5. ഇഷ ആശ്രമത്തിലെ നന്ദികേശ്വരന്‍
ധ്യാനലിംഗ ക്ഷേത്രത്തിന്റെ മുമ്പില്‍ നന്ദികേശ്വരന്‍ എന്ന കാളയുടെ ഒരു വലിയ പ്രതിമയുണ്ട്.. പൊതുവേ ആശ്രമത്തിന കത്തു ഫോട്ടോ ഗ്രാഫി അനുവദിച്ചിട്ടില്ല. എന്നാല്‍ നന്ദിയുടെ ഫോട്ടോ എടുക്കുന്ന തിനു അനുവാദം ഉണ്ടോ എന്നന്വേഷിച്ച പ്പോള്‍ ഉണ്ടെന്നു കണ്ടു. ശിവ ക്ഷേത്രങ്ങള ിലെ ഒരു പതിവായ അംഗം തന്നെയാണല്ലോ ഭഗവാന്റെ സന്തത സഹചാരിയായ നന്ദി കെശ്വരന്‍. ഇഷ ആശ്രമത്തിലെ നന്ദി പ്രതിമക്കും ചില പ്രത്യേകതകള്‍ ഉണ്ട്. നന്ദികേശ്വരന്‍ ശിവഭഗവാന്റെ വാഹനവും ശിവഗണത്തിലെ മുഖ്യനും ഭഗവാന്റെ വിശ്ര മസങ്കേതമായ കൈലാസത്തിലെ പ്രവേശന ദ്വാര പാലകനുമാണ്. നന്ദിയുടെ അനുവാദം ഇല്ലാതെ കൈലാസത്തിലേക്ക് ആര്‍ക്കും പ്രവേശനമില്ല. ‘നന്ദി’ എന്ന സംസ്കൃത വാക്കി ന്റെ അര്‍ഥം സന്തോഷം, ആഹ്ളാദം ,തൃപ്തി എന്നൊക്കെയാണ്. എല്ലാ ശിവക്ഷേത്രങ്ങളി ലും നന്ദിയുടെ ഒരു പ്രതിമ ശിവന്റെ നട യ്ക്കു മുമ്പില്‍ ഭാഗവാന് അഭിമുഖമായി ഉണ്ടാവും. സിന്ധു നദീതട സംസ്കാര കാലത്ത് തന്നെ നന്ദിയുടെ പ്രതിമയും രൂപങ്ങളും ഉപയോഗിച്ചിരുന്നു. അവിടെ നിന്ന് കുഴിച്ചെടുത്തവയില്‍ നന്ദിയുടെ രൂപം ഉള്ള ചില നാണയങ്ങള്‍ ഉണ്ടായിരുന്നു. പുരാണത്തില്‍ നന്ദി ശിലാദന്‍ എന്നയാളിന്റെ പുത്രനായിരുന്നു. പുത്രന്മാര...