 1923: ഇന്ത്യന്‍ ദേശീയത (Indian Nationalism: its origin, history, and ideals)
• 1928: ഇന്ത്യയിലെ ഇരട്ട ഭരണം (The Working of Dyarchy in India, 1919–1928)
• 1929: ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ബ്രിട്ടീഷ് നയങ്ങളുടെ വളര്ച്ചi (The Evolution of British Policy towards Indian States, 1774–1858)
• 1929: മലബാറും പോര്ട്ടുഗീസും (Malabar and the Portuguese: being a history of the relations of the Portuguese with Malabar from 1500 to 1663)
• 1930: കാശ്മീര്‍ സംസ്ഥാന രൂപീകരണം (The Founding of the Kashmir State: a biography of Maharajah Gulab Singh, 1792–1858)
• 1930: ഇന്ത്യാ ഫെഡറേഷന്‍ Federal India
• 1932: ഇന്ത്യം സംസ്ഥാനങ്ങളും ഇന്ത്യാ ഗവര്ന്മേdന്റും (Indian States and the Government of India)
• 1934: പുതിയ സാമ്രാജ്യം (The New Empire: letters to a Conservative Member of Parliament on the future of England and India)
• 1936: ഇന്ത്യന്‍ രാജാക്കന്മാരുടെ കൌണ്സി ല്‍ (The Indian Princes in Council: a record of the chancellorship of His Highness, the Maharaja of Patiala, 1926–1931 and 1933–1936)
• 1937: ബിക്കാനീരിലെ മഹാരാജാവിന്റെ ജീവചരിത്രം ( His Highness the Maharaja of Bikaner: a biography)
• 1938: ആധുനിക ലോകവും ഹുണ്ടുമാതവും (Hinduism and the modern world)
• 1942: സംസ്ഥാനങ്ങലും ഇന്ത്യന്‍ ഭരണഘടനയും ( The States and the Constitutional Settlement)
• 1943: ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ (Indian States)
• 1944: ഇന്ത്യാ സമുദ്രത്തിന്റെ തന്ത്രപരമായ പ്രാധാന്യം (The Strategic Problems of the Indian Ocean)
• 1945: ഇന്ത്യയും ഇന്ത്യാ സമുദ്രവും (India and the Indian Ocean: an essay on the influence of sea power on Indian history)
• 1947: കാല ഘട്ടങ്ങളിലൂടെ ഇന്ത്യ (India through the Ages)
• 1953: ഏഷ്യയും പാശ്ചാത്യ അധീശത്വവും(Asia and Western Dominance: a survey of the Vasco Da Gama epoch of Asian history, 1498–1945)
• 1954: ഇന്ത്യാ ചരിതരം (A Survey of Indian History)
• 1954: രണ്ടു ചൈനാകളില്‍ (In Two Chinas: memoirs of a diplomat)
• 1956: നയതന്ത്രം – തത്വങ്ങളും പ്രവര്ത്തി യും (The Principles and Practice of Diplomacy)
• 1957: സത്യത്തിന്റെ ശബ്ദം (Voice of Truth, a topical symposium: replies to attacks on Christians and missionaries in India)
• 1957: ഇന്ത്യയും ചൈനയും ( India and China: a study of cultural relations)
• 1958: ഈന്ത്യാ ചരിത്രത്തിലെ നാഴിക കല്ലുകള്‍ (The Determining Periods of Indian History)
• 1960: കേരള ചരിത്രം (A History of Kerala, 1498–1801)
• 1960: പൌരം രാഷ്ട്രവും(The State and the Citizen)
• 1961: ഹിന്ദു സമൂഹം വഴിത്തിരിവില്‍ (Hindu Society at Cross Roads)
• 1961:ഇന്ത്യയുടെ സംസ്കാരത്തിന്റെ പ്രത്യെകതകള്‍ ( Essential Features of India Culture)
• 1962: ലിബെരളിസന്തിനു വേണ്ടി (In Defence of Liberalism)
• 1963: ഇന്ത്യാ ചരിത്ര പഠനം (Studies in Indian History)
• 1963:ഇന്ത്യന്‍ രാഷ്ട്രീയ ചിന്തയില്‍ The Ideas of Sovereignty and State in Indian Political Thought
• 1963: ആധുനിക ഇന്ത്യയുടെ അസ്ഥിവാരം (The Foundations of New India)
• 1963: ഇത്യന്‍ ജീവിതത്തില്‍ ഹിമാലയതിനുള്ള സ്ഥാനം ( The Himalayas in Indian Life)
• 1964: ഇന്ത്യാ ചരിത്രം സംഗ്രഹം ( A Survey of Indian History)
• 1964: ഹിന്ദു മതവും പാശ്ചാത്യരും (Hinduism & the West: a study in challenge and response)
• 1964: സര്പ്പ വും ചന്ദ്രക്കലയും (The Serpent and the Crescent: a history of the Negro empires of western Africa)
• 1965: ഇന്ത്യന്‍ സംപര്ക്ക തെപ്പട്ടിയുള്ള ലേഖനങ്ങള്‍ (Lectures on India's Contact with the World in the pre-British Period)
• 1966: ഇരുപതാം നൂറ്റാണ്ടു The Twentieth Century
• 1967: ജാതിയും ജനാധിപത്യവും ഇന്ത്യയില്‍ (Caste and Democracy & Prospects of Democracy in India)
• 1969: ഇന്ത്യാ ചരിത്രത്തിലെ ഭൂവിഭാഗ ഘടനകള്‍ Geographical Factors in Indian History
• 1977: ഒരു ആത്മകഥ An Autobiography

മലയാള കൃതികള്‍

കല്യാണമല്ലു , 
ദോരശിനി
ധൂമ കേതുവിന്റെ ഉദയം,
പറങ്കി പടയാളി, 
പുനര്കൊടു സ്വരൂപം , 
കേരള സിംഹം (പഴശ്ശി രാജ) 
ചൈനയിലേക്കുള്ള യാത്ര, 
ഉഗ്ര ശപഥം 
കുരുക്ഷേത്രത്തിലെ ഗാന്ധാരി. 
ബാലികാമതം, 
ചിന്താ തരംഗിണി, 
വേലുത്തമ്പി ദളവ, 
നാടക ത്രയം 
കവിതാ തത്വ നിരൂപണം, 
അപക്വ ഫലം , 

References 

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി