സാഹിത്യനായകന്മാര്‍-4: വയലാര്‍ രാമവര്മ്മ
അമ്പതുകളിലും അറുപതുകളിലും കേട്ടിരുന്ന ഒരു മുറവിളി “കവിതയുടെ നാമ്പടഞ്ഞു അല്ലെങ്കില്‍ കൂമ്പടഞ്ഞു” എന്നതായിരുന്നു. പക്ഷെ ചങ്ങമ്പുഴയും വയലാറും പി ഭാസ്കരനും ശ്രീകുമാരന്‍ തമ്പിയുമൊക്കെ ഈ അപവാദത്തിനു അറുതി വരുത്തി എന്നതു ശരിയാണ്. കവിത പറയാനുള്ളതല്ല, പാടാനുള്ളതാണ് എന്ന് ഒ എന്‍ വി യും മധുസൂദനന്‍നായരും മറ്റും കാണിച്ചു തന്നപ്പോള്‍ സാഹിത്യവുമായി പുലബന്ധം പോലുമി ല്ലാതിരുന്ന സിനിമാപ്പാട്ടുകളില്‍ കവിത വിരിയിക്കാം എന്ന് കാണിച്ചു തന്ന വരാണിവരെല്ലാം. ഇവരില്‍ കുറഞ്ഞ കാലം കൊണ്ടു മലയാള സിനിമാഗാനങ്ങളില്‍ പരമാവധി കവിതാഭംഗി സന്നിവേ ശിപ്പിച്ച അപൂര്‍വ പ്രതിഭ ആയിരുന്നു വയലാര്‍ രാമവര്മ്മ. വയലാര്‍ ദേവരാജ് ടീം നിര്മ്മി ച്ച ഒരു സിനിമാ ഗാനത്തിന്റെ ആദ്യത്തെ രണ്ടു വരിയെങ്കിലും മൂളാത്ത ഒരു മലയാളി ഉണ്ടെങ്കില്‍ അയാളെ മലയാളി ആയി അംഗീകരിക്കാന്‍ വിഷമം ആണ്. “ ഗാനങ്ങളെ കവിതയാക്കുകയും കാവ്യകലയെ സംഗീതത്തോടടുപ്പിക്കുകയും ചെയ്ത, നമുക്കുമുമ്പേ നടന്നുപോയ സ്നേഹധനനായ മറ്റൊരു ഓർഫ്യൂസ്” എന്നു് കവി ശ്രീ ഓ. എൻ. വി. കുറുപ്പു് വിശേഷിപ്പിക്കുന്നതു് മറ്റാരേയുമല്ല ‘വയലാർ’ എന്നു കേരളം വിളിക്കുന്ന ശ്രീ വയലാർ രാമവർമ്മയെ തന്നെയാണു്.
ഗഹനമായ തത്വ ചിന്തയായാലും ( “ ആദിയില്‍ വചനമുണ്ടായി... “, “ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു.... “ ), പ്രണയ ശ്രുംഗാരം ആയാലും ( “ തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടീ ...” ) വയലാറിന്റെ വരികളില്‍ കാവ്യ സൌന്ദര്യം നിറഞ്ഞു നിന്നിരുന്നു. പലപ്പോഴും വയലാര്‍ എഴുതി ദേവരാജന്‍ മാസ്റര്‍ ഈണം കൊടുത്ത പാട്ടുകള്‍ ഒരുമിച്ചു കേള്ക്കാ ന്‍ വേണ്ടി മാത്രം ചില സിനിമകള്‍ ഞങ്ങളുടെ തലമുറയില്‍ ഉള്ള പലരും സിനിമാ കൊട്ടകയില്‍ പോയിരുന്നു.
തന്റെ വിപ്ലവ കവിതകളില്‍ കൂടി അറിയപ്പെടുന്ന ഒരു കവി ആയിരുന്നു എങ്കിലും അദ്ദേഹം ചലച്ചിത്രഗാന രംഗത്ത് ഹരിശ്രീ കുറിക്കുന്നതു്. “തുമ്പീ തുമ്പീ വാ വാ” എന്ന ഗാനത്തിലൂടെ ആണു്. പിന്നെ അടുത്ത രണ്ടു പതി റ്റാണ്ടുകളിൽ ചലച്ചിത്രഗാനരംഗത്തും നാടകഗാന രംഗത്തും അദ്ദേഹത്തിന്റെ ഒരു ജൈത്രയാത്ര തന്നെ ആയിരുന്നു എന്നു തന്നെ പറയാം. ആകെ 256 ചിത്രങ്ങളിലായി 2000 ഓളം പ്രൌഢസുന്ദരങ്ങളായ ഗാനങ്ങൾ. ഇതുകൂടാതെ ഇരുപത്തഞ്ചോളം നാടകങ്ങ ളിലായി 150ഓളം പ്രശസ്തങ്ങളായ നാടകഗാനങ്ങൾ ഇതൊക്കെ ഈ ചെറിയ മനുഷ്യന്‍ ചുരുങ്ങിയ കാലയ ളവില്‍, സൃഷ്ടിച്ചു എന്നത് അത്ഭുതത്തോടെ മാത്രമേ നോക്കാന്‍ കഴിയൂ. വെറും നാല്പ്പ ത്തെട്ടു വയസ്സാകു ന്നതിനു പോലും ജീവിച്ചിരിക്കാതെ മണ്മറഞ്ഞ ആ ജീവിതം മലയാള ഭാഷയ്ക്കും കവിതയ്ക്കും സംഗീത ത്തെ സ്നേഹിക്കുന്ന മലയാളികള്ക്കും ചെയ്ത സംഭാ വന അറബിക്കടലിനോളം ആഴവും പരപ്പും ഉള്ളതാ യിരുന്നു.
കുട്ടന്‍ എന്ന ഓമനപ്പേരില്‍ അടുപ്പമുള്ളവരുടെ ഇടയില്‍ അറിയപ്പെട്ടിരുന്ന ഈ കാവ്യപ്രതിഭ ജനിച്ചത് 1928 മാര്ച്ച് 27 നു ആലപ്പുഴ ജില്ലയിലെ വയലാറിൽ ആയിരുന്നു. അച്ഛൻ വെള്ളാരപ്പള്ളി കേരളവർമ്മ, അമ്മ വയലാർ രാഘവപ്പറമ്പിൽ അംബാലികത്തമ്പു രാട്ടി. കുട്ടിക്കാലത്തു തന്നെ ഗുരുകുലസമ്പ്രദാ യത്തിൽ സംസ്കൃതം പഠിച്ചു. കർക്കശക്കാരനായിരുന്ന അമ്മാവ നോ ടുള്ള മാനസികമായ അടുപ്പമില്ലായ്മയോ എതിർപ്പോ കാരണം കൂടിയാവണം ചെറുപ്പത്തിൽ തന്നെ കമ്മ്യൂ ണിസ്റ്റ് ആശയങ്ങളോടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും വളരെയടുത്ത ബന്ധം സ്ഥാപിച്ചു. ഒരു യാഥാസ്ഥിതി കരാജകുടുംബത്തിൽ പെട്ട അദ്ദേഹം വിപ്ലവ സ്വപ്നങ്ങ ളിൽ ആകൃഷ്ടനായി സ്വന്തം പൂണൂൽ തന്നെ ഉപേ ക്ഷിച്ചു. കവിതയുടെയും നാടകഗാനങ്ങളുടേയും ലോകത്തേക്കു് കടന്നു ചെന്നു. തന്റെ ഇരുപത്തി യൊന്നാം വയസ്സിൽ, 1948 ആഗസ്റ്റിൽ, ആണു് ആദ്യ കവിതാസമാഹാരം പുറത്തിറങ്ങുന്നതു്., “പാദമുദ്രകൾ“ എന്ന പേരിൽ. പിന്നീടു് “കൊന്തയും പൂണൂലും”(1950), “എനിക്കു മരണമില്ല”(1955), “മുളങ്കാടു്” (1955), “ഒരു ജൂഡാസ് ജനിക്കുന്നു” (1955), “എന്റെ മാറ്റൊലി ക്കവിതകൾ” (1957), “സർഗ്ഗസംഗീതം” (1961) തുടങ്ങിയ സമാഹാരങ്ങൾ പുറത്തു വന്നു. വയലാര്‍ എഴുതിയ ഒരേ ഒരു ഖണ്ഡകാവ്യം “ ആയിഷ” പ്രസിദ്ധനായ സാംബശി വന്റെ അനുഗൃഹീത നാവില്‍ കൂടി വിജയിച്ച ഒരു കഥാപ്രസംഗവുമായിരുന്നു.
ഇതിനിടയ്ക്കാണു് 1956ൽ ഖദീജാ പ്രൊഡക്ഷൻസിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ “കൂടപ്പിറപ്പു്” എന്ന സിനിമയിലൂടെ അദ്ദേഹം ചലച്ചിത്രഗാനരംഗത്ത് തന്റെ ഹരിശ്രീ കുറിക്കുന്നതു്. “തുമ്പീ തുമ്പീ വാ വാ” എന്നതാണു് ആദ്യഗാനം. അടുത്ത രണ്ടു ദശാബ്ദങ്ങളില്‍ ബ്രദർ ലക്ഷ്മണൻ മുതൽ കെ. ജെ. ജോയ് വരെ 22 സംഗീത സംവിധായകരുമായി അദ്ദേഹം പ്രവർത്തിച്ചു. എങ്കിലും പരവൂർ ജി. ദേവരാജൻ എന്ന സംഗീത രാജശില്പിയുടെ കൂടെയാണു് ഈ പ്രതിഭാശാലി ഏറ്റവും അധികം ഗാനങ്ങൾ ചെയ്തതു്.
മലയാളസിനിമാഗാനരംഗത്തെ അദ്വിതീയമായ ഇവരുടെ കൂട്ടുകെട്ടു് ഒരു ലോകറിക്കാർഡാണു്. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ പത്താം വാർഷികദിനത്തിൽ അവർ ചെയ്ത “ബലികുടീരങ്ങളേ”* എന്ന ഗാനത്തിൽ നിന്നു തുടങ്ങിയ ഈ അപൂർവ്വകൂട്ടുകെട്ടിൽ നിന്നു് 137 ചിത്രങ്ങൾക്കു വേണ്ടി 736 ഗാനങ്ങൾ സൃഷ്ടിക്കപ്പെട്ടു. (*ഈ പാട്ടു് പിന്നീടു് “വിശറിക്കു കാറ്റു വേണ്ട” എന്ന നാടകത്തിലും ഉപയോഗിക്ക പ്പെട്ടു). വയലാറിന്റെ സംഭാവനകള്‍ ഏതാനും അക്കങ്ങളില്‍ ഒതുക്കാന്‍ കഴിയുകയില്ല എങ്കിലും ചരിത്രത്തില്‍ താല്പര്യമുള്ള വര്ക്ക് വേണ്ടി ഏതാനും കണക്കുകള്‍ ഇതാ.
വിവിധ സംഗീത സംവിധായകരോട കൂടി ചെയ്ത ഗാനങ്ങള്‍
ദേവരാജന്‍ : 755 എം എസ ബാബുരാജ്: 125 ദക്ഷിണാമൂര്ത്തി്: 73 ; കെ രാഘവന്‍ :47 ;എം കെ അര്ജുചനന്‍:47 ആര്‍ കെ ശേഖര്‍ :46 ; സലില്‍ ചൌധുരി :35 എം എസ വിശ്വനാഥന്‍ :29; എം എ ചിദംബരനാഥന്‍ : 28 എം ബി ശ്രീനിവാസന്‍ : 27
ഓരോ വര്ഷവും വയലാര്‍ ചെയ്ത ഗാനങ്ങള്‍
1956(12), 1959(10), 1962(36),1963(30), 1964(60), 1965(108) ,1966(11),1967(87), 1968(85),1969(85), 1970(111) ,1971(116), 1972(119), 1973(106), 1974(116), 1975(140), 1976(33),1977(15), 1976(33), 1977(15),1978(6),1979(2),1980(4), 1981(4),1982(2), 1983(11), 1985(1)1986(10),1988(1), 1989(1), 1992(1), 2002(3) 2004(4), 2006(1), 2009(2), 2010(1)
ചേർത്തലയ്ക്കടുത്തു് ചെങ്ങണ്ട പുത്തൻ കോവിലകത്തെ ചന്ദ്രമതിത്തമ്പുരാട്ടി യായിരുന്നു ആദ്യഭാര്യ. അവരില്‍ കുട്ടികള്‍ ഉണ്ടാവില്ല എന്ന് മനസിലായപ്പോള്‍ സന്താനസൌഭാഗ്യത്തിനായി ചന്ദ്രമതിത്തമ്പുരാട്ടിയുടെ സഹോദരി ഭാരതി ത്തമ്പുരാട്ടിയെ പിന്നീടു് വിവാഹം ചെയ്തു. നാലു മക്കൾ - ശരച്ചന്ദ്രവർമ്മ, ഇന്ദുലേഖ, യമുന, സിന്ധു. ഇതിൽ ശരച്ചന്ദ്രവർമ്മ മലയാളത്തിലെ ഇന്നത്തെ പ്രശസ്തനായ ഗാനരചയിതാവാണു്
വയലാര്‍ നേടിയ അവാര്ഡുകള്‍
1.കേരള സാഹിത്യ അക്കാഡെ മി അവാര്ഡ് : 1961
2.ഏറ്റവും നല്ല ഗാനം ദേശീയ ചലച്ചിത്ര അവാര്ഡ്്: 1973
(മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു.. എന്ന ഗാനത്തിന് )
3.കേരള ചലച്ചിത്ര അവാര്ഡ് : ഏറ്റവും നല്ല ചലച്ചിത്ര ഗാനത്തിന് 1969, 1972, 1974, 1975 (മരണാനന്തരം)
References
Comments