കുട്ടനാട്ടിലെ പ്രമുഖ സാഹിത്യ ഭാഷാ പണ്ഡിതന്മാര്‍ - 1 : ഐ സി ചാക്കോ

{അടുത്ത ഏതാനും ലക്കങ്ങള്‍ കുട്ടനാടിന്റെ മക്കളായ സാഹിത്യനായകന്മാരെയും പണ്ഡിതന്മാരേയും കുറിച്ച് എഴുതാന്‍ ഉപയോഗിക്കുന്നു.)

കുട്ടനാട്ടില്‍ ജനിച്ചു വളര്ന്ന ഭാഷാ പണ്ഡിതന്മാരില്‍ എന്ത് കൊണ്ടും മുന്പന്തിയില്‍ നില്ക്കുന്ന ആളായി രുന്നു ഐ സി ചാക്കോ. പുളിങ്കുന്നിനടുത് പുന്നക്കു ന്നത്തുശ്ശേരിയില്‍ 1875 ഡിസംബര്‍ 25 നു ഇല്ലിപ്പറമ്പു എന്ന ഗൃഹത്തില്‍ ജനിച്ചു. സംസ്കൃത വിദ്യാഭ്യാസം ആണ് ആദ്യം ലഭിച്ചത്, പിന്നീട് ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഉപരിപഠനം നടന്നു. ആലപ്പുഴയിലെ ഒരു സ്കൂളില്‍ അദ്ധ്യാപകനായി ജീവിതം തുടങ്ങിയ ശ്രീ ചാക്കോ, 1901ല്‍ ലണ്ടനില്‍ ഉപരിപഠന ത്തിനു പോയി, ഊര്ജതന്ത്രത്തില്‍ ബി എസ് സി ഹോനെര്സ് ബിരുദം നേടി, തുടര്ന്നു ഇമ്പീരിയല്‍ സയന്സ് കോളേജില്‍ നിന്ന് ഖനന എഞ്ചിനീയറിങ്ങില്‍ ഐ ആര്‍ എസ എം, ഐ ആര്‍ സി എസ എന്നീ ബിരുദവും നേടി. തിരിച്ചു വന്നു തിരുവിതാംകൂര്‍ സര്ക്കാരിന്റെ കീഴില്‍ ഭൂഗര്ഭ ശാസ്ത്ര വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. ദീര്ഘകാലം വ്യവസായ വകുപ്പില്‍ ഡയരക്ടര്‍ ആയും പ്രവര്ത്തി ച്ചു.1966 മേയ് 27 നു ഇഹലോകവാസം വെടിഞ്ഞു. 

ഇങ്ങ്ലീഷ്‌, മലയാളം, സംസ്കൃതം, ഗ്രീക്ക്, സുറിയാനി, ലാറ്റിന്‍, ഫ്രെഞ്ച് ജെര്മ്മന്‍ ഭാഷകളില്‍ അവഗാഹം ഉണ്ടായിരുന്ന ശരിക്കും ഒരു ബഹു ഭാഷാപണ്ഡിത നായിരുന്നു അദ്ദേഹം. പരിഭാഷകന്‍ , നിരൂപകന്‍, ഗവേഷകന്‍, ശാസ്ത്രജ്ഞന്‍ കവി എന്നീ നിലകളില്‍ ഭാഷയ്ക്ക് സംഭാവനകള്‍ നല്കിയിരുന്നു അദ്ദേഹം. ആദ്യ കാലത്ത് സംസ്കൃതത്തില്‍ ആയിരുന്നു കവിത എഴുതി യിരുന്നത്. ആദ്യത്തെ കവിത തന്റെ വീട്ടില്‍ വളര്ത്തു ന്ന നായയുടെ മരണത്തെപ്പറ്റി ആയിരുന്നുവത്രേ. വിഷ്ണു സഹസ്രനാമത്തിന്റെ ചുവടു പിടിച്ചു ഒരു കൃസ്തു സഹസ്രനാമം അദ്ദേഹം രചിച്ചു. ശാസ്ത്ര വിഷയങ്ങള്‍ മലയാളത്തില്‍ പഠിപ്പിക്കാന്‍ ഒരു ശബ്ദ സൂചിക തന്നെ അദ്ദേഹം നിര്മ്മിച്ചു. 1932ല്‍ സാങ്കേതിക സംജ്ഞകള്‍ എന്ന ഒരു ലേഖന പരമ്പര തന്നെ കേരളം എന്ന മാസിക യില്‍ പ്രസിദ്ധീകരിച്ചു .ഇന്ഗ്ലീഷിലുള്ള പല പദങ്ങളു ടെയും നിഷ്പത്തി , ഗ്രീക്ക്, ലാറ്റിന്‍ ഭാഷകളുമായുള്ള അവയുടെ ബന്ധം, അവയ്ക്ക് സമാനമായ സംസ്കൃത പദങ്ങള്‍ കണ്ടെത്തുക എന്നിവ അദ്ദെഹത്തിന്റെ സംഭാവന ആയിരുന്നു. കൃഷി സംബന്ധമായി എഴുതിയ ലേഖനങ്ങളുടെ സമാഹാര മായിരുന്നു ‘ കൃഷിവിഷയ ങ്ങള്‍’ എന്നത്. കുട്ടികള്ക്ക് വേണ്ടി പ്രകൃതി പാഠകഥകള്‍' എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചു ഭാഷാ വ്യാകരണത്തിലും അദ്ദേഹം സംഭാവനകള്‍ നല്കി. കേരള സാഹിത്യ അക്കാഡെമിയുടെ രണ്ടാമത്തെ അവാര്‍ഡ് അദ്ദേഹത്തിനായിരുന്നു.  

അദ്ദേഹേത്തിന്റെ പ്രധാന ഗ്രന്ഥങ്ങള്‍ ഇവയാണ്.

1. കത്തോലിക്കാ പരിശ്രമം ( പരിഭാഷ)
2. പ്രകൃതി കഥകള്‍
3. കൃഷി വിഷയങ്ങള്‍
4. 4. ജിവിത സ്മരണകള്‍.
5. സര്‍ തോമസ്‌ മൂര്‍
6. മാര്‍ ലൂയിസ് – ജീവിതവും കാലവും
7. വാല്മീകിയുടെ ലോകത്തില്‍
8. കരുണാ നിരൂപണം.
9. വിതണ്ട വാത ധ്വംസനം.
10. ചില ശബ്ദങ്ങളും അവയുടെ രൂഡാര്തങ്ങളും .
11. പാണിനീയ പ്രദ്യോതം
12. കൃസ്തു സഹസ്ര നാമം
13. അദ്ധ്യാപക പ്രശ്നം
14. ചെറുകിട റബര്‍ തോട്ടത്തിലെ അവര്തവന കൃഷി
15. പപ്പായുടെ ആധിപത്യം.

കേരളത്തിലെ ആദ്യത്തെ റബര്‍ തോട്ടം പെരിയാറി ന്റെ തീരത്ത് കോതമംഗലത്ത് തട്ടേക്കാട്ട് എന്ന സ്ഥലത്ത് ഉണ്ടാക്കിയത് ശ്രീ ഐ സി ചാക്കോയുടെ ശ്രമ ഫലമായായിരുന്നു.

കൂടുതല്‍ വിവരങ്ങള്ക്ക് :

Comments