ചലച്ചിത്രകാരന്മാര്‍ - 4 : രാജന്‍ പി ദേവ്

ആലപ്പുഴ ജില്ലയില്‍ ചേര്ത്തലയില്‍ ജനിച്ച രാജന്‍ പി ദേവ് എന്ന അതുല്യ നടന്‍, ആദ്യം പ്രൊഫഷനല്‍ നാടകങ്ങളിലും പിന്നീട് മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും ഒരുപോലെ വിജയിച്ച ആളായിരുന്നു. വില്ലന്‍ റോളില്‍ അല്പം നര്മ്മം കലര്ത്തി അഭിനയിച്ച അദ്ദേഹം 200 ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചു. ‘കാട്ടു കുതിര” എന്ന നാടകത്തിലെ കൊച്ചു വാവ എന്ന കഥാപാത്രമായി അഭിനയിച്ചാണ്‌ അദ്ദേഹം പ്രശസ്തനായത്.

കുടുംബ വിശേഷം

1951 മേയ് 29 നു എസ ജെ ദേവിനും കുട്ടിയമ്മയ്ക്കും തിരുവല്ലയില്‍ ആയിരുന്നു ജനനം. ചേര്ത്തല ഗവ. ബോയ്സ് ഹൈസ്കൂളിലും ചേര്ത്തല സെന്റ്‌ മൈക്കെല്സ് കോളേജിലും , എസ എന്‍ കോളേജിലും ആയിരുന്നു വിദ്യാഭ്യാസം. ഭാര്യയുടെ പേര്‍ ശാന്തമ്മ. ആശ, ജൂബി രാജ്, ഉണ്ണി എന്നീ മൂന്നു കുട്ടികള്‍ ഈ ദമ്പതികള്ക്ക് ജനിച്ചു. ഇതില്‍ ജൂബിരാജ് അച്ഛന്റെ പാത തന്നെ തുടര്ന്നു ചില മലയാള സിനിമകളില്‍ അഭിനയി ച്ചിട്ടുണ്ട്. ഉണ്ണി ഒരു ശബ്ദ എഞ്ചിനീയര്‍ ആണ്. ഒന്ന് രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും ഉണ്ട്.
തുടക്കം നാടകത്തിലൂടെ

കേരളത്തിലെ പ്രൊഫഷനല്‍ നാടകങ്ങളില്‍ ആണ് ദേവിന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. അച്ഛന്‍ ഒരു നാടക നടന്‍ ആയിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പ്രോത്സാഹനവും ഉണ്ടായിരുന്നു. പ്രസിദ്ധ നാടക നടനും സംവിധായകനുമായിരുന്ന എന്‍ എന്‍ പിള്ള യുടെയും എസ എല്‍ പുരം സദാനന്ദന്റെയും നാടകങ്ങളില്‍ അഭിനയിച്ചു. എസ എല്‍ പുരത്തിന്റെ പ്രസിദ്ധ നാടകമായിരുന്ന കാട്ടുകുതിരയിലെ കൊച്ചു വാവ എന്ന കഥാപാത്രമാണ് അദ്ദേഹം അഭിനയിച്ച നാടകങ്ങളില്‍ ഏറ്റവും വിജയമായത്. നൂറില്‍ പരം സ്റ്റേജുക ളില്‍ അവതരിപ്പിക്കപ്പെട്ട ആ നാടകം കേരളത്തില്‍ ഒരു പാടുസ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ പ്രശസ്തി എത്തിച്ചു. ജുബിലീ തിയെറ്റെര്സ് എന്ന നാടക കമ്പനി അദ്ദേഹം തുടങ്ങിയതായിരുന്നു. ഇവര്‍ അവതരിപ്പിച്ച നാടകങ്ങളുടെ നിര്മ്മാ്ണത്തിലും സംവിധാനത്തിലും ദേവ് സഹായിച്ചു .

സിനിമയില്‍ അഭിനയിച്ചു തുടങ്ങിയപ്പോഴും നാടകത്തില്‍ നിന്ന് അദ്ദേഹം പൂര്ണമായി വിട്ടു നിന്നില്ല. ജുബിലീ തിയെട്ടെര്സ് അവസാനമായി അവതരിപ്പിച്ച ആക്ഷേപ ഹാസ്യനാടകമായ ‘അമ്മിണിപുരം ഗ്രാമപഞ്ചായത്തി' ന്റെ ഗാനങ്ങളും സംഗീത സംവിധാനവും രാജന്‍ പി ദേവ് നിര്വഹിച്ചു.

ചലച്ചിത്രങ്ങളില്‍

ഫാസില്‍ സംവിധാനം ചെയ്ത “ എന്റെ മാമാട്ടിക്കുട്ടി യമ്മ ‘ എന്ന ചിത്രത്തിലൂടെ ആയിരുന്നു ദേവിന്റെ തുടക്കം, 1983ല്‍. രാജന്‍ പി ദേവ് അഭിനയിച്ചു വിജയിപ്പിച്ച കാട്ടുകുതിര ചലച്ചിത്രമാക്കിയപ്പോള്‍ കൊച്ചു ബാവ എന്ന കഥാപാത്രം അവതരിപ്പിച്ചത് തിലകന്‍ ആയിരുന്നു. ഇതില്‍ നിരാശനായി ഒരു മാസികയ്ക്കു കൊടുത്ത അഭിമുഖം തമ്പി കണ്ണന്താനം എന്ന സംവിധായകന്റെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹം 1990 സംവിധാനം ചയ്ത ഇന്ദ്രജാലം എന്ന ചിത്രത്തിലെ കാര്ലോസ് എന്ന വില്ലന്റെ കഥാപാത്രം അവതരിപ്പി ക്കാന്‍ രാജന്‍ പി ദേവിനെ ക്ഷണിച്ചു, മോഹന്‍ലാല്‍ ആയിരുന്നു ഈ സിനിമയിലെ നായകന്‍. നാടകത്തിലെ കൊച്ചുവാവയെപ്പോലെ സിനിമയിലെ കാര്ലോ്സും പ്രസിദ്ധമായി. ഈ സിനിമ അങ്ങനെ രാജന്‍ പി ദേവിന്റെ ചലചിത്ര അഭിനയ ജീവിതത്തിലെ വഴിത്തിരിവായി.
വെറും വില്ലന്‍ വേഷമാകാതെ അല്പം നര്‍മ്മ ബോധം ഉള്ള വില്ലന്മാരായിരുന്നു അദ്ദേഹം അഭിനയിച്ച വില്ലന്മാര്‍. 1995ല്‍ രാജസേനന്‍ സംവിധാനം ചെയ്ത ‘ അനിയന്‍ ബാവ ചേട്ടന്‍ ബാവ’ എന്ന ചിത്രവും ബോക്സ് ആഫീസില്‍ വലിയ വിജയമായി. ചേട്ടന്‍ ബാവ നരേന്ദ്ര പ്രസാദും അനിയന്‍ ബാവ ആയി ദേവും വന്‍ വിജയമായി. 1995ല്‍ തന്നെ ഇറങ്ങിയ സ്ഫടികം, 2005 ല്‍ ഇറങ്ങിയ തൊമ്മനും മക്കളും 2007ല്‍ ഇറങ്ങിയ ചോട്ടാ ബോംബെ എല്ലാം ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രങ്ങളുടെ വിജയത്തോടെ തമിഴിലും തെലുങ്കിലും കന്നടയിലും ദേവ് അഭിനയിച്ചു തുടങ്ങി. ശങ്കര്‍ സംവിധാനം ചെയ്ത ജെന്റില്‍ മാന്‍ വിജയമായി. മറ്റു ഭാഷകളില്‍ 50 ഓളം ചിത്രങ്ങള്‍ ദേവ് അഭിനയിച്ചിട്ടുണ്ടു. അദ്ദേഹം അഭിനയിച്ച 150 ഓളം ചിത്രങ്ങളില്‍ 35 എന്നതിലും അഴിമതിക്കാരനായ പോലീസ് ആഫീസരുടെ റോള്‍ ആയിരുന്നു. അഭിനത്തോടൊപ്പം, അചാമ്മക്കുട്ടിയുടെ അച്ചായന്‍, (1998), മനിയറക്കള്ളന്‍ അച്ഛന്റെ കൊച്ചുമോള്ക്ക്യ(2003). എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. മമ്മൂട്ടിയും പ്രിഥ്വിരാജും അഭിനയിക്കുന്ന കായല്‍ രാജാവ് , സിംഹം എന്നെ ചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ പരിപാടി ഇട്ടിരിക്കുകയായിരുന്നു.
എന്നാല്‍ 2009 ജൂലൈ 29നു കരള്‍ സംബന്ധമായ രോഗത്തിനടിമപ്പെട്ടു അദ്ദേഹം കൊച്ചിയില്‍ വച്ച് മരിച്ചു. അവസാനം അഭിനയിച്ച ചിത്രം ‘റിങ്ങ്ടോണ്‍ “ എന്നതായിരുന്നു.
രാജന്‍ പി ദേവിന്റെ ചലചിത്രങ്ങള്‍

മലയാളം

‘റിങ്ങ്ടോണ്‍(2010), ബ്രഹ്മാസ്ത്രം(2010), ബ്ലാക്ക് സ്ടാളിയന്‍ ((2010), ശംഭു (2009), ഡാഡി കൂള്‍ ((2009), ഈ പട്ടണത്തില്‍ ഭൂതം (((2009), ഐ ജി(2009), ഹൈലെസ (2009), ലവ് in സിങ്ങപ്പൂര്‍(2009), ബുള്ളറ്റ് ((2008),ആയുധം (2008), ഷെയ്ക്സ്പിയര്‍ എം എ മലയാളം(2008), ടായ് ഇങ്ങോട്ട് നോക്കിയേ (2008), ഗോപാലപുരാണം ((2008), സൌണ്ട് of ബൂട്ട് ((2008),ലോളിപ്പോപ് (2008), കണിച്ചുകുളങ്ങരയില്‍ സി ബി ഐ ((2008),അ ന്ണന്‍ തമ്പി ((2008),മായ ബസാര്‍((2008), രൌദ്രം (2008),ചോക്കൊലെറ്റ് (2007), ഇന്ദ്രജിത്ത്((2007), കിച്ചാമണി (((2007), ബ്ലാക്ക് ക്യാറ്റ് (((2007), ആലിഭായ് (((2007), നാദിയ കൊല്ലപ്പെട്ട രാത്രി (((2007), അതിശയന്‍ (((2007),അബ്രഹാം ലിങ്കന്‍ (((2007), ചൊട്ട മുംബൈ(((2007), സ്കെച് ((2007),നഗരം (2007) , പന്തയക്കോഴി (2007) ജ്യോത്സര്‍ (2007). ഒരുവന്‍ (2006), പോത്തന്‍ വാവ(2006) ഹൈവേ പൊലീസ് (2006) , വര്ഗം( (2006) ദി ടൈഗര്‍ (2005), ചാന്തുപൊട്ട് (2005), ഭരത് ചന്ദ്രന്‍ ഐ പി എസ(2005), പാണ്ടിപ്പട (2005), തസ്കര വീരന്‍ (2005) കളയാന കുറിമാനം (2005).ഉടയോന്‍ (2005) തൊമ്മനും മക്കളും (2005), ഇസ്ര (2005), നാട്ടുരാജാവ് (2004), അപരിചിതന്‍ (2004), ശംഭു (2004), തെക്കേക്കര സുപര്‍ ഫസ്റ്റ് ( (2004)..വജ്രം (2004), വെള്ളി നക്ഷത്രം (2004), സി ഐ മഹാദേവന്‍ 5 അടി നാലിഞ്ചു ((2004)..സേതുരാമ അയ്യര്‍ (2004)), വാമന പുറം ബാര്‍ രൂഒടു ((2004). കുസൃതി (2004) അച്ഛന്റെ കൊച്ചുമോള്ക്ക്റ(2003)..സ്വന്തം മാളിക (2003), കിംഗ്‌ മേക്കര്‍ ലീഡര്‍ (2003)..ടൌന്‍ (2002), കൈ ഇതും ദൂരത്തു (2002), ഊമപ്പെണ്ണിനു ഒരിയാടാ പ്പയ്യാന്‍(2002), ശിവം(2002), ഞാന്‍ രാജാവ് (2002), അഖില (2002), സ്വര്ണ് മെടല്‍ (2002), വിദേശി നായര്‍ സ്വദേശി നായര്‍ (2002), നരിമാന്‍ (2001), ഷാര്ജ) ടുഷാര്ജ (2001), കരുമാടിക്കുട്ടന്‍ (2001), ഈ നാട് ഇന്നലെ വരെ (2001). നഗര വധു (2001), കാക്കി നക്ഷത്രം (2001) .നക്ഷത്രങ്ങള്‍ പറയാതിരുന്നത് (2001), രാക്ഷസ രാജാവ് ((2001), വക്കാലത്ത് നാരായണന്‍ കുട്ടി (2001), കവര്‍ സ്റ്റോറി (2000), രാപിഡ് ആക്ഷന്‍ ഫോര്സ്0 (2000), മേരാ നാം ജോക്കര്‍(2000) , ദി വാറണ്ടു (2000), ദാദാ സാഹിബ്(2000).,സത്യമേവ ജയതേ (2000), കല്ലുകൊണ്ടു പെണ്ണ് (2000) .ആകാശ ഗംഗ (1999), ആയിരം മേനി(1999), പാറശ്ശാല പാച്ചന്‍ പയ്യന്നൂര്‍ പരമു(1999), ക്രൈം ഫയല്‍ (1999) ദീപസ്തംഭം മഹാശ്ചര്യം (1999), എഴുപുന്ന തരകന്‍(1999), ഇന്ടിപെന്ടന്സ്ല (1999), ജനനായകന്‍ 1999), പഞ്ച പാണ്ഡവര്‍(1999), സ്വസ്ഥം ഗൃഹ ഭരണം(1999), ആളി ബാബയും ആറര കള്ളന്‍മാരും(1998, അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍(1998),ദ്രാവിഡന്‍(1998), ഗ്രാമ പഞ്ചായത്ത്(1998), കല്ല്‌ കൊണ്ടൊരു പെണ്ണ് (1998), വിസ്മയം(1998), കലാപം (1998), കൊട്ടാരം വീട്ടില്‍ അപ്പുട്ടന്‍(1998), വര്ണ(പ്പകിട്ട് (1997)) , ആറ്റുവേല (1997). ഭൂപതി(1997), മാസ്മരം(1997), അസുര വംശം (1997), ഇക്കരയാനെന്റെ മാനസം(1997).ജനാധിപത്യം,(1997), ജുനിയര്‍ മാന്ദ്രേക്(1997), കല്യാണഉണ്ണികള്‍ (1997), കോട്ടപ്പുറത്തെ കൂട്ടുകുടുംബം(1997), മന്ത്ര മോതിരം (1997), ന്യുസ് പേപ്പര്‍ ബോയ്‌ (1997), അഴകിയ രാവണന്‍ (1997), കിണ്ണം കട്ട കള്ളന്‍ (1996) ,മലയാള മാസം ചിങ്ങം ഒന്ന്(1996), മൂക്കില്ല രാജ്യത്ത് മുറിമൂക്കന്‍ രാജാവ്(1996),സത്യഭാമയ്ക്കൊരു പ്രണയലേഖനം(1996), മിസ്സ്ടര്‍ ക്ലീന്‍ (1996), ഡോമിനിക് പ്രേസേന്റെശന്‍ (1996), യുവതുര്ക്കിി(1996). പട നായകന്‍(1996), സാമൂഹ്യ പാഠം(1995), ആലഞ്ചേരി തമ്പ്രാക്കള്‍(1995), ദി കിംഗ്‌(1995), സ്പെഷ്യല്‍ സ്ക്വാഡ്‌ (1995) പീറ്റര്‍ സ്കോട്ട് (1995)., തിരുമനസ്സ് (1995), ഒരു അഭിഭാഷകന്റെ കേസ് ഡയറി(1995), അഗ്രജന്‍ (1995), അനിയന്‍ ബാവ, ചേട്ടന്‍ ബാവ (1995), കളമശ്ശേരി കല്യാനയോഗം(1995), കര്മ്മസ(1995), കിടിലോ കിടിലം(1995), മിക്സ്ആക്ഷന്‍ (1995), കൊക്കരക്കോ (1995), മാന്ത്രികം(1995), മഴവില്കൂടാരം(1995), പുതുക്കോട്ടയിലെ പുതു മണവാളന്‍(1995), കമ്മീഷണര്‍(1995), സ്ഫടികം(1995)., എഴരക്കൂട്ടം(1995), ത്രീ മെന്‍ ആര്മി (1995), ടോം ആണ്ട് ജെറി (1995), ക്യാബിനെട്റ്റ് (1994) വര്ഘീസു കുട്ടി കുടുംബ വിശേഷം(1994), മാനത്തെ കൊട്ടാരം(1994), ഞാന്‍ കൊടീശ്വരന്‍(1994), കമ്പോളം 1994)..രുദ്രാക്ഷം (1994), കടല്‍ l(1994), ഗാന്ദീവം (1994) പുത്രന്‍1994) .ചുക്കാന്‍ (1994) .കമ്മീഷണര്‍(1994) പാളയം(1993), ജെന്റില്‍ മാന്‍ (1993), ആയിരപ്പറ(1993), ഏകലവ്യന്‍(1993), ഇന്ച്ചക്കാട്ടു മത്തായി & സന്സ്‍(1993), ജനം(1993, മാഫിയ (1993), പ്രവാചകന്‍(1993), സ്ഥലത്തെ പ്രധാന പയ്യന്സ്ക(1993), എന്റെ പൊന്നു തമ്പുരാന്‍(1992), ഫസ്റ്റ് ബെല്‍ (1992), ആര്ദ്രം9 (1992) കാഴ്ചയ്ക്കപ്പുറം(1992), മാന്യന്മാര്‍(1992), അപാരത(1992) .കുറ്റപത്രം(1991). മൂക്കില്ലാ രാജ്യത്ത് (1991), ആമിനാ ടെയ്ലെര്സ്(1991) , തുടര്ക്ക ഥ (1991) .ചക്രവര്ത്തി9 (1991) കടിന്ജൂല്‍ കല്യാണം(1991), ഒളിയമ്പുകള്‍ (1990) അപ്പു(1990), ഈ കണ്ണില്‍ കൂടി(1990), ഇന്ദ്രജാലം (1990) . വ്യൂഹം(1990), എഴുന്നള്ളത്ത്‌ സ്വന്തം എന്ന് കരുതി (1989), സംവത്സരങ്ങള്‍ (1988), പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍1986), ശ്യാമ. (1986), മകന്‍ എന്റെ മകന്‍(1985), അകലത്തെ അമ്പിളി(1985), എന്റെ മാമാട്ടിക്കുട്ടിയമ്മ (1983), സ്ഫോടനം (1981) : ആകെ 191

തമിഴ് ചിത്രങ്ങള്‍ : 19
തെലുങ്ക് : 13
സംവിധാനം ചെയ്തതു : 3
സീരിയല്‍ : 3

അവലംബം വിക്കിപ്പീദിയ

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി