സാഹിത്യ നായകന്മാര്‍ 6 : കാവാലം നാരായണ പണിക്കര്‍

കാവാലം എന്ന ചെറിയ ഗ്രാമം മലയാള സാഹിത്യത്തിനു തന്ന മൂന്നാമത്തെ പ്രതിഭയായിരുന്നു. നാടകാചാര്യനും സംവിധായകനും കവിയും ആയിരുന്ന കാവാലം നാരായണ പണിക്കര്‍. നാടക രചനയിലും അവതരണത്തിലും തനതായ ഒരു ശൈലി വികസിപ്പിച്ചു അവതരിപ്പിച്ച അദ്ദേഹം ഏതാനും മാസങ്ങള്ക്ക് മുമ്പാണ് രംഗത്ത്‌ നിന്ന് നിഷ്ക്രമിച്ചത്. ഈ കുറിപ്പ് അദ്ദേഹത്തിന്റെ പാവന സ്മരണക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു. 

കുട്ടനാടിന്റെ മറ്റൊരു മഹാനായ പുത്രനായ നാരായണപ്പണിക്കര്‍ കാവാലം എന്ന കുട്ടനാടന്‍ ഗ്രാമത്തില്‍ 1928 ഏപ്രില്‍ 28 നു ജനിച്ചു. ചാലയില്‍ തറവാട്ടില്‍ ജനിച്ച അദ്ദേഹം സര്ദാര്‍ കെ എം പണിക്ക രുടെ അനന്തിരവനും പ്രൊഫ. അയ്യപ്പപണിക്കരുടെ മച്ചുനനും ആയിരുന്നു. കോളേജ് വിദ്യാഭ്യാസം കോട്ടയം സി എം എസ കോളേജിലും ആലപ്പുഴ സനാതനധര്മ ( എസ ഡി) കോളേജിലും ആയിരുന്നു. എസ് ഡി കോളേ ജില്‍ നിന് ധനതത്വ ശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം മദ്രാസ് ലാ കോളേജില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി. 1955 മുതല്‍ 6 വര്ഷം വക്കീല്‍ ആയി ജോലി നോക്കി, അതെ സമയം തന്നെ സാഹിത്യ ത്തിലും നാടക രചനയിലും ഏര്പ്പെട്ടിരുന്നു. 1961 ല്‍ കേരള സംഗീത നാടക അക്കാഡമിയുടെ കാര്യ ദര്ശി്യായി നിയമിതനായപ്പോള്‍ താമസം തൃശ്ശൂരെക്ക് മാറ്റി. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തില്‍ അദ്ദേഹം നാടന്‍ കലകളുടെയും ക്ലാസിക്ക് കലകളുടെയും പഠന ഗവേഷണത്തില്‍ ഒരു പോലെ പ്രവര്ത്തിച്ചു.
1974ല്‍ തിരുവനന്തപുരത്തേക്ക് താമസം മാറ്റി. ശ്രീ പണിക്കര്‍ എഴുതിയ ‘അവനവന്‍ കടമ്പ “ എന്ന നാടകം ജി അരവിന്ദന്‍ ചലച്ചിത്രമാക്കി. സോവിയറ്റ് യുണിയന്‍, ഗ്രീസ് എന്നീ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഗ്രീസില്‍ ജോലി ചെയ്ത കാലത്ത് ഗ്രീക്ക് കലാകാരന്മാ രുമായി സഹകരിച്ചു വിശ്വപ്രസിദ്ധ ഗ്രീക്ക് പുരാണമായ ഹോമറിന്റെ ഇലിയഡും നമ്മുടെ രാമായണവും സംയോജിപ്പിച്ച് ‘ഇലിയാന’ എന്ന നാടകം രചിച്ചു. തിരുവനന്തപുരത്ത് സ്ഥിരതാമസം ആയപ്പോള്‍ ആദ്യം ‘തിരുവരങ്ങ് ‘ എന്ന ട്രൂപും പിന്നീട് സോപാനം എന്ന നാടക ട്രൂപ്പും സ്ഥാപിച്ചു. ഈ സ്ഥാപനമാണ്‌ പിന്നീട് ഭാഷാ ഭാരതി എന്ന ലളിതകലാ പരിശീലന ഗവേഷണ കേന്ദ്രം( Institute for Training and Research in Fine Arts) ആയി മാറിയത്. ഏഷ്യാനെറ്റിന്റെ ഉപദേശകനായും കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ വൈസ് ചെയര്മാാന്‍ ആയും അവസാന കാലം വരെ പ്രവര്ത്തിെച്ചു. 2016 ജ്യുണ്‍ 26 നു വാദ്ധക്യസഹജമായ അസുഖമായി 88 അം വയസ്സില്‍ അന്തരിച്ചു.

മരണക്കിടക്കയില്‍ കിടന്നു പോലും നാടകം സംവി ധാനം ചെയ്തു അദ്ദേഹം. പ്രസിദ്ധ നടിയായ മഞ്ജു വാര്യരെക്കൊണ്ടു അഭിജ്ഞാന ശാകുന്തളം സംസ്കൃത ത്തില്‍ അഭിനയിപ്പിക്കാന്‍ പഠിപ്പിക്കുകയായിരുന്നു. കാവാലത്തിന്റെ മരണ ശേഷമാണ് ഈ നാടകം ആദ്യ പ്രദര്ശ നം നടത്തിയത്. കാവാലത്തിന്റെ മകന്‍ ശ്രീകുമാര്‍ ഇപ്പോള്‍ അദ്ദേഹം തുടങ്ങി വച്ച പല കലാ പ്രവര്ത്തനനങ്ങളും മുമ്പോട്ട്‌ കൊണ്ടു പോകുന്നു. പ്രസിദ്ധ സിനിമാ നടന്‍ നെടുമുടി വേണു നാരായണ പ്പണിക്കരുടെ വത്സല ശിഷ്യനാണ്. കുട്ടനാട്ടില്‍ നിന്ന് താമസം മാറ്റി എങ്കിലും വര്ഷത്തില്‍ പല പ്രാവശ്യം അദ്ദേഹം കാവാലത്തുള്ള ക്ഷേത്ര ഉത്സവത്തിനും ഞങ്ങളുടെ നാട്ടിലെ മൂര്തിസ്വാമിയുടെ വീട്ടിലും വരാറുണ്ടായിരുന്നു. .



രചനകള്‍
സംകൃത ഭാഷയില്‍ പണ്ഡിതനായിരുന്ന അദ്ദേഹം 26 നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ആദ്യ കാലത്ത് സംസ്കൃതത്തില്‍ നിന്നും ഇന്ഗ്ലീഷില്‍ ഷേയ്ക്സ്പിയര്‍ നാടങ്ങളില്‍ നിന്നും മലയാളീകരിച്ചു മാധ്യമ വ്യയോഗം (1979), കാളിദാസന്റെമ വിക്രമോര്വ്വ ശീയം (1981), ശാകുന്തളം (1982), കര്ണാിഭരണം (1984, 2001), ഭാസന്റെ ഊരുഭംഗം (1988),, സ്വപ്ന വാസവദത്തം, ദൂത വാക്യം(1996) എന്നിവ രചിച്ചു.
മലയാളത്തില്‍ രചിച്ച നാടകങ്ങള്‍ പ്രസിദ്ധമായവ : അവനവന്‍ കടമ്പ, ദൈവത്താര്‍, തിരുവാഴിത്താന്‍, ഒറ്റയാന്‍, കരിംകുട്ടി, തെയ്യത്തെയ്യം ,പോരനാടി, ജാബാല സത്യകാമന്‍ , കല്ലുരുട്ടി, കരിവേഷം എന്നിവയാണ്.

ഷേയ്ക്സ്പിയരിന്റെ ടെമ്പെസ്റ്റ്, ഴാന്ഗ് വാല്‍ സാര്ത്രി ന്റെ ‘ട്രോജന്‍വിമന്‍’ സംസ്കൃത നാടകമായ ഭഗവദജ്ജുകം എന്നിവ അദ്ദേഹം മലയാളത്തിലേക്ക് പരിഭാഷ പ്പെടുത്തി

കണ്ണീര്‍ മങ്ക, പ്രേമരശ്മി, കാവാലം കവിതകള്‍, കലിസന്തരണം എന്നീ കവിതാ സമാഹാരങ്ങള്‍ കാവാലം പ്രസിദ്ധീകരിച്ചവയാണ്. അദ്ദേഹം രചിച്ച ഒട്ടേറെ ലളിതഗാനങ്ങള്‍ ആകാശവാണിയില്‍ കൂടി ജനങ്ങള്ക്ക് ‌ കേള്ക്കാ ന്‍ കഴിഞ്ഞിട്ടുണ്ട്.
കൂടിയാട്ടം ഗുരുവായിരുന്ന മാണിമാധവചാക്യാരെപ്പറ്റിയുള്ള ചിത്രം സംവിധാനം ചെയ്തു.
ഉത്സവപ്പിറ്റെന്നു, മഞ്ചാടിക്കുരു വാടകക്കൊരു ഹൃദയം മര്മ്മ്രം എന്നെ ചലച്ചിത്രങ്ങള്ക്ക്യ ഗാനങ്ങളെഴുതി.
1993ല്‍ എറിന്‍ ബീ എന്ന സംവിധായകന്‍ കാവാല ത്തിന്റെ ‘ഒറ്റയാന്‍ ‘ നാടകം ന്യു യോര്ക്ക്ി നഗരത്തില്‍ അവതരിപ്പിച്ചു. മികച്ച നിരൂപണം അന്ന് ഈ നാടകത്തിനു കിട്ടി. എറിന്‍ ബീ എഴുതിയ പുസ്തകത്തിലെ ഒരു അദ്ധ്യായം മുഴുവനും കാവാലത്തിന്റെ സംഭാവനകളെപ്പറ്റി ആയിരുന്നു.
ജി ദേവരാജന്‍, എം ജി രാധാകൃഷ്ണന്‍ മുതലായ സംഗീത സംവിധായകരുടെ കൂടെ 245 ഓളം ഗാനങ്ങള്‍ കാവാലം എഴുതുകയുണ്ടായി.
അംഗീകാരങ്ങള്‍ ,അവാര്ഡുറകള്‍
1983 ല്‍ കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ മികച്ച സംവിധായകനുള്ള അവാര്ഡ് നേടി. 2002 ല്‍ അക്കാഡമി ഫെലോഷിപ്പും 2007 ല്‍ പദ്മ ഭൂഷനും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. .
കേരള സംസ്ഥാന ചലച്ചിത്ര ഗാനത്തിനുള്ള അവാര്ഡു

രണ്ടു പ്രാവശ്യം (1978ല്‍ ‘വാടക്കൊരു ഹൃദയം’ എന്ന ചിത്രത്തിനും 1982 ല്‍ ‘മര്മ്മ്രം’ എന്ന ചിത്രത്തിനും കിട്ടി.

മദ്ധ്യപ്രദേശ്‌ സര്ക്കാരിന്റെ കാളിദാസ പുരസ്കാരവും (1994–1995). അദ്ദേഹത്തിന് ലഭിച്ചു.
2013 ല്‍ ഏറ്റവും നല്ല ഗാന രചയിതാവിനുള്ള ടി ടി കെ വനിതാ ചലച്ചിത്ര അവാര്‍ഡ്‌.

2013 – ഏഷ്യാ വിഷന്‍ അവാര്ഡ് ഏറ്റവും നല്ല ഗാനത്തിന്

Photos from Google Images
അവലംബം;

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി