ചലച്ചിത്രകാരന്മാര്‍ - 5 : നരേന്ദ്ര പ്രസാദ്

ങ്ങ്ലീഷ്‌ സാഹിത്യ അദ്ധ്യാപകന്‍ നാടക കൃത്ത് എ ന്നീ രീതിയില്‍ തുടങ്ങി മലയാളത്തിലെ ഒരു പക്ഷെ എല്ലാ കാലത്തെയും വലിയ വില്ലന്‍ ആയി അഭിനയിച്ച നരേന്ദ്രപ്രസാദ് 1946 ഡിസംബര്‍ 26 നു ആലപ്പുഴ ജില്ലയില്‍ മാവേലിക്കരയില്‍ ജനിച്ചു. അച്ഛന്റെ പേര്‍ രാഘവക്കുറുപ്പ്‌, അമ്മ ജാനകിയമ്മ. പ്രാഥമിക വിദ്യാഭ്യാസം മാവേലിക്കര ഗവ. ഹൈസ്കൂളില്‍. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ പ്രീ ഡിഗ്രി , പന്തളം എന്‍ എസ എസ കോളേജില്‍ നിന്ന് ബി എസ സി ( കണക്കു) , കേരള ഇന്സ്ട്ടിട്യൂട് ഓഫ് ഇന്ഗ്ലീഷില്‍ നിന്ന് ഇങ്ങ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം എന്നിവ പൂര്ത്തിേയാക്കി. ഇന്ഗ്ലീഷിലും മലയാള ത്തിലും ധാരാളം വായിക്കുമായിരുന്ന പ്രസാദ് ബിരുദ പഠന സമയത്ത് തന്നെ സാഹിത്യ പ്രവര്ത്തനത്തില്‍ ഏര്പ്പെുട്ടിരുന്നു. മലയാളം ഇങ്ങ്ലീഷ്‌ സാഹിത്യ ചര്ച്ച്കളില സജീവ സാന്നിദ്ധ്യം ആയിരുന്ന അദ്ദേഹം പഠിക്കുന്ന കാലത്ത് ഇത്തരം പല മത്സരങ്ങളിലും സമ്മാനാര്ഹനായി. സൌപര്ണിക എന്ന നാടകം 1985 ല്‍ കേരള സാഹിത്യ അക്കാദമിയുടെ അവാര്ഡ് ‌ നേടി. ഭാര്യ നന്ദ , മക്കള്‍ ദീപ, ദിവ്യ.



ഔദ്യോഗിക ജീവിതം.
1967 ല ബിഷപ്പ് മൂര്‍ കോളേജില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. തുടര്ന്നു പാലക്കാട്ട് വിക്ടോറിയ കോളേജിലും തിരുവനന്തപുരം ആര്ട്ട്സ് കോളേജിലും യൂണീവേര്സിട്ടി കോളേജിലും ജോലി നോക്കി. 1989 ല്‍ യൂനീവേര്സിട്ടി കോളേജില്‍ പ്രൊഫസര്‍ ആയി ജോലി ചെയ്യുമ്പോള്‍ മഹാത്മാ ഗാന്ധി യൂനീവേര്സിട്ടിയിലെ സ്കൂള്‍ ഓഫ് ലെറ്റെ്ര്സിന്റെ ഡയരക്ടര്‍ ആയി നിയമിതനായി. 2003 നവംബര്‍ മൂന്നിന് മരിക്കുന്നത് വരെ ആ സ്ഥാനത്ത് തുടര്ന്നു .
എന്റെ ജ്യേഷ്ടന്‍ ശശിധരന്‍ പാലക്കാട്ട് വിക്ടോറിയ കോളേജില്‍ ജോലി ചെയ്തിരുന്ന കാലം ഒരിക്കല്‍ ജ്യേഷ്ടന്‍ എനിക്ക് പരിചയപ്പെടുത്തിയ മെലിഞ്ഞ ഖദര്‍ ഷര്ട്ടിട്ട ഒരു ജൂനിയര്‍ അദ്ധ്യാപകനെ ഓര്മ്മവരുന്നു. അല്പം സാഹിത്യ വിമര്ശനവും എഴുത്തും ഒക്കെ ഉണ്ടായിരുന്ന ആ ഇങ്ങ്ലീഷ്‌ അദ്ധ്യാപകന്‍ ഏതാണ്ട് പത്തു വര്ഷം കഴിഞ്ഞു മലയാള സിനിമയിലെ എല്ലാം തികഞ്ഞ ഒരു വില്ലന്‍ ആയി അവതരിച്ചു എന്ന് അത്ഭുതം ആയി എനിക്ക് തോന്നി..

നാടക ജീവിതം
നാടക രചനയിലും സംവിധാ നത്തിലും അദ്ദേഹത്തിന് ഉണ്ടായിരുന്ന അഭിനിവേശം “ നാട്യഗൃഹം” എന്ന നാടക സംഘം ഉണ്ടാക്കുന്നതിലേക്ക് നയിച്ചു. . എണ്പ“തുക ളില്‍ പല നാടകങ്ങളും ഇവിടെ സംവിധാനം ചെയ്തു അവതരിക്കപെട്ടു. അന്ന് അദ്ദേഹത്തിന്റെ സംഘ ത്തില്‍ പ്രവര്ത്തിച്ച അഭിനേതാക്കളില്‍ പലരും പിന്നീട് സിനിമയില്‍ വിജയികളായി. ഭരത് മുരളി, ഗോപകുമാര്‍ , അലിയാര്‍ കുഞ്ഞു, റഷീദ് ഇവര്‍ നാട്യ ഗൃഹത്തിലെ നടന്മാരായാണ് കലാപ്രവര്ത്തനം തുടങ്ങിയത്. പ്രസിദ്ധ കവിയും ഗാനരചയിതാവും ആയ കൈതപ്രം ദാമോദരന്‍ നമ്പൂതിരി നാട്യ ഗൃഹത്തിന് വേണ്ടി ഗാനങ്ങള്‍ എഴുതി സംഗീതം പകര്ന്നിരുന്നു.. നാട്യ ഗൃഹത്തില്‍ അവതരിപ്പിച്ച “സൌപര്ണിക” എന്ന നാടകം 1983 ല്‍ സംഗീത നാടക അക്കാഡമിയുടെ ഒന്നിലധികം അവാര്ഡുകള്ക്ക് അര്‍ഹം ആയി.. ഇവിടെ അവതരിപ്പിച്ച മറ്റു നാടകങ്ങള്‍ വെള്ളിയാഴ്ച , ശനിദശ, മാര്ത്താണ്ടവര്മ്മ എങ്ങനെ രക്ഷപ്പെട്ടു, മൂന്നു പ്രഭുക്കന്മാര്‍, സതീര്ര്‍ഥ്യന്‍ എന്നിവ ആയിരുന്നു.

നരേന്ദ്ര പ്രസാദിന്റെ സാഹിത്യ പ്രവര്ത്തനങ്ങളില്‍ 'അലഞ്ഞവര്‍ അന്വേഷിച്ചവര്‍' എന്ന നോവലും നിഷേസ്ധികളെ മനസ്സിലാക്കൂ, ആധുനിക്ത്തിന്റെ മദ്ധ്യം , എന്റെ സാഹിത്യ നിരൂപണങ്ങള്‍ , ജാതി പറഞ്ഞാല്‍ എന്തെ, സൌപര്ണിക എന്നിവയാണ്. നാടക രചനയ്ക്കും വിമര്ശനത്തിനും കേരള സാഹിത്യ അക്കാഡമി അവാര്ഡിനന് അര്ഹ നായി. 
പിന്നീടാണ് അദ്ദേഹം ചലച്ചിത്ര ലോകത്തില്‍ എത്തിയത്. ആദ്യം ആദ്യം ചെറിയ സ്വഭാവ നടനായും പിന്നീട് ഒരു അര വില്ലനായും പിന്നീട് തികഞ്ഞ വില്ലനായും അംഗീകാരം നേടി. ആറാം തമ്പുരാന്‍, തലസ്ഥാനം, പൈതൃകം, സ്ഥലത്തെ പ്രധാന പയ്യന്‍, ഏകലവ്യന്‍ , യാദവം , ഉത്സവ മേളം, ഞങ്ങള്‍ സന്തുഷ്ടരാണ്, ഉസ്താദ്, വാഴുന്നോര്‍, വന്‍ മാന്‍ ഷോ, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് . സൂസന്ന തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. പൈതൃകത്തിലെ അഭിനയത്തിന് ഏറ്റവും നല്ല സഹായ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്ഡും അദ്ദേഹത്തിന് കിട്ടുകയുണ്ടായി. 
കോഴിക്കോട് പി വി എസ ആശുപത്രിയില്‍ വച്ച് ശാസകോശസംബന്ധമായ അസുഖം മൂലം 2003 നവംബര്‍ 3 നു നിര്യാതനായി


അഭിനയിച്ച മലയാള ചിത്രങ്ങള്‍
ബ്രഹ്മാസുരന്‍ (2007), ദീപങ്ങള്‍ സാക്ഷി (2005) , ക്യാമ്പസ് (2005) , വിദേശി നായര്‍ സ്വദേശി നായര്‍(2005), കേരള ഹൌസ് ഉടന്‍ വില്പ്പ നയ്ക്ക്(2004) കൊട്ടാരം വൈദ്യന്‍ (2004) .കുസൃതി i (2004), ഗൌരീശങ്കരം(2003), വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട്(2003) , വരും വരുന്നു വന്നു (2003), മിഴി രണ്ടിലും (2003), മഴനൂല്‍ കനവു(2003), നക്ഷത്രങ്ങളുടെ രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി(2002) .ഡാനി (2002), കൃഷ്ണപക്ഷ ക്കിളികള്‍(2002), കഥ (2002), പുണ്യം (2002), ഒന്നാമന്‍ (2002), ആഭരണചാര്ത്തു (2002), സ്വപ്ന ഹളിയില്‍ ഒരുനാള്‍ (2002), വന്‍ മാന്‍ ഷോ (2001) , മേഘ സന്ദേശം (2001), നക്ഷത്രങ്ങള്‍ പറയാതിരുന്നത്(2001) , പുണ്യം(2001), കാക്കി നക്ഷത്രം(2001), രണ്ടാം ഭാവം(2001) , ആന്ദോ2ലനം (2001), ഈ നാട് ഇന്നലെ വരെ (2001), സൈവര്‍ തിരുമേനി(2001), നരസിംഹം(2000), സൂസന്ന (2000), സഹായാത്രികള്ക്ക് സ്നേഹപൂര്വ്വം് (2000), മഴനൂല്ക്കനനവ്‌(2000), എഫ് ഐ ആര്‍ (1999), ഞങ്ങള്‍ സന്തുഷ്ടരാണ് (1999), ഋഷി വംശം(1999),ഉദയപുരം സുല്ത്താ ന്‍(1999) ഉസ്താദ് (1999) വാഴുന്നോര്‍(1999), ആക്രോശം (1998), സൂര്യ പുത്രന്‍(1998), പഞ്ചലോഹം (1998).ഇലവംകോടു ദേശം(1998), കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ (1998) മയില്പീലിക്കാവ് (1998), മന്ത്രി മാളികയില്‍ മനസ്സമ്മതം (1998), കളിയാട്ടം (1997), ആറാം തമ്പുരാന്‍1997) , അസുര വംശം (1997) ഭൂപതി (1997) .കല്യാനപ്പിറ്റെന്നു(1997), ഇന്നലെകളില്ലാതെ (1997), കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് (1997), സുവര്ണമ സിംഹാസനം(1997), മൂന്നു കോടിയും മുന്നൂറു പവനും (1997), കണ്ണൂര്‍ (1997), കിള്ളിക്കുരിശ്ഷിയിലെ കറുമ്പ മേള(1997), രാജതന്ത്രം(1997), കഥാ പുരുഷന്‍(1996) കല്യാണപ്പിറ്റെന്നു (1997), ദില്ലിവാല രാജകുമാരന്‍(1996), എക്സ്ക്യൂസ് മി എഹു കോളേജിലാ (1996), രജപുത്രന്‍ (1996), സുല്ത്താ ന്‍ ഹൈദരാലി(1996), മയൂര നൃത്തം (1996), സൂര്യ പുത്രികല്‍ (1996), ഒരു അഭിഭാസഹകന്റെ കേസ് ഡയറി(1995) , അക്ഷരം (1995) , ആലന്ചെഇ തമ്പ്രാക്കള്‍ (1995) . അനിയന്‍ ബാവ ചേട്ടന്‍ ബാവ(1995), കളമശ്ശേരി കല്യായോഗം (1995) കിടിലോ കിടിലം (1995) , മംഗളം വീട്ടില്‍ മാനസേശ്വരി ഗുപ്ത (1995), സര്ഗല വസന്തം (1995),സിന്ദൂര രേഖ (1995) , എഴാരക്കൂട്ടം (1995, ബോക്സര്‍ (1995) ചന്ത (1995), ചൈതന്യം (1995), മിമിക്സ് ആക്ഷന്‍ 500 (1995), തിരുമനസ്സ് (1995), ടോം & ജെറി (1995) .സുകൃതം (1994) , വിഷ്ണു(1994), ഭീഷ്മാചാര്യ(1994, സി ഐ ഡി ഉണ്ണികൃഷ്ണന്‍ (1994) , ഗലീലിയോ (1994) .... ചുക്കാന്‍ (1994) രഹാ കൃഷ്ണം(1994) മലപ്പുറം ഹാജി മഹാനായ ജോജി(1994), പവിത്രം (1994), വാര്ദ്ധഷക്യ പുരാണം(1994), ആയിരപ്പറ (1993), അമ്മാവന്റെ സത്യം (1993) .... ബന്ധുക്കള്‍ ശത്രുകള്‍ (1993), ഭാഗ്യവാന്‍(1993), ഏകലവ്യന്‍ (1993) .ജനം (1993) . കാവടിയാട്ടം (1993), മേലെപ്പരംപില്‍ ആണ്‍ വീട്,(1993), പൈതൃകം (1993), സരോവരം1993), ജൌണലിസ്റ്റ് (1993) തലമുറ (1993), യാദവം(1993), കുടുംബ സ്നേഹം(1993), പ്രവാചകന്‍ (1993), സ്ഥലത്തെ പ്രധാന പയന്സ് (1993), ആര്ദ്രംല(1992) , കുടുംബ സമേതം(1992), ഊട്ടി പട്ടണം (1992), പണ്ടു പണ്ടൊരു രാജകുമാരി (1992) .രാജ ശില്പ്പി (1992) തലസ്ഥാനം(1992) ഉത്സവ മേളം(1992), അദ്വൈതം (1992), ഉണ്ണിക്കുട്ടനു ജോലി കിട്ടി (1990)


ശബ്ദം കൊടുത്തത് (ഡബ്ബിംഗ്)
ഓര്ക്കാപ്പുറത്ത്, അഥര്‍വം , വൈശാലി, ചിത്രം , മീന മാസത്തിലെ സൂര്യന്‍
ടെലിവിഷനില്‍ 
കടമറ്റത്ത്‌ കത്തനാര്‍, പെരുവഴിയിലെ ്കരിയിലകള്‍ , കരിയില മൂടിയ വഴിത്താരകള്‍, പാണ്ടവപ്പ്ട, സ്ത്രീ

അവലംബം : 

ചിത്രങ്ങള്‍ : ഗൂഗിളില്‍ നിന്ന്

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി