കുട്ടനാട്ടിലെ ചലച്ചിത്രകാരന്മാര്‍ - 1: കുഞ്ചാക്കോ
കുട്ടനാട്ടിലെ കഥകളി ആചാര്യന്മാരെയും മണ്മറഞ്ഞു പോയ സാഹിത്യ കാരന്മാരെ മിക്കവരെയും ഈ കുറിപ്പുകളിലൂടെ പരിചയപ്പെടുത്താന്‍ കഴിഞ്ഞു. ടെലിവിഷന്‍ കഴിഞ്ഞാല്‍ ഇന്ന് ജനങ്ങളെ ഏറ്റവും ആകര്ഷിക്കുന്ന മാധ്യമം എന്ന നിലയില്‍ സിനിമാ വ്യവസായത്തിനുള്ള പങ്കു ചെറുതല്ല. അതുകൊണ്ടു, വിവിധ രീതികളില്‍ ചലച്ചിത്രവുമായി ബന്ധപ്പെട്ട ചില പ്രതിഭകളെയും വ്യക്തികളെയും പരിചയപ്പെടു ത്താന്‍ ശ്രമിക്കുന്നു. നവ മാധ്യമങ്ങളില്‍ വരുന്നതു കൂടുതലും വായിക്കുന്ന യുവജനങ്ങള്ക്ക് പ്രയോജനപ്പെടുമെന്നു കരുതുന്നു.
1- കുഞ്ചാക്കോ
ക്ഷമിക്കണം, കുഞ്ചാക്കോ ബോബന്‍ അല്ല, സാക്ഷാല്‍ കുഞ്ചാക്കോ, ഇപ്പോഴത്തെ നടന്‍ കുഞ്ചാക്കോ ബോബന്റെ അച്ഛന്‍ ബോബന്‍ കുഞ്ചാക്കൊയുടെ അച്ഛന്‍. മലയാള സിനിമാ ചരിത്രത്തില്‍ അതുല്യമായ സ്ഥാനം ഉള്ള ചലച്ചിത്ര നിര്മ്മാതാവും സംവിധായകനുമായിരുന്നു കുഞ്ചാക്കോ. ആലപ്പുഴയ്ക്കടുത്ത് ഉദയ എന്ന സ്റ്റുഡിയോ തുടങ്ങി മദിരാശി യില്‍ നിന്ന് ചലച്ചിത്ര നിര്മ്മാണം ആദ്യമായി മലയാള മണ്ണില്‍ പറിച്ചുനട്ടയാള്‍.
ഞങ്ങളുടെ ചെറുപ്പകാലത്ത് മങ്കൊമ്പില്‍ സിനിമാ കൊട്ടക ഇല്ലായിരുന്നു, ഏറ്റവും അടുത്തുള്ള കൊട്ടക പുളിങ്കുന്ന് കുങ്കോ ആയിരുന്നു. കുങ്കോ എന്നത് കുഞ്ചാക്കോ എന്ന വ്യക്തിയുടെ ചുരുക്കപ്പേരാണെന്നും അതിന്റെ ഉടമസ്ഥന്‍ ശ്രീ കുഞ്ചാക്കോ ആണെന്നും പിന്നീടാണ് ഞങ്ങള്‍ അറിഞ്ഞത്.
ശ്രീ കുഞ്ചാക്കോ ഉദയാ സ്റ്റുഡിയോ സ്ഥാപിചത് 1947 ല്‍ ആയിരുന്നു. അതിനു മുമ്പ് മലയാള ചിത്രങ്ങള്‍ ഏതാണ്ട് എല്ലാം തന്നെ മദിരാശിയില്‍ ആയിരുന്നു നിര്മ്മിച്ചിരുന്നത്. മലയാളത്തിലെ രണ്ടാമത്തെ സ്റ്റുഡിയോ ആയ മെറിരിലാണ്ട് സ്റ്റുഡിയോ 1951 ല്‍ ആണ് പ്രവര്ത്തനം തുടങ്ങിയത്.
കുട്ടനാട്ടിലെ പുളിങ്കുന്ന് എന്ന ഗ്രാമത്തില്‍ 1912ല്‍ ആണ് കുഞ്ചാക്കോ ജനിച്ചത്, അച്ഛന്‍ മാണി ചാക്കോ മാളിയം പുരയ്ക്കല്‍, അമ്മ ഏലിയാമ്മ. കുന്ച്ചക്കൊയുറെ അച്ഛന്‍ കുട്ടനാട്ടിലെ ആദ്യത്തെ ബോട്ട് സര്‍വീ സ് തുടങ്ങിയത് എന്ന് പറയുന്നു. ഇന്റെര്മ്മീടിയറ്റ് പഠനം കഴ്ഞ്ഞപ്പോള്‍ തന്നെ ഒരു സ്റ്റുഡിയോ കേരളത്തില്‍ സ്ഥാപിക്കണമെന്നു കുഞ്ചാക്കൊയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു.
അങ്ങനെയാണ് 1947 ല്‍ ആലപ്പുഴ പട്ടണത്തിനു വടക്ക് പാതിരപ്പള്ളി എന്നാ സ്ഥലത്ത് ഉദയാ സ്റ്റുഡിയോ പ്രവര്ത്തഥനം തുടങ്ങിയത്. കെ വി കോശി എന്നയാളുമായി സഹകരിച്ചു കെ & കെ Productions എന്ന പേരില്‍ ആണ് ആദ്യകാലചിത്രങ്ങള്‍ നിര്മ്മിച്ചത്. വെള്ളി നക്ഷത്രം,നല്ല തങ്ക, ജീവിത നൌക, വിശപ്പിന്റെ വിളി എന്നീ ചിത്രങ്ങളായിരുന്നു ആരംഭം.
1951ല്‍ നിര്മ്മിച്ച ജീവിത നൌക എന്ന സിനിമ പലതുകൊണ്ടും അപൂര്‍വമായ ഒരു ചിത്രമായിരുന്നു. വെറും അഞ്ചു ലക്ഷം രൂപാ മുടക്കി നിര്മ്മി ച്ച ഈ ചിത്രം കെ വെമ്പു എന്നയാള്‍ ആണ് സംവിധാനം ചെയ്തത്. തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ബി എസ സരോജ എന്നിവര്‍ അഭിനയിച്ചു. വി ദക്ഷിണാമൂര്ത്തി ആയിരുന്നു സംഗീതം പകര്ന്നത്. തമിഴിലും തെലുങ്കിലും ഒരേ സമയം ഈ ചിത്രം നിമ്മിച്ചു. ഹിന്ദിയിലേക്ക് ഡബ് ചെയ്യുകയും ചെയ്തു. മെഹബൂബ് എന്ന ഗായകന്റെ ആദ്യത്തെ ചിത്രവുമായിരുന്നു ഇത്. 284 ദിവസം തുടര്ച്ചയായി ഈ ചിത്രം പലയിടങ്ങളിലും പ്രദര്ശി്പ്പിച്ചു. സാധാരണക്കാരുടെ ജീവിതം പകര്ത്തുന്ന ഈ ചിത്രം ഹിന്ദിയിലെ ജീവന്‍ നവ്യ എന്നാ ചിത്രത്തിന്റെ പുനര്‍ നിര്മ്മാ ണം ആയിരുന്നു.
അച്ഛന്‍ എന്ന ചിത്രം പിടിക്കുന്ന കാലത്ത് കോശിയും കുഞ്ചാക്കോയും വേര്പിരിഞ്ഞു. രണ്ടു പേരും വേറെ വേറെ ചിത്ര നിര്മ്മാണം തുടങ്ങി, കുഞ്ചാക്കോ ഉദയ സ്റ്റുഡിയോസ് എന്ന പേരിലും കോശി ഫിലിംകൊ എന്ന പേരിലും. തുടര്ന്നു കുഞ്ചാക്കോ അവന്‍ വരുന്നു, കിടപ്പാടം തുടങ്ങിയ ചിത്രങ്ങള്‍ ഉദയായുടെ പേരില്‍ തന്നെ നിര്മ്മിച്ചു. കിടപ്പാടം എന്ന ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. ഉദയ സ്റ്റുഡിയോ പ്രവര്ത്ത്നം നിര്ത്തി വച്ചു എങ്കിലും ഏതാനും വര്ഷങ്ങള്‍ കഴിഞ്ഞു മന്ത്രിയായിരുന്ന ടി വി തോമസിന്റെ സഹായ ത്തോടെ ഉദയ വീണ്ടും പ്രവര്ത്തങനം തുടങ്ങി.
1960ല്‍ കുഞ്ചാക്കോ ചിത്രനിര്മ്മാണം കൂടാതെ ചിത്ര സംവിധാനം കൂടി തുടങ്ങി. ഉമ്മ ആയിരുന്നു ആദ്യത്തെ ചിത്രം, തുടര്ന്നു നീല സാരി, സീത എന്നീ ചിത്രങ്ങളും നിര്മ്മി ച്ച്. കുഞ്ചാക്കോ വടക്കന്‍ പാട്ട് അടിസ്ഥാനമാക്കി നിര്മ്മി്ച്ച ചിത്രങ്ങള്‍ ഉള്പ്പെടെ 40 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഭാര്യ, ഉണ്ണിയാര്ച്ച , പാലാട്ടു കോമന്‍, ശകുന്തള, പഴശ്ശിരാജാ, മൈനത്തരുവി കൊലക്കേസ്, പൊന്നാപുരം കോട്ട അനാര്ക്കലി, കണ്ണപ്പുണ്ണി എന്നിവ വന്കിട ബോക്സ് ആഫീസ് വിജയമായി തീര്ന്നു . തുടര്ന്നു കുഞ്ചാക്കോ നിര്മ്മി ച്ച ചിത്രങ്ങള്‍ എം കൃഷ്ണന്‍ നായര്‍ ( അഗ്നിമിത്രം, താര, കാട്ടുതുളസി ) എ വിന്സെന്റു ( ഗന്ധര്വി ക്ഷേത്രം ) തോപ്പില്‍ ഭാസി ( ഒരു സുന്ദരിയുടെ കഥ , നിങ്ങളെന്നെ കമ്മ്യൂനീസ്റ്റാക്കി), കെ സേതു മാധവന്‍ ( കൂട്ടുകുടുംബം ) കെ രഘുനാഥ് (ലാറാ നീയെവിടെ) എന്നിവരായിരുന്നു സംവിധായകര്‍..
1976 ല്‍ കുഞ്ചാക്കോ മദിരാശിയില്‍ വച്ച് നിര്യാതനായി. മല്ലനും മാതേവനും എന്നാ ചിത്രത്തിന്റെ ഗാനങ്ങള്‍ കെ രാഘവനുമായി റിക്കാര്ഡ്ന ചെയ്യാന്‍ പോയതായിരുന്നു. കണ്ണപ്പുണ്ണി ആയുരുന്നു അദ്ദേഹം സംവിധാനം ചെയ്ത അവസാനത്തെ ചിത്രം. കുഞ്ചാക്കോ മരിച്ചത് പ്രസിദ്ധ മലയാള നടനും ഉദയായുടെ പല ചിത്രങ്ങളിലും നായകനുമായിരുന്ന സത്യന്റെ അഞ്ചാമത്തെ ചരമ വാര്ഷി്ക ദിനത്തില്‍ ( ജ്യുണ്‍ 15) ആയിരുന്നു .
കുടുംബം
കുഞ്ചാക്കൊയുടെ മകന്‍ ബോബന്‍ ചില ചിത്രങ്ങളില്‍ അഭിനയിച്ചു, തുടര്ന്നു അദ്ദേഹവും ചിത്ര സംവിധാ നത്തിലേക്ക് തിരിഞ്ഞു. പാലാട്ടു കുഞ്ഞിക്കണ്ണന്‍, സഞ്ചാരി, ആഴി എന്നിവ ബോബന്‍ ആയിരുന്നു സംവിധാനം ചെയ്തത്. കുഞ്ചാക്കൊയുറെ കൊച്ചു മകന്‍ കുഞ്ചാക്കോ ബോബന്‍ പിന്നീട് മലയാളത്തിലെ ഒരു മുന്കിട നടനായി ഇന്നും തുടരുന്നു. നവോദയ സ്റ്റുഡിയോ സ്ഥാപിച്ച അപ്പച്ചന്‍ കുഞ്ചാക്കൊയുടെ സഹോദരന്‍ ആയിരുന്നു.
കുഞ്ചാക്കൊയുടെ ചലച്ചിത്രങ്ങള്‍
സംവിധാനം ച്യ്തവ : കണ്ണപ്പനുണ്ണി (1977), ചെന്നായ് വളര്ത്തികയ കുട്ടി ((1976),മല്ലനും മാതേവനും (1976),ചീന വല ((1975), ധര്മട ക്ഷേത്രേ കുരുക്ഷേത്രേ (1975),മാനിഷാദ (1975), നീല പൊന്മാന്‍ (1975), ദുര്ഗ (1974), തുമ്പോലാര്ച്ചത ((1974),പാവങ്ങള്‍ പെണ്ണുങ്ങള്‍ (1973), പൊന്നാപുരം കോട്ട (1973), തേനരുവി (1973),ആരോമലുണ്ണി ((1972),പോസ്ട്ട്മാനെ കാണാനില്ല (1971), പഞ്ചവന്‍ കാടു(1971), ദത്ത് പുത്രന്‍ (1970),ഒതേനന്റെ മകന്‍ (1970) , പേള്‍ വ്യൂ ((1970), സൂസി ((1969), കൊടുങ്ങല്ലൂരമ്മ (1968), പുന്നപ്ര വയലാര്‍ ((1968) തിരിച്ചടി, ((1968), കസവ് തട്ടം (1967), മൈനത്തരുവി കൊലക്കേസ് (1967), അനാര്ക്ക ലി ((1966), ജെയില്‍ ((1966), തിലോത്തമ ((1966), ഇണപ്രാവുകള്‍ (((1965), ശകുന്തള ((1965), ആയിഷ (((1964), പഴശ്ശി രാജ (((1964), കടലമ്മ (1963), ഭാര്യ ((((1962), പാലാട്ടു കോമന്‍ (1962), കൃഷ്ണ കുചേല (1961), ഉണ്ണിയാര്ച്ച (1961), നീലിസാലി (1960),സീത(1960), ഉമ്മ (1960)
കുഞ്ചാക്കൊയുടെ ചിത്രങ്ങളിലായി രുന്നു വയലാര്‍ ദേവരാജന്‍ കൂടുകെട്ടിന്റെ വന്‍ വിജയമായ പല ഗാനങ്ങളും ഉള്പ്പെടുത്തിരുന്നത്. കുഞ്ചാക്കോ തെലുങ്കില്‍ നിന്ന് കൊണ്ടു വന്ന നടി ശാരദ മലയാള ചലച്ചിത്രങ്ങളിലെ ദു:ഖ നായികയായി വളരെ അനേകം ചിത്രങ്ങളില്‍ അഭിനയിച്ചു. അത് പോലെ തിക്കുറിശി പ്രേംനസീര്‍ കവിയൂര്‍ പൊന്നമ്മ, ആറന്മുള പൊന്നമ്മ, ടി ആര്‍ ഓമന മുതലായ നടീനടന്മാര്‍ കുഞ്ചാക്കോ ചിത്രങ്ങളിലൂടെയാണ് പ്രസിദ്ധരായത്. പ്രേംനസീറും ഷീലയും ചേര്ന്ന് അഭിനയിച്ച ഒരു പാടു ഹിറ്റ് ചിത്രങ്ങള്‍ കുഞ്ചാക്കോ നിര്മ്മിച്ചു.
ചുരുക്കത്തില്‍ ഒരു വ്യക്തി എന്ന നിലയില്‍ കുഞ്ചാക്കോ മലയാള സിനിമാ ലോകത്തിനു നല്കി്യ സംഭാവന വളരെ വലുതാണ്.
ചിത്രങ്ങള്‍ ഗൂഗിളില്‍നിന്ന്
Reference:
https://en.wikipedia.org/wiki/Kunchacko
https://en.wikipedia.org/wiki/Udaya_Studios
Comments