സാഹിത്യ നായകന്മാര്‍ - 7 : തോപ്പില്‍ ഭാസി
കേരളത്തിലെ കമ്മ്യുണിസ്റ്റ് പാര്ട്ടി യുടെ വളര്ച്ചയ്ക്ക് ഏറ്റവും സഹായിച്ച “നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി” എന്ന നാടകം എഴുതി കേരളത്തിലങ്ങോളം ഇങ്ങോളം അവതരിപ്പിക്കാന്‍ കാരണമായ തോപ്പില്‍ ഭാസ്കരന്‍ നായര്‍ എന്ന തോപ്പില്‍ ഭാസി, കുട്ടനാട്ടുകാരനായി രുന്നു. ആലപ്പുഴ ജില്ലയില്‍ വള്ളിക്കുന്നം എന്ന സ്ഥലത്ത് ജനിച്ചു. നാടകകൃത്ത്, സംവിധായകന്‍, സാഹിത്യകാരന്‍ , തിരക്കഥാകൃത്തു ,സജീവ കമ്മ്യുണിസ്റ്റ് പ്രവര്ത്തകന്‍, പത്ര പ്രവര്ത്തൃകന്‍ എന്നീ നിലയില്‍ അദ്ദേഹം അറിയപ്പെട്ടു,
വള്ളിക്കുന്നം ഗ്രാമത്തിലെ തോപ്പില്‍ വീട്ടില്‍ പരമേ ശ്വരന്‍ പിള്ളയുടെയും നാണിക്കുട്ടിയമ്മയുടെയും മകന്‍ ആയി 1924 ഏപ്രില്‍ 8 നു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം എസ എന്‍ ഡി പി സംസ്കൃത സ്കൂളിലും പിന്നീട് ചങ്ങരകുളങ്ങര സംസ്കൃത സ്കൂളിലും ആയിരുന്നു. ആയുര്വേദ ചികിത്സ പഠിക്കാന്‍ ആയിരുന്നു ഈ സംസ്കൃത സ്കൂളിലെ പഠിത്തം. തുടര്ന്നു ഭാസിയെ തിരുവനന്തപുരം ആയുര്വേദ കോളേജില്‍ ചേര്ത്ത് പഠിക്കാന്‍ അദ്ദേഹത്തിന്റെ അച്ഛന്‍ ആഗ്രഹിച്ചു. ഇവിടെ വച്ചാണ് വിദ്യാര്ഥികളുടെ സമരത്തില്‍ അദ്ദേഹം സജീവമായി പ്രവര്ത്തി ച്ചു തുടങ്ങിയത് , ആയുര്വേദ കോളേജില്‍ പല സൌകര്യ ങ്ങളും ഉണ്ടാക്കാന്‍ വേണ്ടി ആയിരുന്നു സമരങ്ങള്‍. വൈദ്യകലാനിധി പരീക്ഷയില്‍ ഒന്നാം റാങ്കോടെ അദ്ദേഹം വിജയിച്ചു.
കാമ്പിശ്ശേരി കരുണാകരനുമായുള്ള നീണ്ട സൗഹൃദം ഇവിടെ വച്ചാണ് തുടങ്ങിയത്. ഇവര്‍ രണ്ടു പേരും കൂടി മദ്ധ്യ തിരുവിതാംകൂറില്‍ പല സമരങ്ങള്ക്കും നേതൃത്വം നല്കി്. ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസ്സിന്റെ സജീവ പ്രവര്ത്ത കനായി തുടങ്ങിയ അദ്ദേഹം ക്രമേണ ആ പാര്ട്ടിയില്‍ നിന്നകലുകയും കമ്മ്യുണിസ്റ്റ് ആശയത്തില്‍ ആകൃഷ്ടനായി പാര്ട്ടിയില്‍ അംഗമാകുകയുംചെയ്തു. അങ്ങനെ 1940 – 1950 കാലഘട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്ട്ടിയിലെ പ്രവര്ത്തന ത്തിനു ഭാസി അധികാരികളുടെ നോട്ടപ്പുള്ളിയായി മാറി. 1948–52 വരെ ഒളിവില്‍ നിന്ന് പ്രവര്ത്ത നം തുടര്ന്നു . ശൂരനാട്ട് സംഭവുമായി ബന്ധപ്പെട്ടതിനു ഭാസിയെ പിടിച്ചു കൊടുക്കുന്നവര്ക്ക് ആയിരം രൂപ പാരിതോഷികം വാഗ്ദാനം ചെയ്യപ്പെട്ടു. പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ട അദ്ദേഹം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വള്ളിക്കുന്നം പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡണ്ടായി. 1954 ല്‍ ഭരണിക്കാവ് മണ്ഡലത്തില്‍ നിന്നും 1957ല്‍ പത്തനംതിട്ട മണ്ഡല ത്തില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടു ക്കപ്പെട്ടു. 1992 ഡിസംബര്‍ 8 നു അദ്ദേഹം ദിവംഗതനായി
കെ പി എ സി യും മലയാള ചലച്ചിത്രങ്ങളും
1957 നു ശേഷം തോപ്പില്‍ ഭാസി തിരഞ്ഞെടുപ്പിന് മത്സരിച്ചില്ല. നാടക രചനയ്ക്കും അവയുടെ അവതരണ ത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഒളിവില്‍ ആയിരുന്നപ്പോള്‍ രചിച്ച “മുന്നേറ്റം “ എന്ന നാടകം പിന്നീട് സുഹൂത്തുക്കളുമായിക്കു ചര്ച്ച ചെയ്തു പുതുക്കി എഴുതി ‘ “ നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി“ എന്ന നാടകത്തിനു രൂപം കൊടുത്തു. സോമന്‍ എന്ന തൂലികാനാമത്തിലായിരുന്നു അദ്ദേഹം എഴുതിയത്. നാടകം അവതരിപ്പിക്കാന്‍ ഉണ്ടാക്കിയ കേരള പീപ്പിള്സ്ത ആര്ട്സ്ക ക്ലബ് ( കെ പി എ സി ) നാടകം കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളില്‍ അവതരിപ്പിച്ചു. അതില്‍ നിന്ന് കിട്ടിയ തുക ശൂരനാട്ട് കേസിലെ കുറ്റവാളികളെ സഹായിക്കാനും കേസ് നടത്താനും ഉപയോഗിച്ചു. 1952 ഡിസംബര്‍ 6 നു കൊല്ലം ജില്ലയിലെ ചവറയിലാണ് ആദ്യം ഈ നാടകം അവതരിപ്പിച്ചത്. കെ പി എ സിക്ക് വേണ്ടി ഭാസി 16 നാടകങ്ങള്‍ എഴുതി, ഇവയെല്ലാം സമൂഹത്തിലെ ജങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നവയായിരുന്നു. 1960 കളിലും 70 കളിലും പോലും കെ പി എ സി നാടകം അവതരി പ്പിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ലത്രേ. ക്രമേണ കെ പി എ സി യില്‍ നിന്ന് ചലച്ചിത്രങ്ങ ളിലേക്ക് ഭാസി നീങ്ങി. പല കാലങ്ങളിലായി 110 ഓളം ചലച്ചിത്രങ്ങള്ക്ക് ഭാസി തിരക്കഥ എഴുതി, അവയില്‍ പലതും ഗംഭീര വിജയം ആയിരുന്നു. 1961 ല്‍ മുടിയനായ പുത്രന്‍ വന്‍ വിജയമായി തീര്ന്നു . 16 സിനിമാകള്‍ ഭാസി സംവിധാനം ചെയ്യുകയുമുണ്ടായി. ഇവയില്‍ മിക്കതും വമ്പിച്ച ബോക്സ് ആഫീസ് വിജയമായിരുന്നു.
തോപ്പില്‍ ഭാസി കെ പി എ സി ക്കു എഴുതി സംവിധാനം ചെയ്ത നാടകങ്ങള്‍ ഇവയായിരുന്നു.
1. നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി .
2. സര്‍വെക്കല്ല്
3. മുടിയനായ പുത്രന്‍.
4. പുതിയ ആകാശം പുതിയ ഭൂമി
5. അശ്വമേധം
6. ശരശയ്യ.
7. മൂലധനം.
8. യുദ്ധകാണ്ഡം
9. ഇരുമ്പുമറ.
10. കൂട്ടുകുടംബം
11. തുലാഭാരം
12. ഇന്നലെ ഇന്ന് നാളെ
13. കയ്യും തലയും പുറത്തിടരുത്
14. സൂക്ഷിക്കുക ഇടതു വശം പോകുക
15. മൃച്ഛകടികം
16. പാഞ്ചാലി.
17. ശാകുന്തളം
18. രജനി
മറ്റു കൃതികളില്‍ “ഒളിവിലെ ഓര്മ്മുകള്‍ “ കമ്മ്യുണിിസ്റ്റ് പാര്ട്ടി യെ നിരോധിച്ച കാലത്തെ അനുഭവങ്ങള്‍ വിവരിക്കുന്നു.
അവാര്ഡുൃകള്‍ അംഗീകാരങ്ങള്‍
മുടിയനായ പുത്രന്‍, പുതിയ ആകാശം പുതിയ ഭൂമി, എന്ന നാടകങ്ങള്‍ കേരള സാഹിത്യ അക്കാദമി അവാര്ഡിയനു അര്ഹങമായി. കേരള സംഗീത നാടക അക്കാദമി 1981 ല്‍ അദ്ദേഹത്തിന് ആദ്യത്തെ ഫെലോ ഷിപ്പ് നല്കി ബഹുമാനിച്ചു. സോവിയറ്റ് ലാന്ഡ് നെഹ്‌റു അവാര്ഡും എന്‍ കൃഷ്ണപിള്ള അവാര്ഡിറനും അര്ഹനായി.
കുടുംബ വിശേഷം
സ്പീക്കര്‍ ആയിരുന്ന ശങ്കര നാരായണന്റെ സഹോദരി അമ്മിണിയമ്മ ആയിരുന്നു ഭാസിയുടെ സഹധര്മ്മിണി, ഒളിവില്‍ ആയിരുന്നപ്പോഴായിരുന്നു വിവാഹം . അമ്മിണിയമ്മ എഴുതിയ “ എന്റെ സഖാവ് “ എന്ന കൃതിയില്‍ ഭാസിയുടെ ജീവിതത്തിലെ ലാളിത്യവും പക്വതയും ചിത്രീകരിച്ചിട്ടുണ്ടു. ഉദയാ സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്ന കാലത്ത് കുഞ്ചാക്കോ മുതലാളി ഭാസി എല്ലാ ദിവസവും ഒരേ ഷര്ട്ട് ഇട്ടു വരുന്നത് കണ്ടു പത്നിയോട് ഒരു ഷര്ട്ട്ര വാങ്ങി കൊടുത്തുകൂടെ എന്ന് ചോദിച്ചു. ഇതറിഞ്ഞു ഭാസി പറഞ്ഞതിങ്ങനെ “ ചാക്കൊച്ചാ എനിക്ക് ഒരേ നിറത്തിലുള്ള 8 ഷര്ട്ടുകള്‍ ഉണ്ട്, അവയില്‍ എല്ലാത്തിന്റെയും ഇടത്തെ പോക്കറ്റിനു താഴ ഒരേ സ്ഥാനത്ത് ബീഡി വീണു കത്തിയ ദ്വാരവും കാണാം“ . ഭാര്യയുടെ ഭാഷയില്‍ അദ്ദേഹം തികഞ്ഞ സോഷ്യലിസ്റ്റ് ആയിരുന്നു. ഭാസിക്കും അമ്മിണിഅമ്മക്കും നാല് പുത്രന്മാര്‍ ( അജയന്‍, സോമന്‍, രാജന്‍ സുരേഷ് ) മാല എന്നൊരു പുത്രിയും ഉണ്ടായി. അജയന്‍ “പെരുന്തച്ചന്‍” എന്ന അവാര്ഡു് കിട്ടിയ ചലച്ചിത്രം 1991 ല്‍ സംവിധാനം ചെയ്തു. .
References1.https://en.wikipedia.org/wiki/Thoppil_Bhasi
2.http://kpacdrama.com/history.html
3.http://prominentindianpersonalities.blogspot.in/…/thoppil-b…
Comments