കുട്ടനാടന്‍ ചലച്ചിത്രകാരന്മാര്‍ - 2 : നവോദയ അപ്പച്ചന്‍
കുഞ്ചാക്കോയെപ്പോലെതന്നെ മലയാള സിനിമയ്ക്ക് മികച്ച സംഭാവന ചെയ്ത മറ്റൊരു കുട്ടനാട്ടുകാരന്‍ ആയിരുന്നു നവോദയ അപ്പച്ചന്‍. മലയാളത്തില്‍ ആദ്യത്തെ 3ഡി സിനിമയും ആദ്യത്തെ 70 mm ചിത്രവും ഉണ്ടാക്കാനും ധൈര്യം കാണിച്ച അപ്പച്ചന്‍. മലയാള സിനിമയ്ക്ക് നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തിയ ക്രാന്തദര്ശി ആയിരുന്നു.
.
ഉദയാ സ്റ്റുഡിയോ സ്ഥാപകനായ കുഞ്ചാക്കൊയുടെ സഹോദരന്‍ ആയി 1925 ഫെബ് ആറിനു പുളിങ്കുന്നില്‍ ജനനം 2012 ഏപ്രില്‍ 23 നു മരണം. ചലച്ചിത്ര നിര്മ്മാ താവും സംവിധായകനും നവോദയ സ്റ്റുഡിയോയുടെ സ്ഥാപകനും ആയിരുന്നു അപ്പച്ചന്‍.
അപ്പച്ചന്‍ നിര്മ്മിച്ച ചിത്രങ്ങളില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, പടയോട്ടം എന്നിവ പ്രധാനമാണ്. ഇന്ത്യയില്‍ നിര്മ്മിച്ച ആദ്യത്തെ 3ഡി ചിത്രമായിരുന്നു മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, ഹിന്ദിയില്‍ "ചോട്ട ചേട്ടന്‍" എന്ന പേരിലും ഈ ചിത്രം റിലീസ് ചെയ്തു. ദൂരദര്ശ നില്‍ “ബൈബിള്‍ കഥകള്‍ “(Bible Ki Kahaaniyaam) എന്ന ടിവി സീരിയല്‍ അദ്ദേഹം നിര്മ്മിച്ചു.
സഹോദരന്‍ കുഞ്ചാക്കൊയോടൊപ്പം ഉദയ സ്റ്റുഡിയോയില്‍ ആണ് പ്രവര്ത്തനം തുടങ്ങിയത്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം സംവിധാനം ചെയ്തത് അപ്പച്ചന്‍ ആയിരുന്നു. ദക്ഷിണ ഇന്ത്യയില്‍ ആദ്യമായി ഒരു 70 mm ചിത്രമായ പടയോട്ടം നിര്മ്മിച്ചതും അപ്പച്ചന്‍ തന്നെ. ചെന്നയില്‍ “കിഷ്കിന്ധ” എന്ന ആദ്യത്തെ തീം പാര്ക്കും അദ്ദേഹത്തിന്റെ സംഭാവന ആയിരുന്നു. അദ്ദേഹത്തിന്റെ സംഭാവന കള്‍ പരിഗണിച്ചു 2011 ലെ ജെ സി ഡാനിയല്‍ പുരസ്കാരം ലഭിച്ചു. സാജന്‍ പ്രൊഡക്ഷന്സ് നിര്മിിയച്ച "കടത്തനാടന്‍ അമ്പാടി" എന്ന ചിത്രം കോടതി ഇടപെട്ടു പാപ്പരായ സാജന്റെ സാമ്പത്തിക ഇടപാടുകള്‍ തീര്ക്കാന്‍ പൂര്ണ വിശ്വാസം അര്പ്പിച്ചുകൊണ്ടു നവോദയ അപ്പച്ചനോടു ആവശ്യപ്പെട്ടു,
ക്രാന്ത ദര്ശിയായ നിര്മ്മാതാവ്
സാങ്കേതികത്വത്തില്‍ മലയാള സിനിമ ഇന്ത്യന്‍ സിനിമയുടെ പുറകില്‍ അല്ല മുമ്പില്‍ തന്നെ നില്ക്ക്ണം എന്ന് അപ്പച്ചന് നിര്ബന്ധം ഉണ്ടായിരുന്നു. അങ്ങനെ യാണ് ഇന്ത്യയിലെ ആദ്യത്തെ 3ഡി ചിത്രമായ “മൈ ഡിയര്‍ കുട്ടിച്ചാത്തന്‍” എന്ന ചിത്രം നിര്മ്മിച്ചത്. അപ്പച്ചന്‍ തന്നെ നിര്മ്മിച്ച പടയോട്ടം ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ 70 mm ചിത്രവുമായിരുന്നു. അലെക്സാണ്ടര്‍ ഡ്യുമാസിന്റെ “മോന്റി ക്രിസ്റ്റൊയിലെ പ്രഭു” എന്ന നോവല്‍ അടിസ്ഥാനമാക്കി നിര്മ്മിച്ചതാ യിരുന്നു പടയോട്ടം. അപ്പച്ചന്റെ മകന്‍ ജിജോ സംവി ധാനം ചെയ്ത ആ ചിത്രം സകല കളക്ഷന്‍ റിക്കാര്ഡും് തകര്ത്തു ബോക്സ് ഓഫീസ് വിജയം നേടി. തച്ചോളി അമ്പു എന്ന ചിത്രവും അപ്പച്ചന്‍ സംവിധാനം ചെയ്തു. മറ്റു ചിത്രങ്ങള്‍ കടത്ത നാട്ടു മാക്കം, മാമാങ്കം എന്നിവയാ യിരുന്നു.
ചലച്ചിത്ര പ്രേക്ഷകരുടെ രുചി ഭേദങ്ങള്‍ ഊഹിച്ചറിയാന്‍ അസാമാന്യ കഴിവുണ്ടായിരുന്ന അപ്പച്ചന്‍ പരീക്ഷണങ്ങള്ക്ക് ഒരിക്കലും മടി കാണിച്ചില്ല. 1982ല്‍ നിര്മ്മിച്ച പടയോട്ടം പരാജയ മാകുമോ എന്ന് പലരും ഭയപ്പെട്ടു എങ്കിലും അപ്പച്ചന്‍ മുമ്പോട്ട് തന്നെ പോയി, ചിത്രം തികഞ്ഞ വിജയ വുമായി.
മലയാള സിനിമയ്ക്ക് സാങ്കേതിക മിഴിവ് ഉറപ്പാക്കി യതിനൊപ്പം അദ്ദേഹം കുറെയേറെ പുതുമുഖ കലാകാ രന്മാരെയും സംഭാവന ചെയ്തു. അതില്‍ സംവിധായ കരായ ഫാസില്‍ , സിബി മലയില്‍, പ്രിയദര്ശറന്‍ ടി കെ രാജീവ് കുമാര്‍ , ജിജോ എന്നിവരും സംഗീത സംവിധായകരായ ജെറി അമല്ദേലവും മോഹന്‍ സിതാരയും നടീ നടന്മാരായ മോഹന്ലാല്‍, പൂര്ണിമ ജയറാം, ബേബി ശാലിനി (മാമാട്ടിക്കുട്ടി)യും ഉള്‍പ്പെടുന്നു.
നവോദയ അപ്പച്ചന്റെ ചിത്രങ്ങള്‍
1. 1978 തച്ചോളി അമ്പു സംവിധാനം, നിര്മ്മാ ണം
2. 1978 കടത്തനാട്ടു മാക്കം ., .,
3. 1979 മാമാങ്കം ., .,
4. 1980 മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ .,
5. 1980 തീക്കടല്‍ ., .,
6. 1982 പടയോട്ടം .,
7. 1983 എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് .,
8. 1984 മെയ് ഡിയര്‍ കുട്ടിച്ചാത്തന്‍ .,
9. 1986 പൂവിനു പുതിയ പൂന്തെന്നല്‍ .,
10. 1986 ഒന്നും മുതല്‍ പൂജ്യം വരെ .,
( രഘുനാഥ് പലേരി സംവിധായകന്‍, ഗീതു മോഹന്ദാ സ് നടി എന്നിവര്‍ ആദ്യമായി)
11. 1989 ചാണക്യന്‍ സംവിധാനം രാജിവ് കുമാര്‍
12. 1993 ബൈബിള്‍ കി കഹാനിയാം ടി വി സീരിയല്‍
13. 2003 മാജിക് മാജിക് 3ഡി
അംഗീകാരങ്ങള്‍
ആദ്യത്തെ 3ഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന് രാഷ്ട്രപതിയുടെ മെഡല്‍
ഏഴ് വർഷം കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ പ്രസിഡൻറായിരുന്നു.
1990-91ൽ സൗത്തിന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രഡിഡൻറായും പ്രവർത്തിച്ചു
Reference: https://ml.wikipedia.org/wiki/നവോദയ_അപ്പച്ചന്
Comments