Posts

Showing posts from 2022

ഒരു മരണവീട് സന്ദര്‍ശനവും വൈദ്യുത വാഹനവും

Image
  കഴിഞ്ഞ  ദിവസം ഞാന്‍  എന്‍റെ രണ്ട്  അനുജന്‍മാരും അനുജത്തിയും  വൈദ്യുത   വാഹനത്തിന്‍റെ  ഉടമയായ അളിയനുമായി   എറകുളത്തു   നിന്ന്   ത്രിശ്ശൂരിനടുത്തുള്ള   ഞങ്ങളുടെ  അടുത്ത ഒരു ബന്ധു മരിച്ച വീട്ടില്‍ പോകുകയുണ്ടായി. അളിയന്‍ പെട്റോള്‍   പണം  ലാഭിക്കാന്‍   തന്‍റെ ടാറ്റയുടെ  പുതിയ  ഈവിയില്‍  ആണ്  പുറപ്പെട്ടത്. ഒരു  വൈദ്യുത എഞ്ചിനീയറിങ് അദ്ധ്യാപകനും  പരിസ്ഥിതികാര്യത്തില്‍  അല്‍പ്പം  ബോധവാനും  ആയ  എനിക്ക്  അതു  സന്തോഷകരവും  ആയിരുന്നു.   എന്നാലും   തൃശ്ശൂര്ര്  വരെ  യാത്ര  ചെയ്തു  തിരിച്ചു വരാന്‍  വാഹനം  ഒരൊറ്റ  ചാര്‍ജില്‍  പൊകുമോ  എന്നു സംശയം  ഉണ്ടയിരുന്നതു   കൊണ്ട്  വഴിയില്‍  വെച്ച്   കാര്യങ്ങള്‍ തിരക്കി ,  ഒറ്റ ഫുള്‍  ചാര്‍ജില്‍  200  കി മീ  പോകും  എന്നാണ്  കമ്പനി പറയുന്നത്. അത് അവരുടെ ...

ഒരു ഓണ്‍ ലയിന്‍ ഓണസദ്യയുടെ കഥ, 2018 ലെ പ്രളയ കാലം കഴിഞ്ഞ്

Image
  2018   ലെ   പ്രളയ കാലത്ത്   കേരളത്തില്‍    മിക്ക   സ്ഥലങ്ങളിലും   വെള്ളം കയറിയപ്പോള്‍    ഞങ്ങളുടെ കോഴിക്കൊട്ടെ   രാജീവ്   നഗര്‍    കോളനിയിലും   വെള്ളം കയറി .   ആഗസ്റ്റ്    മാസം   12   നു രാത്രിയില്‍   തുടങ്ങിയ      നില്‍ക്കാത്ത   മഴയും   കൂനിന്മേല്‍ കുരു എന്നത് പോലെ വൈകി നിരപ്പായ   സ്ഥലം എല്ലാം വെള്ളം പരന്നു കഴിഞ്ഞ് കേരളത്തിലെ   മിക്കവാറും എല്ലാ   ഡാമുകളും ഒരുമിച്ചു   തുറക്കുകയും    ചെയ്തപ്പോള്‍ ജനങ്ങള്‍   അക്ഷ്രാര്‍ത്ഥത്തില്‍ വെള്ളം കുടിച്ചു. ഞങ്ങള്‍    ഒരു വിധം വീട്ടില്‍   നിന്നു രക്ഷപെട്ട് അനുജത്തിയുടെ   വീട്ടില്‍   അഭയം   പ്രാപിച്ചു.   വെള്ളം ഇറങ്ങിയതിന്‍റെ   ശേഷം   വീട്   വൃത്തിയാക്കുന്നത് തന്നെ   ശ്രമകരമായിരുന്നു. എന്നാലും   ഒരു വിധം വീട് വൃത്തിയാക്കി   കഴിഞ്ഞപ്പൊള്‍    ഓണവും   വരവായി. കുട്ടികള്‍    ആരും   അടുത്തില്ലാത്തത...

വൃദ്ധ ദമ്പതികളുടെ പ്രളയ കാല ( 2018 ആഗസ്ത് 14-15) ദുരിത കഥ

  പക്ഷെ അന്ന് രാത്രി പെയ്ത   മഴ ശക്തിയായി. മലയോര പ്രദേശത്ത് ഉരുള്‍പൊട്ടി എന്ന് ടി.വി.യില്‍ കണ്ടു. (കക്കയം ഡാമും രാത്രിയില്‍ തന്നെ തുറന്നു എന്ന് പിന്നീടറിഞ്ഞു). വെള്ളം   മിനിട്ടിനു മിനിട്ടിനു ഉയര്‍ന്നു കൊണ്ടിരുന്നു. രാത്രിയില്‍   വീടിനുള്ളില്‍ തന്നെ അരയറ്റം വെള്ളം ഉയര്‍ന്നു. അസമയത്ത് പ്രായമായ രണ്ടു സ്ത്രീകളോടൊപ്പം 70 വയസ്സായ  നിസ്സഹായനായി ഇത് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു.. ഓരോ അര മണിക്കൂറും ഞാന്‍ താഴ വന്നു വെള്ളത്തിന്റെ നില നോക്കി വന്നു. കംപ്യുട്ടര്‍ , ടി.വി , അലമാരയുടെ താഴത്തെ തട്ടിലുള്ള കുറെ വസ്ത്രങ്ങള്‍ എല്ലാം മുകളിലേക്ക് എത്തിച്ചു. ഏതായാലും നേരം വെളുത്തപ്പോള്‍ ഇനി   ഭാഗ്യം പരീക്ഷിക്കാതെ ഭാര്യാ സഹോദരിയുടെ വെങ്ങേരിയിലുള്ള വീട്ടിലേക്കു ക്ക് പോകുക തന്നെ. എന്ന് തീരുമാനിച്ചു. ആഗസ്റ്റ്‌ 15   സ്വാതന്ത്ര്യം കിട്ടിയ ദിവസം രാവിലെ തന്നെ ശ്രീമതിയെ വെള്ളത്തില്‍ നിന്ന്   കരയിലേക്ക് എത്തിക്കാന്‍ സഹായം   ഫയര്‍ സ്റ്റേഷനില്‍   വിളിച്ചു, മീഞ്ചന്ത വിളിച്ചപ്പോള്‍ അവരുടെ    പക്കല്‍ ഉള്ള രണ്ടു ഫയര്‍ എഞ്ചിനും പുറത്താണ്   അല്‍പ്പം വൈകും എന്നറി...

ഒരു വൃദ്ധ ദമ്പതികളുടെ പ്രളയകാല (2018 ആഗസ്റ്റ് 12 -13 ) ദുരിത കഥ -1

  ഞങ്ങള്‍, ഞാനും ഭാര്യയും 1991 മുതല്‍ താമസിക്കുന്നത് കോഴിക്കോട് നഗര മദ്ധ്യത്തില്‍ മാവൂര്‍ റോഡില്‍ നിന്ന് കഷ്ടിച്ച് പത്തു മിനുട്ട്   നടന്നാല്‍ എത്തുന്ന   ഒരു കോളനിയില്‍ ആണ്. പണ്ടു കാലത്ത് പാഴ്വയല്‍ ആയി കിടന്ന സ്ഥലം. ഒരു   PWD എഞ്ചിനീയര്‍ നിസ്സാര വിലയ്ക്ക് വാങ്ങിയ ചള്ളിവയലെന്ന സ്ഥലം . കോഴിക്കോട്‌ ഡവലപ്മെന്‍റ്  അതോറിറ്റി അക്വയര്‍ ചെയ്യാന്‍ തുടങ്ങുന്നു എന്ന് കേട്ടപ്പോള്‍ സ്ഥലം ഉടമയും ഭാര്യയും മറ്റൊരു സഹായിയുമായി ഈ താഴ്ന്നസ്ഥലം നികത്തി പ്ലോട്ടുകള്‍ ആയി വേര്‍തിരിച്ചു റോഡും വെള്ളം ഒഴിഞ്ഞുപോകാനുള്ള ഓടയും ഉണ്ടാക്കി റോഡും ഓടയും കോര്‍പ്പൊറേഷനെ ഏല്‍പ്പിച്ചു കൊള്ളാം  എന്ന് സമ്മതപത്രം   കൊടുത്തതനുസരിച്ചു പ്ലോട്ടുകള്‍ വില്‍ക്കാന്‍ CDA അനുവാദം വാങ്ങി. അങ്ങനെ പ്ലോട്ടുകള്‍ അദ്ദേഹം തന്റെ സുഹൃത്തുക്കള്‍ക്കും മറ്റും വില്‍പ്പന നടത്തിയ സ്ഥലം. അവിടെയാണ് ഞങ്ങള്‍  6 സെന്‍റുള്ള  രണ്ട്  അടുത്തടുത്ത  12   സെന്റു സ്ഥലം വാങ്ങി ഒരു വീട് വെച്ചതു . താഴ്ന്ന സ്ഥലം ആയതു കൊണ്ടു വില കുറവായിരുന്നു   എന്നാലും ആ ലാഭം   കെട്ടിടത്തിന്റെ അസ്ഥിവാരം ഉണ്ടാക്കുന്നതി...

ഓണക്കളികള്‍ - 3 മറ്റു കളികള്‍

Image
  സ്ത്രീകള്‍ക്ക് തിരുവാതിര കളി. ധനുമാസത്തിലെ തിരുവാതിരനാളില്‍ രാത്രിയാണ് തിരുവാതിര കളിക്കുന്നതെങ്കില്‍   ഓണത്തിന്  ഉച്ചക്കുശേഷം ആണ് തിരുവാതിര കളിക്കുന്നതു. അതില്‍ മത്സരമൊന്നും ഉള്ളതായി അറിവില്ല. ചെറുപ്പക്കാര്‍ക്കും   പ്രായമായവര്‍ക്കും  എല്ലാം  പങ്കെടുക്കാന്‍ കഴിയും. പകല്‍ സമയം ആകുമ്പോള്‍  മിക്ക പുരുഷപ്രജകളും   മറ്റു കളികളില്‍ മുഴുങ്ങിയിരിക്കും. ഞങ്ങളുടെ   ചെറുപ്പകാലത്ത്   കുട്ടികള്‍ക്ക്  എല്ലായിടത്തും  നിരോധനം ഇല്ലാത്ത പ്രവേശനം കിട്ടുമായിരുന്നു.  തിരുവാതിരയ്ക്ക് വിളക്കത്ത് വെക്കുന്ന   അടയും മറ്റു പലഹാരങ്ങളും ആയിരുന്നു ഞങ്ങളുടെ പ്രധാന നോട്ടം എങ്കിലും, ഞങ്ങള്‍  തിരുവാതിരകളി കാണാന്‍ കൂടുമായിരുന്നു. ഇന്നും   ഓണത്തിന്   തിരുവാതിരകളി  അനുപേക്ഷണീയം ആയതു തന്നെ. ‘ വീര വിരാട വിഭോ.. ” തുടങ്ങി  “ എങ്കിലെന്റെ  വാസുദേവ  എന്നെ തോളില്‍ ഏറ്റീടണം. ”  എന്ന പാട്ടുകളും ചില കഥകളിപദങ്ങളും  തിരുവാതിരപ്പാട്ടുകളായി രൂപാന്തരണം ചെയ്തിരുന്നു.  പഴയ കാലം മാറി...

ഓണക്കളികള്‍ - 2: ചതുരംഗം

Image
       രണ്ടു പേര്‍ക്ക് മാത്രം നിശബ്ദമായി എവിടെയെങ്കിലും മൂലയ്ക്ക് ഇരുന്നു നിശ്ശബ്ദമായി കളിക്കാന്‍ പറ്റിയ കളി. 64   കള്ളികളുള്ള   ചതുരംഗബോര്‍ഡില്‍   32   കരുക്കള്‍ ഉപയോഗിച്ചു ബുദ്ധിപരമായി   യുദ്ധനീക്കങ്ങളിലൂടെ എതിരാളിയെ   തോല്‍പ്പിക്കുന്ന കളി. നാടന്‍ ചതുരംഗത്തില്‍   കരുക്കള്‍ ഒരു രാജാവ്, ഒരു മന്ത്രി, രണ്ടു തേര്, രണ്ടു കുതിര, രണ്ടു ആന, എട്ടു കാലാള്‍ എന്നിങ്ങനെ പതിനാറെണ്ണം   ഉണ്ടാവും. വന്കരുക്കള്‍ എന്നും ചെറു കരുക്കള്‍ എന്നും   രണ്ടു സെറ്റിനും പേര്‍. വങ്കരുവായിരിക്കും ആദ്യം കളിക്കുന്നത്. രാജാവിന്റെയോ മന്ത്രിയുടെ മുമ്പില്‍ ഉള്ള കാലാള്‍ മുന്‍പോട്ടു ഉന്തിയാണ് സാധാരണ കളി തുടങ്ങുക. എല്ലാ കരുക്കള്‍ക്കും ചലനത്തിന്   നിശ്ചിതമായ നിയമങ്ങള്‍ ഉണ്ട്. കാലാള്‍ : മുമ്പോട്ട്‌  ഒരു കളം മാത്രം നീങ്ങാം. എതിര്‍ ചേരിയിലുള്ള കരു  കാലാളിന്റെ  ഇടത്തെയോ വലതെയോ കളത്തില്‍ വന്നാല്‍ അതിനെ വെട്ടി മാറ്റാം. കളിച്ചു കളിച്ചു മറ്റുള്ളവരെ വെട്ടി മാറ്റി മുമ്പിലുള്ള എട്ടാമത്തെ കളത്തില്‍  എത്തിയ കാലാള്‍  മന്ത്രിയായി തീരുന്നു. രാ...

ഓണക്കളികള്‍ - 1 : പകിടകളി

Image
  ഓണം വന്നാല്‍ പുതുവസ്ത്രം ഉടുത്തു   പരിപ്പും പായസവും ഉപ്പേരിയും ഉപ്പിലിട്ടതും ആയി സദ്യയുണ്ടു കഴിയുമ്പോള്‍ എന്തെങ്കിലും കളിക്കാതെ വയ്യ. ഓരോരുത്തരുടെയും പ്രായത്തിനനുസരിച്ച് ഞങ്ങളുടെ കുട്ടനാട്ടില്‍ വിവിധതരം കളികള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതില്‍ പലതും അന്യം നിന്നുപോയി എന്നുള്ളത്  ശരിയാണ്. ഇപ്പോള്‍ ഓണക്കളികള്‍ പലപ്പോഴും പണം വച്ചും അല്ലാതെയും ഉള്ള ചീട്ടുകളിയില്‍ മാത്രം ഒതുങ്ങി വരുന്നു എന്നത് വേദന ഉണ്ടാക്കുന്നു.   ഞങ്ങളുടെ നാട്ടില്‍ ഏറ്റവും കൂടുതലാള്‍ക്കാര്‍ ഓണത്തിന് കളിച്ചുകൊണ്ടിരുന്ന കളി ആണ് പകിടകളി. രണ്ടു പേര്‍ മുതല്‍   6   പേര്‍ക്ക് വരെ കളിക്കാം. നാലുപേരാണെങ്കില്‍  രണ്ടു പേര്‍ ഓരോ ടീമില്‍, ആറുപേര്‍ ആണെങ്കില്‍ മൂന്നു പേര്‍  ഒരു ടീമില്‍. അഞ്ചു , ഏഴു , ഒമ്പത് കളങ്ങള്‍ വരച്ചു കളിക്കാം. രണ്ടു പേര്‍ക്ക് കളിക്കാന്‍  സാധാരണ (5 X5) ചതുരവും നാലു പേര്‍ക്ക് 7X 7    ചതുരവും ആറുപേര്‍ക്ക്    ( 9X9 )   ചതുരവുമാണ്. നാല് പേര്‍ ഇരിക്കുമ്പോള്‍ കൂട്ടുകാര്‍ പരസ്പരം അഭിമുഖീകരിച്ചു രണ്ടു വശത്തും ഇരിക്കം. ആറുപേര്‍ ആകുമ്പോള്‍ ഒരു വശത്ത് രണ്ട...