ന്യൂ യൊര്‍ക്കിലെ ഇരട്ട ഗോപുരം തകര്‍ക്കലും ഭീകരരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യവും- അനുസ്മരണം

 അമേരിക്കയിലെ ന്യൂ യോര്‍ക്ക്  നഗരത്തിലെ , 2002 ല്‍   ലോകത്തിലെ  ഏറ്റവും   ഉയരം കൂടിയ  കെട്ടിടം ആയിരുന്ന ഇരട്ട ഗോപുരം ഭീകര വാദികള്‍ തകര്‍ത്തിട്ടു ഈ സെപ്റ്റംബര്‍  11 നു 21  വര്‍ഷം തികഞ്ഞു. 110 നിലകളുണ്ടായിരുന്ന അംബരചുംബികളായ ഈ ഗോപുരങ്ങളില്‍   ലോക  വ്യാപാര  സംഘടനയുടെ ഓഫീസുകള്‍  ആയിരുന്നു  പ്രവര്‍ത്തിച്ചിരുന്നത്. ആ കെട്ടിടത്തില്‍ ബോസ്റ്റണില്‍   നിന്നും  വന്ന രണ്ട്  കൂറ്റന്‍ വിമാനങ്ങള്‍ 20 മിനുട്ട്  ഇടവിട്ട്  ഇടിച്ചു തകര്‍ക്കുകയായിരുന്നല്ലോ ഭീകരര്‍ ചെയ്തത്. വിമാനത്തില്‍ യാത്ര  ചെയ്തിരുന്നവര്‍ അല്ലാതെ ആ കെട്ടിടം തകര്‍ന്നപ്പോള്‍  മരിച്ചത് വിവിധ രാജ്യങ്ങളില്‍ നിന്ന് അവിടെ ജോലി ചെയ്തിരുന്ന മൂവായിരത്തിലധികം നിരപരാധികളായ മനുഷ്യ ജീവികള്‍ ആയിരുന്നു.  ഇത്ര ഭീകരമായ മനുഷ്യത്വ ഹീനമായ പ്രവര്‍ത്തിയെ അപലപിക്കുമ്പോള്‍ തന്നെ ഈ ഭീകരാക്രമണം ആസൂത്രണം ചെയ്തവരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം അഭിനന്ദിക്കാതെ  വയ്യ. കൂട്ടത്തില്‍   പറയട്ടെ, ഈ   കെട്ടിടത്തില്‍   ഈ ഭീകര  സംഭവം നടക്കുന്നതിനു  ഏതാനും ആഴ്ചകള്‍ക്കു   മുമ്പ്   ഈയുള്ളവനും   പത്നിയും    പോകുകയും   കെട്ടിടത്തിലെ  വ്യാപാര  സമുച്ചയത്തിന്‍റെ മുമ്പിലും  പ്രവേശനത്തിനു  മുമ്പും ഒരു ടവറിന്‍റെ  മുകളില്‍  നിന്നും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ഞങ്ങളുടെ ആദ്യത്തെ  അമേരിക്കന്‍ സന്ദര്‍ശനം  ആയിരുന്നു  അത്, ടര്‍ക്കിയില്‍ ഒരു  യൂണിവേര്‍സിറ്റിയില്‍  ജോലി  ചെയ്തിരുന്നപ്പോള്‍  മദ്ധ്യ വേനല്‍  അവധി കിട്ടിയ സമയത്ത് ബോസ്റ്റണില്‍ ജോലി ചെയ്തിരുന്ന  മകളെയും ഭര്‍ത്താവിനെയും  കാണാന്‍  പോയതായിരുന്നു.  സിംഗപ്പൂരില്‍  നാന്യാങ് യൂണീവേറ്സിറ്റിയില്‍ വെച്ചു  പരിചയപ്പെട്ട  പ്രൊഫ. ദാമോദരന്‍  (State  University  of New York SUNY) ആയിരുന്നു  ഞങ്ങളെ അനുജത്തിയുടെ വീട്ടില്‍  നിന്ന് ന്യൂ യൊര്‍ക്കില്‍ എത്തിച്ച്  ഇരട്ട ഗോപുരത്തിലും    സ്വാന്തന്ത്ര്യ  പ്രതിമയിലും  ഒക്കെ  കൊണ്ടു പോയത്.

 ഇത്തരം ഉയര്‍ന്ന കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍, പ്രത്യേകിച്ചും ന്യൂ യോര്‍ക്ക് പോലെ വലിയ നഗരത്തില്‍ വളരെയധികം  ശ്റദ്ധയൊടെ  ആയിരിക്കും അതിന്‍റെ രൂപ കല്‍പ്പന ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നായ ജോണ് എഫ് കെന്നഡി (JFK) വിമാനത്താവളത്തിന് അധികം ദൂരത്തല്ലാതെയുള്ള ഈ കെട്ടിടം ഒരു വിമാനം അതില്‍ ഇടിച്ചാല്‍ നിലം പൊത്തും എന്ന് ആരും പ്രതീക്ഷിക്കുകയില്ല. ഈ ആക്രമണത്തിന് മുമ്പും പലപ്പോഴും ചെറുവിമാനങ്ങള്‍ അതില്‍ ഇടിച്ചിട്ടുണ്ട്. ഒന്നും സംഭവിക്കാതെ. ഇരട്ട ഗോപുരത്തിന് മുമ്പ് അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടമായിരുന്ന എമ്പയര്‍ സ്റ്റെയിറ്റ്  കെട്ടിടത്തില്‍ ഒരു വിമാനം ഇടിക്കുകയുണ്ടായി.  അതിലെ പൈലറ്റ് പോലും അത്ഭുതകരമായി രക്ഷപെട്ടു, മുകളിലെ ഏതാനും നിലകള്‍ക്ക് മാത്രം ചെറിയ തകരാറുപറ്റി എന്നും ഓര്‍ക്കുക. അവിടെയാണ് ഭീകരരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം പുറത്തു വരുന്നത്.

 1. വിമാനത്തിന്റെ ഇന്ധനത്തിന്റെ നില.

 ഒന്നാമതായി ഭീകരര്‍  തിരഞ്ഞെടുത്ത വിമാനങ്ങള്‍ യുറോപ്പില്‍ നിന്നും അത്ലാന്‍റിക്  സമുദ്രം താണ്ടി ആറര മണിക്കൂര്‍ യാത്ര കഴിഞ്ഞു വന്നവ ആയിരുന്നു. സാധാരണ ഇത്ര നീണ്ട യാത്ര കഴിയുമ്പോള്‍ വിമാനത്തിലെ ഇന്ധനടാങ്ക് മിക്കവാറും കാലി ആയിരിക്കും. എന്നാല്‍ ഭീകരര്‍ തിരഞ്ഞെടുത്ത വിമാനങ്ങള്‍ എല്ലാം അമേരിക്കയിലെ ബോസ്ടന്‍ പോലെയുള്ള അടുത്തുള്ള മറ്റൊരു വിമാനത്താവളത്തില്‍ ഇറങ്ങി, വീണ്ടും ഇന്ധനം നിറച്ചവയായിരുന്നു. അതായത് വിമാനത്തിലെ ഇന്ധന ടാങ്കുകള്‍ മിക്കവാറും നിറയെ ഇന്ധനം ഉള്ളവ ആയിരുന്നു എന്ന് അവര്‍ ഉറപ്പാക്കി.ഭാഗ്യവശാല്‍   ഇക്കാരണം കൊണ്ടുതന്നെ   വിമാനത്തില്‍  യാത്രക്കാര്‍  കുറവായിരുന്നു.

 2.  വിമാനം ഗോപുരത്തില്‍ ഇടിച്ച സ്ഥാനം.

 ഇരട്ട ഗോപുരത്തില്‍ ഇടിച്ച അഥവാ ഇടിപ്പിച്ച വിമാനം ഗോപുരത്തിന്റെ മുകളില്‍ നിന്ന് മൂന്നിലൊന്നു താഴെയായിരുന്നു ഇടിപ്പിച്ചത്. ഇടിയുടെ ശക്തിയോടൊപ്പം ഇന്ധന ടാങ്കിലെ ഇന്ധനത്തിനു തീ പിടിച്ചു ഉണ്ടായ ചൂടിലും ഗോപുരത്തിന്റെ ഉരുക്ക് കമ്പികള്‍ ഉരുകിയത് കൊണ്ടാണ് ഗോപുരം ഏതാനും നിമിഷങ്ങള്‍ കൊണ്ടു നിലം പൊത്തിയത്.   അതായത് മുന്‍കൂട്ടി കണക്കാക്കിയ ഉയരത്തില്‍ വിമാനം ഇടിച്ചപ്പോള്‍ ഉണ്ടായ ഇടിയുടെ ശക്തിയും(Impact loading)  അമിതമായ ചൂടും ( Thermal loading) ഒരുമിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ ആണ് ഇത്ര വലിയ അപകടം ഉണ്ടായത്. അപ്പോള്‍ ഇതില്‍ ഭീകരരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം വ്യക്തമല്ലേ? ഇത്രമാത്രം അസാധാരണമായ പ്രതിഭാശേഷി മനുഷ്യരെ നശിപ്പിക്കുന്നതിനു  ഉപയോഗിക്കുന്നതിനു പകരം മനുഷ്യ നന്മക്ക് ഉപയോഗിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു? ചിന്തിക്കുക.   

ഈ ഭീകരകൃത്യത്തിന്‍റെ  സൂത്രധാരന്‍ ആയിരുന്ന  ബിന്‍ ലാഡന്‍   ഒരു  സിവില്‍ എഞ്ചിനീയറായിരുന്നു  എന്നതും ശ്രദ്ധേയമാണ്.  പാകിസ്ഥാനിലെ  ഒളിത്താവളത്തില്‍ ഇരുന്ന അയാളെ  അമേരിക്കന്‍ ഭടന്മാര്‍ തിരഞ്ഞു പിടിച്ചു  കൊന്നു  എന്നത് ചരിത്രം.

കുറിപ്പ്: ഇതോടൊപ്പം  കൊടുത്തിട്ടുള്ള ചില  ചിത്രങ്ങള്‍ ഗൂഗീളില്‍ നിന്നാണ്. ചിലത്  ഞാന്‍  എടുത്തതും






















 

  

 

 

 

 

 

 

 

 

 

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി