ഓണക്കളികള്‍ - 2: ചതുരംഗം
രണ്ടു പേര്‍ക്ക് മാത്രം നിശബ്ദമായി എവിടെയെങ്കിലും
മൂലയ്ക്ക് ഇരുന്നു നിശ്ശബ്ദമായി കളിക്കാന്‍ പറ്റിയ കളി. 64 കള്ളികളുള്ള
ചതുരംഗബോര്‍ഡില്‍ 32 കരുക്കള്‍ ഉപയോഗിച്ചു ബുദ്ധിപരമായി യുദ്ധനീക്കങ്ങളിലൂടെ എതിരാളിയെ തോല്‍പ്പിക്കുന്ന കളി. നാടന്‍ ചതുരംഗത്തില്‍ കരുക്കള്‍ ഒരു രാജാവ്, ഒരു മന്ത്രി, രണ്ടു
തേര്, രണ്ടു കുതിര, രണ്ടു ആന, എട്ടു കാലാള്‍ എന്നിങ്ങനെ പതിനാറെണ്ണം ഉണ്ടാവും. വന്കരുക്കള്‍ എന്നും ചെറു കരുക്കള്‍
എന്നും രണ്ടു സെറ്റിനും പേര്‍.
വങ്കരുവായിരിക്കും ആദ്യം കളിക്കുന്നത്. രാജാവിന്റെയോ മന്ത്രിയുടെ മുമ്പില്‍ ഉള്ള
കാലാള്‍ മുന്‍പോട്ടു ഉന്തിയാണ് സാധാരണ കളി തുടങ്ങുക. എല്ലാ കരുക്കള്‍ക്കും
ചലനത്തിന് നിശ്ചിതമായ നിയമങ്ങള്‍ ഉണ്ട്.
കാലാള്‍ : മുമ്പോട്ട് ഒരു കളം മാത്രം നീങ്ങാം. എതിര്‍ ചേരിയിലുള്ള കരു കാലാളിന്റെ ഇടത്തെയോ വലതെയോ കളത്തില്‍ വന്നാല്‍ അതിനെ വെട്ടി മാറ്റാം. കളിച്ചു കളിച്ചു മറ്റുള്ളവരെ വെട്ടി മാറ്റി മുമ്പിലുള്ള എട്ടാമത്തെ കളത്തില്‍ എത്തിയ കാലാള്‍ മന്ത്രിയായി തീരുന്നു.
രാജാവ്: മുമ്പോട്ടോ പിറകൊട്ടോ
വലത്തോട്ടോ ഇടത്തോട്ടോ ഒരു കളം മാത്രം
നീങ്ങാം. അവിടെയുള്ള എതിര്‍ കരുവിനെ വെട്ടി മാറ്റാന്‍ കഴിയും.
മന്ത്രി: മുമ്പിലൊ പുറകിലോ
കോണിലുള്ള ഒരു കളം മാത്രം നീങ്ങാം. ആ കളത്തിലുള്ള
എതിര്‍ കരുവിനെ വെട്ടി മാറ്റാം.
തേര്: മുമ്പോട്ടോ
വശങ്ങളിലേക്കോ എത്ര കളങ്ങള്‍ വേണമെകിലും
നീങ്ങാം. വളരെ ശക്തമായ കരുവാണിത്.
കുതിര: രണ്ടു കളം മുമ്പോട്ടോ പുറകോട്ടോ നീങ്ങി ഇടത്തെ/
വലത്തേ കളത്തില്‍ L
രീതിയില്‍ മാത്രം നീങ്ങാം.
ആന : കോണിച്ചു ഒരു കളം
വിട്ടു മൂന്നാമത്തെ കളത്തിലേക്ക് ചാടാം.
ഇടത്തോട്ടോ വലത്തോട്ടോ.
വളരെയധികം ആലോചിച്ചു കളിക്കേണ്ട കളിയാണിത്. എതിര്‍ ചേരിയിലുള്ള രാജാവിന് രക്ഷപ്പെടാന്‍ പഴുതില്ലാതാക്കുകയാണ് അന്തിമ ലക്‌ഷ്യം. അപ്പോള്‍ രാജാവ് അടിയറവു പറഞ്ഞു തോല്‍വി സമ്മതിക്കുന്നു. കുറെയൊക്കെ ഇങ്ങ്ലീഷ് ചെസ്സ് പോലെതന്നെ. പക്ഷെ പ്രധാനമായ വ്യത്യാസങ്ങള്‍
കരുക്കളും ചലനവും (coins and movements) :
കാലാള്‍പ്പട(Pawns): വ്യത്യാസമില്ല
കുതിര (Knight) : വ്യത്യാസമില്ല.
രാജാവ്(King) : വ്യത്യാസമില്ല.
തേര്(Rookh) : വ്യത്യാസമില്ല.
രാജ്ഞി(Queen) : കോണില്‍ ഒരു കളം മാത്രം
മുമ്പോട്ടോ പുറകോട്ടോ.
ആന(Bishop) : കോണില്‍ ഒന്നിട വിട്ടു
കളം മാത്രം മുമ്പോട്ടോ പുറകോട്ടോ.
കാലാള്‍ ശത്രുവിന്റെ ആദ്യത്തെ നിരയില്‍ എത്തിയാല്‍
മന്ത്രിയാകുന്നു, മറ്റൊന്നും ആകാന്‍ പാടില്ല. ഇങ്ങ്ലീഷ്
ചെസ്സില്‍ ഏതു കരുവായും മാറാന്‍ സ്വാതന്ത്ര്യം
ഉണ്ട്. ഇങ്ങ്ലീഷ് ചെസ്സില്‍
രാജ്ഞി ആയിരിക്കും ഏറ്റവും ശക്തമായ കരു. നാടന്‍ ചതുരംഗത്തില്‍ തേരും
കുതിരയും.
സാധാരണ വാഴത്തടകൊണ്ടു കരുക്കള്‍ ചെത്തി എടുക്കുകയാണ്
പതിവ്. സ്ഥിരം കളിക്കാര്‍ മരത്തില്‍ കരുക്കളും നീളത്തിലും വീതിയിലും എട്ടു
വീതം കളം വരച്ച ചതുരപ്പലകയും ഉണ്ടാക്കി വെക്കുന്നു. ഇങ്ങ്ലീഷ് ചെസ്സില്‍ ഉള്ള
കാസിലിംഗ്(Castling
: change of position between Rookh and King), ആന്ഗ് പസ്സാന്ത് (En Passant: Movement of two steps
by a pawn in the first step allowed when opponents pawn can cut come to the
first square ) ഇവ ഇല്ല.
ചലനങ്ങള്‍ ഇങ്ങ്ലീഷ് ചെസ്സുമായി നോക്കുമ്പോള്‍ വളരെ
പരിമിതം ആയതുകൊണ്ട് കൂടുതല്‍ ശ്രദ്ധാപൂര്‍വ്വം കളിക്കണം. സമയം കൂടുതല്‍ എടുക്കും.
Comments